മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്‍പന വഴി സാമ്പത്തിക ലാഭം. തൊഴിൽപരമായ ഉയർച്ച. ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ്. ധനപരമായ ആനുകൂല്യം. വ്യവഹാരങ്ങളിൽവിജയം. കൃഷിഭൂമിയിൽ നിന്ന് ധനലാഭം. തൊഴിലിൽ

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്‍പന വഴി സാമ്പത്തിക ലാഭം. തൊഴിൽപരമായ ഉയർച്ച. ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ്. ധനപരമായ ആനുകൂല്യം. വ്യവഹാരങ്ങളിൽവിജയം. കൃഷിഭൂമിയിൽ നിന്ന് ധനലാഭം. തൊഴിലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്‍പന വഴി സാമ്പത്തിക ലാഭം. തൊഴിൽപരമായ ഉയർച്ച. ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ്. ധനപരമായ ആനുകൂല്യം. വ്യവഹാരങ്ങളിൽവിജയം. കൃഷിഭൂമിയിൽ നിന്ന് ധനലാഭം. തൊഴിലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്‍പന വഴി സാമ്പത്തിക ലാഭം. തൊഴിൽപരമായ ഉയർച്ച. ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ്. ധനപരമായ ആനുകൂല്യം. വ്യവഹാരങ്ങളിൽവിജയം. കൃഷിഭൂമിയിൽ നിന്ന് ധനലാഭം. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. സഹോദരങ്ങളെക്കൊണ്ടുള്ള അനുഭാവഗുണം പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽ മേഖല ശാന്തമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധിക ശ്രദ്ധ പുലർത്തുക. പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. അവിചാരിത യാത്രകൾ വേണ്ടിവരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും.

ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

ADVERTISEMENT

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം1/2): ബിസിനസിൽ പണച്ചെലവ് അധികരിക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്. പുതിയ പദ്ധതികളെകുറിച്ച് ആലോചിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. അയൽവാസികളുടെ സഹായം ലഭിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ. സന്താനങ്ങൾക്ക് പുരോഗതി. വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽപരമായ മേന്മ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും. പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റി വെയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസിൽ നിന്നുള്ള  ധനനഷ്ടം മാസാവസാനത്തോടെ തരണം ചെയ്യും.

ദോഷശമനത്തിനും ഗുണവർധനവിനുമായി സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുക. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദിച്ച് നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.

മിഥുനക്കൂർ (മകയിരം 1/ 2 , തിരുവാതിര, പുണർതം 3/4): സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധപുലർത്തുക. കാലാവസ്ഥാജന്യ രോഗസാധ്യത. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭാര്യാഭർത്തൃ ബന്ധത്തിൽ പ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും, സുഹൃത്തുക്കളുമായി ഒത്തു ചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം. വിവാഹ ആലോചകളിൽ തീരുമാനം. ഭക്ഷണ സുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴിൽ രംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. ബന്ധുജങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും. സന്താനങ്ങൾക്ക് അനുകൂല കാലമാണ് അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം. 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ജന്മനാളിൽ ഹനുമാൻ സ്വാമിയെ വണങ്ങി അവൽ നിവേദ്യം നടത്തുക. ഒപ്പം പഴുത്തു തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. വീട്ടിൽ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക.

ADVERTISEMENT

കർക്കിടകക്കൂർ (പുണർതം1/4,പൂയം,ആയില്യം): സ്വയം തൊഴിലിൽ ധനനഷ്ടം, ശാരീരികവും മാനസികവുമായ ക്ഷീണം, ഉദ്ദിഷ്ടകാര്യങ്ങളിൽ വിജയം കാണില്ല, സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ. മാതാവിനോ മാതൃ ജനങ്ങൾക്കോ അരിഷ്ടത. മാസമധ്യത്തിനു ശേഷം സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ നില നിന്നിരുന്ന ഭിന്നത ശമിക്കും. ദാമ്പത്യപരമായ പ്രശ്നങ്ങൾ ഒഴിവാകും. പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടിവരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക് സാധ്യത. മാസാവസാനത്തോടെ ഇന്റർവ്യൂ, മത്സരപ്പരീക്ഷകൾ, വിദേശ യാത്രയ്ക്കുള്ള ശ്രമം എന്നിവയിൽ വിജയിക്കും. സന്താനങ്ങൾമൂലം മുടങ്ങിക്കിടന്നിരുന്ന ഗൃഹ നിർമാണം പുനരാരംഭിക്കും.

ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക. 

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 1/4): സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസിൽ മികച്ചനേട്ടം. അനാവശ്യ ഭീതികളിൽ നിന്ന് മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലംമാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി കാര്യസാധ്യം. പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങും. കർമരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദര്‍ശനം ഇവ നടത്തും. തൊഴിൽരംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളിൽനിന്ന് മോചനം. സ്വന്തം പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ അധികമായ താല്‍പര്യമേറും. 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം ഇവ നിവേദിക്കുക. നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

ADVERTISEMENT

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2): കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കൾ വഴി കാര്യസാദ്ധ്യം. പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം. മുമ്പ് കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. ഗൃഹ നിർമാണത്തിൽ പുരോഗതി. വാക്കു തര്‍ക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട്. ധന സമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. അതോടെ പലതരത്തിൽ നില നിന്നിരുന്ന സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് വിവാഹക്കാര്യത്തിൽ തീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത.

ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. അദ്ദേഹത്തിന്റെ അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശനിയാഴ്ചകളിൽ നീരാഞ്ജനം കത്തിച്ചു തൊഴുതു പ്രാർഥിക്കുക.

തുലാക്കൂർ (ചിത്തിര 1/2 , ചോതി, വിശാഖം 3/ 4): കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും. അവിചാരിത ബന്ധുജനസമാഗമം ഉണ്ടാകും. സര്‍ക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. സഹോദര സ്ഥാനീയരിൽ നിന്നും ഗുണാനുഭവം. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കർമരംഗം പുഷ്ടിപ്പെടും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹനം വാങ്ങുവാൻ അവസരം. വിദേശയാത്ര കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും. ഊഹക്കച്ചവടത്തില്‍ വിജയം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. 

ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. നിത്യേന ഉദയത്തിൽ വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ സ്മരിച്ച് പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട) : ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദര ഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും. വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. പഴയകാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരും. രോഗശമനം ഉണ്ടാകും. വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട് വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും. സൽകർമങ്ങളിൽ താല്‍പര്യം വർധിക്കും. തൊഴില്‍ മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും.

ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക. ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4) : പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും. അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം. ഗൃഹ നിർമാണത്തിൽ തടസ്സം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. നിഷ്പ്രയാസം സാധിച്ചെടുക്കാമെന്നു കരുതിയ പല കാര്യങ്ങളിലും അവിചാരിത തടസ്സം. മാസ മധ്യത്തിനു ശേഷം സ്ഥിതിഗതികൾ അനുകൂലമാകും. കുടുംബത്തില്‍ നില നിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍‍ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. വ്യാപാര വിജയം. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കള്‍ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. ആഡംബരവസ്തുക്കൾ, വിലപിടിപ്പുള്ള വസ്തുക്കൾ ഇവ സമ്മാനമായി ലഭിക്കും.

ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളി ക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മനാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ): തൊഴില്‍ മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. ഗൃഹനിർമാണം പൂർത്തീകരിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. ഔദ്യോഗിക രംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കള്‍ മിത്രങ്ങളായി മാറും. ദൂരയാത്ര കൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മാസ മധ്യം കഴിഞ്ഞാൽ പ്രവര്‍ത്തന രംഗത്ത് ഉയർച്ച അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടുംബസുഖം, ബന്ധുഗുണം ഇവയുണ്ടാകും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠന നിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങൾ കൈവരിക്കും. 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശിവ ഭജനം നടത്തുക. ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ  സങ്കൽപിച്ചു നെയ് വിളക്ക് കത്തിക്കുക.  

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) : വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ ലഭിക്കും. പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി പിടിപെടും. വളര്‍ത്തു മൃഗങ്ങളാല്‍ പരുക്കേല്‍‍ക്കാതെ ശ്രദ്ധിക്കുക. സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കള്‍ പിൻവാങ്ങും. പുതിയ ആഭരണം വാങ്ങുവാൻ സാധിക്കുന്ന കാലമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. വിഷ്ണു അഷ്ടോത്തര ജപം നടത്തുക. വിഷ്ണുവിന് ജന്മനാളിൽ പാൽപായസം നിവേദിക്കുക.

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ): പണമിടപാടുകളില്‍ കൃത്യത പാലിക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വാഹനം മാറ്റി വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതി വെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളില്‍ വിജയം. പൊതു പ്രവർത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. നേത്രരോഗ ബാധ. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവർക്കോ അരിഷ്ടതകള്‍. 

ദോഷശമനത്തിനായി സുബ്രഹ്മണ്യ ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക. കൂടാതെ നാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക.

English Summary:

Monthly Star Prediction by Sajeev Sastharam, Kolla Varsham 1199, Vrishchikam