ADVERTISEMENT

അശ്വതി - പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. തൊഴിൽപരമായ അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറി ഗൃഹം വാങ്ങി താമസമാക്കുവാൻ സാധിക്കും.

ഭരണി – ആത്മാർത്ഥമായ പ്രവർത്തനങ്ങളിൽ അധികൃതരുടെ പ്രീതി നേടും. സമചിത്തതയോടുകൂടിയ സമീപനത്താൽ സർവകാര്യവിജയം ഉണ്ടാകും.

കാർത്തിക - ഔദ്യോഗികമായി ഉന്നതാധികാരസിദ്ധി ലഭിച്ചതിനാൽ കഴിവിന്റെ പരമാവധി പരിശ്രമിക്കും. വന്നുചേരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കും.

രോഹിണി - സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും.

മകയിരം – പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. പ്രവർത്തനമേഖലകളോടു ബന്ധപ്പെട്ട ദൂരദേശ-വിദേശയാത്ര വേണ്ടിവരും

തിരുവാതിര – ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുനഃപരീക്ഷയിൽ വിജയിക്കും. ‌

പുണർതം – കലാ–കായിക മത്സരങ്ങളിൽ വിജയമുണ്ടാകുമെങ്കിലും പ്രഥമസ്ഥാനം നഷ്ടപ്പെടും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടുകൂടി ഗൃഹനിർമാണം പൂർത്തീകരിക്കും.

പൂയം – വ്യത്യസ്ത സ്വഭാവമുള്ളവരുമായി ഇടപഴകുവാനിടവരുമെങ്കിലും സൗമ്യസമീപനം സ്വീകരിക്കുകയാണ് നല്ലത്. ജീവിതപങ്കാളിയുടെ പിൻബലത്താൽ സർവവിധ അനിഷ്ടചിന്തകളെയും അതിജീവിക്കുവാൻ സാധിക്കും.

ആയില്യം - അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും.

മകം – വ്യവസ്ഥകൾ പാലിക്കുന്നത് മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആത്മാഭിമാനം തോന്നും. ഭാര്യാ-ഭർതൃ അനൈക്യതകൾ പരിഹരിച്ച് സൗമ്യതയോടുകുടി ജീവിക്കുവാൻ തയാറാകും.

പൂരം – ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾ, മംഗളകർമങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കാവാൻ ജന്മനാട്ടിൽ വന്നുപോകുവാനിടവരും.

ഉത്രം - മാതാപിതാക്കളുടെ ആവശ്യങ്ങൾ കൃത്യതയോടുകൂടി സാധിപ്പിക്കും. അശ്രാന്ത പരിശ്രമത്താലും അഹോരാത്രമുള്ള പ്രവർത്തനങ്ങളാലും ഏറ്റെടുത്ത ദൗത്യം ഏറെക്കുറെ വിജയിപ്പിക്കുവാൻ സാധിക്കും.

അത്തം - പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള ആർജവമുണ്ടാകും. ആശയങ്ങൾ പലതും വന്നുചേരുമെങ്കിലും ഒരു പരിധിയിലധികം പണം മുടക്കിയുള്ള പ്രവൃത്തിയിൽനിന്നും പിന്മാറുകയാവും നല്ലത്.

ചിത്തിര - മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സുഹൃത്‌ സഹായത്താലും ഈശ്വരപ്രാർഥനകളാലും സാധിക്കും. അഹോരാത്രം പ്രവർത്തിക്കുന്നതിനാൽ അധികൃതരുടെ പ്രീതിനേടി സ്ഥാനക്കയറ്റമുണ്ടാകും.

ചോതി - സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാവുകയില്ല. ആരോഗ്യം തൃപ്തികരമായിരിക്കും.

വിശാഖം – അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും, ആത്മാഭിമാനവും, സുരക്ഷിതത്വവും തോന്നും.

അനിഴം - ആർഭാടങ്ങൾക്കും, ദുർവ്യ യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതു വഴി സാമ്പത്തികനേട്ടമുണ്ടാകും.

തൃക്കേട്ട - സുതാര്യവും, നീതിയുക്തവുമായ സംസാരശൈലി സർവാദരങ്ങൾക്കും വഴി യൊരുക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും.

മൂലം – സന്ധിസംഭാഷണം തുടങ്ങിയവയിൽ തൃപ്തിയാകും വിധത്തിൽ അവതരിപ്പിച്ച് പ്രശസ്തവിജയം നേടും. സന്താനങ്ങൾക്കു സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും.

പൂരാടം – ബന്ധുവിന്റെ ആകസ്മികമായ അകാലവിയോഗം പൂർവകാല സ്മരണകൾ അനുസ്മരിക്കുവാൻ വഴിയൊരുക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ പലപ്പോഴും ഗുരുകാരണവന്മാരുടെ വാക്കുകൾ ഉപകരിക്കും.

ഉത്രാടം – നിയുക്ത പദവിയിൽനിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. വിജ്ഞാനം ആർജിക്കുവാനും പകർന്നു കൊടുക്കുവാനുമിടവരും.

തിരുവോണം – നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും.

അവിട്ടം – വിദ്യയും വിജ്ഞാനവും പ്രാപ്തിയും ഉണ്ടെങ്കിലും പരിഭ്രമമുണ്ടാവാതെ അവതരിപ്പിക്കണം. ബൃഹത് പദ്ധതികൾക്ക് പരിസമാപ്തി വന്ന് പുതിയത് ഏറ്റെടുക്കും.

ചതയം - കൂട്ടുകെട്ടുകളിൽ നിന്ന് അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് മാനസിക സമ്മർദം വർധിക്കും.

പൂരുരുട്ടാതി - മറ്റുള്ളവർക്കു വേണ്ടി പ്രവർത്തിച്ചാൽ അനുഭവമുണ്ടാകുമെങ്കിലും സ്വന്തം ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ വന്നുചേരും.

ഉത്തൃട്ടാതി – ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളിൽനിന്നു പിന്മാറും. പൊതുവേ സുഖദുഃഖ സമ്മിശ്രമായ ഫലങ്ങളാണ് അനുഭവയോഗ്യമാവുക.

രേവതി - ഇടപെടുന്ന കാര്യങ്ങളിൽ പൂർണത കൈവരുവാനായി അഹോരാത്രം പ്രവർത്തനം വേണ്ടിവരും. ബന്ധുക്കളുമായി രമ്യതയിലെത്തുവാൻ വിട്ടുവീഴ്ചയ്ക്കു തയാറാകും.

English Summary:

Weekly Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com