ADVERTISEMENT

അശ്വതി - കാർഷികമേഖലയിൽ താൽപര്യം വർധിക്കും. അതിർത്തിതർക്കം മധ്യസ്ഥർ മുഖാന്തരം പരിഹരിക്കും.
ഭരണി - നിശ്ചയദാർഢ്യം കൈവിടാതെ പ്രവർത്തിച്ചാൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.അധ്വാനഭാരവും ചുമതലയും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
കാർത്തിക - തൊഴിൽപരമായ അനിഷ്ടാവസ്ഥകൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധവേണം.
രോഹിണി – ആശ്രയിച്ചുവരുന്ന ബന്ധുവിന് സാമ്പത്തികസഹായം നൽകുവാനിടവരും. സഹപ്രവർത്തകരുടെ സഹായത്താൽ കരാറുജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കും.
മകയിരം – സഹപ്രവർത്തകരുടെ സഹായ സഹകരണമുണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി ലാഭശതമാനവ്യവസ്ഥകളോടുകൂടിയ പ്രവൃത്തികളിൽ ഏർപ്പെടും.
തിരുവാതിര - പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ തയാറാകും. ആധ്യാത്മികാത്മീയ പ്രവൃത്തികളിൽ താൽപര്യം വർധിക്കും.
പുണർതം– വ്യവസ്ഥകൾ ഏറെക്കുറെ പാലിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും.
പൂയം - വ്യക്തിസ്വാതന്ത്ര്യം ഉപയോഗിച്ച് ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. പ്രലോഭനങ്ങൾ വന്നുചേരുമെങ്കിലും യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും.
ആയില്യം – യാത്രാവേളയിൽ വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങളാൽ തൊഴിൽ മേഖലകളിൽ പുനരുജ്ജീവനമുണ്ടാകും.
മകം - മുടങ്ങിക്കിടക്കുന്ന ഗൃഹനിർമാണം പുനരാരംഭിക്കും. പൊതുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പൂരം – അസ്ഥാനത്തുള്ള വാക്കുകൾ അബദ്ധങ്ങൾക്ക് വഴിയൊരുക്കും. പുത്രൻ വരുത്തിവച്ച കടബാധ്യതകൾ തീർക്കുവാൻ പൂർവികസ്വത്ത് വിൽക്കുവാനിടവരും.
ഉത്രം - സന്താനസംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.
അത്തം - യാത്രാക്ലേശവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപിക്കരുത്.
ചിത്തിര - മത്സരരംഗങ്ങളിൽ വിജയം കൈവരിക്കും. അർഹമായ സ്ഥാനക്കയറ്റം ലഭിക്കും.
ചോതി – പ്രതികരണശേഷി വർധിക്കും. കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ഉദ്യോഗത്തിന് പരിശ്രമിക്കും.
വിശാഖം – കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. പാരമ്പര്യവിദ്യാഭ്യാസത്തിനു തുടക്കം കുറിക്കും.
അനിഴം - ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കുടുംബ സൗഖ്യവും ദാമ്പത്യസുഖവും ഉണ്ടാകും.
തൃക്കേട്ട - പാരമ്പര്യപ്രവൃത്തികളിൽ താൽപര്യം വർധിക്കും. സുഹൃത്സഹായത്താൽ നിലനിൽപിന് ആധാരമായ ഉദ്യോഗം ലഭിക്കും.
മൂലം – വിതരണസമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കുവാൻ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കും. വസ്തുതർക്കം രമ്യമായി പരിഹരിക്കും.
പൂരാടം – പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. പുത്രപൗത്രാദിസംരക്ഷണത്തിനായി അന്യദേശയാത്ര പുറപ്പെടും.
ഉത്രാടം - ഗൃഹനിർമാണത്തിനുള്ള ഭൂമിവാങ്ങുവാനിടവരും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാനിടവരും.
തിരുവോണം - പരിസരവാസികളുടെ ഉപദ്രവത്താൽ മാറിതാമസിക്കുവാനിടവരും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും.
അവിട്ടം – അനുചിതപ്രവൃത്തികളിൽ നിന്നു പുത്രനെ രക്ഷിക്കും. പണി പൂർത്തിയായ ഗൃഹം താരതമ്യേന കുറഞ്ഞവിലയ്ക്ക് വാങ്ങുവാനിടവരും.
ചതയം - സംഘടനാപ്രവർത്തനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. അനാവശ്യമായ വാശിയും അഹങ്കാരവും ആപത്തിന് വഴിയൊരുക്കും.
പൂരുരുട്ടാതി - അത്യധ്വാനത്താൽ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധ്യമാകും. പുതിയകരാറുജോലികൾ ഏറ്റെടുക്കും.
ഉത്തൃട്ടാതി – സഹപാഠിയോടൊപ്പം ഉപരിപഠനത്തിന് ചേരുവാനിടവരും.
പിതാവിന് ഔദ്യോഗികമായി ഉയർച്ചയുണ്ടാകും.
രേവതി - മാതാപിതാക്കളെ അനുസരിക്കുന്നതിൽ അഭിമാനം തോന്നും. ഔദ്യോഗികമായി ന്യായമായ ആവശ്യം ഉന്നയിക്കാൻ നേതൃസ്ഥാനം വഹിക്കും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com