പുതുവർഷത്തിൽ നേട്ടം ഈ നക്ഷത്രക്കാർക്ക്; സമ്പൂർണ നക്ഷത്രഫലം–2024
അശ്വതി : പൊതുവെ അനുകൂല വർഷമാണ്. പ്രതികൂല സാഹചര്യങ്ങള്‍ ഒന്നൊന്നായി തരണം ചെയ്യും. സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് മികച്ച ജോലി ലഭിക്കും. ജീവിതത്തിൽ പൊതുവെ
അശ്വതി : പൊതുവെ അനുകൂല വർഷമാണ്. പ്രതികൂല സാഹചര്യങ്ങള്‍ ഒന്നൊന്നായി തരണം ചെയ്യും. സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് മികച്ച ജോലി ലഭിക്കും. ജീവിതത്തിൽ പൊതുവെ
അശ്വതി : പൊതുവെ അനുകൂല വർഷമാണ്. പ്രതികൂല സാഹചര്യങ്ങള്‍ ഒന്നൊന്നായി തരണം ചെയ്യും. സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് മികച്ച ജോലി ലഭിക്കും. ജീവിതത്തിൽ പൊതുവെ
അശ്വതി : പൊതുവെ അനുകൂല വർഷമാണ്. പ്രതികൂല സാഹചര്യങ്ങള്‍ ഒന്നൊന്നായി തരണം ചെയ്യും. സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് മികച്ച ജോലി ലഭിക്കും. ജീവിതത്തിൽ പൊതുവെ ഗുണാനുഭവങ്ങള്‍ വര്‍ധിച്ചു നില്ക്കുന്ന കാലമാണ്. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. ബന്ധുജന സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. വിവാഹ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. കൃഷിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. സ്വന്തം ബിസിനസിൽ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. പൊതുപ്രവര്ത്തനങ്ങളില് നേട്ടം പ്രതീക്ഷിക്കാം. രോഗാവസ്ഥയിൽ കഴിഞ്ഞിരുന്നവർക്ക് ഔഷധ സേവ അവസാനിപ്പിക്കുവാൻ സാധിക്കും.
ഗുണവർധനവിനും ദോഷശമനത്തിനുമായി ഗണപതി, ഹനുമാൻ എന്നിവരെ ഭജിക്കുക. നാളിൽ ഗണപതി ഹോമം നടത്തിക്കുക. ഹനുമാൻ സ്വാമിക്ക് വെറ്റില മാല ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക.
ഭരണി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്ന കാലമാണ്. തൊഴിൽപരമായ അലച്ചില്‍ വര്‍ധിക്കും. ഔദ്യോഗിക രംഗത്ത് കഠിനപരിശ്രമം കൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങൾ വിജയത്തിലെത്തിക്കും. ഏറ്റെടുത്ത ജോലികള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടു നില്‍ക്കേണ്ടി വന്നേക്കാം. എന്നാല്‍ അതുമൂലം സാമ്പത്തിക നേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളില്‍ വിജയം. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും. വിശ്രമം കുറയും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് സാധിതമാകും. മാതൃഗുണം ലഭിക്കും. ജീവിതപങ്കാളി വഴിയും നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും.
ഗുണവർധനവിനും ദോഷ ശമനത്തിനുമായി അവതാര വിഷ്ണു ഭജനം നടത്തുക. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല, വെണ്ണ ഇവ നൽകുക. നാളിൽ മഞ്ഞപ്പട്ട് സമർപിക്കുന്നതും പാൽപായസ നിവേദ്യം നടത്തുന്നതും അത്യുത്തമം.
കാർത്തിക : മാനസികമായ അനാവശ്യ ചിന്തകള്‍ വര്‍ധിക്കും. സാമ്പത്തിക വിഷമതകൾ ശമിക്കും. പൊതുവെ നിലനിൽക്കുന്ന ജീവിത സുഖങ്ങൾ വർധിക്കും. സ്വന്തം കഴിവിനാല് കാര്യസാധ്യം. തൊഴിൽപരമായി ദീർഘദൂര യാത്രകൾ വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. ദാമ്പത്യ ജീവിതത്തിൽ നില നിന്നിരുന്ന ഭിന്നതകൾ ശമിക്കും. ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തുതീര്‍ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുള്ള അരിഷ്ടതകൾ ഉണ്ടാവാം. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വർധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. വാക്കു തര്‍ക്കങ്ങളിലേര്‍പ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.
ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി ധർമശാസ്താ ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. ശാസ്താ അഷ്ടോത്തര ജപം നടത്തുക.
രോഹിണി : മനസ്സിന്റെ സന്തോഷം വർധിക്കും. മറ്റുള്ളവരിൽ നിന്നുള്ള സഹായം ലഭിക്കും. ജീവിത സുഖവർധന ഉണ്ടാകും. സ്വന്തം കഴിവിനാല് കാര്യങ്ങള്‍ സാധിക്കും. ദീർഘയാത്രകൾ വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍ നിന്ന് അനുഭവ ഗുണമുണ്ടാവുകയോ ചെയ്യും. ദാമ്പത്യ ഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തു തീര്‍ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വർധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിജയം. മാനസികമായി നിലനിന്നിരുന്ന സംഘർഷം അയയും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.
ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി ധർമശാസ്താ ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വ്രതമെടുക്കുക. ശാസ്താ അഷ്ടോത്തര ജപം നടത്തുക.
മകയിരം : വ്യവഹാരവിജയമുണ്ടാവും. സുഹൃദ് സഹായം ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടി വരും. മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. തൊഴിൽപരമായി അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിര്മാണത്തില് പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏർപെടുന്ന കാര്യങ്ങളില്‍ വിജയം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്ത്തനങ്ങളില് വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കാര്‍ഷിക മേഖലയില്‍ നിന്നു നേട്ടം. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത.
ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ നാമ ജപം നടത്തുക. നാളിൽ ദേവീ ക്ഷേത്രത്തിൽ ജയാ ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.
തിരുവാതിര : തൊഴിൽരംഗത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരാൻ പറ്റിയ കാലമല്ല. ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ മറികടക്കും. മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ കൂടുതലായി വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും. സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും.
ദോഷ പരിഹാരത്തിനായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.
പുണർതം : മനസ്സുഖം വർധിക്കും. ധനപരമായി അനുകൂലമാകും. കർമരംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ചെറിയ ഉലച്ചിൽ ഉണ്ടാവാം. പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും. പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത് മുന്നേറേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി. കുടുംബസമേതം മംഗളകർമങ്ങളിൽ സംബന്ധിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽപരമായ യാത്രകൾ. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം. പരീക്ഷാ വിജയം. വർഷത്തിന്റെ രണ്ടാം പകുതി കൂടുതൽ ഗുണ പ്രദമായിരിക്കും. ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.
ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ ശാസ്താവിനെ ഭജിക്കുക. വ്യാഴാഴ്ചകളിൽ ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക.
പൂയം : എല്ലാകാര്യത്തിലും ബന്ധു ജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. പല്ലുകൾക്ക് രോഗസാധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ബന്ധുഗുണവർധന. ആഡംബര വസ്തുക്കളിൽ താല്പര്യം വർധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ചെലവ് വര്‍ധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.
ദോഷശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗാ മന്ത്ര പുഷ്പാഞ്ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപിക്കുക.
ആയില്യം : പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി വിജയം കൈവരിക്കും. ആത്മധൈര്യം വർധിക്കും. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന് വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്പം ആശ്വാസം ലഭിക്കും. തൊഴിൽപരമായ യാത്രകൾ വേണ്ടിവരും. സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും.
ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ ഗണപതിക്ക് കദളിപ്പഴ നിവേദ്യം നടത്തിക്കുക.
മകം : അനുകൂല ഫലങ്ങളാണ് ഈ വര്‍ഷം ഉണ്ടാവുക. ഏര്‍പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ കൈവരിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്ക്കങ്ങളിലേര്പ്പെട്ട് അപമാനമുണ്ടാകും. രോഗദുരിതങ്ങൾ ശമിക്കും. ദീര്ഘയാത്രകള് വേണ്ടി വരും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകള്. അനുഭവിച്ചു കൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ ഏർപെടരുത്. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞു കഴിയേണ്ടിവരും.
ദോഷപരിഹാരത്തിനായി നാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ നടത്തിച്ച് തൊഴുതു പ്രാർഥിക്കുക. സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക.
പൂരം : മാനസികമായ സന്തോഷം വർധിക്കും. പൂർവിക സ്വത്തു ലഭിക്കുവാൻ യോഗമുള്ള കാലമാണ്. തൊഴിൽപരമായ നേട്ടങ്ങൾ. ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധുഗൃഹങ്ങളിൽ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയുവാൻ അവസരം. പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍ നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും.
ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.
ഉത്രം : രോഗദുരിതങ്ങള്‍ ശമിക്കും എങ്കിലും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ശമിക്കും. കുടുംബത്തിൽ സ്ത്രീജനങ്ങള്‍ മുഖേന കലഹങ്ങൾക്ക് സാധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ അരിഷ്ടതകൾക്ക് സാധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം. സഹോദരങ്ങള്‍ക്കു വേണ്ടി പണച്ചെലവ്. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ ഏർപ്പെടുവാൻ അനുകൂല സമയമല്ല എങ്കിലും പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന്‍ ആലോചിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടു നിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്.
ജന്മനാളിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക.
അത്തം : ധനപരമായ നേട്ടങ്ങൾ. പിതാവിന് ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. വിദേശസഞ്ചാരം സാധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടി വയ്ക്കേണ്ടിവരും. ലഹരിവസ്തുക്കളില് നിന്ന് മോചനം. വിലപ്പെട്ട രേഖകള്‍ ലഭിക്കും. കഴിയുന്നതും ദീര്ഘയാത്രകള് ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും. സര്‍ക്കാർ ജീവനക്കാര്‍ക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷന് ലഭിക്കും. ഉദ്യോഗാർഥികൾ ഇന്റര്‍വ്യൂവിൽ നേട്ടം കൈവരിക്കും. സര്‍ക്കാർ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.
ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ നീരാഞ്ജനം കത്തിക്കുക. എള്ള് പായസ നിവേദ്യം നടത്തിക്കുന്നതും ഉത്തമം.
ചിത്തിര : ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം നേട്ടങ്ങൾ. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ഇഷ്ടസ്ഥാനലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. അന്യരുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും.
ചോതി : തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം. ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള് തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍ വിജയം നേടും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കും. ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് പരുക്കിനു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരാം. സഹപ്രവര്‍ത്തകരുമായി നില നിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. പെരുമാറ്റത്തില്‍ കൃത്രിമത്വം കലര്‍ത്തി വിരോധം സമ്പാദിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവർത്തകര്‍ക്ക് ജനസമ്മിതിയുണ്ടാവും. ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളില് ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബസമേതം വിനോദങ്ങൾ, കലാപരിപാടികള്‍ എന്നിവയിൽ സംബന്ധിക്കും. ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക യഥാശക്തി അന്നദാനം നടത്തുക.
വിശാഖം : അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് പുണ്യസ്ഥല സന്ദർശനം നടത്തും. ദീർഘദൂര യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാധ്യത. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുന്ന കാലമാണ്. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും. വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം. കലാകായിക രംഗത്ത് നേട്ടങ്ങൾ. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽപരമായ മേന്മയുണ്ടാവും. പുതിയ വസ്ത്ര-ആഭരണങ്ങൾ ലഭിക്കും.
ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.
അനിഴം : സന്താനങ്ങൾക്കായി പണച്ചെലവ്. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. സകുടുംബ യാത്രകൾ നടത്തും. തൊഴിൽ സംബന്ധമായുള്ള യാത്രകളും വേണ്ടിവരും. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജലജന്യ രോഗങ്ങൾ പിടിപെടാം. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ മാനസിക ഉത്ക്കണ്ഠ മൂലം ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക. പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടി വരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും. സർക്കാരിലേയ്ക്ക് ചെറിയ പിഴകൾ അടയ്ക്കേണ്ടി വരും. വ്യവഹാരങ്ങൾ നടത്തുന്നവർക്ക് വിജയം. മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബംഗങ്ങൾക്ക് അരിഷ്ടത.
ദോഷ ശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ജപം നടത്തുക.
തൃക്കേട്ട : ജീവിത പങ്കാളിക്ക് നേട്ടങ്ങൾ. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ നേട്ടങ്ങൾ എന്നിവയുണ്ടാകും. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധു ഗുണമനുഭവിക്കും. യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോവിഷമം. പഠനത്തിലും ജോലിയിലും അലസത വെടിയും. മംഗള കർമങ്ങളിൽ സംബന്ധിക്കും. സൽകർമങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. വാക്ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാജന്യ രോഗ സാധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭാര്യാ–ഭർത്തൃബന്ധത്തിൽ നില നിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൊതു രംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവഭജനം.
ജന്മ നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ അർച്ചന നടത്തിക്കുക.
മൂലം : മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. ധനപരമായ നേട്ടങ്ങൾ ലഭിക്കുവാന്‍ ഇടയുണ്ട്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിനോദങ്ങളിൽ നിന്ന് മനസിന് സുഖം ലഭിക്കും. വാഹനം മാറ്റി വാങ്ങുന്ന കാര്യം ആലോചനയിൽ വരും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും.
ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. ശാസ്താവിങ്കൽ ദർശനം നടത്തി എള്ളു പായസ നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തിക്കുക.
പൂരാടം : വിദേശ ജോലി ലഭിക്കുന്നതിന് സാധ്യത. പൊതുപ്രവര്ത്തനങ്ങളില് വിജയം. ധനപരമായ നേട്ടങ്ങൾ. സന്താനങ്ങളെക്കൊണ്ടുള്ള ഗുണം വര്‍ധിക്കും. വാഹനയാത്രകളില് ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്. മാനസികമായ വിഷമതകൾ അനുഭവിക്കാനിടയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാം. സ്ത്രീജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. പരിശ്രമിച്ച് കാര്യവിജയം നേടും. മംഗല്യ ഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടായേക്കാം. ലഹരിവസ്തുക്കളില് നിന്ന് മുക്തി നേടാവുന്ന കാലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. ഗൃഹനിര്മാണത്തില് പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെ വരും.
ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ വ്രതമെടുത്ത് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.
ഉത്രാടം : തൊഴിൽപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. ബന്ധുജനഗുണം വര്‍ധിക്കും. മാനസികമായി നില നിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. കര്ണരോഗബാധ ഉണ്ടാകുവാൻ ഇടയുണ്ട്. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. പുതിയ ഭവനത്തിലേക്ക് വാസം മാറുന്നതിന് സാധ്യത. തൊഴിൽ രംഗത്ത് നില നിന്നിരുന്ന തടസങ്ങള്‍ മാറും. യാത്രകള്‍ വഴി നേട്ടം. ഭവന നിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അനുകൂലമാണ്. താല്‍ക്കാലിക ജോലി സ്ഥിരപ്പെടും. കുടുംബസുഹൃത്തുക്കളില് നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സന്താനങ്ങൾ പണം മുടക്കേണ്ടിവരും. വിദേശ തൊഴിൽശ്രമത്തിൽ അനുകൂല മറുപടികൾ. യാത്രകൾ വഴി നേട്ടം. സുഹൃത്തുക്കൾക്കായി പണച്ചെലവ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. കുടുംബപരമായ പ്രശ്നങ്ങളിൽ ഇടപെടും. പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരിൽ നിന്നുള്ള ചതി നേരിടുവാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. ഭവനത്തിൽ ഗണപതി സങ്കൽപത്തിൽ ഭജിക്കുക. നാളിൽ ഗണപതി ഹോമം നടത്തിക്കുക .
തിരുവോണം : തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. ഔദ്യോഗികപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യ പരീക്ഷണങ്ങൾക്കു ചേർന്ന കാലമല്ല. ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും മേലധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും. രോഗദുരിതത്തിൽ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും.
ദോഷ പരിഹാരത്തിനായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.
അവിട്ടം : ആരോഗ്യ വിഷമതകൾ ശമിക്കും. ബന്ധു ജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. പല്ലുകൾക്ക് രോഗസാധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ബന്ധുഗുണവർധന. ആഡംബര വസ്തുക്കളിൽ താൽപര്യം വർധിക്കും. മത്സരപരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ചെലവ് വര്‍ധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.
ദോഷ ശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മ നാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗാ മന്ത്ര പുഷ്പാഞ്ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപിക്കുക.
ചതയം : പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താൽപര്യം വർധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി അപവാദം കേൾക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ. മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന് വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും. സഹോദര സ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും.
ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിക്ക് കദളിപ്പഴ നിവേദ്യം നടത്തിക്കുക
പൂരുരുട്ടാതി : പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും. സഹോദര സ്ഥാനീയർ മുഖേന കാര്യസാധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയര്ക്കോ അരിഷ്ടതകള് അനുഭവപ്പെടും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. മാസമധ്യം കഴിഞ്ഞു മനസിന് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. അന്യജന സഹായത്താൽ കാര്യവിജയം. തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും. കർമ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക.
ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവിൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.
ഉത്തൃട്ടാതി : മംഗളകർമങ്ങളിൽ പങ്കെടുക്കും. മാതാവിന് അരിഷ്ടതകളുണ്ടാവും. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. പ്രവർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കലാപരമായ കാര്യങ്ങളിൽ താല്പര്യം വര്‍ധിക്കും. ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് അലസത വർധിക്കും. പഠനത്തിൽ ശ്രദ്ധ കുറയും. തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും. തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളിൽ വിജയിക്കും. കർമരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാധ്യത്തിനുള്ള തടസ്സം മറികടക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മുൻകാല സമ്പാദ്യങ്ങളിൽ നിന്ന് ധനലാഭം. സന്താനങ്ങളാൽ മനഃസന്തോഷം വർധിക്കും. മാസം പകുതി കഴിഞ്ഞാൽ ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. തൊഴിൽരംഗം ഇടയ്ക്കിടെ അശാന്തമാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.
ഗുണവർധനവിനും ദോഷശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. വ്യാഴാഴ്ചകളിൽ നെയ് വിളക്ക് കത്തിച്ചു തൊഴുതു പ്രാർഥിക്കുക.
രേവതി : ആരോഗ്യപരമായി അനുകൂല സമയമാണ്. വിവാഹം വാക്കുറപ്പിക്കും. തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യമായ മാനസിക ഉത്ക്കണ്ഠ ഉണ്ടായിരുന്നത് അവസാനിക്കും. സുഹൃദ് സഹായം ലഭിക്കും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ അസ്വസ്ഥത ഉണ്ടാക്കു മെങ്കിലും അവർ സ്വയം ഒഴിഞ്ഞു പോകും. യാത്രകൾ വേണ്ടിവരും. മാനസികമായ സന്തുഷ്ടി അനുഭവപ്പെടും. വാഹനവിൽപനയിലൂടെ ധനലാഭം. വിദേശ തൊഴിൽശ്രമത്തിൽ അനുകൂല മറുപടികൾ. യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. സുഹൃത്തുക്കൾക്കായി പണച്ചെലവുണ്ടാകും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടു നിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ സാധിക്കും. ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും.
ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. നിത്യേന ലളിതാസഹസ്രനാമ ധ്യാനം. ദേവിയെ സ്മരിച്ച് ഭവനത്തിൽ നെയ് വിളക്ക് കൊളുത്തുക.
ലേഖകൻ
വി. സജീവ് ശാസ്താരം
പെരുന്ന
ചങ്ങനാശേരി
Phone: 9656377700