മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക): ചുറുചുറുക്കുള്ള മേടം രാശിക്കാർക്ക് ആകർഷനീയരായ ഇണയെ കണ്ടുമുട്ടുവാൻ കഴിയുന്ന വർഷമാണ് 2024. പ്രണയത്തിൽ ക്ഷമ അനിവാര്യവുമാണ്‌, ധൃതി കാട്ടരുത്. സ്നേഹം കൊണ്ട് കൂടുതൽ ഭരിക്കാനും ആധിപത്യം കാണിക്കാനും ശ്രമിക്കരുത്. പ്രണയ കാര്യങ്ങളിലെ പദ്ധതികൾ പ്ലാൻ ചെയ്യുന്ന

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക): ചുറുചുറുക്കുള്ള മേടം രാശിക്കാർക്ക് ആകർഷനീയരായ ഇണയെ കണ്ടുമുട്ടുവാൻ കഴിയുന്ന വർഷമാണ് 2024. പ്രണയത്തിൽ ക്ഷമ അനിവാര്യവുമാണ്‌, ധൃതി കാട്ടരുത്. സ്നേഹം കൊണ്ട് കൂടുതൽ ഭരിക്കാനും ആധിപത്യം കാണിക്കാനും ശ്രമിക്കരുത്. പ്രണയ കാര്യങ്ങളിലെ പദ്ധതികൾ പ്ലാൻ ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക): ചുറുചുറുക്കുള്ള മേടം രാശിക്കാർക്ക് ആകർഷനീയരായ ഇണയെ കണ്ടുമുട്ടുവാൻ കഴിയുന്ന വർഷമാണ് 2024. പ്രണയത്തിൽ ക്ഷമ അനിവാര്യവുമാണ്‌, ധൃതി കാട്ടരുത്. സ്നേഹം കൊണ്ട് കൂടുതൽ ഭരിക്കാനും ആധിപത്യം കാണിക്കാനും ശ്രമിക്കരുത്. പ്രണയ കാര്യങ്ങളിലെ പദ്ധതികൾ പ്ലാൻ ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക): ചുറുചുറുക്കുള്ള മേടം രാശിക്കാർക്ക് ആകർഷനീയരായ പങ്കാളിയെ കണ്ടുമുട്ടുവാൻ കഴിയുന്ന വർഷമാണ് 2024. പ്രണയത്തിൽ ക്ഷമ അനിവാര്യവുമാണ്‌, ധൃതി കാട്ടരുത്. സ്നേഹം കൊണ്ട് കൂടുതൽ ഭരിക്കാനും ആധിപത്യം കാണിക്കാനും ശ്രമിക്കരുത്. പ്രണയ കാര്യങ്ങളിലെ പദ്ധതികൾ പ്ലാൻ ചെയ്യുന്ന ഉത്തരവാദിത്തം പങ്കാളിയെ ഏൽപ്പിക്കുക. അവരെ അഭിനന്ദിക്കാനും സമ്മാനങ്ങൾ കൊടുക്കുന്നതിലും ഒരു പിശുക്കും കാട്ടരുത്. എങ്കിൽ ഇത് നിങ്ങളുടെ വർഷമാണ്.

ഇടവം രാശി (കാർത്തിക അവസാന 45 നാഴിക, രോഹിണി, മകയിരം ആദ്യ 30 നാഴിക): ലക്ഷ്യബോധവും സ്ഥിരതയുമുള്ള ഇടവം സുന്ദരീസുന്ദരന്മാർക്കു നീണ്ടുനിൽക്കുന്ന വികാരഭരിതമായ ബന്ധത്തിനോടാണ് താത്പര്യം. താത്കാലിക പ്രണയമല്ല. 2024 രണ്ടാം പകുതിയിൽ നിങ്ങളെ കാത്തിരിക്കുന്നത് വികാരാധീനമായ പ്രണയമാണ്. പ്രണയകാര്യങ്ങളിൽ പങ്കാളിയുടെ തീമാനങ്ങൾക്കു കൂടെ നിൽക്കുക, തീർച്ചയായും 2024 നിങ്ങൾക്ക് മറക്കാനാകാത്ത മധുര ഓർമ്മകൾ സമ്മാനിക്കും. നിങ്ങൾ പറയുന്ന തമാശകൾ പങ്കാളിക്കും സുഖിക്കുന്നതാകണം, അതിൽ രണ്ടു അർഥങ്ങൾ ഉണ്ടാകരുത്.

ADVERTISEMENT

മിഥുനം (മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണർതം ആദ്യ 45 നാഴിക): മിഥുനം രാശിക്കാരുടെ പ്രത്യേകത എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നതാണ്. അത് പ്രണയിത്തിലായാലും അങ്ങനെയാണ്. നിമിഷ തമാശക്കാരുമാണ് ഇവർ. ഇവരുടെ അനുകൂല വർഷമാണ് 2024. താത്കാലിക പ്രണയത്തെ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് ഇവർ. അത് ഭാവിയിൽ സ്ഥിരമാക്കുമെന്ന് കാഴ്ചപ്പാടുള്ളവരാണ് അധികവും. ഇവർ ശ്രദ്ധിക്കേണ്ടത് - സന്തോഷം കൂടുന്തോറും വാചാലത കൂടും. അറിയാതെ പറയുന്ന തമാശകൾ പങ്കാളിക്ക് പരിഹാസമാകാതിരിക്കാൻ ശ്രദ്ധിക്കുക.

കർക്കിടകം (പുണർതം അവസാന 15 നാഴിക, പൂയ്യം, ആയില്യം): കർക്കിടകം രാശിക്കാരെ നമുക്ക് ധീരതയെക്കാൾ ഉപരി ഒരു ആത്മാർത്ഥതയുള്ള പ്രണയിതാവ് എന്ന് വിളിക്കാം. കൂടെക്കൂടെ മൂഡ് മാറാതെ ശ്രദ്ധിച്ചു ഒരു ദീർഘകാല ബന്ധം വളർത്തിയെടുക്കാൻ അനുകൂല സമയം. നിങ്ങൾ യഥാർത്ഥത്തിൽ പ്രണയത്തിലാണോയെന്നു നിങ്ങളുടെ പങ്കാളിക്ക് ചെറിയ സംശയം തോന്നാം. ആ സംശയം തീർക്കണം. വർഷത്തിന്റെ ആദ്യ ഭാഗംപങ്കാളിയുടെ കൂടെ ചേർന്ന് നിന്ന് വൈകാരികമായും അവരുടെ വേദനകളിൽ വേദനസംഹാരിയായും പ്രവർത്തിച്ചു അത് തെളിയിക്കണം. രണ്ടാം പകുതിയിൽ എങ്ങനെയാണു പ്രണയിക്കേണ്ടത് എന്ന് പ്രായോഗികമായി അവരെ കാണിച്ചുകൊടുത്തു മുന്നോട്ട് പോകാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ 15 നാഴിക): ചുറുചുറുക്കും അന്തസ്സും ആഭിജാത്യവും കാത്തു സൂക്ഷിക്കുന്ന ചിങ്ങം രാശിക്കാർ പ്രണയത്തിലും ചില പ്രത്യേകതകൾ കാണിക്കാറുണ്ട്. അവരുടെ തലയെടുപ്പും, സ്റ്റൈലും പങ്കാളിയെ ആകർഷിക്കുന്നവയാണ്. 2024 ആദ്യ പകുതി വളരെ അനുകൂലമാണ്. ആനന്ദകരമായ അവസരങ്ങൾ പ്ലാൻ ചെയ്യണം, അതിനുള്ള അവസരങ്ങൾ ഉപയോഗിക്കണം. സമ്മാനങ്ങളും യാത്ര ടിക്കറ്റ് പോലുള്ളവ സമ്മാനിച്ച് പങ്കാളിയെ ആശ്ചര്യപ്പെടുത്തണം. രണ്ടാം പകുതി വളരെ ശ്രദ്ധിച്ചു ധൃതി കാട്ടാതെ നിങ്ങളുടെ ചൂടൻ പ്രകൃതം പുറത്തെടുക്കാതെ പ്രണയം ക്ഷമയോടെ നില നിറുത്തണം.

കന്നി (ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക): കന്നി രാശിക്കാരുടെ പ്രണയകാര്യങ്ങളിൽ പാരമ്പര്യത്തിന്റെ അഥവാ പഴമയുടെ ഒരു ചെറിയ നിഴൽ കാണാനാവും. അതുകൊണ്ടു നിങ്ങൾ തിരഞ്ഞെടുക്കുന്ന പങ്കാളി നിങ്ങളുടെ മൂല്യങ്ങളുമായി ഒത്തു പോകണമെന്ന് ആഗ്രഹമുണ്ടാകും. പ്രണയപരമായി നിങ്ങളന്വേഷിക്കുന്ന ആൾ 2024 രണ്ടാം പകുതിയോടെ വന്നു ചേരും. മറ്റുള്ളവരുടെ വിചാരങ്ങളിലും വികാരങ്ങളിലും കൂടെകൂടുന്ന ദയാലുവും സെൻസിറ്റിവും ബുദ്ധിയുള്ളവരുമായ പങ്കാളിയെ നമ്മുടെ സമമായി കണ്ടു വളരെ നന്നായി സഹകരിക്കുകയും സ്നേഹിക്കുകയും ചെയ്താൽ 2024 വളരെ നല്ലൊരു പ്രണയ വർഷം കൂടിയാകും.

Image Credit: chairoij/ Shutterstock
ADVERTISEMENT

കന്നി രാശി (ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക): ശുക്രന്റെ രാശിയായ തുലാം രാശിയിൽ ജനിക്കുന്നവർ പ്രണയിക്കാൻ അറിയാവുന്നവരായിട്ടാണ് പറയപ്പെടുന്നത്. നിങ്ങളുടെ സൗന്ദര്യം, നല്ല സമീപനം, പരീക്ഷണത്തിന് തയ്യാറാണ് എന്നറിയിക്കുന്ന മനോഭാവം തുടങ്ങിയ സ്വഭാവങ്ങൾ പങ്കാളിയെ വശീകരിക്കാൻ പ്രാപ്തമാണ്. പക്ഷെ ബന്ധം കൂടുതൽ ദൃഢമാകാൻ കൂടുതൽ സമയം അവരോടൊത്തു ചെലവഴിക്കയും വളരെ നയപരമായി മുന്നോട്ടു കൊണ്ട് പോകയും വേണം. നിങ്ങളുടെ ബുദ്ധിപരവും നയപരവുമായ സമീപനം നന്നായി ഉപയോഗിക്കയാണെങ്കിൽ 2024 ഒരു ആക്ഷൻ - ഓറിയെന്റഡ് വർഷമായി ആസ്വദിക്കാൻ കഴിയും.

വൃശ്ചികം (വിശാഖം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട): ചൊവ്വയുടെ രാശിയായ വൃശ്ചികം രാശിയിൽ ജനിച്ചവർ പൊതുവെ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ വളരെ തീഷ്ണത കാട്ടുന്നവരാണ്. അത് ശാരീരികമായും പ്രകടിപ്പിക്കും. പ്രണയത്തിലായാലും അത് ദർശിക്കാൻ കഴിയും. നേരിട്ട് തന്നെ അവർ കാര്യങ്ങളിലേക്ക് കടക്കും. അവിടെ വളഞ്ഞ വഴിയൊന്നുമില്ല. 2024 അവരുടെ ആഗ്രഹ പൂർത്തീകരണം നടക്കുന്ന വർഷമാണ്. പക്ഷെ അവർ ശ്രദ്ധിക്കേണ്ട കാര്യം, പങ്കാളിയെ സ്നേഹം കൊണ്ട് അധീനതയിൽ ആക്കാൻ ശ്രമിക്കാതിരിക്കുക. അങ്ങനെയായാൽ ബന്ധത്തിന്റെ സമവായം നക്ഷ്ടപ്പെടും. റിസ്ക് എടുക്കുന്നത് 2024 ഏപ്രിൽ കഴിഞ്ഞ ശേഷം ആകുന്നതാണ് നല്ലത്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക): ധനു രാശിയിൽ ജനിച്ചവർ പൊതുവെ ചുണയുള്ളവരും, ധൈര്യശാലികളുമായിരിക്കും. പ്രണയത്തിലും സത്യസന്ധത കാത്തു സൂക്ഷിക്കുന്ന ഇക്കൂട്ടർ ശാരീരിക പ്രണയങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നവരാണ്. 2024 വർഷം സ്വപ്‌നങ്ങൾ പങ്കുവയ്ക്കാനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും വളരെ അനുകൂലമാണ്. പങ്കാളിയുടെ നർമ്മ സംഭാഷണങ്ങളിൽ കയറി ഇടപെടാതെ നല്ലൊരു കേൾവിക്കാരായിരിക്കുന്നതാണ് നന്ന്. അല്ലാതെ നമ്മുടെ തത്വജ്ഞാനം അവിടെ ഇറക്കരുത്.

മകരം (ഉത്രാടം അവസാന 45 നാഴിക, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക): മകരം രാശിയിൽ ജനിച്ചവർ പ്രണയമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ മടിക്കുന്നവരാണ്. അവർ അവർക്കു പറ്റിയ പങ്കാളിയെ കണ്ടെത്താൻ സമയമെടുന്നവരാണ്. സ്വയം സെക്യൂർ ആയ ശേഷം പങ്കാളിയെ അന്വേഷിക്കാം എന്ന് ധരിക്കുന്നവരും കൂടുതലാണ്. ഭാവിയെപ്പറ്റി കൂടുതൽ ആലോചിച്ചു പദ്ധതികൾ ആവിഷ്‌കരിച്ച ശേഷം അത് പങ്കാളിയുമായി ചർച്ച ചെയ്ത തീരുമാനിക്കുന്ന സ്വഭാവക്കാരാണ്. അതുകൊണ്ടു ഒരിക്കൽ സെറ്റിൽ ആയാൽ അവർക്കു രണ്ടു പേർക്കും ശരിക്കും ജീവിതം ആഘോഷിക്കാവുന്നതാണ്. ആ ഒരു കൂട്ടായ്‌മ ഉണ്ടാകാൻ 2024 രണ്ടാം പകുതി വളരെ ഉത്തമമാണ്.

ADVERTISEMENT

കുംഭം (അവിട്ടം അവസാന 30 നാഴിക, ചോതി, പൂരുരുട്ടാതി ആദ്യ 45 നാഴിക): കുംഭം രാശിയിൽ ജനിച്ചവരെ കണ്ടാൽ കുറച്ചു ഗൗരവക്കാരാണെന്നു തോന്നിയേക്കാം. പക്ഷെ അവർ വളരെ സത്യസന്ധരും, പാരമ്പര്യ കാര്യങ്ങളിൽ വിശ്വസിക്കുന്നവരും പ്രണയത്തെ വളരെ അഭിനിവേശത്തോടെ കാണുന്നവരുമാണ്. കുറച്ചു കാലത്തേക്കല്ല. മറിച്ചു ദീർഘകാലത്തെ ബന്ധത്തിനാണ് താത്പര്യം കാട്ടുക. പങ്കാളിയുടെ പ്രവർത്തികളെ അഭിനന്ദിക്കുക, കൂട്ടുകാരെ പോലെ കരുതി പ്രധാന കാര്യങ്ങളിൽ അഭിപ്രായം ആരാഞ്ഞു കൂടെ നിറുത്തുക. തീർച്ചയായും നിങ്ങളുടെ പ്രണയ ജീവിതം അത്ഭുതകരമായി മുന്നോട്ടു പോകുന്നത് കാണാം. 2024 അത്ര നന്നായിരിക്കണമെന്നില്ല. മുകളിൽ പറഞ്ഞത് പാലിക്കുക. നിങ്ങൾക്ക് വർഷം അനുകൂലമാക്കാം.

മീനം (പൂരുരുട്ടാതി അവസാന 15 നാഴിക. ഉതൃട്ടാതി, രേവതി): കരുണാർദ്രമായ, ലാളിത്യമാർന്ന, വികാരഭരിതരായ മീനം രാശിയിൽ ജനിച്ചവർ പങ്കാളിയുടെ മനസ്സും സ്വന്തമാക്കണമെന്നു ആഗ്രഹിക്കുന്നവരാണ്. നിങ്ങളുടെ പങ്കാളി മിക്കവാറും പല കാര്യങ്ങളിലും കണക്കുകൂട്ടലോടെ മുന്നോട്ടു പോകുന്നവരാകും. ധനപരമായ കാര്യങ്ങൾ ഉൾപ്പെടെ. ഒരു ദീർഘകാല ബന്ധം തീർപ്പാക്കാൻ അത്ര അനുകൂല സമയമല്ല ഇത്.പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുക, യാത്രകൾ പോവുക, ഇന്നത്തെ ബന്ധം പ്രശ്നങ്ങളുണ്ടാകാതെ മുന്നോട്ടു കൊണ്ട് പോവുക.

ശിവറാം ബാബുകുമാർ
ആസ്ട്രോളജർ & ജെമ്മോളജിസ്റ്റ്
ഫോൺ- 9847187116
Email – sivarambabukumar1955@gmail.com

English Summary:

2024 Love Horoscope: A year to remember for all zodiac signs