മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക): മേടം രാശിക്കാർക്ക് വളരെ നല്ല ഒരു വർഷമായിരിക്കും 2024. സ്വന്തം ബിസിനസ് ചെയ്യുന്നവർക്കും എംപ്ലോയീസിനും മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും രാജയോഗതുല്യമായ ഒരു വർഷമാണ് കാത്തിരിക്കുന്നത്. ബിസിനസ്സിൽ വിപുലീകരണം, എംപ്ലോയീസിന് ശമ്പള വർധനവ്,

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക): മേടം രാശിക്കാർക്ക് വളരെ നല്ല ഒരു വർഷമായിരിക്കും 2024. സ്വന്തം ബിസിനസ് ചെയ്യുന്നവർക്കും എംപ്ലോയീസിനും മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും രാജയോഗതുല്യമായ ഒരു വർഷമാണ് കാത്തിരിക്കുന്നത്. ബിസിനസ്സിൽ വിപുലീകരണം, എംപ്ലോയീസിന് ശമ്പള വർധനവ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക): മേടം രാശിക്കാർക്ക് വളരെ നല്ല ഒരു വർഷമായിരിക്കും 2024. സ്വന്തം ബിസിനസ് ചെയ്യുന്നവർക്കും എംപ്ലോയീസിനും മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും രാജയോഗതുല്യമായ ഒരു വർഷമാണ് കാത്തിരിക്കുന്നത്. ബിസിനസ്സിൽ വിപുലീകരണം, എംപ്ലോയീസിന് ശമ്പള വർധനവ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ 15 നാഴിക): മേടം രാശിക്കാർക്ക് വളരെ നല്ല ഒരു വർഷമായിരിക്കും 2024. സ്വന്തം ബിസിനസ് ചെയ്യുന്നവർക്കും എംപ്ലോയീസിനും മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും രാജയോഗതുല്യമായ ഒരു വർഷമാണ് കാത്തിരിക്കുന്നത്. ബിസിനസ്സിൽ വിപുലീകരണം, എംപ്ലോയീസിന് ശമ്പള വർധനവ്, ജോലിക്കയറ്റം എന്നിവ പ്രതീക്ഷിക്കാവുന്നതാണ് സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ ടാർജെറ്റ് കൈവരിക്കാൻ കഴിയുന്നതാണ്. കൂടാതെ പാരിതോഷികങ്ങളും അംഗീകാരവും പ്രതീക്ഷിക്കാം. കായികരംഗം, പോലീസ്, ആർമി, ഡോക്ടർമാർ, പർവ്വതാരോഹണം തുടങ്ങി സാഹസിക പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർ, എമർജൻസി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയുള്ളവർക്കും, ഓഹരി വിപണിയിൽ പ്രവർത്തിക്കുന്നവർക്കും അനുകൂല വർഷം. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അഥവാ പരീക്ഷിക്കാനും 2024 ഉത്തമമാണ്. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. കഴിയുന്നതും കുറഞ്ഞ കാലയളവിൽ കൂടുതൽ ലാഭം കൊയ്യുന്ന സംരംഭങ്ങൾ തുടങ്ങാനോ അതുകൂടി കൂട്ടിച്ചേർക്കാനോ ശ്രദ്ധിക്കുക. നിങ്ങൾക്ക് സമയം കുറവാണ് അതുകൊണ്ടു പ്രവർത്തിച്ചു തുടങ്ങുക. അംഗീകാരം, പ്രശസ്തി, ധനം എന്നിവ നിങ്ങളെത്തേടിയെത്തും.

ഇടവം (കാർത്തിക അവസാന 45 നാഴിക, രോഹിണി, മകയിരം ആദ്യ 30 നാഴിക): ഇടവം രാശിയിൽ ജനിച്ചവർക്ക് ഗുണദോഷ സമ്മിശ്രമായ ഒരു വർഷമായിരിക്കും 2024. ഇന്നത്തെ ചുറ്റുപാടിൽ അഥവാ തൊഴിലിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ആ മാറ്റം ഉൾകൊള്ളാനും അതനുസരിച്ചു പ്രവർത്തിക്കാനും, തയ്യാറാവുകയും തൊഴിലിൽ ഭാവിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പദ്ധതി തയ്യാറാക്കാനും 2024 ഉപയോഗിക്കേണ്ടതാണ്. തീർച്ചയായും ചെറിയ വിട്ടുവീഴ്ചകൾ ചെയ്തു മുന്നേറിയാൽ 2024 ശരിക്കും ആസ്വദിക്കാവുന്നതാണ്. ആഡംബര വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ, ബ്യുട്ടീഷ്യൻസ് കലാകാരൻമാർ, ഫുഡ് മെറ്റീരിയൽസ് എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് നല്ല വർഷം. എല്ലാ വിഭാഗക്കാർക്കും വർഷത്തിന്റെ രണ്ടാം പകുതി വളരെ നന്നായിരിക്കും.

ADVERTISEMENT

മിഥുനം (മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണർതം ആദ്യ 45 നാഴിക): മിഥുനം രാശിയിൽ ജനിച്ചവർക്ക് ഗുണദോഷ സമ്മിശ്രമായ ഒരു വർഷമായിരിക്കും 2024. കഴിഞ്ഞ വര്ഷം പൊതുവെ നന്നായിരുന്നു എന്നാണ് കാണുന്നത്. അതിന്റെ ഒരു തുടർച്ചയായിരിക്കും വർഷത്തിന്റെ ആദ്യ പകുതി. തൊഴിലിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. ജേർണലിസ്റ്റുകൾക്കും സാഹിത്യകാരും ടെക്‌നിക്കൽ സോഫ്റ്റ്‌വെയർ മാർക്കറ്റിങ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവരും കുറച്ചു നയപരമായി മുന്നേറിയാൽ വർഷം അനുകൂലമാക്കാൻ കഴിയും. നിങ്ങളുടെ സംസാരം മറ്റുള്ളവർ തെറ്റിദ്ധരിക്കാൻ ഇടവരാതെയിരിക്കാൻ ശ്രദ്ധിക്കണം. ആരെയും പരിഹസിക്കരുത്. പെട്ടെന്ന് എടുത്തു ചാടി തീരുമാനങ്ങൾ എടുക്കരുത്. മുതിർന്നവരുടെ അഭിപ്രായങ്ങൾ ആരായുക. കാര്യങ്ങൾ കഴിയുന്നതും വർഷത്തിന്റെ ആദ്യ പകുതിയിൽ പൂർത്തീകരിക്കുക.

കർക്കിടകം (പുണർതം അവസാന 15 നാഴിക, പൂയ്യം, ആയില്യം): കർക്കിടകം രാശിയിൽ ജനിച്ചവർക്ക് വളരെ നല്ല ഒരു വർഷമായിരിക്കും 2024. മെയ് മാസം മുതൽ. സ്വന്തം ബിസിനസ്സ് ചെയ്യുന്നവർക്കും എംപ്ലോയീസിനും മാർക്കറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നല്ലൊരു ഒരു വർഷമാണ് കാത്തിരിക്കുന്നത്. ബിസിനസ്സിൽ വിപുലീകരണം, എംപ്ലോയീസിന് ശമ്പള വർദ്ധനവ്, ജോലിക്കയറ്റം എന്നിവ പ്രതീക്ഷിക്കാവുന്നതാണ് സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ ടാർജെറ്റ് കൈവരിക്കാൻ കഴിയുന്നതാണ്. കൂടാതെ പാരിതോഷികങ്ങളും അംഗീകാരവും പ്രതീക്ഷിക്കാം. കസ്റ്റമർ റിലേഷൻ, നഴ്സസ്, ഡോക്റ്റേഴ്സ്, ഹോട്ടൽ, ജല സംബന്ധമായവ, ആതുര ശുശ്രൂഷ, കലാരംഗം, വസ്ത്രം തുടങ്ങിയ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നല്ല വർഷം. ഇപ്പോഴും ഓർമ്മയിൽ വെക്കേണ്ടത് 2024 ഏപ്രിൽ വരെയുള്ള കാലഘട്ടം അത്ര നന്നായിരിക്കില്ല എന്നതാണ്. പ്ലാൻ ചെയ്തു പ്രവർത്തിക്കുക. വിജയങ്ങളും അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ 15 നാഴിക): ചിങ്ങം രാശിയിൽ ജനിച്ചവർക്ക് കഴിഞ്ഞ വർഷത്തിന്റെ തുടർച്ചയായി 2024 ന്റെ ആദ്യ പകുതി അനുഭവപ്പെടും. നന്നായിരിക്കും. വെല്ലുവിളി പോലെ തോന്നുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. വളരെ സന്തോഷപൂർവ്വം ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിയുന്നതാണ്. നിങ്ങളുടെ ചുറ്റുമുള്ളവർക്കു നിങ്ങൾ പ്രിയപ്പെട്ടവനായതിനാൽ, അല്ലെങ്കിൽ അവർ നിങ്ങളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നതിനാൽ നിങ്ങൾക്ക് ഉത്തരവാദങ്ങളിൽ നിന്നും പിൻവാങ്ങാൻ കഴിയില്ല. വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് മേലധികാരികളുടെയും പിന്തുണ ലഭിക്കും. 2024 രണ്ടാം പകുതി കുറച്ചു കൂടുതൽ ശ്രദ്ധിച്ചു റിസ്കുകൾ എടുക്കാതെ ശ്രദ്ധിക്കുക.

കന്നി (ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 30 നാഴിക): കന്നി രാശിയിൽ ജനിച്ചവർക്ക് അവിസ്മരണീയമായ ഒരു വർഷം. ധാരാളം നല്ല അവസരങ്ങൾ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ മേഖലയിൽ നിങ്ങളായിരിക്കും വിജയി. വിദേശ തൊഴിൽ അവസരങ്ങളും മറ്റു സ്ഥാപനങ്ങളിൽ നിന്നും നല്ല അവസരങ്ങളും നിങ്ങളെ തേടിയെത്താം. നമ്മുടെ മനസ്സിനിണങ്ങിയ പുതിയ ബിസിനസ് കൂട്ടുകെട്ടുകൾ, തൊഴിൽ ഉയർച്ച, പുതിയ പ്രോജക്റ്റുകളുടെ ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങളിൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ മറ്റുള്ളവർ ശ്രമിക്കും. ആലോചിച്ച തീരുമാനിക്കുക. അവസരങ്ങൾ കഴിയുന്നതും ഉപയോഗപ്പെടുത്തുക. 2024 ആഘോഷിക്കുക.

ADVERTISEMENT

തുലാം (ചിത്തിര അവസാന 30 നാഴിക, ചോതി, വിശാഖം ആദ്യ 45 നാഴിക): തുലാം രാശിയിൽ ജനിച്ചവർക്ക് ഗുണദോഷ സമ്മിശ്രമായ ഒരു വർഷമായിരിക്കും 2024. കഴിഞ്ഞ വർഷം പൊതുവെ നന്നായിരുന്നു എന്നാണ് കാണുന്നത്. അതിന്റെ ഒരു തുടർച്ചയായിരിക്കും വർഷത്തിന്റെ ആദ്യ പകുതി. തൊഴിലിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. ജേർണലിസ്റ്റുകൾക്കും സാഹിത്യകാരും ടെക്‌നിക്കൽ സോഫ്റ്റ്‌വെയർ മാർക്കറ്റിങ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവരും കുറച്ചു നയപരമായി മുന്നേറിയാൽ വർഷം അനുകൂലമാക്കാൻ കഴിയും. നിങ്ങളുടെ കഴിവും കഠിനാധ്വാനവും നന്നായി പ്രയോഗത്തിൽ വരുത്തേണ്ട വർഷമാണ് ഇത്. മറ്റുള്ളവരുമായി കഴിയുന്നതും നന്നായി സഹകരിച്ചു മുന്നോട്ടു പോവുക. പ്രധാനപ്പെട്ട ഡോക്യൂമെൻറ്സ്, ഡാറ്റാസ് തുടങ്ങിയവ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. അതുപോലെ പുതിയ കരാറുകളിൽ അഥവാ എഗ്രിമെന്റുകളിൽ ഏർപ്പെടുന്നതും ശ്രദ്ധിച്ചു വേണം. നിങ്ങളിൽ നിന്നും ഒരു തെറ്റ് സംഭവിക്കാൻ കാത്തിരിക്കുന്നവരുണ്ട് എന്ന് സാരം. നിങ്ങളുടെ സ്വതസിദ്ധമായ നയവും വാക്ചാതുര്യവും ഉപയോഗിക്കേണ്ട വർഷമാണ് ഇത്

വൃശ്ചികം (വിശാഖം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട): വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ഗുണദോഷസമ്മിശ്രമായ വര്ഷം. തൊഴിൽപരമായി ഉയർച്ചയും താഴ്ചയും ഉണ്ടാകുന്ന വർഷം. വിജയത്തിന് സഹകരണവും, വിട്ടുവീഴ്ച്ചാ മനോഭാവവും ആവശ്യം. ചെറിയ പ്രശ്നം നേരിട്ടാലും തൊഴിൽ മാറാതിരിക്കുവാൻ ശ്രമിക്കുക, ബിസിനസ്സുകാരാണെങ്കിൽ തത്ക്കാലം വികസനം വേണ്ടാന്ന് വയ്ക്കുക. തത്കാലം മാത്രം, കാരണം 2024 രണ്ടാം പകുതി അനുകൂലമാണ്. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുക, നമ്മുടെ കഴിവിന്റെ പരമാവധി നന്നായി മനസ്സാക്ഷിക്കനുസരിച് ചുമതല നിറവേറ്റുക, അതിലെ ലാഭമോ നഷ്ടമോ ശ്രദ്ധിക്കേണ്ട. കാരണം ഭാവിയിൽ അതാവശ്യമാണ്. കൂടുതൽ ആക്രമണ സ്വഭാവമോ, പ്രതികാര സ്വഭാവമോ കാട്ടാതെ സമാധാനമായി ചിന്തിച്ചു പ്രവർത്തിക്കുക. അധികം താമസിയാതെ അംഗീകാരങ്ങളും അവാർഡുകളും ധനവും നിങ്ങളെ തേടിയെത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ15 നാഴിക): ധനു രാശിയിൽ ജനിച്ചവർക്ക് വളരെ അപൂർവമായി ലഭിക്കുന്ന ഒരു അനുകൂല വർഷമാണ് 2024. ഒന്നിലധികം അവസരങ്ങൾ നിങ്ങളെ തേടിയെത്തും. വിദേശ ഓഫറുകളും പ്രതീക്ഷിക്കാം. കഠിനാധ്വാനം തീർച്ചയായും മധുരിക്കുന്ന ഫലം നൽകും. നിങ്ങൾക്ക് ഇഷ്ട സ്ഥലത്തേക്ക് ട്രസ്റൻഫ്‌റും പ്രൊമോഷനും പ്രതീക്ഷിക്കാം. വളരെ സ്വാധീനമുള്ളവരുടെ സഹായം ആവശ്യമുള്ള സമയത്തു ലഭിക്കുമെന്ന് മാത്രമല്ല അത് തൊഴിൽ പരമായ വലിയ മാറ്റങ്ങൾക്കു കാരണമാകും. നിങ്ങളുടെ സമൂഹത്തിലെ വിലയും നിലയും ഉയർച്ചിലേക്കു എത്തുന്നത് കാണാൻ കഴിയും. പക്ഷെ അതിനു വേണ്ടി അധികം ധനമോ സമയമോ ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. 2024 ആസ്വദിക്കുക.

മകരം (ഉത്രാടം അവസാന 45 നാഴിക, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക): മകരം രാശിയിൽ ജനിച്ചവർക്ക് ഗുണദോഷസമ്മിശ്രമായ ഒരു വർഷമായിരിക്കും 2024. എന്നാൽ പൊതുവെ തൃപ്തികരവും. നമ്മുടെ പ്രവർത്തനങ്ങളിൽ വളരെ ചെറിയ അനുകൂലമായ മാറ്റങ്ങൾ വരുത്തി, തൊഴിലിൽ കൂടുതൽ ആത്മാർത്ഥത കാണിച്ചാൽ വളരെ നന്ന്. പുതിയ ഉത്തവാദിത്വങ്ങളെ വളരെ സന്തോഷത്തോടെ സ്വീകരിക്കുക, കൂടെ പുതിയ മാറ്റങ്ങളെയും ആശയങ്ങളെയും. കാരണം ലോകം എന്നും മാറിക്കൊണ്ടിരിക്കുന്നു. നമ്മളും പഴമയിൽ നിന്നും മാറണം. എങ്കിൽ തീർച്ചയായും നിങ്ങളും തിരക്കിലാകും. ബിസിനസ്സ് യാത്രകളിൽ തടസ്സമുണ്ടാകാതെ ശ്രദ്ധിച്ചു പ്ലാൻ ചെയ്യണം. തടസ്സങ്ങൾ ഉണ്ടായേക്കാം. അതിനെ പ്രതിരോധിക്കാൻ പുതിയ വഴികൾ കണ്ടെത്തി, പുതിയ ആശയങ്ങൾ കണ്ടെത്തി മുന്നേറിയാൽ 2024 വളരെ നന്നായി ആസ്വദിക്കാൻ കഴിയും.

ADVERTISEMENT

കുംഭം (അവിട്ടം അവസാന 30 നാഴിക, ചോതി, പൂരുരുട്ടാതി ആദ്യ 45 നാഴിക): കുംഭം രാശിയിൽ ജനിച്ചവർ കുറച്ചു ശ്രദ്ധിച്ചു മുന്നേറിയാൽ 2024 വലിയ പരിക്കുകൾ ഇല്ലാതെ സുഗമമായി തരണം ചെയ്യാൻ സാധിക്കുന്നതാണ്. തൊഴിലിൽ മാറ്റമായോ, ട്രാൻസ്ഫറോ നിങ്ങളുടെ പദ്ധതികളെ തകിടം മറിച്ചേക്കാം. പിറകോട്ടു തിരിഞ്ഞു നോക്കാതെ അത് സ്വീകരിക്കണതാണ് നന്ന്. പുതിയ ചുറ്റുപാടും പുതിയ കൂട്ടുകാരെയും ലഭിക്കും. അവർ നിങ്ങളുടെ പ്രയാണയങ്ങൾക്കു വഴികാട്ടികൾ ആകണ്ടവരാണ്. അതിനാൽ അവരെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണം. സർക്കാർ സംബന്ധിച്ച എഴുത്തുകുത്തുകൾ കൃത്യമായിരിക്കണം. നികുതിയിലും പെൻഡിങ് വരാതെ ശ്രദ്ധിക്കണം.

മീനം (പൂരുരുട്ടാതി അവസാന 15 നാഴിക. ഉതൃട്ടാതി, രേവതി): മീനം രാശിയിൽ ജനിച്ചവർ തോഴിൽ സംബന്ധമായി 2024 ൽ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങൾ പ്രതീക്ഷിക്കണം. നിങ്ങളുടെ തൊഴിലിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് വർഷത്തിന്റെ ആദ്യ പകുതിയിൽ കൊണ്ടുവരാൻ ശ്രദ്ധിക്കണം. കഴിയുന്നതും മാറ്റങ്ങൾ ചെയ്യാതിരിക്കുക. നിങ്ങളെ ഇത് വരെ വളർത്തിയ ഇന്നത്തെ ചുറ്റുപാടിനെയും അതിലെ ത്യാഗങ്ങളെയും കുറിച്ച് അഭിമാനം തോന്നുന്ന അനുഭവങ്ങൾ ഈ വർഷം ഉണ്ടാവും. ഈ ടെൻഷനിൽ നിന്നും ആശ്വാസം ലഭിക്കുന്നതിന് ലഭിക്കുന്ന ഒത്തുചേരലുകളോ ലെഷർ ആക്ടിവിറ്റീസോ ബന്ധപ്പെട്ട അവസരങ്ങൾ പ്രയോജനപ്പെടുത്തണം.

ശിവറാം ബാബുകുമാർ
ആസ്ട്രോളജർ & ജെമ്മോളജിസ്റ്റ്
ഫോൺ - 9847187116

English Summary:

Professional Prediction 2024 by Sivaram Babukumar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT