അശ്വതി - വ്യവസ്ഥകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മാർഗതടസ്സങ്ങൾ നീങ്ങും. ഭരണി - ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ തൃപ്തിയാകും വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കാർത്തിക -

അശ്വതി - വ്യവസ്ഥകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മാർഗതടസ്സങ്ങൾ നീങ്ങും. ഭരണി - ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ തൃപ്തിയാകും വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കാർത്തിക -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി - വ്യവസ്ഥകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മാർഗതടസ്സങ്ങൾ നീങ്ങും. ഭരണി - ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ തൃപ്തിയാകും വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. കാർത്തിക -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി - വ്യവസ്ഥകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മാർഗതടസ്സങ്ങൾ നീങ്ങും.
ഭരണി - ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ തൃപ്തിയാകും വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
കാർത്തിക - സഹപ്രവർത്തകർ ചെയ്തുവച്ച അബദ്ധങ്ങൾ തിരുത്തുവാൻ നിർബന്ധിതനാകും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്ക് സാമ്പത്തിക സഹായം നൽകും.
രോഹിണി - പുത്രപൗത്രാദികൾ മാസാന്ത്യത്തിൽ അവധിയെടുത്ത് വരുന്നുണ്ടെന്നറിഞ്ഞതിനാൽ ആശ്വാസമുണ്ടാകും. പുതിയ ഭരണ സംവിധാനം അവലംബിക്കും.
മകയിരം - വ്യത്യസ്തമായ രീതിയും ശൈലിയും പ്രവർത്തന രംഗങ്ങളിൽ അവലംബിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും.
തിരുവാതിര - പുതിയ വ്യാപാര വിപണന മേഖലകൾ തുടങ്ങും. സമാന ചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
പുണർതം - മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റും. കാര്യങ്ങൾ ശരിയായ നിഗമനത്തിൽ എത്തിച്ചേരും.
പൂയം - സാങ്കേതിക കാരണങ്ങളാൽ യാത്രയ്ക്ക് തടസ്സങ്ങൾ അനുഭവപ്പെടും. ജീവിത പങ്കാളിയുടെ ആശയങ്ങൾ പ്രവർത്തനതലത്തിൽ കൊണ്ടുവരും.
ആയില്യം - കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. അബദ്ധ ചിന്തകൾ ഉപേക്ഷിക്കുവാൻ ഉൾപ്രേരണ ഉണ്ടാകും.
മകം - വ്യവസ്ഥകൾ പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. ദമ്പതികളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഫലമാകും.
പൂരം - മാതാപിതാക്കളുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്നതിനാൽ ആത്മസംതൃപ്തി തോന്നും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവമുണ്ടാകും.
ഉത്രം - യുക്തിപൂർവമുള്ള സമീപനത്താൽ ബാഹ്യ പ്രേരണകളെ അതിജീവിക്കും. ദമ്പതികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാകും.
അത്തം - സുരക്ഷിതമായ വ്യാപാര വിപണന മേഖലകളിൽ പണം മുടക്കും. അർഹതയുള്ളവരെ അനുമോദിക്കുവാൻ അവസരമുണ്ടാകും.
ചിത്തിര - വിജ്ഞാനപ്രദമായ ആശയങ്ങൾ പങ്കുവയ്ക്കുവാൻ അവസരമുണ്ടാകും. ആത്മവിശ്വാസവും കാര്യനിർവഹണശക്തിയും ഉത്സാഹവും വർധിക്കും.
ചോതി - ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരും. മാസാന്ത്യത്തിൽ ജന്മനാട്ടിലേക്ക് പോകുവാൻ അവസരം ലഭിക്കും.
വിശാഖം - മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്തു തീർക്കുവാൻ സാധിക്കും.
അനിഴം - സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ സാധിക്കും. സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിക്കുവാൻ ആർജവമുണ്ടാകും.
തൃക്കേട്ട - മംഗള കർമങ്ങളിൽ സജീവമായി പങ്കെടുക്കും. നിരാലംബരായവർക്ക് സാമ്പത്തിക സഹായം നൽകുവാനിടവരും.
മൂലം - സുവ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി പ്രവർത്തനരംഗം തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
പൂരാടം - സഹജീവികളോട് മമത വർധിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കും.
ഉത്രാടം - സൗമ്യസമീപനത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും.
തിരുവോണം - സുവ്യക്തമായ കർമപദ്ധതികൾക്ക് പണം മുടക്കും. സഹപ്രവർത്തകരുടെ ജോലികൂടി ചെയ്തുതീർക്കേണ്ടതായി വരും.
അവിട്ടം - അസാധ്യമെന്നു തോന്നുന്ന പ്രവർത്തനമേഖലകളും പാഠ്യവിഷയങ്ങളും പദ്ധതി സമർപ്പണവും അനായാസേന സാധിക്കുന്നതുമൂലം ആത്മവിശ്വാസം വർധിക്കും.
ചതയം - കുടുംബസമേതം വികസിത രാഷ്ട്രത്തിലേക്ക് സ്ഥിരതാമസമാക്കുവാൻ അവസരമുണ്ടാകും. ഭക്ഷണക്രമീകരണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും.
പൂരുരുട്ടാതി - വർഷങ്ങൾക്കുശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്ക് പങ്കെടുക്കും. വസ്തുതർക്കം വിട്ടുവീഴ്ചകളാൽ പരിഹരിക്കപ്പെടും.
ഉതൃട്ടാതി - കക്ഷിരാഷ്ട്രീയക്കാരുടെ ഇടപെടലുകളാൽ റോഡുവികസനത്തിന് ഭൂമി വിട്ടുകൊടുക്കും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും.
രേവതി - അനാവശ്യമായ സംശയങ്ങൾ ഉപേക്ഷിച്ച് അഹോരാത്രം പ്രവർത്തിക്കുന്നതിന് പ്രതീക്ഷിച്ചതിലുപരി സാമ്പത്തികലാഭമുണ്ടാകും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad