1199 മീനമാസം നിങ്ങൾക്കെങ്ങനെ? ഭാഗ്യം അനുകൂലം ഈ നാളുകാർക്ക്
മീനം 1 മുതൽ 31വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: ധന നഷ്ടത്തിന് സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്. ആവശ്യമില്ലാത്ത കാര്യം പറഞ്ഞ്
മീനം 1 മുതൽ 31വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: ധന നഷ്ടത്തിന് സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്. ആവശ്യമില്ലാത്ത കാര്യം പറഞ്ഞ്
മീനം 1 മുതൽ 31വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: ധന നഷ്ടത്തിന് സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്. ആവശ്യമില്ലാത്ത കാര്യം പറഞ്ഞ്
മീനം 1 മുതൽ 31വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
അശ്വതി: ധന നഷ്ടത്തിന് സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്. ആവശ്യമില്ലാത്ത കാര്യം പറഞ്ഞ് കലഹത്തിന് പോവരുത്. കുടുംബപ്രശ്നങ്ങള്‍ നയപരമായി പരിഹരിക്കണം. എല്ലാം തുറന്ന് പറയുന്നത് മറ്റുള്ളവരുടെ അതൃപ്തിക്കിടയാക്കും
ഭരണി: അപവാദങ്ങൾ മനോവിഷമത്തിന് ഇടയാക്കും .എല്ലാ കാര്യങ്ങളിലും ഒരു ശുഭചിന്ത ഉണ്ടാകുന്നത് നന്നായിരിക്കും. മറ്റുള്ളവർക്ക് സംശയം തോന്നുന്ന പ്രവർത്തികൾ ഒഴിവാക്കണം. ധനവർദ്ധനവ് ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടും. ദമ്പതികൾ വിട്ടു വീഴ്ചകൾ ചെയ്യുക. അനാവശ്യ വിവാദങ്ങളിൽ ചെന്നു ചാടരുത്.
കാർത്തിക: അരുതാത്ത വാഗ്ദാനങ്ങൾ മൂലം ഉറ്റ സുഹൃത്തുക്കളുമായി അകലേണ്ട സാഹചര്യം ഉണ്ടാകും. പഠിതാക്കൾക്ക് ഉന്നത വിജയം സ്വായത്തമാക്കുവാനും ഉപരിപഠനത്തിനുള്ള ശ്രമം സഫലമാകുവാനും സാധിക്കും. അശുഭചിന്തകളും ദുഃസംശയങ്ങളും ഒഴിവാക്കണം. യാത്രാ വേളയിൽ പ്രാർത്ഥന കൈവിടാതെ സൂക്ഷിക്കുക.
രോഹിണി: സാമ്പത്തിക നേട്ടം, രോഗങ്ങളിൽ നിന്നുള്ള മുക്തി എന്നിവ കാണുന്നു സ്വജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കും. ശത്രുക്കളെ പോലും സ്നേഹിക്കുന്നതാണ്. സമാനചിന്താഗതിക്കാരുമായി അടുത്തു കൂടും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം.
മകയിരം: കാലം അനുകൂലമാണ് സന്താനങ്ങൾക്ക് ഗുണഫലങ്ങൾ കൂടും. സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച കാണുന്നു. കടങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതാണ്. സൽകർമം ചെയ്യും. വിദേശ ജോലിക്ക് യോഗവും അപ്രതീക്ഷിത ധനലാഭവും കാണുന്നു. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനിടയുണ്ട്. കാര്യ നിർവ്വഹണ ശക്തി കൂടുതലുണ്ടാകും.
തിരുവാതിര: തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകും. വ്യാപാര ആവശ്യങ്ങൾക്കായി വാഹനം വാങ്ങിക്കാനിടയുണ്ട്. ദീർഘയാത്രകൾ ചെയ്യും. പിതാവിന്റെ സ്വത്ത് അനുഭവയോഗ്യമാകും. കടം കൊടുത്ത ധനം തിരിച്ചു കിട്ടിയേക്കാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സഹപ്രവർത്തകർ സഹായികളായി കൂടെ ഉണ്ടാകും.
പുണർതം:വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. ആത്മവിശ്വാസവും ഉത്സാഹവും വർധിക്കും ദാമ്പത്യജീവിതം സന്തോഷകരമായി തീരും. മനസ്സിനെ അലട്ടുന്ന പല പ്രശ്നങ്ങളും പരിഹരിക്കും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. മുൻകോപവും ക്ഷമയില്ലായ്മയും ദോഷം ചെയ്യും.
പൂയം: ചില ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപ്പെടുന്നതുമൂലം ദ്രവ്യനാശവും മാനഹാനിയും സംഭവിക്കും. യാത്രാവേളയിൽ ധനനഷ്ട സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നിരാശാബോധം ഉണ്ടാകുമെങ്കിലും അത് മറ്റുള്ളവരെ അറിയിക്കുകയില്ല. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക.
ആയില്യം: കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. ഈശ്വര ചിന്ത കൈവിടരുത്. സാമ്പത്തിക ഇടപാടിൽ നഷ്ടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ നല്ല ശ്രദ്ധ വേണം .മുൻകോപം നിയന്തിച്ചില്ലെങ്കിൽ പല വിപത്തുകളിലും ചെന്നുചാടും.
മകം: ഊഹ കച്ചവടത്തിൽ ചെറിയ നഷ്ടസാധ്യത കാണുന്നു. യാത്രകൾ കഴിയുന്നതും ഒഴിവാക്കണം . ക്ഷിപ്രകോപം ശത്രുത ഉണ്ടാക്കും. ഭൂമി സംബദ്ധമായ ക്രയവിക്രയം സൂക്ഷിച്ചു ചെയ്യുക. വാഹന ഉപയോഗം കുറയ്ക്കണം. വൈദ്യുതി, അഗ്നി സംബന്ധമായ കാര്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
പൂരം: മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. ദേഹസംരക്ഷണത്തിന്റെ ഭാഗമായി ദിനചര്യാ ക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ തയാറാകും. പണം കടം കൊടുക്കരുത്. ബന്ധുമിത്രാദികൾ മനസ്സിന് ഇഷ്ടപ്പെടാത്ത രീതിയിൽ പ്രവർത്തിക്കും.
ഉത്രം: അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. അപവാദങ്ങൾ കേൾക്കുവാനിടയുണ്ട്. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. കടബാധ്യതകളിൽ ചെന്നു ചാടരുത്. അസൂയാലുക്കളെ കരുതിയിരിക്കണം.
അത്തം: വാക്ക് തർക്കങ്ങളിൽ നിന്നും യുക്തി പൂർവ്വം പിൻമാറുക .ദമ്പതികൾ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യണം. സാമ്പത്തിക ബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണം ചതിയിൽ പെടാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക.
ചിത്തിര: ആലോചന ഇല്ലാത്ത പ്രവൃത്തികൾ ദോഷം ചെയ്യും. ഈശ്വര പ്രാർത്ഥന കൊണ്ടും കഠിനാധ്വാനം കൊണ്ടും അഭീഷ്ട കാര്യങ്ങൾ ഉണ്ടാകുന്നതാണ്. ദാമ്പത്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സുഖ ഭോഗകൾക്കായി പണം കൂടുതൽ ചെലവഴിക്കുന്നത് നിയന്ത്രിക്കണം
ചോതി:വ്യാപാരികൾക്ക് കാലം അനുകൂലമായി കാണുന്നു. സന്താനങ്ങളെ കൊണ്ട് യശസ്സ് വർധിക്കുന്നതാണ്. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകും. പൂർവിക സ്വത്ത് കൈവശം വന്നുചേരും സമൂഹത്തിലെ ഉന്നതൻമാരിൽ നിന്നും സഹായങ്ങളും സഹകരണങ്ങളും ലഭിക്കുന്നതാണ്.
വിശാഖം: ശത്രുദോഷം കുറയുമെങ്കിലും അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് ശത്രുത സമ്പാദിക്കാൻ ഇടയുണ്ട്.
വിദഗ്ധമായ ഉപദേശവും നിർദ്ദേശവും സ്വീകരിച്ച് കാര്യങ്ങൾ ചെയ്യുക. കടബാധ്യത, ജാമ്യം ഇവയിൽ ചെന്നുപെടരുത്. വീഴ്ച, മുറിവ്, ചതവ് കലഹം ഇവ വരാതെ നോക്കണം. വിഷഭയം വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
അനിഴം: മാനസികവും ശാരിരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ ഇടയുണ്ട്. അശ്രദ്ധ കൊണ്ട് അബദ്ധം വന്നു ചേരുന്നതിനാൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യുക. സുതാര്യമുള്ള സമീപന നത്താൽ അപമാനത്തെ അതിജീവിക്കാൻ കഴിയും. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം.
തൃക്കേട്ട: മാതാപിതാക്കളുമായി വാക്ക് തർക്കത്തിന് പോവരുത്. കൈവശമുള്ള പണം കൈവിട്ടു പോവാതെ സൂക്ഷിക്കണം. അനാവശ്യ ബാദ്ധ്യതകളിൽ കുടങ്ങരുത്. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. നിശ്ചയദാർഡ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
മൂലം: ചില അപവാദങ്ങൾക്കിട കാണുന്നു .അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടാതിരിക്കാൻ നന്നായി ജപം ചെയ്യുക. വരവ് ചിലവ് കണക്കുകൾ പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ടുന്നതാണ്. ആഡംബരം കുറയ്ക്കണം. അനർഹരെ സഹായിച്ച് ശത്രുത സമ്പാദിക്കാൻ സാധ്യത.
പൂരാടം: വസ്തുസംബന്ധമായ ഇടപാടുകൾക്ക് കാലതാമസം ഉണ്ടാകും പണമിടപാടിൽ വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വരും. ശത്രുക്കളുടെ ഉപദ്രവത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം നേടുക. ഒന്ന് മനസ്സ് വെച്ച് മുന്നോട്ട് കുതിക്കുകയാണെങ്കിൽ സകല ഐശ്വര്യങ്ങളും നേടിയെടുക്കാൻ സാധിക്കും.
ഉത്രാടം: പ്രവർത്തന മേഖലയിൽ പുരോഗതി ഉണ്ടാകും. എന്നാൽ ആകുലചിന്തകൾ മനസ്സ് അസ്വസ്ഥമാക്കും. സുഹ്യത്തുക്കൾ നീരസത്തോടു കൂടി പെരുമാറും. ഏത് പ്രശ്നങ്ങളിൽ അകപ്പെട്ടാലും പരിഹാര മാർഗങ്ങൾ കണ്ടുപിടിച്ച് അതിൽ നിന്ന് രക്ഷ നേടും. കർമ്മരംഗത്ത് കൂടുതൽ പരീക്ഷണങ്ങളെ നേരിടേണ്ടതായി വരും.
തിരുവോണം: കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറി കിട്ടും. ജീവിതത്തിന് പൊതുവിൽ പുരോഗതി കാണുന്നു. വാഹനയോഗം, ഗൃഹമാറ്റം എന്നിവക്കിട കാണുന്നു. വരവ് ചിലവ് കണക്കുകൾ പൊരുത്തപെട്ട് പോവുന്നതാണ് . മിക്ക കാര്യങ്ങൾക്കും ഭാഗ്യം അനുകൂലമാവും .
അവിട്ടം: വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. പെട്ടെന്നുള്ള തീരുമാനങ്ങൾ ദോഷഫലങ്ങൾ ഉളവാക്കും. അസുഖങ്ങൾ നിസ്സാരമായി കാണരുത്. സഹപ്രവർത്തകരുടെ സ്വാർത്ഥത മന:ശാന്തി കെടുത്തും. ജോലിയിൽ ഉത്സാഹവും ഉൻമേഷവും വീണ്ടെടുക്കാൻ ശ്രമിക്കണം.
ചതയം: വാഗ്വാദങ്ങളിൽ ഏർപ്പെട്ട് ശത്രുക്കളെ സമ്പാദിക്കും. പാകപ്പിഴകൾ പരിഹരിച്ച് മുന്നോട്ട് പോകുവാൻ ശ്രമിക്കുക. കുടുംബ സന്തോഷത്തിന് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുക. അയൽവാസിയുമായുള്ള ബന്ധങ്ങൾ തകരാറിലാവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക
മാനസിക ആരോഗ്യം മെച്ചമാക്കാൻ സ്വന്തം കഴിവുകൾ നല്ല രീതിയിൽ ഉപയോഗിക്കണം.
പൂരുരുട്ടാതി: കൂട്ടു ബിസിനസ്സുകൾ തുടങ്ങുന്നത് വളരെ ആലോചിച്ച് മാത്രമെ ചെയ്യാവൂ. ശരീരത്തിനും മനസ്സിനും പൊതുവെ ക്ഷീണം അനുഭവപ്പെടും. ആദായകരമല്ലാത്ത കാര്യങ്ങൾക്ക് സമയവും പണവും ചെലവഴിക്കരുത്. തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക. മാനസിക പിരിമുറുക്കും കുറയ്ക്കാൻ കൂടുതൽ സമയം ഈശ്വര പ്രാർത്ഥനയ്ക്കായി മാറ്റി വെക്കുക
ഉതൃട്ടാതി: പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. കൂടുതൽ ശ്രദ്ധയോടെയാവണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. അമിത വിശ്വാസം ഒഴിവാക്കണം. സാഹചര്യങ്ങൾക്ക് അനുസ്യതമായി ജീവിക്കാൻ ശ്രമിക്കുക. മാതാപിതാക്കളുടെ വാക്കുകളെ ധിക്കരിക്കരുത്. വിദ്യാർത്ഥികൾ സമയം വെറുതെ പാഴാക്കി കളയരുത്. ആരോഗ്യ കാര്യത്തിൽ ഉപേക്ഷ പാടില്ല.
രേവതി: മറ്റുള്ളവരുടെ കാര്യങ്ങളിൽ അധികമായി ഇടപെടരുത് സ്വന്തം പ്രവർത്തികൾ മൂലം ഏറ്റവും അടുത്ത ബന്ധുജനങ്ങൾ അകന്നു പോകുവാനിടയുണ്ട്. വീഴ്ചകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. അനിഷ്ടകരമായ സാഹചര്യങ്ങളെ ബുദ്ധിപൂർവം നേരിടണം .വാഹനം ഓടിക്കുബോൾ നല്ല ശ്രദ്ധ വേണം .കഠിനാധ്വാനത്താൽ ജീവിത നിലവാരം വർധിക്കും.
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി. ഒ : മമ്പറം
വഴി : പിണറായി
കണ്ണൂർ ജില്ല
Email ID: prabhaseenacp@gmail.com
ഫോ:9961442256