മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു മാസമാണ് ഇത്. ഉപരിപഠനത്തിന്അവസരം ലഭിക്കും. ഉല്ലാസ യാത്രയിൽ പങ്കുചേരും. കുടുംബ ജീവിതം സന്തോഷകരമായി തുടരും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ചില ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. പുതിയ വാഹനം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു മാസമാണ് ഇത്. ഉപരിപഠനത്തിന്അവസരം ലഭിക്കും. ഉല്ലാസ യാത്രയിൽ പങ്കുചേരും. കുടുംബ ജീവിതം സന്തോഷകരമായി തുടരും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ചില ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. പുതിയ വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു മാസമാണ് ഇത്. ഉപരിപഠനത്തിന്അവസരം ലഭിക്കും. ഉല്ലാസ യാത്രയിൽ പങ്കുചേരും. കുടുംബ ജീവിതം സന്തോഷകരമായി തുടരും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ചില ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. പുതിയ വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു മാസമാണ് ഇത്. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉല്ലാസ യാത്രയിൽ പങ്കുചേരും. കുടുംബ ജീവിതം സന്തോഷകരമായി തുടരും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ചില ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. ശത്രുക്കളെ കരുതി ഇരിക്കുന്നത് നല്ലതാണ്.

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു ധാരാളം പണം വന്നുചേരും. പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. മനഃക്ലേശം വർധിക്കും. മക്കൾക്ക് വേണ്ടിയുള്ള ചെലവുകളും കൂടും. തീർഥയാത്ര നടത്താനും പുണ്യകർമങ്ങൾ അനുഷ്ഠിക്കാനും സാധിക്കും. സുഹൃത്തിന്റെ സഹായം പ്രയോജനപ്പെടും.

ADVERTISEMENT

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി): പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. പ്രണയഭ്യർഥന നടത്തിയവർക്ക് അനുകൂലമായ മറുപടി ലഭിക്കും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യത്തിന് അനുകൂലമായ കാലമാണിത്.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): മാസത്തിന്റെ ആദ്യ പകുതിയേക്കാൾ മികച്ചത് ആയിരിക്കും രണ്ടാം പകുതി. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. പുതിയ അധികാരങ്ങൾ ലഭിക്കാനും ഇടയുണ്ട്. വിദേശ യാത്രയ്ക്ക് അവസരങ്ങൾ ലഭിക്കും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും. പുതിയ സംരംഭങ്ങൾ വിജയിക്കും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതായി തുടരും.

ADVERTISEMENT

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): പല തടസ്സങ്ങളും മാറി കാര്യങ്ങൾ ആഗ്രഹിക്കുന്ന പോലെ മുന്നോട്ടു പോകുന്നതാണ്. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. ഗാർഹിക ഉപകരണങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.

കന്നി (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. കോടതികാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. നേട്ടമുണ്ടാകുന്ന യാത്രകൾ നടത്തും. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.

ADVERTISEMENT

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ദീർഘകാലമായി പരിശ്രമിക്കുന്ന പല കാര്യങ്ങളും സഫലമാകും. പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറും. ഔദ്യോഗിക രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കാൻ ഇടയുണ്ട്. ആരോഗ്യനില തൃപ്തികരമായി തുടരും.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): സാമ്പത്തിക സ്ഥിതി മെച്ചമാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കുന്നത് ഗുണകരമാണ്. ഉപരിപഠനത്തിന് അവസരം ലഭിക്കും. സാഹിത്യ രംഗത്തും കലാരംഗത്തും ശോഭിക്കും. പേരുംപെരുമയും വർധിക്കും. ആത്മീയ കാര്യങ്ങളോട് ആഭിമുഖ്യം കൂടും. പല കാര്യങ്ങളും അനുകൂലമായി മാറി വരും. വിദേശത്തുനിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): എല്ലാ കാര്യത്തിലും ഉത്സാഹം അധികമായി തോന്നുന്ന കാലമാണിത്. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പഠന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ബന്ധുക്കളുടെ സഹായം കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. വിവാഹ ആലോചനകളിൽ തീരുമാനം നീണ്ടു പോകും.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): മാസത്തിന്റെ ആരംഭത്തിൽ കുടുംബാംഗങ്ങളും ഒരുമിച്ച് ഒരു യാത്രയ്ക്ക് സാധ്യത കാണുന്നുണ്ട്. ഭാഗ്യ ദോഷം കൊണ്ട് ചില കാര്യങ്ങൾ നഷ്ടപ്പെട്ടു പോകാം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്. വീട് നിർമാണം പൂർത്തിയാക്കും.പൂർവിക സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ ചില വിട്ടു വീഴ്ചകൾ വേണ്ടി വരും.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം):വിചാരിക്കാത്ത രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പൊതുവേ മനസ്സ് സമാധാനമുള്ള ഒരു മാസമാണിത് എതിരാളികളുമായി സൗഹൃദത്തിലാവും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കാൻ ഇടയുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി): ഔദ്യോഗികരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. വരവിലും അധികമായ ചെലവുകൾ ഉണ്ടാകും പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. പണയം വെച്ച ഉരുപ്പടികൾ നഷ്ടപ്പെടാതെ നോക്കുക. മരുന്നുകൾ കഴിക്കേണ്ടതായി വരാം. ദമ്പതികൾ തമ്മിൽ അഭിപ്രായഭിന്നതയ്ക്കോ തർക്കങ്ങൾക്കോ ഇടയുണ്ട്. ഈശ്വാധീനമുള്ള കാലമായതിനാൽ ഭയപ്പെടാൻ ഇല്ല.

English Summary:

April- Monthly Star Prediction by P B Rajesh