ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
അശ്വതി: മദമാത്സര്യ അഹങ്കാരബുദ്ധികൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. ഉത്തരവാദിത്തമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും. ഭരണി: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു മാനസികസംഘർഷം വർധിക്കും. ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. കാർത്തിക: സുദീർഘമായ ചർച്ചകളാൽ വിദേശവിപണന വ്യാപാര രംഗങ്ങൾ പുനരാരംഭിക്കും. വിദേശത്തു
അശ്വതി: മദമാത്സര്യ അഹങ്കാരബുദ്ധികൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. ഉത്തരവാദിത്തമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും. ഭരണി: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു മാനസികസംഘർഷം വർധിക്കും. ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. കാർത്തിക: സുദീർഘമായ ചർച്ചകളാൽ വിദേശവിപണന വ്യാപാര രംഗങ്ങൾ പുനരാരംഭിക്കും. വിദേശത്തു
അശ്വതി: മദമാത്സര്യ അഹങ്കാരബുദ്ധികൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. ഉത്തരവാദിത്തമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും. ഭരണി: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു മാനസികസംഘർഷം വർധിക്കും. ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. കാർത്തിക: സുദീർഘമായ ചർച്ചകളാൽ വിദേശവിപണന വ്യാപാര രംഗങ്ങൾ പുനരാരംഭിക്കും. വിദേശത്തു
അശ്വതി: മദമാത്സര്യ അഹങ്കാരബുദ്ധികൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. ഉത്തരവാദിത്തമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും.
ഭരണി: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു മാനസികസംഘർഷം വർധിക്കും. ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും.
കാർത്തിക: സുദീർഘമായ ചർച്ചകളാൽ വിദേശവിപണന വ്യാപാര രംഗങ്ങൾ പുനരാരംഭിക്കും. വിദേശത്തു താമസിക്കുവാൻ അവസരമുണ്ടാകും.
രോഹിണി: പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർഥനാകും. സ്വപ്നത്തിൽ കാണുവാനിടയായ കാര്യങ്ങൾ യഥാർഥമാകും.
മകയിരം: അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചതിനാൽ മേലധികാരിയോട് ആദരം തോന്നും.
തിരുവാതിര: സമാന ചിന്താഗതിയിലുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാനും പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യുവാനും സാധ്യതയുണ്ട്.
പുണർതം: പൊതുജന പിന്തുണ വർധിക്കുന്നതിനാൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ സജീവമാക്കും. അവധിക്കാലത്തു സഹപാഠികളോടൊപ്പം വിനോദ ഉല്ലാസ യാത്രയ്ക്കവസരമുണ്ടാകും.
പൂയം: അവലംബിക്കുന്ന പദ്ധതികൾ പ്രാവർത്തികമാക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. ആജ്ഞാനുവർത്തികളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ പലപ്പോഴും യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ ആശ്വാസം തോന്നും.
ആയില്യം: മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വാഹനം മാറ്റിവാങ്ങുവാനിടവരും.
മകം: നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. സാമ്പത്തിക വിഷയത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
പൂരം: സമയോചിതമായ ഇടപെടലുകളാൽ സർവകാര്യ വിജയം നേടും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും.
ഉത്രം: ജീവിതപങ്കാളിയെ അനുമോദിക്കും. ജന്മനാട്ടിൽ സ്വന്തമായ വ്യാപാരം തുടങ്ങുന്നതിന്റെ ഭാഗമായി വിദേശ ഉദ്യോഗം ഉപേക്ഷിക്കും.
അത്തം: സഹപ്രവർത്തകരുടെ സഹകരണമനോഭാവം ആശ്വാസമുണ്ടാക്കും. ദുശ്ശീലങ്ങൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും.
ചിത്തിര: സാമ്പത്തിക കാര്യങ്ങളിൽ നിർബന്ധ നിയന്ത്രണത്താൽ നീക്കിയിരുപ്പുമുണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചതിനാൽ മേലധികാരിയോട് ആദരവു തോന്നും.
ചോതി: കുടുംബാംഗങ്ങളുടെ സാന്ത്വന വചനങ്ങളും പ്രോത്സാഹനവും കർമമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ഉത്സാഹത്തെ വർധിപ്പിക്കും. ഉദ്യോഗം ഉപേക്ഷിക്കുമെങ്കിലും മറ്റൊന്നു ലഭിക്കുവാൻ ശ്രമം തുടങ്ങും.
വിശാഖം: ആശ്രയിച്ചു വരുന്ന ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. ബൃഹത്തായ വികസനപദ്ധതി ആസൂത്രണ സംഘത്തിൽ ഉൾപ്പെടുവാനിട വന്നതിനാൽ ആത്മാഭിമാനം തോന്നും.
അനിഴം: ഗൃഹോപകരണങ്ങൾ പ്രത്യേക പദ്ധതിയോടുകൂടി മാറ്റിവാങ്ങും. ദിവസങ്ങളോളം പൂർവിക തറവാട്ടിൽ കാരണവന്മാരോടൊപ്പം താമസിക്കുവാനിടവരും.
തൃക്കേട്ട: കലാകായിക രംഗങ്ങളിൽ പരിശീലനം പുനരാരംഭിക്കും. സുഹൃത്‌നിർദേശത്താൽ ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങും.
മൂലം: പ്രവർത്തനമേഖലകളിൽ ക്രമാനുഗതമായ വളർച്ചയുണ്ടാകും. വരുമാന മാർഗമുണ്ടാകുമെങ്കിലും അപ്രതീക്ഷിതമായ ചെലവിനങ്ങളാൽ നീക്കിയിരുപ്പ് കുറയും.
പൂരാടം: പുതിയ ആത്മബന്ധം ഉടലെടുക്കുമെങ്കിലും അന്ധമായി വിശ്വസിക്കരുത്. സംശയാസ്പദമായ സാഹചര്യങ്ങളാൽ പുത്രിക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ഉത്രാടം: ദുസ്സംശയങ്ങൾക്കു വ്യക്തമായ വിശദീകരണം നൽകുന്നത്, മേലധികാരിയുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനുപകരിക്കും. പരീക്ഷ, ഇന്റർവ്യൂ വിജയം ഉണ്ടാകും.
തിരുവോണം: പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. വിനയം, ക്ഷമ, ആദരവ്, കാര്യനിർവഹണശക്തി തുടങ്ങിയവ പ്രതിബന്ധങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും.
അവിട്ടം: വൈവിധ്യങ്ങളായ വിഷയങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരം വന്നുചേർന്നതിനാൽ ആത്മാഭിമാനം തോന്നും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
ചതയം: ഭിന്നാഭിപ്രായങ്ങൾ വന്നുചേരുമെങ്കിലും സമചിത്തതയോടുകൂടിയ സമീപനം ഏകീകരണ രൂപത്തിലെത്തിക്കുവാൻ സാധിക്കും. കരാറിന്മേൽ ഗൃഹസമുച്ചയം പണിയുവാൻ ഭൂമി വിട്ടുകൊടുക്കും.
പൂരുരുട്ടാതി: ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. പ്രത്യേക ഈശ്വര പ്രാർഥനകളും ദേവാലയ ദർശനവും നടത്തുവാനിടവരും.
ഉത്തൃട്ടാതി: ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കുമായി പണം ചെലവാക്കും. പുത്രപൗത്രാദികളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും.
രേവതി: വിൽപനോദ്ദേശ്യത്തോടു കൂടി ഭൂമി വാങ്ങുവാനിടവരും. ശ്രമകരമായ പ്രവർത്തനങ്ങൾ എല്ലാം വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. ഔദ്യോഗികമായി മാനസിക സംഘർഷം വർധിക്കും.