മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): തൊഴിൽപരമായും സാമ്പത്തികമായും എല്ലാം നേട്ടം പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. ആദ്യ പകുതി കഴിയുമ്പോൾ ഒരു യാത്രയ്ക്കും സാധ്യത കാണുന്നുണ്ട്. കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കാനും യോഗം ഉണ്ട്. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ അനുകൂലമായി

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): തൊഴിൽപരമായും സാമ്പത്തികമായും എല്ലാം നേട്ടം പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. ആദ്യ പകുതി കഴിയുമ്പോൾ ഒരു യാത്രയ്ക്കും സാധ്യത കാണുന്നുണ്ട്. കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കാനും യോഗം ഉണ്ട്. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ അനുകൂലമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): തൊഴിൽപരമായും സാമ്പത്തികമായും എല്ലാം നേട്ടം പ്രതീക്ഷിക്കാവുന്ന ഒരു കാലമാണിത്. ആദ്യ പകുതി കഴിയുമ്പോൾ ഒരു യാത്രയ്ക്കും സാധ്യത കാണുന്നുണ്ട്. കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കാനും യോഗം ഉണ്ട്. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ അനുകൂലമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): തൊഴിൽപരമായും സാമ്പത്തികമായും എല്ലാം നേട്ടം പ്രതീക്ഷിക്കാവുന്ന ഒരു മാസമാണിത്. ആദ്യ പകുതി കഴിയുമ്പോൾ ഒരു യാത്രയ്ക്കും സാധ്യത കാണുന്നുണ്ട്. കുടുംബജീവിതം സമാധാനം നിറഞ്ഞതായി മാറും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കാനും യോഗം ഉണ്ട്. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ അനുകൂലമായി വരുമ്പോൾ എതിർപ്പുകൾ കൊണ്ട് അത് മുടങ്ങി പോകാൻ ഇടയാകാം.

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ദൂരെയുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. തൊഴിൽമാറാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. ഒട്ടും പ്രതീക്ഷിക്കാത്ത ചില ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. മന:ക്ലേശം വർധിക്കാൻ ഇടയുണ്ട്. ബന്ധുക്കളിൽ നിന്ന് ചില എതിർപ്പുകൾ നേരിടേണ്ടി വരാം. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. സർക്കാരിന് പിഴ അടക്കേണ്ടി വരാം.

ADVERTISEMENT

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി): പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുകൂലമായ സമയമാണ്. ഏറ്റവും അധികം ഈശ്വരാധീനം ഉള്ള കാലമായതിനാൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം വിജയിക്കുന്നതാണ്. തീരുമാനിച്ചിരുന്ന യാത്രകൾക്ക് തടസ്സം നേരിടാൻ ഇടയുണ്ട്. മേൽ ഉദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ സാധിക്കും. സാമ്പത്തികമായും മെച്ചപ്പെട്ട സമയമാണ്. സഹോദര സഹായം ലഭിക്കും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഗുണദോഷ സമ്മിശ്രമായ ഒരു കാലമാണ് നടക്കുന്നത്. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. മാസത്തിന്റെ തുടക്കവും അവസാനവും കൂടുതൽ ഗുണകരമായിരിക്കും. സഹോദരനുമായി അഭിപ്രായ ഭിന്നതയോ തർക്കമോ ഉണ്ടാവാൻ ഇടയുണ്ട്. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ഉന്നത അധികാരങ്ങൾ നേടാനാകും. വിദ്യാർഥികൾ മികച്ച വിജയം കൈവരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): അവിചാരിതമായ ചില തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും അതെല്ലാം തരണം ചെയ്ത് മുന്നോട്ടു പോകാൻ സാധിക്കും. ധാരാളം യാത്രകൾ ആവശ്യമായിവരും. ആരോപണങ്ങൾ കേൾക്കാനുള്ള സാധ്യതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തണം. വിവാഹാലോചനകളിൽ തീരുമാനം നീണ്ടുപോകും. മാസാവസാനം ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും സാമ്പത്തിക പുരോഗതി കൈവരിക്കും. കമിതാവിന് പങ്കാളിയിൽ നിന്നും അനുകൂലമായ മറുപടി ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. വളരെയധികം ഭാഗ്യമുള്ള ഒരു കാലമായി അനുഭവപ്പെടും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.

ADVERTISEMENT

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്. സാമ്പത്തിക ഞെരുക്കത്തിനും സാധ്യത കാണുന്നു. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രദ്ധിക്കുക. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ ഇടയുണ്ട്. പ്രാർഥനകളും തീർഥയാത്രകളും മുടങ്ങാതെ നട ത്തുക. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. വസ്തു ഇടപാടുകൾ ലാഭകരമായി മാറും.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പേരും പെരുമയും വർധിക്കാൻ ഇടയുണ്ട്. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായി മാറും. ദീർഘകാലമായി പ്രതീ ക്ഷിച്ചിരുന്ന കാര്യങ്ങൾ സഫലമാകും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. കുടുംബത്തിൽ ഒരു സന്തതി പിറക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും. മുടങ്ങിപ്പോയ കാര്യങ്ങൾ പുനരാരംഭിക്കും. വരുമാനം വർധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): നേരത്തെ കഴിഞ്ഞ പരീക്ഷയുടെ ഫലം ഗുണകരമായി വരും. സാമ്പത്തിക ഞെരുക്കം ഉണ്ടാവാൻ ഇവിടെയുണ്ട്. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പല കാര്യങ്ങളിലും അലസത വർധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ധാരാളം യാത്രകൾക്കും സാധ്യത കാണുന്നു. പുതിയ വാഹനത്തിന് യോഗം തെളിയും.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): സൽക്കാരങ്ങളിലും മംഗളകർമങ്ങളിലും പങ്കെടുക്കാൻ സാധ്യത കാണുന്നു. വിദ്യാർഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ വീട് നിർമിക്കാനുള്ള യോഗം തെളിയും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ ഉദ്ദേശിക്കുന്ന വർക്ക് അനുകൂലമായ കാലമാണ്. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമായും മാറും. ആരോഗ്യം തൃപ്തികരമാണ്.

ADVERTISEMENT

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം): ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും നിലനിൽക്കും. ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറ്റാൻ സാധിക്കും. വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രായം ചെന്നവരെ വാത രോഗങ്ങൾ ശല്യം ചെയ്യും. വരുമാനം വർധിക്കും. ബന്ധുക്കളോടൊപ്പം തീർഥയാത്ര നടത്തും.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി): ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു മാസമാണിത്. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ആഡംബരങ്ങൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും. ദീർഘ യാത്രകൾക്ക് സാധ്യത കാണുന്നു. ദമ്പതികൾ തമ്മിൽ അകന്നു കഴിയേണ്ടി വരാം. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ നൽകുക. ത്വക്ക് രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. പ്രാർഥനകളും മറ്റും മുടങ്ങാതെ നടത്തുക.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

Monthly Kooru Prediction in May by PB Rajesh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT