മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഈ വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. ധാരാളം യാത്രകൾ പങ്കാളിയോടൊപ്പം നടത്താനുള്ള സാധ്യതയും കാണുന്നുണ്ട്. ആഴ്ച അവസാനിക്കുമ്പോൾ പല കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിടാൻ സാധ്യത കൂടുതലാണ്. സാമ്പത്തിക നില

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഈ വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. ധാരാളം യാത്രകൾ പങ്കാളിയോടൊപ്പം നടത്താനുള്ള സാധ്യതയും കാണുന്നുണ്ട്. ആഴ്ച അവസാനിക്കുമ്പോൾ പല കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിടാൻ സാധ്യത കൂടുതലാണ്. സാമ്പത്തിക നില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഈ വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. ധാരാളം യാത്രകൾ പങ്കാളിയോടൊപ്പം നടത്താനുള്ള സാധ്യതയും കാണുന്നുണ്ട്. ആഴ്ച അവസാനിക്കുമ്പോൾ പല കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിടാൻ സാധ്യത കൂടുതലാണ്. സാമ്പത്തിക നില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഈ വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. ധാരാളം യാത്രകൾ പങ്കാളിയോടൊപ്പം നടത്താനുള്ള സാധ്യതയും കാണുന്നുണ്ട്. ആഴ്ച അവസാനിക്കുമ്പോൾ പല കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിടാൻ സാധ്യത കൂടുതലാണ്. സാമ്പത്തിക നില ഭദ്രമായി തുടരും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. 

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): തൊഴിൽ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യത കാണുന്നുണ്ട്. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാനും യോഗം ഉള്ള കാലമാണ്. ചില ദിവസങ്ങളിൽ മന:ക്ലേശത്തിനും ഇടയുണ്ട്. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം. 

ADVERTISEMENT

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ചെലവുകൾ അമിതമായി വരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ പണമിടപാടുകൾ വളരെ ശ്രദ്ധിച്ചു നടത്തുന്നതാണ് നല്ലത്. പങ്കാളിക്ക് വേണ്ടിയും മക്കൾക്കായും കൂടുതൽ പണം ആവശ്യമായി വരും. തീർഥയാത്ര നടത്താനും പുണ്യകർമങ്ങളിൽ പങ്കെടുക്കാനും യോഗം ഉണ്ട്. പുതിയ വാഹനം വാങ്ങുന്ന ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. വരാന്തത്തിൽ ചില ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയുണ്ട്.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): യാത്രകൾ കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകും. ഭാഗ്യം ഏറ്റവും അനുകൂലമായ സമയമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആ മേഖലയിൽ ശോഭിക്കാൻ സാധിക്കും. ഓഹരി ഇടപാടുകളിൽ ലാഭകരമായി മാറും. കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ദോഷങ്ങൾക്ക് പരിഹാരം ആകും. പങ്കാളിയിൽ നിന്ന് ചില എതിർപ്പുകൾ നേരിടേണ്ടി വരാം.

ADVERTISEMENT

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): തൊഴിൽ രംഗത്ത് പുതിയ പ്രശ്നങ്ങൾ ഉടലെടുക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കും. യാത്രകൾ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടാനും സാധ്യതയുണ്ട്. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സൽക്കാരങ്ങളിലും മംഗളകർമങ്ങളിലും പങ്കെടുക്കാൻ ഇടയുണ്ട്. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടു കൂടി ചെയ്തു തീർക്കാം. പരീക്ഷയിൽ ഉന്നത വിജയം നേടും. ദൈവാധീനം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. പൂർവിക സ്വത്ത് കൈവശം വന്നു ചേരാൻ ഇടയുണ്ട്. ഏറെക്കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.

ADVERTISEMENT

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഔദ്യോഗിക യാത്രകൾ ആവശ്യമായി വരുന്ന സമയമാണിത്. ദാമ്പത്യജീവിതം ഊഷ്മളമായി തുടരും. വാരാന്ത്യത്തിൽ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കും. കമിതാക്കൾക്ക് സന്തോഷിക്കാവുന്ന ഒരു കാലമായി അനുഭവപ്പെടും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കാനും യോഗമുണ്ട്.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ഭാഗ്യം കൊണ്ട് ചില കാര്യങ്ങളൊക്കെ നേടിയെടുക്കാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും സാധിക്കും. മുടങ്ങിപ്പോയ ചില കാര്യങ്ങൾ പുനരാരംഭിക്കുവാൻ സാധിക്കും. വളരെയധികം ഈശ്വരാധീനമുള്ള കാലമായതിനാൽ ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും നടക്കുന്നതാണ്. ചെറിയ യാത്രകൾക്ക് സാധ്യത കാണുന്നു. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പൊതുവേ ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. പെട്ടെന്നു നടക്കേണ്ട കാര്യങ്ങൾക്ക് പോലും മൂന്നിലധികം തവണ പരിശ്രമിക്കേണ്ടി വരാം. പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യത തെളിയും. വിചാരിക്കാത്ത രീതിയിലുള്ള സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. എതിരാളികളെ കരുതിയിരിക്കുന്നത് നല്ലതാണ്.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): സുഹൃത്തിന്റെ സഹായം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നത് അവർക്ക് അതിനുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. കുടുംബ ജീവിതം ഊഷ്മളമാകും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. വീട് നിർമാണവുമായി മുന്നോട്ടു പോകാൻ സാധിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്ന കാലമാണ്.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ശത്രുക്കളിൽ നിന്നും പല ഉപദ്രവങ്ങളും ഉണ്ടാവാൻ ഇടയുണ്ട്. ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. ആഴ്ചയുടെ തുടക്കത്തിൽ പല കാര്യങ്ങൾക്കും പ്രതീക്ഷിക്കാത്ത പ്രതിബന്ധങ്ങൾ  ഉണ്ടാവാൻ ഇടയുണ്ട്. എന്നാൽ പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറുന്നതാണ്. ഒപ്പം ചില ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. വാക്ക് തർക്കങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പ്രതീക്ഷിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കുന്ന ഒരു കാലമാണിത്. സ്പോർട്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഭൂമി സംബന്ധമായ ഇടപാടുകൾ കരുതലോടെ നടത്താൻ ശ്രദ്ധിക്കുക. ആഴ്ചയുടെ അവസാനം കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. പ്രാർഥനകൾ മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.

English Summary:

Weekly Zodiac Prediction by P B Rajesh 2024 May 19 to 25