മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വരവ് അധികവും ചെലവ് കുറവും ആയിട്ടുള്ള കാലമാണിത്. പൊതുവേ ശുഭകരമായ വാരമാണിത്. പങ്കാളിയുമായി പിരിഞ്ഞു നിൽക്കേണ്ടി വരാം. പുതിയ ബിസിനസുകൾ ആരംഭിക്കാൻ സാധിക്കും. ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും.

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വരവ് അധികവും ചെലവ് കുറവും ആയിട്ടുള്ള കാലമാണിത്. പൊതുവേ ശുഭകരമായ വാരമാണിത്. പങ്കാളിയുമായി പിരിഞ്ഞു നിൽക്കേണ്ടി വരാം. പുതിയ ബിസിനസുകൾ ആരംഭിക്കാൻ സാധിക്കും. ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വരവ് അധികവും ചെലവ് കുറവും ആയിട്ടുള്ള കാലമാണിത്. പൊതുവേ ശുഭകരമായ വാരമാണിത്. പങ്കാളിയുമായി പിരിഞ്ഞു നിൽക്കേണ്ടി വരാം. പുതിയ ബിസിനസുകൾ ആരംഭിക്കാൻ സാധിക്കും. ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വരവ് അധികവും ചെലവ് കുറവും ആയിട്ടുള്ള കാലമാണിത്. പൊതുവേ ശുഭകരമായ വാരമാണിത്. പങ്കാളിയുമായി പിരിഞ്ഞു നിൽക്കേണ്ടി വരാം. പുതിയ ബിസിനസുകൾ ആരംഭിക്കാൻ സാധിക്കും. ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. അധ്യാപക രംഗത്തുള്ളവർക്ക് ശോഭിക്കാൻ കഴിയുന്ന കാലമാണ്. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ21 മുതൽ മേയ് 21 വരെയുള്ളവർ): ഔദ്യോഗിക രംഗത്ത് ഉയർച്ച ഉണ്ടാകും. വരുമാനത്തിലും വർധനവ് പ്രതീക്ഷിക്കാം. ബന്ധുക്കളുമായി ഉണ്ടായിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയും. ഭരണരംഗത്തുള്ള സ്വാധീനം വർധിക്കും. ബിസിനസിൽ ചില അഴിച്ചു പണികൾ നടത്തും. സ്വന്തമായി ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. കാർഷിക മേഖലയിൽ നിന്നുള്ള അദായം വർധിക്കും.

ADVERTISEMENT

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): വിനോദ യാത്രയിൽ പങ്കെടുക്കും. വിദേശത്ത് ജോലി നോക്കുന്നവർക്ക് അനുകൂലമായ കാലമാണ്. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. മേൽ ഉദ്യോഗസ്ഥരുമായി അഭിപ്രായഭിന്നത ഉണ്ടാകാനിടയുണ്ട്. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കാൻ ഇടയുണ്ട്. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. എതിരാളികളെ വശത്തേക്കാൻ സാധിക്കും.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): പങ്കാളി മുഖേന സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. കമിതാക്കൾ തമ്മിൽ തെറ്റി പിരിയാതിരിക്കാൻ ശ്രദ്ധിക്കുക. സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ചെറിയ യാത്രകൾ ആവശ്യമായി വരും. പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ്. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും.

ADVERTISEMENT

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ഏറ്റെടുത്ത എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കും. മേലധികാരികൾക്ക് വിധേയരായി പ്രവർത്തിക്കും. അധിക ചെലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. വീട് മാറി താമസിക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ഭാഗ്യം കടാക്ഷിക്കുന്ന സമയമാണ്. പ്രവർത്തനരംഗത്ത് അനുകൂലമായ മാറ്റം ഉണ്ടാകും. പണം ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ കാലമാണ്. പങ്കാളിയുടെ സഹായം പ്രയോജനകരമാകും. പൂർവിക സ്വത്ത് കൈവശം വന്നു ചേരാൻ സാധ്യതയുണ്ട്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. പുണ്യകർമങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. ചിലർക്ക് തീർഥയാത്രയ്ക്കും യോഗം കാണുന്നു. കാത്തിരുന്ന നിയമന ഉത്തരവ് കൈവശം വന്നു ചേരും.

ADVERTISEMENT

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ചെലവുകൾ ക്രമാതീതമായി വർധിക്കും. വിദേശത്ത് ചെലവ് സഹായങ്ങൾ ലഭിക്കും. എതിരാളികളെ അനായാസം പരാജയപ്പെടുത്തും. പുതിയ ഭൂമി കൈവശം വന്നുചേരും. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തേണ്ട സമയമാണിത്. തൊഴിൽരംഗത്ത് പുതിയ സാധ്യതകൾ തെളിയും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): പുതിയ കരാറുകളിൽ ഏർപ്പെടുന്നത് ഗുണകരമായി മാറും. സാഹിത്യകാരന്മാർക്ക് പൊതുവേ ഗുണകരമായ കാലമാണ്. വീട് മോടി പിടിപ്പിക്കാൻ സാധിക്കും. ഗൃഹനിർമാണ സാമഗ്രികൾ വിൽപന നടത്തുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കൃഷിയിൽ നഷ്ടം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പൊതുവേ ഈശ്വരാധീനം ഉള്ള കാലമായതിനാൽ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. നിലവിലെ ജോലി മാറി പുതിയതിൽ പ്രവേശിക്കാൻ അവസരം ഉണ്ടാകും. നേരത്തെ നിശ്ചയിച്ച വിവാഹം നടക്കും. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. പൊതുവേ ഗുണദോഷസമ്മിശ്രമായ വാരമാണിത്. മനക്ലേശം വർധിക്കും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. പഴയകാല സൗഹൃദങ്ങൾ പുനഃസ്ഥാപിക്കുക. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ അലസരാവാതെ സൂക്ഷിക്കുക. വാഹന അപകടങ്ങൾ ഉണ്ടാവാനും ഇടയുണ്ട്.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. പുതിയ വീട് നിർമാണം ആരംഭിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഭൂമിയിൽ നിന്നുള്ള വരുമാനം വർധിക്കും. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കാനോ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള സാധ്യത കാണുന്നു. വിദേശത്തുനിന്ന് ചില സഹായങ്ങൾ ഒക്കെ ലഭിക്കും. വായ്പകൾ തിരിച്ചടക്കാൻ സാധിക്കും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സ്വന്തമായി സ്ഥലം വാങ്ങാൻ സാധിക്കും. ധാരാളം പണം കൈവശം വന്നു ചേരും. പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുക്കാൻ കഴിയും. ദമ്പതികൾ തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. സഹോദര സഹായം ലഭിക്കും. ലേഖകന്മാർക്കും സാഹിത്യകാരന്മാർക്കും നേട്ടങ്ങൾ ഉണ്ടാവുന്ന വാരമാണിത്. പുതിയ ചുമതലകൾ ഏറ്റെടുക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.

English Summary:

Weekly Zodiac Prediction by P B Rajesh 2024 June 09 to 15