ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ
അശ്വതി: വിൽപനോദ്ദേശ്യത്തോടു കൂടി ഭൂമി വാങ്ങുവാനിടവരും. നറുക്കെടുപ്പിലും കലാകായിക മത്സരങ്ങളിലും വിജയിക്കും. ഭരണി: സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. കാർത്തിക: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആശ്രയിച്ചുവരുന്ന
അശ്വതി: വിൽപനോദ്ദേശ്യത്തോടു കൂടി ഭൂമി വാങ്ങുവാനിടവരും. നറുക്കെടുപ്പിലും കലാകായിക മത്സരങ്ങളിലും വിജയിക്കും. ഭരണി: സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. കാർത്തിക: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആശ്രയിച്ചുവരുന്ന
അശ്വതി: വിൽപനോദ്ദേശ്യത്തോടു കൂടി ഭൂമി വാങ്ങുവാനിടവരും. നറുക്കെടുപ്പിലും കലാകായിക മത്സരങ്ങളിലും വിജയിക്കും. ഭരണി: സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. കാർത്തിക: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആശ്രയിച്ചുവരുന്ന
അശ്വതി: വിൽപനോദ്ദേശ്യത്തോടു കൂടി ഭൂമി വാങ്ങുവാനിടവരും. നറുക്കെടുപ്പിലും കലാകായിക മത്സരങ്ങളിലും വിജയിക്കും.
ഭരണി: സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും.
കാർത്തിക: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആശ്രയിച്ചുവരുന്ന ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും.
രോഹിണി: നിശ്ചിത കാലയളവിനു മുൻപ് ഉദ്യോഗത്തിൽ നിന്നും വിരമിക്കുവാൻ തീരുമാനിക്കും. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും.
മകയിരം: നിലനിൽപിന്നാധാരമായ ഉദ്യോഗം ലഭിച്ചതിനാൽ വർഷങ്ങളായി നിലനിന്നിരുന്ന തൊഴിൽപരമായ അനിഷ്ടാവസ്ഥകൾക്ക് പരിഹാരമാകും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും.
തിരുവാതിര: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും. .
പുണർതം: ആത്മാർഥമായ പ്രവർത്തനങ്ങളാലും സുഹൃത്‌സഹായത്താലും ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
പൂയം: പുതിയ വ്യാപാരം തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികൾ സ്വീകരിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.
ആയില്യം: ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. വിശിഷ്ടസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.
മകം: ആഭരണം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും.
പൂരം:പുതിയ കരാർജോലിയിൽ ഒപ്പുവയ്ക്കുവാനിടവരും. അനുവദിച്ച സംഖ്യ ലഭിക്കുവാൻ കക്ഷിരാഷ്ട്രീയക്കാരുടെ സഹായം തേടും.
ഉത്രം: വിദഗ്ധ പരിശോധനയിൽ മാരകമായ അസുഖങ്ങൾ ഇല്ലെന്നറിഞ്ഞതിനാൽ ആശ്വാസമാകും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
അത്തം: കലാകായിക മത്സരങ്ങളിൽ വിജയം കൈവരിക്കും. പ്രവർത്തനമേഖലകളുടെ വിപുലീകരണത്തിനായി വിദഗ്ധ നിർദേശവും ഉപദേശവും തേടും.
ചിത്തിര: പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. വസ്ത്രാഭരണ–സുഗന്ധദ്രവ്യങ്ങൾ വാങ്ങുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.
ചോതി: വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ അനിഷ്ട ഫലങ്ങൾ ഒഴിവായി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും.
വിശാഖം: അധികാര ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും.
അനിഴം: വാഹനം മാറ്റി വാങ്ങുവാനിടവരും. പരിശ്രമസാഫല്യത്താൽ മനസ്സമാധാനമുണ്ടാകും.
തൃക്കേട്ട – സമ്മാന പദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്കു സാമ്പത്തിക സഹായം ചെയ്യുവാനിടവരും.
മൂലം: പ്രവർത്തനക്ഷമതക്കുറവുള്ള വ്യവസായം വിൽപന ചെയ്ത് വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും.
പൂരാടം: നിലവിലുള്ളതിനെക്കാൾ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ഉള്ള ഉദ്യോഗത്തിന് അവസരം വന്നുചേരും. മാതാപിതാക്കളുടെ വാക്കുകൾക്കനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിഞ്ഞുമാറും.
ഉത്രാടം: സമാനമനസ്കരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.
തിരുവോണം: നിലവിലുള്ളതിനെക്കാൾ വലിയ വാഹനം വാങ്ങുവാൻ ധാരണയാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരുന്നതിനാൽ സംഘനേതൃസ്ഥാനം ഒഴിയുവാൻ തീരുമാനിക്കും.
അവിട്ടം: കീഴ്ജീവനക്കാരുടെ സഹായത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.
ചതയം: പുതിയ വ്യാപാരം തുടങ്ങുന്നതിനുള്ള സാധ്യതകളെപ്പറ്റി വിലയിരുത്തും. സുഹൃത്തിന്റെ സാന്ത്വന വചനങ്ങൾ ആശ്വാസം നൽകും.
പൂരുരുട്ടാതി: അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കു വിധേയനാകുമെങ്കിലും ഈശ്വരാരാധനകളാൽ അന്തിമമായി രക്ഷപ്പെടും. സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും.
ഉത്തൃട്ടാതി: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
രേവതി: ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടു കൂടി വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുവാൻ ആവശ്യമായ നിർദേശം തേടും.