ഈ ആഴ്ച ചില നക്ഷത്രക്കാർക്കു വേണം അധികം ശ്രദ്ധ, സമ്പൂർണ വാരഫലം
മേടക്കൂർ അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, ഇഷ്ടഭക്ഷണ സമൃദ്ധി, മറ്റുള്ളവരുടെ സഹായം ലഭിക്കാനും ഇടയുണ്ട്. കടം വാങ്ങിയ തുക ഒരു പരിധി വരെ കൊടുത്തു തീർക്കാൻ ആകും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനിക്കാനവസരം ഉണ്ടാകും. എന്നാൽ ദാമ്പത്യസൗഖ്യം കുറയാം. ബന്ധുക്കളുമായി
മേടക്കൂർ അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, ഇഷ്ടഭക്ഷണ സമൃദ്ധി, മറ്റുള്ളവരുടെ സഹായം ലഭിക്കാനും ഇടയുണ്ട്. കടം വാങ്ങിയ തുക ഒരു പരിധി വരെ കൊടുത്തു തീർക്കാൻ ആകും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനിക്കാനവസരം ഉണ്ടാകും. എന്നാൽ ദാമ്പത്യസൗഖ്യം കുറയാം. ബന്ധുക്കളുമായി
മേടക്കൂർ അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, ഇഷ്ടഭക്ഷണ സമൃദ്ധി, മറ്റുള്ളവരുടെ സഹായം ലഭിക്കാനും ഇടയുണ്ട്. കടം വാങ്ങിയ തുക ഒരു പരിധി വരെ കൊടുത്തു തീർക്കാൻ ആകും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനിക്കാനവസരം ഉണ്ടാകും. എന്നാൽ ദാമ്പത്യസൗഖ്യം കുറയാം. ബന്ധുക്കളുമായി
മേടക്കൂർ
അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, ഇഷ്ടഭക്ഷണ സമൃദ്ധി, മറ്റുള്ളവരുടെ സഹായം ലഭിക്കാനും ഇടയുണ്ട്. കടം വാങ്ങിയ തുക ഒരു പരിധി വരെ കൊടുത്തു തീർക്കാൻ ആകും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനിക്കാനവസരം ഉണ്ടാകും. എന്നാൽ ദാമ്പത്യസൗഖ്യം കുറയാം. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്താൻ ആകും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും നല്ല ഉയർച്ച പ്രതീക്ഷിക്കാം. കർമരംഗത്ത് താൻ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ മുന്നോട്ടു പോകാൻ ആകും. പ്രണയിതാക്കളുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. നേത്രരോഗങ്ങൾക്കും നെഞ്ചരിച്ചിൽ പോലുള്ള അസ്വസ്ഥതകളും ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
ഇടവക്കൂർ
കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാരുടെ സന്താനങ്ങൾക്ക് നല്ല ഉയർച്ച തന്നെ പ്രതീക്ഷിക്കാം. ജോലി ലഭിക്കുന്നതിനും സാധ്യത കാണുന്നുണ്ട്. ധനനേട്ടം, കലാകാരന്മാർക്ക് നല്ല ഉയർച്ച പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. കർമരംഗത്ത് മേലധികാരിയുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. എന്നാൽ പ്രണയിതാക്കൾക്ക് ബന്ധം ഊഷ്മളമായിരിക്കും. ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. അച്ഛന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധയുണ്ടാകണം.
മിഥുനക്കൂർ
മകയിരത്തിന്റെ ബാക്കി പകുതിയും തിരുവാതിര, പുണർതത്തിന്റെ ആദ്യമുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവ വിപുലപ്പെടുത്തി എടുക്കുവാനും നല്ല നേട്ടങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. കർമരംഗത്ത് അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ദാമ്പത്യസൗഖ്യം കുറയാം. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കൾക്കും അത്ര ഗുണപ്രദം അല്ല. വീട്, വസ്തു, വാഹനം എന്നിവ വന്നുചേരാനും അതിനായി ലോണുകൾ സാങ്ഷൻ ആകാനും ഇടയുണ്ട്. കടം വർധിക്കുന്നത് കൊണ്ട് മനഃപ്രയാസങ്ങളും ഉണ്ടായേക്കാം. ബന്ധുക്കളുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്.
കർക്കടകക്കൂർ
പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകകൂറുകാർക്ക് ഈ വാരത്തിൽ, പലവിധ ഭാഗ്യാനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. മറ്റുള്ളവരുടെ സഹായം കിട്ടാൻ ഇടയുണ്ട്. സന്താനങ്ങളുടെ ഉയർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കേണ്ടി വരുന്നതാണ്. പങ്കാളിയുമായി ചില ആസ്വാരസ്യങ്ങൾ ഉണ്ടാകാനും ദൈവാധീനത്താൽ അവയെല്ലാം തരണം ചെയ്തു പോകാനും സാധിക്കും. കർമരംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെയധികം ഗുണപ്രദമാണ്. ബിസിനസ് രംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകും. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം അപകടങ്ങൾക്ക് സാധ്യതയുണ്ട്. വീഴ്ച, ചതവ് എന്നിവ ഉണ്ടായേക്കാം. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കൾക്കും അത്ര ഗുണപ്രദം അല്ല. അധിക ധന ചെലവുകൾ വന്നു പെട്ടേക്കാം. ശരീരത്തിന് ക്ഷീണം, നേത്രരോഗങ്ങൾ എന്നിവ അലട്ടാനിടയുണ്ട്.
ചിങ്ങക്കൂർ
മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടവും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭം ലഭിക്കുന്നതുമാണ്. അമ്മയുമായി നല്ല ബന്ധം പുലർത്താനാകും. എന്നാൽ അച്ഛന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. സന്താനങ്ങളുമായി യോജിച്ചു പോകാൻ ആകും. വിവാഹം തീരുമാനമാകാൻ ഇടയുണ്ട്. പ്രണയിതാക്കളുടെ ഇടയിൽ ചില അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ടു നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ഉദ്യോഗാർഥികൾക്കു ചില അധിക വരുമാനങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. കൂട്ടുകെട്ടുകൾ ശ്രദ്ധിക്കേണ്ടതാണ്. രോഗശമനം ഉണ്ടാകും. എന്നാൽ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ ശ്രദ്ധാലുക്കൾ ആയിരിക്കണം.
കന്നിക്കൂർ
ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, കർമരംഗത്ത് പ്രതീക്ഷിച്ച ഉയർച്ച ഇവ ഉണ്ടാകുന്നതാണ്. പ്രഫഷനൽസിനു ഗുണപ്രദമാണ്.വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകുന്നതാണ്. വിവാഹകാര്യങ്ങൾ തീരുമാനമാകാനും പ്രണയിതാക്കൾക്ക് പ്രണയം ഊഷ്മളമാകാനും ഇടയുണ്ട്. പങ്കാളിയിൽ നിന്നും ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവ വിപുലപ്പെടുത്തി എടുക്കുവാനും നല്ല നേട്ടങ്ങൾ കാഴ്ചവയ്ക്കാനുമാകും. മറ്റുള്ളവരിൽ നിന്നും സഹായം ലഭിക്കുന്നതാണ്. സന്താനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടിവരും. ദാമ്പത്യ സൗഖ്യം ഉണ്ടാകും. ബന്ധുക്കളുമായി അസ്വാരസ്യങ്ങൾക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ ശ്രദ്ധിക്കണം.
തുലാക്കൂർ
ചിത്തിരയുടെ ബാക്കി പകുതിയും ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, ഭാഗ്യ ആനുകൂല്യങ്ങൾ വർധിച്ചു നിൽക്കും. ധനാഗമനം പ്രതീക്ഷിക്കാം. മറ്റുള്ളവരിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല നേട്ടങ്ങൾ തന്നെ പ്രതീക്ഷിക്കാം. ബന്ധുക്കളുമായി യോജിച്ച് പോകാനാകും. അച്ഛനിൽ നിന്നും സഹായങ്ങൾ ലഭിക്കാം. സന്താനങ്ങളുമായി അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. നിത്യവൃത്തിയിൽ ചില ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ശരീരത്തിന് ക്ഷീണം, നേത്രസംബന്ധമായ അസ്വസ്ഥതകൾ ഇവ ഉണ്ടായേക്കാം. മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികക്കൂർ
വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, ദൈവാധീനം കൂടുതൽ അനുഭവപ്പെടുന്നതാണ്. മറ്റുള്ളവരുടെ സഹായം ലഭിക്കും. പ്രണയകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും വിവാഹത്തിലേക്ക് എത്തിച്ചേരാനും ആകും. എന്നാൽ ഗ്രഹനിലകൾ പരിശോധിച്ച തീരുമാനങ്ങൾ എടുക്കേണ്ടതാണ്. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്താൻ ആകും. ബിസിനസ്സിൽ നല്ല ശ്രദ്ധയുണ്ടാകണം. ദൈവാധീനത്താൽ എല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ ആകും. എന്നാൽ ഉദ്യോഗാർഥികൾ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. രോഗശമനം പ്രതീക്ഷിക്കാം. രക്തദോഷങ്ങൾക്ക് ഇട നൽകരുത്. സന്താനങ്ങളുടെ ഉയർച്ചയ്ക്കായി പ്രയത്നിക്കേണ്ടി വരുന്നതാണ്. വിദ്യാർഥികൾ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതായി വരും. കഠിനാധ്വാനത്താൽ ഫലം കാണാനാകും.
ധനുക്കൂർ
മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. മറ്റുള്ളവർ തങ്ങളെ സഹായിക്കാനും ഇടയാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. സന്താനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടി വരുന്നതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. അമ്മയുടെയും, പങ്കാളിയുടെയും ആരോഗ്യകാരത്തിൽ പ്രത്യേകം ശ്രദ്ധ ഉണ്ടാകണം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവ വിപുലപ്പെടുത്തി എടുക്കുവാനും, നല്ല നേട്ടങ്ങൾ കാഴ്ചവയ്ക്കാനും ആകും. എന്നാൽ നിക്ഷേപങ്ങൾക്ക് ഇപ്പോൾ ഇറങ്ങി പുറപ്പെടേണ്ട. ഉദ്യോഗാർഥികൾക്കും നല്ല ശുഭഫലങ്ങൾ പ്രതീക്ഷിക്കാം.രക്തദോഷങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
മകരക്കൂർ
ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ,ധന നേട്ടം, ദൈവാധീനം കൂടുതൽ അനുഭവപ്പെടുന്നതാണ്. ധൈര്യപൂർവം മുന്നോട്ടു പോകും. കർമരംഗത്ത്, മേലധികാരിയുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. വിവാഹകാര്യങ്ങൾ തീരുമാനമാകാനും, പ്രണയിതാക്കൾക്ക് ബന്ധം ഊഷ്മളമാകാനും ഇടയുണ്ട്. സന്താനങ്ങളുടെ ഉയർച്ചയ്ക്കായി പ്രയത്നിക്കേണ്ടി വരും. ശത്രുശല്യം വർധിക്കാൻ ഇടയുണ്ട്. ഒരു ബന്ധുവിന്റെ വിയോഗത്തിനും സാധ്യത കാണുന്നുണ്ട്. കടം അധികരിക്കാൻ ഇടയുണ്ട്. ദമ്പതികളുടെ ഇടയിൽ ചില അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. ഞരമ്പ് സംബന്ധമായതും ഉദരസംബന്ധമായ രോഗങ്ങളും അലട്ടാനിടയുണ്ട്.
കുംഭക്കൂർ
അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടവും പുതിയ ജോലിയിൽ പ്രവേശിക്കാനുമുള്ള അവസരങ്ങൾ ഉണ്ടാകും. കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. സുഹൃത്ത് സഹായം ഉണ്ടാകും. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങൾ തീരുമാനമാകുന്നതാണ്. സന്താന ഭാഗ്യത്തിന് ഉതകുന്ന വാരമാണ്. പ്രണയിതാക്കൾക്ക് ബന്ധം വിവാഹത്തിലേക്ക് എത്തിച്ചേരാൻ ആകും. സന്താനങ്ങളുടെ ഉയർച്ചയിൽ അഭിമാനിക്കാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോയാൽ നേട്ടങ്ങൾ ഉണ്ടാകും. എല്ലാം അനുഭവജ്ഞാനം ഉള്ളവരുമായി കൂടിയ ആലോചിച്ചിട്ട് തീരുമാനങ്ങൾ എടുക്കുക. പങ്കാളിയിൽ നിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഉദരസംബന്ധമായ അസ്വസ്ഥതകളോ, ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളോ ഉണ്ടാകാനിടയുണ്ട് ശ്രദ്ധിക്കേണ്ടതാണ്.
മീനക്കൂർ
പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരങ്ങൾ ഉണ്ടാകും. വിവാഹ കാര്യങ്ങൾ തീരുമാനമാകുന്നതാണ്. പ്രണയിതാക്കളുടെ ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതിയുണ്ടാവും. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ ആകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നതിയുണ്ടാകുമെങ്കിലും സാധനങ്ങൾ വിട്ടുപിരിയാത്ത അവസ്ഥ വന്നുചേരുന്നതാണ്. അലച്ചിലുകളും ഉണ്ടാകും. ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ശ്രദ്ധിക്കേണ്ടതാണ്. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ ശ്രദ്ധിക്കേണ്ടതാണ്.