അശ്വതി : സഹായത്തിലും സഹവർത്തിത്തത്തിലും ബന്ധുജന പിന്തുണ കുറയും. സുഹൃത്തുക്കളുടെ ഇടപെടൽ മൂലം മാനസിക സംഘർഷം വർധിക്കും. പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം. ഉപരിപഠനത്തിന് അവസരമൊരുങ്ങും. കടങ്ങൾ വീട്ടും. ദാമ്പത്യ ജീവിത പ്രശ്ങ്ങൾ പരിഹരിക്കും. ഭരണി : മാനസികമായ പിന്തുണ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കും. സുഹൃദ്

അശ്വതി : സഹായത്തിലും സഹവർത്തിത്തത്തിലും ബന്ധുജന പിന്തുണ കുറയും. സുഹൃത്തുക്കളുടെ ഇടപെടൽ മൂലം മാനസിക സംഘർഷം വർധിക്കും. പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം. ഉപരിപഠനത്തിന് അവസരമൊരുങ്ങും. കടങ്ങൾ വീട്ടും. ദാമ്പത്യ ജീവിത പ്രശ്ങ്ങൾ പരിഹരിക്കും. ഭരണി : മാനസികമായ പിന്തുണ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കും. സുഹൃദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : സഹായത്തിലും സഹവർത്തിത്തത്തിലും ബന്ധുജന പിന്തുണ കുറയും. സുഹൃത്തുക്കളുടെ ഇടപെടൽ മൂലം മാനസിക സംഘർഷം വർധിക്കും. പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം. ഉപരിപഠനത്തിന് അവസരമൊരുങ്ങും. കടങ്ങൾ വീട്ടും. ദാമ്പത്യ ജീവിത പ്രശ്ങ്ങൾ പരിഹരിക്കും. ഭരണി : മാനസികമായ പിന്തുണ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കും. സുഹൃദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : സഹായത്തിലും സഹവർത്തിത്തത്തിലും ബന്ധുജന പിന്തുണ കുറയും. സുഹൃത്തുക്കളുടെ ഇടപെടൽ മൂലം മാനസിക സംഘർഷം വർധിക്കും. പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം. ഉപരിപഠനത്തിന് അവസരമൊരുങ്ങും. കടങ്ങൾ വീട്ടും. ദാമ്പത്യ ജീവിത പ്രശ്ങ്ങൾ പരിഹരിക്കും.

ഭരണി : മാനസികമായ പിന്തുണ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കും. സുഹൃദ് സഹായം ലഭിക്കും. പ്രധാന തീരുമാനങ്ങൾ എടുക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. ഗൃഹനിർമാണത്തിൽ പുരോഗതി. പരീക്ഷാവിജയം.

ADVERTISEMENT

കാർത്തിക : വളരെ കാലമായി മനസ്സിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹങ്ങൾക്ക് സാഫല്യം ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കലാപരിപാടികളില്‍ സംബന്ധിക്കും.

രോഹിണി : തൊഴിൽപരമായി അനുകൂല വാരം. മുടങ്ങി കിടന്നിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് സാധിക്കും. വിദേശത്തു നിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. കര്‍ണരോഗ ബാധ.

മകയിരം : ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം കടം വാങ്ങേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. രോഗദുരിതങ്ങളില്‍ നിന്ന് മോചനം. ഉപയോഗ്യവസ്തുക്കള്‍ മോഷണം പോകാം. സുഹൃത്തുക്കൾ നിമിത്തം നേട്ടം.

തിരുവാതിര : ദീർഘദൂര യാത്രകൾ വേണ്ടി വന്നേക്കാം. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം. അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം.

ADVERTISEMENT

പുണർതം : തൊഴിൽ രംഗത്ത് അവിചാരിതമായ തടസ്സങ്ങൾ നേരിടും. മാനസികമായി ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. അനാരോഗ്യം. വിദേശസഞ്ചാരം സാധ്യമാകും. തൊഴില്‍ രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

പൂയം : പ്രണയബന്ധങ്ങളിൽ തിരിച്ചടികൾ ഉണ്ടാകാൻ ഇടയുള്ള കാലമാണ് വിവാഹ തീരുമാനം അല്‍പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം.

ആയില്യം : സര്‍‍ക്കാർ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കും. ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

മകം : വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി.

ADVERTISEMENT

പൂരം : സഞ്ചാരക്ലേശം വര്‍ധിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കു പണം മുടക്കും.

ഉത്രം : ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. പണമിടപാടുകളിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും.

അത്തം : വിദേശത്തു നിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

ചിത്തിര : പൊതു പരിപാടികളിൽ സംബന്ധിക്കും. സ്നേഹിക്കുന്നവരില്‍ നിന്ന് എതിര്‍പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏർപ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

ചോതി : ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം നടത്തും.

വിശാഖം : പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. കോപം നിയന്ത്രിച്ചു നിർത്തണം. അമിത ആത്മവിശ്വാസം പലപ്പോഴും ആപത്തായിത്തീരും. ബാങ്കുകളില്‍ നിന്ന് ലോണ്‍ പാസായിക്കിട്ടും.

അനിഴം : കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങൾക്ക് ഉന്നത സ്ഥാനലബ്ധി.

തൃക്കേട്ട : കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്ന് നേട്ടം. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദര്‍ശനം ഇവ നടത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും.

മൂലം : ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. പണച്ചെലവധികരിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിയിൽ നിന്നുള്ള ധനലാഭം. അയൽവാസികളുടെ സഹായം ലഭിക്കും.

പൂരാടം : സഹോദര ഗുണം വർധിക്കും. സർക്കാർരേഖകൾ ലഭിക്കും. ഉദരരോഗ സാധ്യത. കുടുംബ സൗഖ്യവർധന. ബിസിനസിൽ പുരോഗതി. മാനസികമായ സംതൃപ്തി. ഭൂമി വാഹന വിൽപന വഴി ധനലാഭം. പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ.

ഉത്രാടം : സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ. ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി. പുതിയ കോഴ്‌സുകളിൽ പ്രവേശനം. വിശ്രമം കുറയും.

തിരുവോണം : ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ, നേട്ടങ്ങൾ, മാനസിക സന്തോഷം ഇവ വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.

അവിട്ടം : പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. മുമ്പ് കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

ചതയം : ഗൃഹനിർമാണത്തിൽ പുരോഗതി. വാക്കുതര്‍ക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട്. പലതരത്തിലുള്ള സാമ്പത്തിക വിഷമതകൾ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും.

പൂരുരുട്ടാതി : തൊഴിൽ രംഗത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും.

ഉത്തൃട്ടാതി : സഹോദരഗുണം ലഭിക്കും. ധനലാഭം. സുഹൃത്തുക്കളുമായി ഭിന്നത. പൊതുപ്രവർത്തനത്തിൽ വിഷമങ്ങൾ. ബന്ധുക്കളിൽ നിന്നുള്ള സഹായം. കടങ്ങൾ വീട്ടുവാൻ അവസരം. ദാമ്പത്യ കലഹത്തിന് ശമനം.

രേവതി : ഉല്ലാസയാത്രകൾക്ക് അവസരമൊരുങ്ങും. കടങ്ങൾ വീട്ടും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്ങ്ങൾ ശമിക്കും. ജീവിത പങ്കാളിക്കുണ്ടായിരുന്ന രോഗദുരിതം ശമിക്കും. തൊഴിൽപരമായ അലച്ചിൽ.

English Summary:

Weekly Star Prediction by Sajeev Shastharam , 2024 June 30 to July 06

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT