ജൂലായ് 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി:സഹപ്രവർത്തകരുടെയും മേലധികാരികളുടെയും അനുമോദനങ്ങളും പ്രശംസകളും പിടിച്ചുപറ്റാനാകും. സർക്കാരിൽ നിന്ന് പ്രതികൂലമായ നടപടികൾ ഉണ്ടാകാതെ നോക്കണം സൽകർമങ്ങൾക്കായി പണം

ജൂലായ് 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി:സഹപ്രവർത്തകരുടെയും മേലധികാരികളുടെയും അനുമോദനങ്ങളും പ്രശംസകളും പിടിച്ചുപറ്റാനാകും. സർക്കാരിൽ നിന്ന് പ്രതികൂലമായ നടപടികൾ ഉണ്ടാകാതെ നോക്കണം സൽകർമങ്ങൾക്കായി പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലായ് 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി:സഹപ്രവർത്തകരുടെയും മേലധികാരികളുടെയും അനുമോദനങ്ങളും പ്രശംസകളും പിടിച്ചുപറ്റാനാകും. സർക്കാരിൽ നിന്ന് പ്രതികൂലമായ നടപടികൾ ഉണ്ടാകാതെ നോക്കണം സൽകർമങ്ങൾക്കായി പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂലൈ 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം 

അശ്വതി: സഹപ്രവർത്തകരുടെയും മേലധികാരികളുടെയും അനുമോദനങ്ങളും പ്രശംസകളും പിടിച്ചുപറ്റാനാകും. സർക്കാരിൽ നിന്ന് പ്രതികൂലമായ നടപടികൾ ഉണ്ടാകാതെ നോക്കണം. സൽകർമങ്ങൾക്കായി പണം ചെലവഴിക്കും. മത്സരപരീക്ഷകളിൽ വിജയം കാണും.  ഉദര സംബന്ധമായ വൈഷമ്യം ഉണ്ടായേക്കാം. ഭക്ഷണകാര്യത്തിൽ നന്നായി ശ്രദ്ധിക്കുക

ADVERTISEMENT

ഭരണി: ദാമ്പത്യ കലഹം മനോവിഷമം സൃഷ്ടിക്കും. ദമ്പതികൾ രമ്യതയിൽ വർത്തിക്കണം. വർഷങ്ങളായി തർക്കത്തിലിരിക്കുന്ന കുടുംബസ്വത്ത് അനുഭവയോഗ്യമാകും. ദീർഘദൂരയാത്രകൾ വേണ്ടി വരും. സ്വന്തം സ്ഥാനമാനങ്ങൾ സംരംക്ഷിക്കുവാനുള്ള ശ്രമത്തിൽ മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന സംസാരം ഒഴിവാക്കണം. 

കാർത്തിക: എന്തു കാര്യത്തിനും ചെറിയ തടസ്സങ്ങളും പ്രശ്നങ്ങളും നേരിടുമെങ്കിലും ഒടുവിൽ ദൈവാധീനത്താൽ എല്ലാം ശരിയാകും. ബിസിനസിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും. കളത്രത്തിന്റെ ബന്ധുമിത്രാദികളുമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ സാധ്യത. സന്താനങ്ങളുടെ ജോലി കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.

രോഹിണി: വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കും. സന്താനങ്ങളെ കൊണ്ട് സമ്പാദ്യം വർധിക്കും. ആഡംബരവസ്തുക്കൾക്ക് വേണ്ടി പണം ചെലവഴിക്കും. മുതിർന്ന ബന്ധുക്കളുടെ രോഗാരിഷ്ടതകൾ ബുദ്ധിമുട്ടിക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കും. അനാവശ്യ ചിന്തകൾ വെടിയണം 

മകയിരം: ബാധ്യതകൾ തീർക്കുന്നതിന് അക്ഷീണം പ്രയത്നിക്കും. ഈശ്വര ചിന്ത വർധിക്കും. ഈശ്വരാനുഗ്രഹം കൊണ്ട് ആപത്തുകൾ ഒഴിഞ്ഞു പോവുന്നതാണ്. പ്രവർത്തനരംഗത്ത് ഉണ്ടായിരുന്ന തടസ്സം മാറി കിട്ടും. കോപം നിയന്തണവിധേയമാക്കണം. മാതൃസഹായം കൂടും. 

ADVERTISEMENT

തിരുവാതിര:എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സവും പ്രശ്നങ്ങളും നേരിടാൻ സാധ്യത. തൊഴിൽ രംഗത്ത് പൂർണമായി ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല. ബിസിനസിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും. കഠിനാധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാൻ കഴിയും. ഉന്നത ബന്ധങ്ങൾ പ്രയോജനപ്പെടും. 

പുണർതം:അനാവശ്യ ചെലവുകൾ ഉണ്ടാകുന്നതാണ്. ബിസിനസിൽ നഷ്ടം വരാൻ സാധ്യത. അപ്രതീക്ഷിതമായി ജീവിത പങ്കാളിയിൽ നിന്നുണ്ടാകുന്ന പെരുമാറ്റം മനോദുഃഖത്തിനിടവരുത്തും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.

പൂയം: ഊഹകച്ചവടത്തിൽ നഷ്ടത്തിനിടകാണുന്നു. പല കാര്യങ്ങളിലും ഉദാസീനത കാണിക്കും. ആലസ്യം വെടിഞ്ഞ് ഉൻമേഷത്തോടെ പ്രവർത്തിച്ചാൽ വിജയം വരിക്കാൻ കഴിയും. സാമ്പത്തിക ഞെരുക്കും അനുഭവപ്പെടും. വിദ്യാതടസം നേരിടും. ജീവിത പങ്കാളിയുമായി അകൽച്ച വരാതിരിക്കാൻ ശ്രദ്ധിക്കുക.

ആയില്യം: ആരോഗ്യനില മോശമാകുന്നതാണ്. പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. സാമ്പത്തിക ഇടപാടുകൾ കരുതലോടെ ചെയ്യണം. അനാവശ്യകാര്യങ്ങളിൽ ഇടപ്പെട്ട് നഷ്ടം ഉണ്ടാവാൻ സാധ്യത. കുടുംബസ്വത്തുക്കളുടെ മേൽ തർക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.

ADVERTISEMENT

മകം: സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ഭൂമി, വാഹനലാഭം കാണുന്നു. രോഗങ്ങൾ ശല്യം ചെയ്യും. യുക്തി സഹജമായി ചിന്തിച്ചു പ്രവർത്തിക്കുന്നതു കൊണ്ട് വിജയം സുനിശ്ചിതമാകും. ദാമ്പത്യസുഖവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ശതുക്കളുടെ കുതന്ത്രങ്ങൾ കരുതിയിരിക്കുക

പൂരം: പല മാർഗങ്ങളിലൂടെ ധനം സമ്പാദിക്കും. എങ്കിലും കരുതലോടു കൂടി മാത്രമെ ധനം ചെലവാക്കാൻ പാടുള്ളൂ ദൈവിക കാര്യങ്ങളിൽ താല്‍പര്യം, സന്താന സുഖം എന്നിവയുണ്ടാകും. സത്കർമങ്ങളാലും വാക്സാമർഥ്യത്താലും മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മുറിവ്, ചതവ് വരാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.

ഉത്രം: വിദ്യാർഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അതിനു തക്ക ഉദ്യോഗം കിട്ടാനും യോഗമുണ്ട്. തനിക്കോ കുടുംബത്തിനോ നല്ല വിവാഹബന്ധം ലഭിക്കുകയും അതുവഴി ബന്ധുബലം വർധിക്കുകയും ചെയ്യും. വീണ്ടുവിചാരമില്ലാതെ ഒന്നും ചെയ്യരുത്. അത് പല അനർഥങ്ങളും വരുത്തി വയ്ക്കും.

അത്തം: പ്രവർത്തനമികവുകൊണ്ട് പ്രശസ്തി, വിവിധ സേനാംഗങ്ങൾക്ക് പല വിധത്തിലുള്ള നേട്ടങ്ങൾ സ്വജനങ്ങളെ കൊണ്ട് ഗുണം. കാര്യവിജയം, ധനാഗമം എന്നിവയുണ്ടാകും അതിഥി സൽക്കാരത്തിനും ആദ്ധ്യാത്മികകാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും അവസരം ലഭിക്കും. പല പ്രകാരത്തിൽ ധനലാഭമുണ്ടാകുമെങ്കിലും അമിതവ്യയം വരാതിരിക്കാൻ ശ്രദ്ധിക്കണം.

ചിത്തിര: പുതിയ ഗൃഹം, ഗൃഹോപകരണങ്ങൾ എന്നിവയുടെ ലഭ്യത തുടങ്ങി സന്തോഷം തരുന്ന അവസരങ്ങളുണ്ടാകും. അധികാരികളുടെ പ്രീതി നേടും. ഇടയ്ക്ക് ചെറിയ തോതിൽ ദോഹാസ്വാസ്ഥ്യം ഉണ്ടായേക്കാം. ആരോഗ്യ ശ്രദ്ധ വേണം. വേണ്ടപ്പെട്ടവരിൽ നിന്നും ചെറിയ അവഗണന ഉണ്ടാവാൻ സാധ്യത.

ചോതി: ദാനധർമങ്ങൾ തുടങ്ങിയ സൽകർമങ്ങൾ ചെയ്യാനോ പങ്കാളിയാകാനോ അവസരമുണ്ടാകും. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും. നിസ്സാര കാര്യത്തെച്ചൊല്ലി കലഹിക്കേണ്ടതായോ അധികം സംസാരിക്കേണ്ടതായോ വരാം.

വിശാഖം: കഠിനാധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കാൻ സാധിക്കും. സ്ഥലം സ്വന്തമാക്കുന്നതിന് കുറച്ച് കാലതാമസം വരും. സ്ത്രീകൾ മുഖേന അപമാനത്തിനിടയുണ്ട്. പ്രതികൂല സാഹചര്യങ്ങൾ പൊടുന്നനെ അനുകൂലമായി മാറും. വ്യാപാര രംഗത്ത് സൂക്ഷ്മത പ്രദർശിപ്പിക്കും. പരദൂക്ഷണം പറയാനുള്ള പ്രവണതയെ നിയന്ത്രിക്കണം.

അനിഴം: വ്യാപാരത്തിൽ ചെറിയ നഷ്ടം നേരിടും. കാർഷിക വിളകൾക്ക് നാശമുണ്ടാകും വാഗ്ദാനം പാലിക്കാൻ ശ്രദ്ധിച്ചില്ലെന്നു വരും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബ സുഖം നിലനിർത്തുന്നതിന് പ്രത്യേക ശ്രദ്ധയും സംയമനവും ആവശ്യമാണ്. ദൂരയാത്രകൾ കഴിവതും കുറയ്ക്കണം.

തൃക്കേട്ട: എല്ലാ കാര്യത്തിലും ചെറിയ പ്രയാസങ്ങൾ ഉണ്ടായേക്കാം. വിദ്യാതടസം വരാം. ഗൃഹാന്തരീക്ഷം അത്ര ശോഭനമാകില്ല. ദൈവാധീനത്താൽ കാര്യങ്ങൾ പതുക്കെ  അനുകൂലമാകും. ആകസ്മികമായ ചില ഗുണാനുഭവങ്ങൾ ഉണ്ടാകും. പലയിടത്തു നിന്നും സാമ്പത്തിക സഹായം ലഭിക്കും. ആരോഗ്യ ശ്രദ്ധ വേണം.

മൂലം : മൊത്തത്തിൽ പ്രയാസങ്ങൾ വർധിക്കും ചില കാര്യങ്ങൾ ഉദ്ദേശിക്കുന്നത് പോലെ മുന്നേറില്ല. ബന്ധുമിത്രാദികളുമായി കലഹിക്കരുത്. സമ്പാദ്യം അത്യാവശ്യ ഘട്ടത്തിൽ ചെലവഴിക്കേണ്ടി വരും. യാത്രകൾ വേണ്ടി വരും. നയപരമായ പ്രവർത്തനങ്ങളിലൂടെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ ശ്രമിക്കണം.

പൂരാടം: അപ്രതീക്ഷിതമായി ചില ധനനഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. വിവാഹോലോചനകൾക്കും നിശ്ചയച്ചുറപ്പിച്ച വിവാഹങ്ങൾക്കും തടസ്സ ക്ലേശങ്ങൾ ഉണ്ടാകാൻ സാധ്യത. നന്നായി ഈശ്വര പ്രാർഥന ചെയ്യുക. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതിയുണ്ടാകും. അഗ്നിയിൽ നിന്നും കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത നന്നായി ശ്രദ്ധിക്കുക.

ഉത്രാടം : സർക്കാരുമായുള്ള ഇടപാടുകളിൽ തടസ്സം നേരിടുമെങ്കിലും കാര്യസാധ്യം ഉണ്ടാകും. കോടതിയിൽ കേസുകൾ ഉള്ളവർ ജാഗ്രത പാലിക്കണം അപ്രതീക്ഷിതമായി ചില കാര്യങ്ങളിൽ വിജയം നേടും. വിവാഹമോചനക്കേസ്സുകൾ ഒത്തുതീർപ്പിനായി ശ്രമിക്കാം. ഉമാമഹേശ്വര പ്രീതി നേടുന്നത് ഏറെ ഉത്തമമായിരിക്കും.

തിരുവോണം :ഉദ്യോഗാർഥികൾക്ക് നല്ല അവസരങ്ങൾ വരും. വാക്സാമർഥ്യം കൊണ്ട് പല കാര്യങ്ങളും സാധ്യമാകും. വിദേശ പഠനത്തിനും ജോലിക്കുമായി ശ്രമിക്കുന്നവർക്ക് ഫലം കിട്ടും. ഭാര്യയ്ക്കും ഭർത്താവിനും രോഗാരിഷ്ടതകൾ കൊണ്ട് കുറച്ച് ക്ലേശങ്ങൾ ഉണ്ടാകുമെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. ബന്ധുജനങ്ങളുടെ സഹായം ഉണ്ടാകും.

അവിട്ടം: വീട്ടിൽ സമാധാനം ലഭിക്കുമെങ്കിലും മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. സ്നേഹിതരുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കാനിടവരും. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടരുത്. പൊതുമുതൽ കൈകാര്യം ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം. വായു കോപം ഉണ്ടാകാൻ ഇടയുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ശ്രദ്ധ വേണം.

ചതയം: ധനാഗമം വർധിക്കുന്നതോടൊപ്പം ചെലവുകളും കൂടുതലാകും. സന്താനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ വേണം. പനി, നീർക്കെട്ട് ഇവ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. തർക്കവിഷയത്തിൽ അഭിപ്രായം പറയരുത് മധ്യസ്ഥതയ്ക്കും പോകരുത്.

പൂരൂരുട്ടാതി: ശരീരക്ലേശം വർധിക്കും. അഗ്നി കൊണ്ടും ആയുധം കൊണ്ടുമുള്ള ഉപദ്രവങ്ങൾ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങൾ ഉണ്ടാകും. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. ഭാര്യാഭർത്തൃ കലഹം, സന്താനങ്ങളുമായി കലഹം ഇവ ഉണ്ടാവാതെ നോക്കണം. പ്രാർഥന ജപം നന്നായി ചെയ്യുക.

ഉത്തൃട്ടാതി: സന്താനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾക്ക് കൂടുതൽ അധ്വാനം വേണ്ടി വന്നേക്കാം ധനപരമായി തൃപ്തികരമെങ്കിലും മാനസികമായ സന്തോഷത്തിന് കുറവ് വന്നേക്കാം. ഉദരസംബദ്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. യാത്രാ വേളകൾ ശ്രദ്ധിക്കണം. എടുത്തുചാട്ടം ദോഷഫലം ഉണ്ടാക്കും

രേവതി : ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ് ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയില്ല. ജീവിതപങ്കാളിയുമായി സ്നേഹത്തിൽ കഴിയണം.  യാത്രാവേളകൾ വിഘ്നേശ്വര ഭഗവാനെ ധ്വാനിച്ചാവണം. അക്ഷീണമായ പരിശ്രമം മൂലം ശ്രേഷ്ഠകരമായ ജീവിതം ഉണ്ടാകുന്നതാണ്

ലേഖിക

ജ്യോതിഷി പ്രഭാസീന സി.പി.

ഹരിശ്രീ

പി ഒ മമ്പറം

വഴി: പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID : prabhaseenacp@gmail.com