കുംഭം രാശിയിൽ പൂരുരുട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി 2024 ജൂൺ മാസം 30 ആം തീയതി മുതൽ 137 ദിവസം അതായത് 2024 നവംബർ 15ന് വൈകിട്ട് 08.07വരെ വക്രഗതിയിലാണ് സഞ്ചരിക്കുക. ഈ വക്രഗതി ലോകത്തിനാകമാനവും ചില നക്ഷതക്കാർക്ക് അതീവ ദോഷഫലദാനശേഷിയുള്ളതുമാണ്. കുംഭം രാശിയുടെ അവസാന ഭാഗം വരെയെത്തി

കുംഭം രാശിയിൽ പൂരുരുട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി 2024 ജൂൺ മാസം 30 ആം തീയതി മുതൽ 137 ദിവസം അതായത് 2024 നവംബർ 15ന് വൈകിട്ട് 08.07വരെ വക്രഗതിയിലാണ് സഞ്ചരിക്കുക. ഈ വക്രഗതി ലോകത്തിനാകമാനവും ചില നക്ഷതക്കാർക്ക് അതീവ ദോഷഫലദാനശേഷിയുള്ളതുമാണ്. കുംഭം രാശിയുടെ അവസാന ഭാഗം വരെയെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുംഭം രാശിയിൽ പൂരുരുട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി 2024 ജൂൺ മാസം 30 ആം തീയതി മുതൽ 137 ദിവസം അതായത് 2024 നവംബർ 15ന് വൈകിട്ട് 08.07വരെ വക്രഗതിയിലാണ് സഞ്ചരിക്കുക. ഈ വക്രഗതി ലോകത്തിനാകമാനവും ചില നക്ഷതക്കാർക്ക് അതീവ ദോഷഫലദാനശേഷിയുള്ളതുമാണ്. കുംഭം രാശിയുടെ അവസാന ഭാഗം വരെയെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുംഭം രാശിയിൽ  പൂരുരുട്ടാതി രണ്ടാം പാദത്തിൽ  സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി 2024  ജൂൺ മാസം 30  ആം തീയതി മുതൽ 137 ദിവസം അതായത് 2024 നവംബർ 15ന് വൈകിട്ട് 08.07വരെ വക്രഗതിയിലാണ് സഞ്ചരിക്കുക. ഈ വക്രഗതി ലോകത്തിനാകമാനവും ചില നക്ഷതക്കാർക്ക് അതീവ ദോഷഫലദാനശേഷിയുള്ളതുമാണ്. കുംഭം രാശിയുടെ അവസാന ഭാഗം വരെയെത്തി തുടർന്ന് വക്രത്തിലേക്ക് വരുന്ന ശനി ചതയം നാലാം പാദത്തിൽ വരെ എത്തിയശേഷമാണ് നേർഗതിയിലേക്ക് മാറുന്നത്. ശനിക്കു സംഭവിക്കുന്ന ഈ വക്രഗതിക്കാലത്ത് ഒക്ടോബർ 20  മുതൽ വക്രം തീരുന്നതു വരെ ചൊവ്വയുടെ വിശേഷ ദൃഷ്ടിയിൽ സഞ്ചരിക്കുന്ന സ്ഥിതി കൂടി സംജാതമാകുന്നുണ്. ഈ വക്രഗതിക്കാലം എപ്രകാരമായിരിക്കും എന്ന് പരിശോധിക്കുകയാണ് ഇവിടെ. കേവലം ഏതാനും നാളുകാർക്കുള്ള ദോഷഫല പ്രവചനം  എന്നതിലുപരിയായി ലോകത്തെ തന്നെ ബാധിക്കുന്ന ഒരു ദുരിതകാലമായിരിക്കും ഈ ശനി വക്രക്കാലം. ലോക രാഷ്ട്രങ്ങൾ പലതിലും ഭരണ മാറ്റം സംഭവിക്കും, പ്രകൃതി സംബന്ധമായിട്ടുള്ള അതിവൃഷ്ടി, വാഹന ദുരന്തങ്ങൾ മുതലായവ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് .

സ്വാഭാവികമായും ചില പ്രത്യേക നാളുകാർക്ക് ഈ പ്രതിഭാസം കൂടുതൽ ദോഷകരമാണ്. അതിൽ താരതമ്യേന ദോഷാധിക്യമുള്ളത് ശനി സഞ്ചരിക്കുന്ന പൂരുരുട്ടാതി, ചതയം നക്ഷത്രക്കാർക്കാണ്. പൂരൂരുട്ടാതിയുടെ വേധ നക്ഷത്രമായ ഉത്രം, ശനിയുടെ ദൃഷ്ടി പതിയുന്ന അശ്വതി, ഭരണി, കാർത്തികയുടെ ആദ്യ കാൽ ഭാഗം, മകം, പൂരം, വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ടക്കാർ, തുടങ്ങിയ നക്ഷത്രക്കാരെയും ശനിയുടെ ഈ വക്രഗതി വളരെ പ്രതികൂലമായി ബാധിക്കുന്നതിന് ഇടയുണ്ട്.

ADVERTISEMENT

ഇപ്പോൾ പ്രതികൂല ശനി ദശാകാലം അനുഭവിക്കുന്നവർ ജാതകത്തിൽ ശനി മേടം, കർക്കടകം, ചിങ്ങം, വൃശ്ചികം, ധനു രാശികളിൽ ഉള്ളവർ  ജനനസമയത്ത് ശനി രാശി സന്ധിയിൽ നിൽക്കുന്നവർ തുടങ്ങിയവരും ശനിക്കു വക്രം സംഭവിക്കുന്ന 137  ദിവസങ്ങൾ കരുതലോടെ ഇരിക്കണം.  മുകളിൽ സൂചിപ്പിച്ച  നാളുകാർക്ക് ദോഷങ്ങൾ എപ്രകാരം ആയിരിക്കുമെന്ന് നോക്കാം

പൂരുരുട്ടാതി: ആരോഗ്യ വിഷമതകൾ, ധനപരമായ പ്രശ്ങ്ങൾ, തൊഴിൽ രംഗത്ത് തടസ്സങ്ങൾ, ദാമ്പത്യ അസംതൃപ്തി, സാമ്പത്തിക വിഷമതകൾ എന്നിവ അനുഭവിക്കും. മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലായി എന്നുവരില്ല. നടപ്പിലാക്കുവാൻ ഉദ്ദേശിച്ച പല കാര്യങ്ങളും തൊട്ടടുത്തെത്തി അകന്നു പോവുന്ന സ്ഥിതിയുണ്ടാകും. 

ചതയം: മനോവ്യാധി, ആരോഗ്യ വിഷമതകൾ, സാമ്പത്തിക വിഷമങ്ങൾ, കൂടാതെ എല്ലുകൾക്കും പല്ലുകൾക്കും ക്ഷതം, വാതജന്യ രോഗങ്ങൾ ഇവയ്ക്കും സാധ്യത. 

അശ്വതി, ഭരണി: തൊഴിൽ പരമായ തിരിച്ചടികൾ നേരിടും, തൊഴിൽ നഷ്ടം സംഭവിക്കാം. ഉള്ള ജോലികളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരാം. പണം കടം വാങ്ങേണ്ടി വരാം. 

ADVERTISEMENT

കാർത്തിക: പല്ലുകൾക്ക് ചെറിയ ശസ്ത്രക്രിയകൾ, ആശുപത്രി വാസം, ഔഷധസേവ എന്നിവ വേണ്ടി വരും, അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരുമായി അഭിപ്രായഭിന്നത ഉടലെടുക്കും. അതെതുടർന്നുള്ള മനോവിഷമം, പൊലീസ് കേസുകൾ എന്നിവയുണ്ടാകാൻ സാധ്യതയുണ്ട് . 

മകം: അകാരണ ഭയം, ധനനഷ്ടം, അടുത്ത ബന്ധുക്കൾക്ക് രോഗദുരിതം, പഠനത്തിൽ അലസത, അകാരണമായ വാക്കുതർക്കം, ബിസിനസ്സിൽ ധന നഷ്ടം, ബന്ധു ജനങ്ങളിൽ നിന്ന് ഒറ്റപ്പെടൽ എന്നിവ ഫലം. 

പൂരം: ബന്ധു ജനവിരഹം, സന്താനങ്ങൾമൂലം വിഷമിക്കും, ബന്ധുക്കളുമായി കലഹം, സാമ്പത്തിക ക്ലേശം. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് എതിർപ്പുകൾ. 

വിശാഖത്തിന്റെ ആദ്യപാദം: തൊഴിൽ നഷ്ടം, സാമ്പത്തിക പ്രതിസന്ധി, രോഗാവസ്‌ഥയിൽ കഴിയുന്നവര്‍ക്ക് വിഷമതകൾ, ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതികൂല ഫലങ്ങൾ എന്നിവയുണ്ടാവും. 

ADVERTISEMENT

ഉത്രം: ഒറ്റപ്പെടൽ, സഹായം ലഭിക്കാതെ വരിക, തൊഴിൽ രംഗത്ത് അവിചാരിത മാറ്റങ്ങൾ, മാനസികമായ നിരാശ വർധിക്കും. 

അനിഴം:  ബന്ധുക്കൾക്ക് രോഗദുരിതം, തുടർന്ന് അലച്ചിൽ, പണച്ചെലവ്, മാനസികമായ നിരാശ, ചെറിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യത  കാണുന്നു . 

തൃക്കേട്ട: സാമ്പത്തികമായ നഷ്ടങ്ങൾ, ജീവിത പങ്കാളിക്ക് രോഗദുരിതമുണ്ടാകും. എതിരാളികൾ പ്രബലരാവും, വ്യവഹാരത്തിൽ തിരിച്ചടികൾ . ആരോഗ്യപരമായ കടുത്ത വിഷമതകൾ, രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള കാലമാണ് .

ഇതിൽ പറഞ്ഞിരിക്കുന്ന നാളുകാർക്കാണ് ശനിയുടെ വക്രം മൂലം കൂടുതൽ വിഷമതകൾ നേരിടുന്നനതിനു സാധ്യതയുള്ളത്. മറ്റുള്ള നക്ഷത്രക്കാരെ ശനിയുടെ വക്ര സഞ്ചാരം വളരെ കാര്യമായി ബാധിക്കുവാനിടയില്ല. എങ്കിലും ഈശ്വരവിശ്വാസത്തോടെ മുന്നോട്ടു പോവുക.

ചതയം, തിരുവാതിര, ചോതി നാളുകാർക്ക് അവരുടെ ശനി ദശാകാലം മൂന്നാം ദശാകാലമാണ്. രോഹിണി, അത്തം, തിരുവോണം നാളുകാർക്ക് അവരുടെ ശനി ദശാകാലം അഞ്ചാം ദശാകാലമാണ്. ഭരണി, പൂരം, പൂരാടം നാളുകാർക്ക് ഏഴാം ദശാകാലമാണ്. ഇപ്രകാരം മേൽപ്പറഞ്ഞ നാളുകാർ തങ്ങളുടെ ശനിദശ അനുഭവിക്കുന്നുണ്ടെങ്കിൽ അവരും ഇപ്പോൾ നടക്കുന്ന ശനിവക്രകാലത്തിൽ ശ്രദ്ധാലുക്കളായി ഇരിക്കണം.

ശനിദോഷ നിവാരണത്തിന് പലവിധമായ പരിഹാരങ്ങൾ നിലവിലുണ്ട്. എന്നാൽ വളരെ ലളിതമായതും കുറഞ്ഞ ചെലവിൽ അവനവനു തന്നെ ചെയ്യാവുന്നതുമായ ലാൽ കിതാബ് പരിഹാരങ്ങളാണ് ഇവിടെ പറയുന്നത് . 

16 ഇഞ്ച് സമചതുരമുള്ള ഒരു കറുത്ത തുണി എട്ടായി മടക്കി അതിൽ 8 ഒറ്റരൂപാ നാണയങ്ങൾ വച്ച് ദോഷാധിക്യം പറഞ്ഞ  നാളുകാരുടെ തലയിണയ്ക്കടിയിൽ വയ്ക്കുക. എല്ലാ ശനിയാഴ്ചയും ഈ നാണയങ്ങൾ ദാനം ചെയ്തിട്ട് പുതിയ എട്ടു നാണയങ്ങൾ വയ്ക്കുക. 

ഉഴുന്ന് കലർന്ന ഭക്ഷണം ശീലിക്കുക. നിത്യേന ഇരുമ്പു കൊണ്ടുള്ള ഏതെങ്കിലും ആയുധം അൽപനേരം ഉപയോഗിക്കുക.

വൈദികമായ പരിഹാരങ്ങൾ

പതിവായി ശാസ്താ അഷ്ടോത്തരം ജപിക്കുക. ഹനുമാൻ സ്വാമിക്ക് നാക്കിലയിൽ അവൽ സമർപ്പിക്കുക. ഇത്രയും പരിഹാരങ്ങൾ ചെയ്‌താൽ ദോഷ ശമനം ഉണ്ടാകും. കൂടാതെ ശ്രീശനീ രക്ഷാ സ്തവം ജപിക്കുന്നതും ഗുണകരമാണ്  

ശ്രീശനി രക്ഷാ സ്തവം

ശിരോ മേ ഭാസ്കരിഃ പാതു ഭാലം ഛായാസുതോഽവതു 

കോടരാക്ഷോ ദൃശൗ പാതു ശിഖികണ്ഠനിഭഃ ശ്രുതീ  

ഘ്രാണം മേ ഭീഷണഃ പാതു മുഖം ബലിമുഖോഽവതു 

സ്കന്ധൗ സംവർതകഃ പാതു ഭുജോ മേ ഭയദോഽവതു  

സൗരിർമേ ഹൃദയം പാതു നാഭിം ശനൈശ്ചരോഽവതു 

ഗ്രഹരാജഃ കടിം പാതു സർവതോ രവിനന്ദനഃ 

പാദൗ മന്ദഗതിഃ പാതു കൃഷ്ണഃ പാത്വഖിലം വപുഃ

English Summary:

Impact of Saturn’s Curve: What to Expect from June to November 2024