ധനനേട്ടം, വിദേശയാത്ര ;അവിചാരിത നേട്ടങ്ങൾ ഈ രാശിക്കാർക്ക്, സമ്പൂർണ സൂര്യരാശി ഫലം
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. കുടുംബ ജീവിതം സന്തോഷകരമാണ്. ബിസിനസില്‍ നിന്ന് ലാഭം വർധിക്കും. വിദേശയാത്ര നടത്തും. കലാകാരന്മാർക്ക് വാരം കൂടുതൽ മികച്ചതാകും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. എതിർപ്പുകൾ വർധിക്കാൻ ഇടയുണ്ട്. ആരോഗ്യ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. കുടുംബ ജീവിതം സന്തോഷകരമാണ്. ബിസിനസില്‍ നിന്ന് ലാഭം വർധിക്കും. വിദേശയാത്ര നടത്തും. കലാകാരന്മാർക്ക് വാരം കൂടുതൽ മികച്ചതാകും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. എതിർപ്പുകൾ വർധിക്കാൻ ഇടയുണ്ട്. ആരോഗ്യ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. കുടുംബ ജീവിതം സന്തോഷകരമാണ്. ബിസിനസില്‍ നിന്ന് ലാഭം വർധിക്കും. വിദേശയാത്ര നടത്തും. കലാകാരന്മാർക്ക് വാരം കൂടുതൽ മികച്ചതാകും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. എതിർപ്പുകൾ വർധിക്കാൻ ഇടയുണ്ട്. ആരോഗ്യ
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. കുടുംബ ജീവിതം സന്തോഷകരമാണ്. ബിസിനസില്‍ നിന്ന് ലാഭം വർധിക്കും. വിദേശയാത്ര നടത്തും. കലാകാരന്മാർക്ക് വാരം കൂടുതൽ മികച്ചതാകും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. എതിർപ്പുകൾ വർധിക്കാൻ ഇടയുണ്ട്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. സൈനികർക്ക് ബഹുമതികൾ ലഭിക്കും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): പൊതുവേ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകുന്ന വാരമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഔദ്യോഗിക രംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും. പരീക്ഷയിൽ മികച്ച വിജയം നേടും. സര്‍ക്കാര്‍ കാര്യങ്ങൾ നടക്കാൻ കാലതാമസം നേരിടും. പങ്കാളിയുടെ സഹായം കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): തീർഥയാത്രയിൽ പങ്കെടുക്കും. പ്രതീക്ഷിച്ച സഹായം പങ്കാളിയിൽ നിന്ന് ലഭിക്കില്ല. മനഃക്ലേശവും ടെൻഷനും എല്ലാം വിട്ടു മാറും. സഹോദരനെ സഹായിക്കും. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. അധ്വാനഭാരം വ൪ധിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ബന്ധുക്കളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. വീട് നിർമാണം ആരംഭിക്കാൻ കഴിയും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ഒട്ടും വിചാരിക്കാത്ത ചില നേട്ടങ്ങൾ കൈവരിക്കും. ധനസ്ഥിതി മെച്ചപ്പെടും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. പങ്കാളിയുമായി അഭിപ്രായ ഭിന്നതയ്ക്ക് ഇടയുണ്ട്. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റം ഉണ്ടാവും. മാധ്യമ പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. തുടർ പഠനത്തിന് അനുകൂലമായ സാഹചര്യമുണ്ടാകും. വീട് മോടി പിടിപ്പിക്കാൻ സാധിക്കും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പൊതുവേ അലസത തോന്നാൻ ഇടയുള്ള ആഴ്ചയാണ്. പങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാകാൻ ഇടയുണ്ട്. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക. തൊഴിൽരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): തൊഴിൽ മാറ്റത്തിന് പരിശ്രമിക്കുന്നവർക്ക് സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം ഊഷ്മളമാകും. പ്രതീക്ഷിച്ച അംഗീകാരം ലഭിക്കും. ബിസിനസില്‍ പുരോഗതി ഉണ്ടാകും. കടം നല്‍കിയ പണം തിരിച്ചു കിട്ടും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. ഭൂമി വാങ്ങാനുള്ള തീരുമാനം മാറ്റി വയ്ക്കും. തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കും.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഔദ്യോഗിക യാത്ര ആവശ്യമായിവരും. ചെലവ് വർധിക്കാനും സാധ്യതയുണ്ട്. അയൽക്കാരുമായി തര്‍ക്കങ്ങളുണ്ടാകാം. ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. പൊതുവേ ദൈവാധീനം കുറഞ്ഞ കാലമാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടക്കാൻ ശ്രദ്ധിക്കുക. അലസത വർധിക്കാൻ ഇടയുണ്ട്.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): വരുമാനം വർധിക്കും. വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അവസരം ലഭിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. പണയം വെച്ച ഉരുപ്പടികൾ തിരിച്ചയയ്ക്കും. അടുത്ത ബന്ധുക്കളുമായി കലഹിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായി മാറും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ഈശ്വരാധീനം കുറഞ്ഞ കാലമാണെങ്കിലും ചില ഭാഗ്യാനുഭവങ്ങളൊക്കെ ഉണ്ടാകും. സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. ഉപരിപഠനത്തിന് അനുകൂലമായ കാലമാണ്. ധനസ്ഥിതി മെച്ചപ്പെടും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാം. എല്ലാ കാര്യങ്ങളും ഉൽസാഹത്തോടെ ചെയ്തു തീർക്കും. ജലദോഷം, പനി തുടങ്ങിയ അസുഖങ്ങൾ പിടിപെടാം.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഔദ്യോഗിക സൽക്കാരങ്ങളിൽ പങ്കെടുക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. ദീര്‍ഘനാളായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങളിൽ നിന്നും ആശ്വാസം കിട്ടും. വസ്തു ഇടപാട് ലാഭകരമാകും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ അലസരാവാൻ ഇടയുണ്ട്. പൂർവിക സ്വത്ത് കൈവശം വന്നുചേരാൻ ഇടയുണ്ട്. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പൂർവിക സ്വത്ത് കൈവശം വന്നുചേരും. വീട് മോടി പിടിപ്പിക്കും. കടം നല്‍കിയ പണം തിരികെ ലഭിക്കും. പങ്കാളിയുടെ പിന്തുണ ഗുണകരമാകാം. അസുഖങ്ങൾ ബാധിക്കാൻ ഇടയുണ്ട്. സാമ്പത്തിക നില തൃത്പികരമായി തുടരും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. ആശുപത്രി വാസം അവസാനിപ്പിക്കാൻ കഴിയും. സുഹൃത്തുക്കളെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): യാത്രകൾ ഗുണകരമാകും. ഉത്തരവാദിത്തങ്ങൾ വർധിക്കും. രാഷ്ട്രീയപ്രവർത്തകർക്ക് കൂടുതൽ മികച്ച വാരമാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരമാണ്. തർക്കങ്ങളും കലഹങ്ങളും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദൈവാധീനം കുറഞ്ഞ കാലമാണ്. പങ്കാളിയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.