ധനനേട്ടം, സ്ഥാനമാനലാഭം; ഈ കൂറുകാർക്ക് അപൂർവ നേട്ടങ്ങള്–വിഡിയോ
മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിന്റെ ആദ്യദിനങ്ങൾ കൂടുതൽ മെച്ചം ആയിരിക്കും. ധനനേട്ടം, മനസ്സന്തോഷം, വീട് മാറി താമസിക്കുന്നതിനും അധിക ധനചെലവുകൾ വന്നു ചേരാനും ഇടയുണ്ട്. കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. നിത്യ വരുമാന മാർഗങ്ങൾ വർധിക്കും. സുഹൃത്തുക്കൾ
മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിന്റെ ആദ്യദിനങ്ങൾ കൂടുതൽ മെച്ചം ആയിരിക്കും. ധനനേട്ടം, മനസ്സന്തോഷം, വീട് മാറി താമസിക്കുന്നതിനും അധിക ധനചെലവുകൾ വന്നു ചേരാനും ഇടയുണ്ട്. കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. നിത്യ വരുമാന മാർഗങ്ങൾ വർധിക്കും. സുഹൃത്തുക്കൾ
മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിന്റെ ആദ്യദിനങ്ങൾ കൂടുതൽ മെച്ചം ആയിരിക്കും. ധനനേട്ടം, മനസ്സന്തോഷം, വീട് മാറി താമസിക്കുന്നതിനും അധിക ധനചെലവുകൾ വന്നു ചേരാനും ഇടയുണ്ട്. കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. നിത്യ വരുമാന മാർഗങ്ങൾ വർധിക്കും. സുഹൃത്തുക്കൾ
മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിന്റെ ആദ്യദിനങ്ങൾ കൂടുതൽ മെച്ചം ആയിരിക്കും. ധനനേട്ടം, മനസ്സന്തോഷം, വീട് മാറി താമസിക്കുന്നതിനും അധിക ധനചെലവുകൾ വന്നു ചേരാനും ഇടയുണ്ട്. കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. നിത്യ വരുമാന മാർഗങ്ങൾ വർധിക്കും. സുഹൃത്തുക്കൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. ലോക ബഹുമാനം. പങ്കാളിയുമായി സന്തോഷാനുഭവങ്ങൾ പങ്കിടാനും ഇടയാകും. യാത്രാക്ലേശം, മനഃക്ലേശം, കുടുംബത്തുള്ളവരുമായി ചില കലഹങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എതിർലിംഗത്തിൽപെട്ടവരുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. സ്വത്ത് സംബന്ധമായ കേസുകളോ വഴക്കുകളോ വന്നു പെടാനും ഇടയുണ്ട്. നെഞ്ചരിച്ചിൽ, തൊണ്ട വീക്കം പോലുള്ള അസ്വസ്ഥതകൾ ഉണ്ടായേക്കാം. ശ്രദ്ധിക്കേണ്ടതാണ്.
ഭദ്രയിങ്കൽ കുങ്കുമാർച്ചന സമർപ്പിക്കുക.
ഇടവക്കൂർ :കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ,മനഃസന്തോഷം, രോഗമുക്തി, ധനലാഭം, സ്ഥാനമാനലാഭം, മറ്റുള്ളവരിൽ നിന്ന് ബഹുമാനം, ശത്രുനാശം എന്നിവ അനുഭവത്തിൽ വരുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നതാണ്. ജോലി മാറ്റം, ജോലിസ്ഥലത്ത് മാറ്റങ്ങൾ അനുഭവപ്പെടാനും ഇടയുണ്ട്. നിത്യവൃത്തിയിൽ ചില ക്ലേശങ്ങൾ ഉണ്ടാകാം. സന്താനങ്ങൾക്ക് ചില അരിഷ്ടതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബത്തുള്ള വരുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനും നേത്രസംബന്ധമായ രോഗങ്ങൾക്കും സാധ്യതയുണ്ട്.
ഹനൂമാൻ സ്വാമിക്ക് വെറ്റില മാല, മഹാദേവന് ധാര. ഓം നമഃശിവായ 108 ഉരു ജപിക്കുകയും ചെയ്യുക.
മിഥുനക്കൂർ :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, സർവകാര്യവിജയം, പിതൃസ്വത്തു ലഭിക്കുന്നതിനും, നല്ല ആരോഗ്യവും ഉണ്ടാകുന്നതാണ്.സുഖം, പേരും പ്രശസ്തിയും, ഉയർച്ച, ശത്രുനാശം, ദാനധർമങ്ങൾ ചെയ്യുന്നതിനും സാധ്യതയുള്ള വാരമാണ്. വീട് വാങ്ങുന്നതിനും വീടുപണി പൂർത്തീകരിക്കുന്നതിനും ഇടയുണ്ട്. നിത്യതൊഴിലിൽ നല്ല അഭിവൃദ്ധി കാണാനാകും. അച്ഛനോ അച്ഛൻ ബന്ധുക്കൾക്കോ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കൾ മൂലം കലഹങ്ങൾ ഉണ്ടാകാനും ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും സാധ്യതയുണ്ട്. ഉദരസംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്.
ശാസ്താവിന് നീരാഞ്ജനം, മഹാദേവന് ധാര, ഗണപതിക്ക് കറുകമാലയും സമർപ്പിച്ച് മുന്നോട്ടുപോവുക.
കർക്കടക്കൂർ :പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, സുഖപ്രാപ്തി, ധനലാഭം, ശത്രുനാശം, ധനധാന്യാദിവസ്ത്രാഭരണാദി നേട്ടം, സന്തോഷം, ഭൂമി ലാഭം, നല്ല ആരോഗ്യം എന്നീ നല്ല ഫലങ്ങൾ കാണാനാകും. സ്ഥാനഭ്രംശം ഉണ്ടാകുന്നതാണ്. ദൂരദേശ യാത്രകളും വേണ്ടി വന്നേക്കാം. ദുർജനസംസർഗത്താൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായേക്കാം. വിവാഹ കാര്യങ്ങൾ തീരുമാനമാകാന്‍ ഇടയുണ്ട്. ബിസിനസ് രംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. കർമരംഗത്ത് ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കും. നേത്രസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്.
ഹനൂമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
ചിങ്ങക്കൂർ :മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം പുതിയ സ്ഥാനമാന ലാഭം, സർവകാര്യ വിജയം എന്നിവ പ്രതീക്ഷിക്കാം. ദൂരദേശ യാത്രകളും ബന്ധുക്കളും സുഹൃത്തുക്കളും മൂലം ചില ക്ലേശങ്ങൾക്കും സാധ്യതയുണ്ട്. വാരത്തിന്റെ അവസാനത്തോടെ ധനചെലവുകളും വന്നു ചേരുന്നതാണ്. സുഹൃത്തുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. സന്താനങ്ങൾ മൂലം ചില ക്ലേശങ്ങൾ ഉണ്ടാകാനും അപമാനിതരാകാനും സാധ്യതയുണ്ട്. ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. ശരീരത്തിന് ക്ഷീണം, നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്.
മഹാദേവനു ധാര, കൂവളത്തില കൊണ്ട് അർച്ചന, ശാസ്താവിന് നീരാഞ്ജനം എന്നിവ അത്യന്താപേക്ഷിതമാണ്.
കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, വസ്ത്രാഭരണാദി നേട്ടം, ബന്ധുസമാഗമം, പുതിയ സ്ഥാനമാനങ്ങൾ, ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. നല്ല ആരോഗ്യം, സുഖം, പേരും പ്രശസ്തിയും ബന്ധുക്കളുമായി നല്ല സ്നേഹബന്ധം പുലർത്താനും ആകും. വീട്, വസ്തു, വാഹനം എന്നിവ ലഭിക്കുന്നതിനായി കാര്യങ്ങൾ പുരോഗമിക്കുന്നതായി കാണാം. സന്താനങ്ങളുടെ കാര്യങ്ങൾക്കായി സന്തോഷത്തോടെ മുന്നിൽ നിന്ന് പ്രവർത്തിക്കും. അച്ഛൻ വഴി നല്ല നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല നേട്ടങ്ങൾ കൊയ്യാനാകും. കർമരംഗത്ത് നല്ല നേട്ടങ്ങൾ ഉണ്ടാകുന്നതാണ്.വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്.
ഗണപതിക്ക് നാളികേരമുടച്ചും ഭദ്രയിങ്കൽ നെയ് വിളക്ക് എന്നിവ സമർപ്പിക്കുക.
തുലാക്കൂർ :ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, ധനധാന്യാദിവസ്ത്രാഭരണാദി നേട്ടം, നല്ല ആരോഗ്യം, ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്നതാണ്. അധികാരികളിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. ബന്ധുസമാഗമം, പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്കും ആഗ്രഹം സഫലമാകുന്നതാണ്. കർമരംഗത്ത് സ്ഥാനമാന ലാഭം, ഉന്നതി, ഉയർച്ച എന്നിവ പ്രതീക്ഷിക്കാം. ശത്രുനാശം, സുഖം, പേരും പ്രശസ്തിയും, സന്താനഭാഗ്യങ്ങൾക്കും ഉതകുന്ന വാരമാണ്. സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾക്കും സാക്ഷ്യം വഹിക്കാൻ ആകും. എതിർലിംഗത്തിൽ പെട്ടവരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കുക. വിലപിടിപ്പുള്ള രേഖകളോ വസ്തുക്കളോ നഷ്ടം വരാതിരിക്കാൻ ശ്രദ്ധിക്കണം.വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും അവ വിപുലപ്പെടുത്തിയെടുത്ത് മുന്നോട്ടുപോകാനാകും. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
ഭദ്രയിങ്കൽ ചൊവ്വാഴ്ച ദിവസങ്ങളിൽ നെയ് വിളക്ക് സമർപ്പിക്കുക.
വൃശ്ചികക്കൂർ: വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ,സർവകാര്യ വിജയം, നല്ല ആരോഗ്യം, സുഖപ്രാപ്തി, വിവാഹം മുടങ്ങിക്കിടന്നവർക്ക് അത് നടന്നു കിട്ടാനും സന്താനഭാഗ്യത്തിനും ഉതകുന്ന വാരമാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹപൂർത്തീകരണം ഉണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ധനധാന്യാദി വസ്ത്രാഭരണ ലാഭം, പേരും പ്രശസ്തിയും ഉണ്ടാകുന്നതാണ്. ശത്രുതയുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. ആഡംബര വസ്തുക്കൾ ലഭിക്കുന്നതാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധാലുക്കൾ ആയിരിക്കണം. അച്ഛന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ഉണ്ടാകണം. മറ്റുള്ളവരുടെ മുമ്പിൽ അപമാനിതരാകാൻ ഇട നൽകരുത്.
ഭദ്രയിങ്കൽ കടും പായസം, ഹനൂമാൻ സ്വാമിക്ക് വടമാല സമർപ്പിക്കുക.
ധനുക്കൂർ : മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ, ധന ധാന്യാദി വസ്ത്രാഭരണാദി ലാഭം, പേരും പ്രശസ്തിയും രോഗശമനം, സർവകാര്യ വിജയം, സ്ഥാനമാന ലാഭം, സുഖം എന്നിവ അനുഭവത്തിൽ വരുന്നതാണ്. ധനം, സ്വർണം, വിലപിടിപ്പുള്ള രേഖകൾ നഷ്ടമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കർമരംഗത്ത് ചില ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരും എല്ലാ ഇടപാടുകളിലും ശ്രദ്ധാലുക്കൾ ആയിരിക്കണം. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. വിദ്യാർഥികൾക്ക് പഠനത്തിൽ അലസത അനുഭവപ്പെടുന്നതാണ്. വിവാഹകാര്യങ്ങൾക്കും കാലതാമസം നേരിടും. പ്രണയിതാക്കളുടെ ഇടയിലും അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം ശ്രദ്ധിക്കുക. കുടുംബത്തുള്ളവരുമായും സുഹൃത്തുക്കളുമായും ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. നേത്രസംബന്ധമായ അസ്വസ്ഥതകളോ നെഞ്ചരിച്ചിൽ പോലുള്ള അസ്വസ്ഥതകളോ ഉണ്ടാകാൻ ഇടയുണ്ട്.
മഹാദേവന് കൂവളത്തില കൊണ്ട് അർച്ചന, ദേവിക്ക് നെയ് വിളക്ക് എന്നിവ സമർപ്പിക്കുക.
മകരക്കൂർ :ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, കാര്യവിജയം, സ്ഥാനമാനലാഭം, ധനാഗമനം, സന്താനഭാഗ്യത്തിനും ഉതകുന്ന വാരമാണ്. സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാനാകും. അപ്രതീക്ഷിതമായ ധന നേട്ടം, സർക്കാർ സംബന്ധമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ദാമ്പത്യസൗഖ്യം കുറയാൻ ഇടയുണ്ട്. ശത്രു ശല്യം വർധിക്കുവാനും ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും സാധ്യത കാണുന്നുണ്ട്. സ്ഥാനഭ്രംശം, ദൂരദേശ യാത്രകളും വേണ്ടി വന്നേക്കാം. എതിർലിംഗത്തിൽ പെട്ടവരുമായി ഇടപഴുകുമ്പോൾ അതീവശ്രദ്ധാലുക്കൾ ആയിരിക്കണം. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. രക്തദോഷങ്ങളോ, നേതൃസംബന്ധമായ അസ്വസ്ഥതകളോ ഉണ്ടാകാൻ ഇടയുണ്ട്. യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധയുണ്ടാകണം.
ഹനൂമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.
കുംഭക്കൂർ : അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, സന്തോഷം, സർവകാര്യ വിജയം, വസ്ത്രാഭരണാദി ലാഭം, നല്ല ആരോഗ്യം, ശത്രുശല്യം കുറഞ്ഞു വരുന്നതായും കാണാം. ധന നേട്ടം, ലോക ബഹുമാനം തുടങ്ങിയ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വീട് മാറി താമസിക്കുന്നതിനും ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും സന്താനങ്ങൾക്ക് ചില അരിഷ്ടതകൾക്കും സാധ്യത കാണുന്നുണ്ട്. കർമരംഗത്ത് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതാണ്. ഏതൊരു കാര്യത്തിലായാലും ഒരു പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാണ്. വിദ്യാർഥികളുടെ കാര്യത്തിൽ ആയാലും പ്രത്യേകം ശ്രദ്ധയുണ്ടാകേണ്ടതാണ്. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. കുടുംബത്തുള്ളവരുമായി സ്നേഹബന്ധം പുലർത്തി മുന്നോട്ടു പോകേണ്ടതാണ്. രക്തദോഷങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം.
ഹനൂമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം, നാഗങ്ങൾക്ക് മഞ്ഞൾ അഭിഷേകം എന്നിവ സമർപ്പിച്ച് മുന്നോട്ടു പോകേണ്ടതാണ്.
മീനക്കൂർ :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, ശത്രുപരാജയം, സുഖം, വസ്ത്രാഭരണാദി ലാഭം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. കുടുംബത്ത് സുഖവും സമാധാനവും ഉണ്ടാകും. സുഹൃദ് സമാഗമം, സുഹൃത്തുക്കൾ മൂലം പലവിധം നേട്ടങ്ങൾക്കും സാധ്യതയുള്ള വാരമാണ്. സന്താനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടി വരുന്നതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. കർമരംഗത്ത് ചില ഉയർച്ചകൾ ഉണ്ടാകുമെങ്കിലും ചില ക്ലേശങ്ങൾക്കും സാധ്യതയുണ്ട്. കാര്യതടസ്സം, ജോലി മാറ്റത്തിനും, രോഗാശങ്കകൾക്കും സാധ്യതയുണ്ട്. അച്ഛനോ അച്ഛൻ ബന്ധുക്കൾക്കോ ചില ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ദൂരദേശ യാത്രകളും യാത്രാക്ലേശങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. എതിർലിംഗത്തിൽ പെട്ടവരും ആയി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം.ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്.
മഹാദേവന് ധാര, ഗണപതിക്ക് നാളികേരമുടച്ചും മുന്നോട്ടുപോകേണ്ടതാണ്. നിത്യേന വിഷ്ണു സഹസ്രനാമം കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.