കർക്കടക മാസം നിങ്ങൾക്കനുകൂലമോ? പ്രതിമാസ കൂറുഫലം ഒറ്റനോട്ടത്തിൽ

കർക്കടക മാസം നിങ്ങൾക്കനുകൂലമോ? പ്രതിമാസ കൂറുഫലം ഒറ്റനോട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കടക മാസം നിങ്ങൾക്കനുകൂലമോ? പ്രതിമാസ കൂറുഫലം ഒറ്റനോട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1199 കർക്കടകം 01, 2024 ജൂലൈ 16 ന് തിങ്കളാഴ്ച പകൽ 11  മണി 21 മിനിട്ടിന് വിശാഖം നക്ഷത്രം രണ്ടാം പാദത്തിൽ തുലാക്കൂറിലായിരുന്നു കർക്കടക രവി സംക്രമം. അതനുസരിച്ച് ഗണിച്ച ഓരോ നാളുകാരും ഈ മാസത്തില്‍ അനുഭവിക്കാനിടയുള്ള ഗുണദോഷഫലങ്ങളും പരിഹാരവും. 

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4): സ്വന്തമായി വ്യാപാരം, ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി. മനസിനെ വിഷമിപ്പിച്ചിരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നു മോചനം. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും.

ADVERTISEMENT

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം1/2): ബിസിനസുകളില്‍ നിന്ന് നേട്ടം പ്രതീക്ഷിക്കാം. ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ വേണ്ടിവരും. വാഹന യാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ആരോഗ്യപരമായ കാരണങ്ങളാൽ വിഷമിച്ചിരുന്നവർക്ക് ആശ്വാസം ലഭിക്കും. ഗൃഹാന്തരീക്ഷത്തില്‍ പൊതുവെ ശാന്തത ഉണ്ടാവും. 

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4) :ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. സാമ്പത്തിക നേട്ടം കൈവരിക്കും. അവിചാരിത ധനലാഭം. രോഗദുരിതത്തിൽ കഴിഞ്ഞിരുന്നവർക്ക് ആശ്വാസം. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. 

കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം): തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. സാമ്പത്തികമായി വിഷമതകൾ മറികടക്കും. കുടുംബ സൗഖ്യ വർധന, ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക. 

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം1/4 ) :ധനപരമായ ചെറിയ നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയ സാധ്യത കാണുന്നു. രോഗദുരിതങ്ങളില്‍ നിന്ന് മോചനം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.  

ADVERTISEMENT

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2) : പൊതുവെ പ്രതികൂലമായി തുടങ്ങി അനുകൂലമാകുന്ന മാസമാണ്. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. കുടുംബ ജീവിതത്തിൽ  നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധന വരുമാനം പ്രതീക്ഷിക്കാം. 

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4) :ഗുണദോഷസമ്മിശ്ര ഫലം നൽകുന്ന മാസമാണ്. സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കു സാധ്യത. ബിസിനസ് തൊഴിൽ മേഖലയിൽ നിന്ന് ധനലാഭം. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങൾക്ക് രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത കാണുന്നു. 

വൃശ്ചികക്കൂർ (വിശാഖം1/4, അനിഴം, തൃക്കേട്ട) :പൊതുവെ മാനസിക സംഘർഷം അധികരിച്ചു നിൽക്കുന്ന മാസമാണ്. വാഹന സംബന്ധിയായ പരുക്കിനു സാധ്യത. ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ച കുറവുണ്ടാകും. ബിസിനസിൽ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കാവുന്ന കാലമാണ്. ഉദ്യോഗാർഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം. 

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4):തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങൾ ശരിയാവും. കർമരംഗം പുഷ്ടിപ്പെടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. രോഗദുരിതങ്ങളിൽ നിന്ന് മോചനം. ഭക്ഷണത്തിലൂടെ അലർജിക്ക് സാധ്യത. കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. 

ADVERTISEMENT

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2) :ഗൃഹ നിർമാണ പ്രവർത്തനങ്ങൾക്കായി പണം ചെലവിടും. പൊതുരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാനസികമായ സന്തോഷം വർധിക്കും.

കുംഭക്കൂർ (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4) :ശാരീരികമോ മാനസികമോ ആയ വിഷമങ്ങൾ അനുഭവിക്കും. സാമ്പത്തികമായ വിഷമതകൾ അലട്ടും. കുടുംബത്തില്‍ ചെറിയ അസ്വസ്ഥതകൾ ഉടലെടുക്കും. ഉദ്യോഗാര്‍ഥികൾക്ക് താല്‍ക്കാലിക ജോലികള്‍ ലഭിക്കും. പണമിടപാടുകളിലൂടെ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത്.  

മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി) :സാമ്പത്തികമായി പ്രതികൂല ഫലങ്ങള്‍ അധികരിച്ചു നിൽക്കാൻ സാധ്യതയുള്ള കാലമാണ്. സുഹൃത്തുക്കളിൽ നിന്നു പണം കടം വാങ്ങേണ്ടി വരും. വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കും.

English Summary:

Monthly Prediction in Karkidakam by Sajeev Shastharam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT