ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ
അശ്വതി: കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും. ഭരണി: നിലവിലുള്ളതിന്റെ അനുബന്ധ വ്യാപാരം തുടങ്ങുവാൻ നിർദേശം തേടും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം.
അശ്വതി: കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും. ഭരണി: നിലവിലുള്ളതിന്റെ അനുബന്ധ വ്യാപാരം തുടങ്ങുവാൻ നിർദേശം തേടും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം.
അശ്വതി: കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും. ഭരണി: നിലവിലുള്ളതിന്റെ അനുബന്ധ വ്യാപാരം തുടങ്ങുവാൻ നിർദേശം തേടും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം.
അശ്വതി: കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും.
ഭരണി: നിലവിലുള്ളതിന്റെ അനുബന്ധ വ്യാപാരം തുടങ്ങുവാൻ നിർദേശം തേടും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം.
കാർത്തിക: കലാകായിക മത്സരങ്ങളിൽ വിജയിക്കും. വാഹനം മാറ്റി വാങ്ങുവാൻ തീരുമാനിക്കും.
രോഹിണി: പരിശ്രമ സാഫല്യത്താൽ മനസ്സമാധാനമുണ്ടാകും. സാങ്കേതിക കാരണങ്ങളാൽ വിദേശയാത്ര മാറ്റി വയ്ക്കാനിടവരും.
മകയിരം: നല്ല ഉദ്ദേശത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. ആശ്രയിച്ചു വരുന്നവർക്ക് സാന്ത്വനവും അഭയവും നൽകും.
തിരുവാതിര: പിതൃതുല്യനായ ബന്ധുവിനു സാമ്പത്തിക സഹായം നൽകുവാനിടവരും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ടു യാത്രാക്ലേശം അനുഭവപ്പെടും.
പുണർതം: കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ജാമ്യം നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണം.
പൂയം: വാക്‌വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. വിദേശ ബന്ധമുള്ള വ്യാപാരം തുടങ്ങുവാനുള്ള ചർച്ചകളിൽ പങ്കെടുക്കുവാനിടവരും.
ആയില്യം: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. മാതാപിതാക്കളുടെ സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും.
മകം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
പൂരം: വിശ്വസ്ത സേവനത്തിന് പുരസ്കാരം ലഭിക്കും. വ്യാപാര, വിതരണ മേഖലകളിൽ ഉണർവ് ഉണ്ടാകും.
ഉത്രം: ആസൂത്രിത പദ്ധതികളിൽ പ്രവർത്തന വിജയം കൈവരിക്കും. ആശയങ്ങൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും.
അത്തം: മാതാപിതാക്കളുടെ അനുഗ്രഹത്തോടു കൂടി ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. നീർദോഷ രോഗപീഡകൾ വർധിക്കും.
ചിത്തിര: പുണ്യപ്രവൃത്തികൾക്കും ധർമ പ്രവൃത്തികൾക്കും സഹകരിക്കും. ഭൂമി വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും.
ചോതി: ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ ക്രമീകരണവും പ്രാണായാമവും ശീലിക്കും.
വിശാഖം: പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. വിപണന രംഗം മെച്ചപ്പെടുത്താൻ ഉപദേശം തേടും.
അനിഴം: ഗുരുതുല്യരായവരുടെ വാക്കുകൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.
തൃക്കേട്ട: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കാനിടവരും. ഹ്രസ്വകാല സുരക്ഷാ പദ്ധതികളിൽ പണം നിക്ഷേപിക്കും.
മൂലം: സൗഹൃദ സംഭാഷണത്തിൽ പുതിയ പ്രവർത്തന മേഖലകൾ തുടങ്ങുവാനുള്ള ആശയമുദിക്കും. വിമർശനങ്ങളെ അതിജീവിക്കും.
പൂരാടം: സുഹൃത്‌സഹായഗുണത്താൽ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും.
ഉത്രാടം: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. മത്സരരംഗങ്ങളിൽ വിജയിക്കും.
തിരുവോണം: സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും.
അവിട്ടം: കർമ പഥങ്ങളിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ നിർദേശവും ഉപദേശവും തേടും. കലാകായിക മത്സരങ്ങളിൽ വിജയം കൈവരിക്കും.
ചതയം: പുനരാലോചനയിൽ വിദേശബന്ധമുള്ള വ്യാപാരങ്ങളിൽ നിന്നും വിട്ടു നിൽക്കും. ഇന്റർവ്യൂ, പരീക്ഷ തുടങ്ങിയവയിൽ വിജയിക്കും.
പൂരുരുട്ടാതി: സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാനിടവരും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
ഉത്തൃട്ടാതി: ഉദ്യോഗത്തിൽ നിന്നും രാജി വയ്ക്കാൻ തീരുമാനിക്കും. ഏറ്റെടുത്ത ദൗത്യം നിർവഹിക്കുവാൻ കൂടുതൽ പ്രയത്നം വേണ്ടിവരും.
രേവതി: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ഭക്ഷണ ക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.