ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
അശ്വതി: അന്തിമമായി വ്യവഹാരത്തിൽ വിജയം കൈവരിച്ചതിനാൽ ആശ്വാസമാകും. വിജയശതമാനം വർധിച്ചതിനാൽ ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരാനിടവരും. ഭരണി: വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കാർത്തിക: കാര്യകാരണ സഹിതം
അശ്വതി: അന്തിമമായി വ്യവഹാരത്തിൽ വിജയം കൈവരിച്ചതിനാൽ ആശ്വാസമാകും. വിജയശതമാനം വർധിച്ചതിനാൽ ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരാനിടവരും. ഭരണി: വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കാർത്തിക: കാര്യകാരണ സഹിതം
അശ്വതി: അന്തിമമായി വ്യവഹാരത്തിൽ വിജയം കൈവരിച്ചതിനാൽ ആശ്വാസമാകും. വിജയശതമാനം വർധിച്ചതിനാൽ ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരാനിടവരും. ഭരണി: വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കാർത്തിക: കാര്യകാരണ സഹിതം
അശ്വതി: അന്തിമമായി വ്യവഹാരത്തിൽ വിജയം കൈവരിച്ചതിനാൽ ആശ്വാസമാകും. വിജയശതമാനം വർധിച്ചതിനാൽ ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേരാനിടവരും.
ഭരണി: വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. അധ്വാനഭാരവും ചുമതലകളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
കാർത്തിക: കാര്യകാരണ സഹിതം സമർപ്പിക്കുന്ന പദ്ധതികൾക്ക് അനുകൂല അനുമതി ലഭിക്കും. ഔദ്യോഗികമായി ദൂരയാത്ര വേണ്ടിവരും.
രോഹിണി: മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും.
മകയിരം: ദമ്പതികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കും. മുടങ്ങിക്കിടക്കുന്ന വഴിപാടുകൾ നടത്താനിട വരും.
തിരുവാതിര: ഭരണച്ചുമതല ഏറ്റെടുക്കും. വിദേശബന്ധമുള്ള വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം കുറിക്കും.
പുണർതം: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. പിതാവിന് ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും.
പൂയം: വാഹനം മാറ്റിവാങ്ങാനിട വരും. അലസരായ ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രാപ്തരായവരെ നിയമിക്കും.
ആയില്യം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. മംഗള കർമങ്ങളിൽ കുടുംബസമേതം പങ്കെടുക്കും.
മകം: ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ വിദഗ്ധ നിർദേശവും ഉപദേശവും തേടും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ സൂക്ഷിച്ചില്ലെങ്കിൽ വഞ്ചനയിലകപ്പെടുവാനിടയുണ്ട്.
പൂരം: പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തിക്കും. പൂർവികസ്വത്തിൽ ലഭിച്ച ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.
ഉത്രം: വിജ്ഞാനം ആർജിക്കുവാനും പകർന്നുകൊടുക്കുവാനും അവസരമുണ്ടാകും. അനാഥർക്കു സാമ്പത്തിക സഹായം ചെയ്യുവാനിടവരും.
അത്തം: സുഹൃത്തിന്റെ ഉപദേശത്താൽ മനസ്സമാധാനമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും.
ചിത്തിര: വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും.
ചോതി: പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം തേടും. അസ്ഥാനത്തുള്ള വാക്പ്രയോഗം ബന്ധുവിരോധത്തിനു വഴിയൊരുക്കും.
വിശാഖം: സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. ഔദ്യോഗികമായി ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
അനിഴം: ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും. ദാമ്പത്യ ഐക്യമുണ്ടാകും.
തൃക്കേട്ട: അപ്രധാനമായ കാര്യങ്ങൾ ആലോചിച്ച് ആധി വർധിക്കും. ഉന്നതരുമായി വാക്തർക്കത്തിനു പോകരുത്.
മൂലം: ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. പരീക്ഷണ നിരീക്ഷണങ്ങളിൽ അന്തിമമായി വിജയിക്കും.
പൂരാടം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
ഉത്രാടം: ബന്ധുവിന്റെ ഉപദേശത്താൽ അകാരണമായ ഭീതി ഒഴിവാകും. പ്രാഥമിക പരീക്ഷയിൽ പരാജയപ്പെടുമെങ്കിലും പുനഃപരീക്ഷയിൽ വിജയിക്കും.
തിരുവോണം: ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും. സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യവസായം തുടങ്ങുവാനുള്ള ആശയമുദിക്കും.
അവിട്ടം: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഭരണ നിർവഹണത്തിലുള്ള അപര്യാപ്തതകൾ പരിഹരിച്ചതിനാൽ ആശ്വാസമാകും.
ചതയം: വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമി വിൽക്കാൻ തയാറാകും. കുടുംബത്തിലെ തർക്കം രമ്യമായി പരിഹരിക്കുവാൻ സാധിക്കുന്നതിൽ ആശ്വാസമാകും.
പൂരുരുട്ടാതി: സഹപ്രവർത്തകരുടെ സഹായത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കാനിടവരും. കടം കൊടുത്ത സംഖ്യ തവണകളായി തിരിച്ചു ലഭിക്കും.
ഉത്തൃട്ടാതി: സംഘടനാ പ്രവർത്തനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കാനിടവരും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.
രേവതി: അറിവുള്ള കാര്യങ്ങൾ മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ കൃതാർഥനാകും. സംഘടനാ പ്രവർത്തനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കുവാനിടവരും.