പുണർതം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

പുണർതം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണർതം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണർതം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയിൽ ചേരും. സന്താനങ്ങൾക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. അധികാരപരിധി വർധിക്കുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. ആഗ്രഹിച്ച പോലെ സന്താനഭാഗ്യമുണ്ടാകും. അനാവശ്യമായ അശുഭചിന്തകൾ ഉപേക്ഷിക്കണം.

ADVERTISEMENT

കന്നി:പൊതുതാൽപര്യം മാനിച്ച് വികസനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട്, ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. എല്ലാ പ്രകാരത്തിലും താങ്ങും തണലുമായി പ്രവർത്തിക്കുന്നവരെ അനുമോദിക്കാൻ അവസരമുണ്ടാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയിക്കും. ജീവിതപങ്കാളിയുടെ ആശയങ്ങൾ വിപരീതസാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും.

തുലാം:സ്വപ്നത്തിൽ കാണുവാനിടയായ കാര്യങ്ങൾ വർഷാന്ത്യത്തിൽ സഫലമാകും. പ്രാദേശികപിന്തുണ ലഭിച്ചതിനാൽ കക്ഷിരാഷ്ട്രീയ മത്സരത്തിൽ വിജയിക്കും. അന്യരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർദേശിക്കുവാൻ സാധിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. പണംകൊടുത്ത് പൂർവികസ്വത്ത് വാങ്ങുവാൻ തയാറാകും. പ്രശസ്തിയാർന്ന പ്രവർത്തനങ്ങൾക്ക് വിദ്യുജ്ജനങ്ങളുടെ പ്രശംസ വന്നുചേരും.

വൃശ്ചികം:സമ്പൂർണ അധികാരം ലഭിച്ചതിനാൽ ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അനുകൂല പ്രതികരണമുണ്ടാകും. ആധ്യാത്മിക- ആത്മീയ പ്രഭാഷണങ്ങൾ ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള മനസ്സിനെ ഉണർത്തും. നഷ്ടസാദ്ധ്യതകളെ വിലയിരുത്തി, വ്യവസായം വില്പന ചെയ്ത്, വിദേശയാത്ര പുറപ്പെടും. ആത്മവിശ്വാസക്കുറവിനാൽ ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറുകയാണു നല്ലത്.

ധനു:അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. ചെയ്യുന്ന കാര്യങ്ങൾ, പറയുന്ന വാക്കുകൾ, ചിന്തിക്കുന്ന ആശയങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്ക് ഫലപ്രദമായിത്തീരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അ വതരിപ്പിക്കുവാൻ സാധിക്കുകയില്ല.

ADVERTISEMENT

മകരം:ഈശ്വരപ്രാർഥനകളാലും സൌമ്യസമീപനത്താലും പ്രതികൂലസാഹചര്യങ്ങളെ ഏറെക്കുറെ അതിജീവിക്കും. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാകും ഭാവിയിലേക്കു നല്ലത്. ഔചിത്യമുള്ള സമീപനശൈലിക്ക് അർഹമായ അംഗീകാരം അന്തിമനിമിഷത്തിൽ അനുഭവയോഗ്യമാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടുകൂടി സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കും.

കുംഭം:ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് നടപ്പിലാക്കിയ മേലധികാരിയോട് ആദരം തോന്നും. അവസ്ഥാഭേദങ്ങൾക്കനുസരിച്ച് മാറുന്ന പുത്രന്റെ സമീപനത്തിൽ ആശങ്ക തോന്നും. പലപ്പോഴും സങ്കീർണമായ പ്രശ്നങ്ങൾക്ക് ഉചിതമായ തീരുമാ നം സ്വീകരിക്കാൻ സുഹൃത്തുക്കളുടെ സഹായം തേടും. അഭിമാനത്തെ ചോദ്യം ചെയ്തതിനാൽ മനോവിഷമം തോന്നുമെങ്കിലും ഉദ്യോഗം ഉപേക്ഷിക്കരുത്.

മീനം:സഹകരണപ്രസ്ഥാനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കാൻ ഇടവരുമെങ്കിലും സാമ്പത്തികവിഭാഗത്തിൽ നിന്നു പിന്മാറുകയാണു നല്ലത്. മാതാവിന്റെ അസുഖം നിമിത്തം ജന്മനാട്ടിലെ ഉദ്യോഗത്തിനു ശ്രമിക്കും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും. വ്യക്തിപ്രഭാവത്താലും സുതാര്യതയുള്ള സമീപനത്താലും ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. വർഷങ്ങൾക്കുശേഷം ജന്മനാട്ടിലേക്കുള്ള പുനരധിവാസത്തിന് അകാരണതടസ്സങ്ങൾ അനുഭവപ്പെടും.

മേടം:പല കാര്യങ്ങൾക്കും പരാജയം സംഭവിക്കാത്തത് വ്യത്യസ്ത മേഖലകളിൽ വിജയാനുഭവങ്ങൾക്കുള്ള സൂചനകളാകുമെന്നു കരുതി പ്രവർത്തിക്കണം. പുരോഗതിയില്ലാത്ത ഗൃഹത്തിൽ നിന്നു മാറിത്താമസിക്കും. ഗതാഗതനിയമം പാലിക്കാത്തതിനാൽ പിഴ അടയ്ക്കേണ്ടിവരും. നാഡീ–രക്തദൂഷ്യജന്യങ്ങളായ രോഗപീഡകൾക്ക് ആയുർവേദ ചികിത്സ വേണ്ടിവരും.

ADVERTISEMENT

ഇടവം:വിദ്യാർഥികൾക്ക് അലസതയും ഉദാസീനമനോഭാവവും കൂടും. പ്രവൃത്തിയിലുള്ള അർപ്പണമനോഭാവം, ലക്ഷ്യബോധം, നിഷ്കർഷ തുടങ്ങിയവ പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. വ്യവഹാരവിജയത്താൽ അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. അപരിചിതർ നിർദേശിക്കുന്ന കർമമേഖല കളിൽ നിന്നു സാമ്പത്തികനേട്ടം ഉണ്ടാകാമെങ്കിലും നിയമവിരുദ്ധമായതിനാൽ ഒഴിഞ്ഞുമാറുകയാണു നല്ലത്.

മിഥുനം:ഏതു കാര്യങ്ങൾക്കും ഒന്നിൽക്കൂടുതൽ പ്രാവശ്യം പ്രവർത്തിക്കേണ്ടിവരും. സമാനസംസ്കാരമുള്ളവരുമായി സൌഹൃദബന്ധത്തിലേർപ്പെടാൻ അവസരമുണ്ടാകും. പ്രലോഭനങ്ങൾ വന്നുചേരുമെങ്കിലും സമചിത്തതയോടുകൂടിയ സമീപനങ്ങളും തീരുമാനങ്ങളും ലക്ഷ്യപ്രാപ്തി നേടുവാൻ ഉപകരിക്കും. അപ്രധാനങ്ങളായ കാര്യങ്ങൾ ആലോചിച്ച് ആധി കൂട്ടുന്ന പ്രവണത ഒഴിവാക്കണം.

കർക്കടകം:ജീവിതപങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കാൻ ഉപകരിക്കും. സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകുന്നത്, മേലധികാരിയുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിന് ഉപകരിക്കും. ആത്മവിശ്വാസക്കുറവിനാൽ പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചേക്കില്ല. ജീവിതമാർഗത്തിന് വഴിത്തിരിവുണ്ടാകുന്ന കർമ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം വന്നുചേരും.