തിരുവാതിര നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? സമ്പൂർണ മലയാള പുതുവർഷഫലം
തിരുവാതിര നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
തിരുവാതിര നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
തിരുവാതിര നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
തിരുവാതിര നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചിങ്ങം:അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസ, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും.
കന്നി:ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരിക്കും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണസഹിതം സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം ചെയ്യുവാൻ അവസരമുണ്ടാകും.
തുലാം:ഗൃഹനിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനകർമം നിർവഹിക്കാൻ കഴിയും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കുവാനിടവരും. വാത–നാഡീ–ഹൃദ് രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടംകൊടുത്ത സംഖ്യ ഗഡുക്കളായി ലഭിക്കാൻ ധാരണയാകും.
വൃശ്ചികം:മകളുടെ സുരക്ഷിതത്വം മാനിച്ച് സുരക്ഷിതത്വമുള്ള സ്ഥലത്തേക്കു മാറിത്താമസിക്കും. സ്വതസ്സിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതാൽ ആശ്വാസമാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉ ദ്യോഗം ലഭിക്കും. കുടുംബബന്ധം നിലനിർത്താനും സ്വത്തുതർക്കം പരിഹരിക്കാനും വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും. അർഹമായ കാര്യങ്ങൾ അനുഭവത്തോടു കൂടി പ്രാബല്യത്തിൽ വന്നുചേരും.
ധനു:ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർ ത്തിച്ച് സർവകാര്യങ്ങളിലും ലക്ഷ്യപ്രാപ്തി നേടും. സഹപ്രവർത്തകരുടെ സഹായസഹകരണത്താൽ മേലധികാരി ഏൽപിച്ച പദ്ധതി പൂർത്തിയാക്കാൻ കഴിയും. അനാവശ്യമായ ആധി ഒഴിവാക്കണം. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാനും പുതിയ ആശയങ്ങൾ സ്വീകരിക്കുവാനും ഇട വരും.
മകരം:ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ആധ്യാത്മിക–ആത്മീയ ചിന്തകളാൽ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ആർഭാടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി പണം മിച്ചംവയ്ക്കുവാൻ സാധിക്കും. ജീവിതനിലവാരം പ്രതീക്ഷിച്ചതിലുപരി ഉയർച്ചയിലെത്തും. പഠിച്ച വിദ്യയോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും.
കുംഭം:ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസം തോന്നും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. കടം കൊടുത്ത സംഖ്യതിരിച്ചുകിട്ടും. മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതു വഴി ആത്മാഭിമാനമുണ്ടാകും.
മീനം:അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. സന്താനഭാഗ്യമുണ്ടാകും. വാഹനം മാറ്റിവാങ്ങും. വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജന ആവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. പുത്രപൌത്രാദികളോടൊപ്പം വിദേശത്ത് താമസിക്കുവാനിടവരും.
മേടം:പ്രായത്തിലുപരി പക്വതയോടുകൂടിയ സമീപനം മൂലം സൽക്കീർത്തിയും സജ്ജനബഹുമാന്യതയും വന്നുചേരും. ചികിത്സ ഫലിക്കും. അർപ്പണ മനോഭാവവും ലക്ഷ്യബോധവും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. ബന്ധുവിന്റെ അകാലവിയോഗം ഗതകാലസ്മരണകൾക്കു വഴിയൊരുക്കും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തനങ്ങളും ആഗ്രഹിക്കുന്ന ആശയങ്ങളും ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നുചേരും.
ഇടവം:ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാനുള്ള തീരുമാനം ഭാവിയിലേക്ക് ഗുണകരമാകും. സങ്കൽപത്തിനനുസരിച്ച് പ്രവർത്തിക്കുവാൻ കഠിന പ്രയത്നം വേണ്ടിവരും. ആശയവിനിമയങ്ങളിൽ അബദ്ധങ്ങൾ ഒഴിവാക്കുവാൻ സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉൾപ്രേരണയുണ്ടാകും. ഒന്നിൽ കൂടുതൽ പ്രവർത്തന ങ്ങളിൽ ഏർപ്പെട്ട് സാമ്പത്തികവരുമാനമുണ്ടാകുമെങ്കിലും അവിചാരിതചെലവുകളാൽ ചിലപ്പോൾ അത്യാവശ്യത്തിനു കടം വാങ്ങേണ്ടതായി വരും.
മിഥുനം:പണം മുൻകൂട്ടി ചെലവാക്കിയുള്ള പ്രവർത്തനങ്ങളിൽനിന്ന് ഈ മാസം ഒഴിഞ്ഞുമാറുകയാവും നല്ലത്. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. കുടുംബാംഗങ്ങളിൽ ചിലരുടെ മനോഭാവം മനോവിഷമ ത്തിനു വഴിയൊരുക്കുമെങ്കിലും അവനവന്റെ തെറ്റു കൊണ്ടല്ല എന്നു സമാധാനപ്പെടുകയാണു വേണ്ടത്.
കർക്കടകം:വിനയം, ക്ഷമ, ആദരം, കാര്യനിർവഹണശക്തി തുടങ്ങിയവ സകല കാര്യപ്രതിബന്ധങ്ങളെയും അതിജീവിക്കുവാൻ ഉപകരിക്കും. ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ സന്ദർശിച്ച് ആശ്വാസവചനങ്ങളും സാമ്പത്തികസഹായവും നൽകും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. പരിഹാസവചനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും സാരാംശം മനസ്സിലാക്കി പ്രതികരിക്കുകയാണു നല്ലത്.