മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനമേഖലയിൽ നിന്നുള്ള വരുമാനം വർധിക്കും. തർക്കങ്ങളിൽ നിന്നും വാദപ്രതിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കുക. വീട്ടിലെ അന്തരീക്ഷം സന്തോഷകരമാകും. വിനോദത്തിനും ആഡംബരത്തിനും ആയി ധാരാളം പണം ചെലവഴിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. അന്യാധീനപ്പെട്ട വസ്തുവകകൾ തിരിച്ചു കിട്ടും. പുതിയ വാഹനം വാങ്ങാൻ സാധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):അനാവശ്യ ഭീതി മനസ്സിനെ ശല്യപ്പെടുത്താൻ ഇടയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ആഭരണങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ചിലർക്ക് ഭൂമി വാങ്ങാനും യോഗം കാണുന്നു. ഉന്നത സ്ഥാനം വഹിക്കാൻ അവസരം ലഭിക്കും. പുതിയ പ്രണയബന്ധം ഉടലെടുക്കാൻ സാധ്യതയുണ്ട്. വിചാരിക്കാത്ത ചെലവ് വരും. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ADVERTISEMENT

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി):വീട്ടിൽ ബന്ധുജനങ്ങളും സുഹൃത്തുക്കളും വന്നു ചേരും. വിദ്യാർഥികൾ പ്രതീക്ഷിച്ച വിജയം കൈവരിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. വ്യവഹാരങ്ങളിൽ വിജയം നേടും. ബന്ധുവിന്റെ ആവശ്യത്തിനായി പണം ചെലവഴിക്കും. ബിസിനസ് ഇടപാടുകളിൽ ലാഭം കൂടും. പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും. ബന്ധുക്കളെ കൊണ്ട് ഉപദ്രവങ്ങൾ ഉണ്ടാവാം. പുതിയ ബിസിനസ് അവസരം വന്നു ചേരും.

കർക്കടകം (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം): ഏറെക്കാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. ഉല്ലാസ യാത്രകൾ നടത്താൻ ഇടയുണ്ട്. വീട് വാങ്ങാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായി തീരും. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകും. രാഷ്ട്രീയപ്രവർത്തകർക്ക് പ്രശസ്തിയും പദവിയും ഉണ്ടാവും. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. 

ADVERTISEMENT

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം): കടം കൊടുത്ത പണം പലിശ സഹിതം തിരിച്ചു ലഭിക്കും. കർമരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ ഇടയുണ്ട്. യാത്ര ആവശ്യമായി വരും. സാമ്പത്തിക പ്രയാസങ്ങൾ വന്നു ചേരും. കടബാധ്യതകൾ വർധിക്കാം. സ്നേഹിതരും ആയി ഉല്ലാസയാത്ര നടത്താൻ സാധ്യതയുണ്ട്. അവധി എടുത്തു നാട്ടിൽ പോകും. പുതിയ ജോലിക്ക് ശ്രമിക്കാവുന്ന കാലമാണ്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി):മന്ദഗതിയിലായിരുന്ന കർമരംഗം പെട്ടെന്ന് മെച്ചപ്പെടാൻ ഇടയുണ്ട്. വീട്ടിൽ മംഗള കർമങ്ങൾ നടക്കുന്നതാണ്. സുഹൃത്തിന്റെ സഹായം  പ്രയോജനപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. കൃഷിയിൽ നിന്നും ആദായം വർധിക്കും. ബന്ധുക്കളോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പങ്ക് കച്ചവടം ലാഭകരമായി മാറും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

ADVERTISEMENT

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):വിചാരിക്കാത്ത ഇടത്തു നിന്ന് പണം  ലഭിക്കാൻ സാധ്യതയുണ്ട്. പൊതുവേ സന്തോഷം തോന്നുന്ന കാലമാണിത്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തികമായി കാലം അനുകൂലമാണ്. ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും അലസത തോന്നും. കാര്യങ്ങൾ മുൻകൂട്ടി കണ്ടു ആസൂത്രണം ചെയ്യും. ബിസിനസിൽ ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കും. ചില പ്രമാണങ്ങൾ കൈവശം വന്നു ചേരും. 

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):ധനവും ഐശ്വര്യവും കൂടി വരും. ദൂരയാത്രകൾ ചെയ്യേണ്ടി വരും. പുതിയ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. ദൂരയാത്രകൾ ആവശ്യമായി വന്നേക്കാം. വീടുപണി പൂർത്തിയാക്കാൻ സാധിക്കും. ഉദ്യോഗത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആരോഗ്യനില തൃപ്തികരം. ഏത് വെല്ലുവിളിയേയും നേരിടാനുള്ള മനസ്സുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മന്ദഗതിയിലായിരുന്ന വ്യാപാരം പുരോഗതി കൈവരിക്കും. 

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സഹപ്രവർത്തകരിൽ നിന്നും  സഹായം ലഭിക്കും. ചെറിയ യാത്രകൾ സുഖകരമായിരിക്കും. എൻട്രൻസ് ടെസ്റ്റിൽ വിജയം കൈവരിക്കും. വീട്ടിൽ പൂജാ കർമങ്ങൾ നടത്തും. പുതിയ വീടോ വാഹനമോ അധീനതയിൽ വന്നു ചേരും. സഹോദരിയുടെ വിവാഹ നിശ്ചയം നടക്കും. തൊഴിൽ രംഗത്ത് മേലധികാരികളുടെ പ്രശംസ ലഭിക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ ചെയ്തു തീർക്കാൻ കഴിയും. 

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. സ്ഥാനക്കയറ്റം ലഭിക്കും. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. സഹോദരങ്ങളെ കൊണ്ട് സഹായം ലഭിക്കുന്നതാണ്. പരീക്ഷയിൽ മികച്ച വിജയം നേടും. പലതുകൊണ്ടും ഗുണകരം ആയിട്ടുള്ള സമയമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കലാരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. 

കുംഭം (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം):ഉദ്യോഗത്തിൽ സ്ഥിരീകരണം ലഭിക്കും. മറ്റുള്ളവർക്ക് അസൂയ തോന്നുന്ന ചില നേട്ടങ്ങൾ കൈവരിക്കും. വരുമാനം വർധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പല ഭാഗത്തു നിന്നും എതിർപ്പുകൾ നേരിടേണ്ടി വരാം. ആലോചിച്ചു പ്രവർത്തിക്കാതിരുന്നാൽ  വലിയ നഷ്ടങ്ങൾ വന്നു ചേരും. ശത്രുക്കളിൽ നിന്നും ഉപദ്രവമുണ്ടാകാം. പുതിയ വാഹനം വാങ്ങാൻ സാധിക്കും.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി):വിശിഷ്ട ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കും. അസുഖം വരാനിടയുണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ചെറിയ നേട്ടം കൈവരിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. പല പ്രകാരത്തിലുള്ള സഹായങ്ങൾ വന്നു ചേരും. ബിസിനസിൽ നിന്നുള്ള ആദായത്തിൽ വർധനവുണ്ടാകും. കൃഷിയിൽ നിന്നും  കൂടുതൽ വരുമാനം ഉണ്ടാവും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

English Summary:

Monthly Prediction in September 2024