ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
അശ്വതി: ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കുവാനിടവരും. ഭരണി: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. ഔദ്യോഗികമായി അർഹമായ സ്ഥാനക്കയറ്റം ലഭിക്കാൻ നിയമ സഹായം തേടും. കാർത്തിക: പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ജീവിത
അശ്വതി: ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കുവാനിടവരും. ഭരണി: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. ഔദ്യോഗികമായി അർഹമായ സ്ഥാനക്കയറ്റം ലഭിക്കാൻ നിയമ സഹായം തേടും. കാർത്തിക: പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ജീവിത
അശ്വതി: ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കുവാനിടവരും. ഭരണി: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. ഔദ്യോഗികമായി അർഹമായ സ്ഥാനക്കയറ്റം ലഭിക്കാൻ നിയമ സഹായം തേടും. കാർത്തിക: പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ജീവിത
അശ്വതി: ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കുവാനിടവരും.
ഭരണി: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. ഔദ്യോഗികമായി അർഹമായ സ്ഥാനക്കയറ്റം ലഭിക്കാൻ നിയമ സഹായം തേടും.
കാർത്തിക: പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ജീവിത പങ്കാളിയുടെ തീരുമാനങ്ങൾ ഉപകാരപ്രദമാകും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
രോഹിണി: അവധിയെടുത്തു സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മകയിരം: സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. വാഹനം മാറ്റി വാങ്ങുവാൻ തീരുമാനിക്കും.
തിരുവാതിര: സങ്കൽപത്തിനനുസരിച്ച് കുടുംബജീവിതം നയിക്കുവാൻ സാധിക്കുന്നതിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും.
പുണർതം: സമ്മാന പദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. അപ്രതീക്ഷിതമായി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. ഹ്രസ്വകാല സുരക്ഷാ പദ്ധതിയിൽ പണം നിക്ഷേപിക്കും.
പൂയം: പ്രവർത്തനങ്ങളിലുള്ള നിഷ്കർഷ സൽകീർത്തിക്കും സജ്ജന പ്രീതിക്കും വഴിയൊരുക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ആയില്യം: ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും അമിതമായ ഭക്ഷണം ഒഴിവാക്കണം.
മകം: സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. വാക്‌വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.
പൂരം: ശാസ്ത്രീയവശം ഉൾക്കൊണ്ടു പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ഉദ്ദേശിച്ച കാര്യങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ഉത്രം: അവധിയെടുത്ത് ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും.
അത്തം: പ്രായാധിക്യമുള്ളവരുടെ വാക്കുകൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഒഴിവാക്കും.
ചിത്തിര: ആവശ്യമുള്ള കാര്യങ്ങൾ മേലധികാരിയോട് അവതരിപ്പിക്കുവാൻ സഹപ്രവർത്തകരുടെ സഹായം തേടും. സാമ്പത്തികരംഗം മെച്ചപ്പെടും.
ചോതി: പുനഃപരീക്ഷയ്ക്ക് തയാറാകുവാൻ ആത്മപ്രചോദനമുണ്ടാകും. മാസത്തിലൊരിക്കൽ കുടുംബത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
വിശാഖം: വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ വ്യാപാരം തുടങ്ങും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും.
അനിഴം: നിരാലംബരായവർക്ക് സാമ്പത്തിക സഹായം നൽകാനിടവരും. പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
തൃക്കേട്ട: ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടുകൂടി വാഹനം മാറ്റി വാങ്ങുവാനിടവരും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകളും ചർച്ചകളും നടത്തുവാനിടവരും.
മൂലം: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. വാക്‌വാദങ്ങളിൽ നിന്നും പിന്മാറുകയാണ് നല്ലത്.
പൂരാടം: വിവിധങ്ങളായ ആവശ്യങ്ങൾക്കായി അവധിയെടുക്കുവാനിടവരും. പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. വ്യാപാരം ഉപേക്ഷിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കും.
ഉത്രാടം: വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. സുപ്രധാനമായ കാര്യങ്ങൾ മറന്ന് അപ്രധാനമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് അബദ്ധമാകും.
തിരുവോണം: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.
അവിട്ടം: ആഗ്രഹ നിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. ഉദ്യോഗത്തോടനുബന്ധമായി വിദേശയാത്ര സഫലമാകും.
ചതയം: ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. പ്രതികരണശേഷി കുറവായതിനാൽ പല നല്ല അവസരങ്ങളും നഷ്ടപ്പെടും.
പൂരുരുട്ടാതി: കക്ഷിരാഷ്ട്രീയക്കാരുടെ നിർബന്ധത്താൽ റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കും. സുപ്രധാനമായ കാര്യങ്ങൾ തീരുമാനത്തിലെത്തിക്കുവാൻ സാധിക്കും.
ഉത്തൃട്ടാതി: പ്രവൃത്തിമേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ സാധിക്കും.
രേവതി: അപ്രധാനമായ കാര്യങ്ങളിൽ ഇടപെട്ടാൽ അപകീർത്തിയുണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടവരും.