അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം
അശ്വതി : പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുന്ന വാരമാണ്. എന്നാൽ അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ പ്രശ്നങ്ങൾ തരണം ചെയ്യും. ബന്ധുജന സഹായം ഉണ്ടാകും. സര്‍ക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. വാഹനം മാറ്റി വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ തീരുമാനം ഉണ്ടാകും. ഭരണി : തൊഴിൽപരമായ
അശ്വതി : പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുന്ന വാരമാണ്. എന്നാൽ അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ പ്രശ്നങ്ങൾ തരണം ചെയ്യും. ബന്ധുജന സഹായം ഉണ്ടാകും. സര്‍ക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. വാഹനം മാറ്റി വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ തീരുമാനം ഉണ്ടാകും. ഭരണി : തൊഴിൽപരമായ
അശ്വതി : പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുന്ന വാരമാണ്. എന്നാൽ അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ പ്രശ്നങ്ങൾ തരണം ചെയ്യും. ബന്ധുജന സഹായം ഉണ്ടാകും. സര്‍ക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. വാഹനം മാറ്റി വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ തീരുമാനം ഉണ്ടാകും. ഭരണി : തൊഴിൽപരമായ
അശ്വതി : പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുന്ന വാരമാണ്. എന്നാൽ അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്നതിലൂടെ പ്രശ്നങ്ങൾ തരണം ചെയ്യും. ബന്ധുജന സഹായം ഉണ്ടാകും. സര്‍ക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന ആനുകൂല്യങ്ങൾ ലഭിക്കും. വാഹനം മാറ്റി വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനകളിൽ തീരുമാനം ഉണ്ടാകും.
ഭരണി : തൊഴിൽപരമായ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം, ദാമ്പത്യ ജീവിത സൗഖ്യം, പൊതുപ്രവർത്തന വിജയം എന്നിവ പ്രതീക്ഷിക്കാവുന്ന വാരമാണ്.
കാർത്തിക : വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കര്‍മരംഗം പുഷ്ടിപ്പെടും. മംഗളകര്‍മങ്ങളിൽ പങ്കെടുക്കും. ഇരുചക്ര വാഹനം വാങ്ങുവാനുള്ള ആഗ്രഹങ്ങള്‍ സഫലമാകും.
രോഹിണി : ബന്ധുജനസഹായം ലഭിക്കും. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും. ഇഷ്ടകാര്യങ്ങൾ സാധിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. യാത്രകൾ വഴി നേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. മാനസിക സന്തോഷം അനുഭവിക്കുന്ന കാലമാണ്. ബിസിനസിൽ നിന്ന് ധനലാഭം.
മകയിരം : അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. മുടങ്ങിയ ഗൃഹ നിർമാണം പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ. ഭൂമി വിൽപന വാക്കുറപ്പിക്കും. തൊഴിൽപരമായ ഉയർച്ച. തൊഴിൽ രംഗത്ത് അനുകൂലമായ സാഹചര്യം.
തിരുവാതിര : ധനപരമായ വിഷമതകൾ മറികടക്കും. ബന്ധുജനങ്ങൾക്കു രോഗബാധാ സാധ്യത. മംഗള കർമങ്ങളിൽ സംബന്ധിക്കും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തണം. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. സന്താനഗുണമനുഭവിക്കും.
പുണർതം : ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാവും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. അപ്രതീക്ഷിതമായ പ്രതിസന്ധികളെ നേരിടേണ്ടി വരും. ആരോഗ്യസ്ഥിതിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.
പൂയം : യാത്രകൾ വേണ്ടിവരും. പ്രവര്‍ത്തനങ്ങളിൽ മന്ദത നേരിടും. പൈതൃക സ്വത്ത് ലഭിക്കുവാൻ യോഗമുണ്ട്. ഭൂമി വാങ്ങി ഗൃഹനിർമാണത്തിനുള്ള സാഹചര്യമൊരുങ്ങും. സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ട സ്ഥലത്തേയ്ക്ക് മാറ്റം ലാഭിക്കാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം കൈവരിക്കും.
ആയില്യം : തൊഴിൽപരമായ ആവശ്യത്തിനായി യാത്രകൾ. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. സകുടുംബ യാത്രകൾക്കായി പണച്ചെലവ്. രോഗദുരിതത്തിൽ ശമനം ലഭിക്കും. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും.
മകം : ആരോഗ്യപരമായ മെച്ചം. വിവാഹ ആലോചനകൾ ലക്ഷ്യം കാണും. തൊഴിൽപരമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും. ഭാര്യാഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. തൊഴിൽ രംഗത്ത് ചെറിയമാറ്റങ്ങൾ ഉണ്ടാകുന്ന വാരമാണ്.
പൂരം : വീടിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം. മാനസിക സമ്മർദം അധികരിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
ഉത്രം : ഉന്മേഷക്കുറവ് അനുഭവപ്പെടും. പ്രത്യേക കാരണമില്ലാതെ ശാരീരികവും മാനസികവുമായ ക്ഷീണം. പ്രധാന തൊഴിലിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.
അത്തം : വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ധനപരമായ അധികച്ചെലവ്. ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും. ബന്ധുജന സഹായം ലഭിക്കും. സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.
ചിത്തിര : പുതിയ വസ്ത്ര-ആഭരണ ലാഭം. മനഃസുഖം വർധിക്കും. അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ്. സാമ്പത്തിക ബാധ്യതകളും കുറയ്ക്കാൻ സാധിക്കും. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.
ചോതി : പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടു നിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. മംഗള കർമങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും.
വിശാഖം : സുഹൃത്തുക്കൾ സഹായിച്ചു തടസ്സങ്ങൾ തരണം ചെയ്യാൻ സാധിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില്‍ ചാടും. ചെവി, കണ്ണ് എന്നിവയ്ക്ക് രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. മത്സരപ്പരീക്ഷകളിൽ വിജയിക്കുവാനും തൊഴില്‍ ലഭിക്കുവാനും സാധ്യത.
അനിഴം : ആരോഗ്യ വിഷമതകൾ ശമിക്കും. പൊതു പ്രവർത്തനങ്ങളിൽ മികവ് പുലർത്തും. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും. മനസ്സിൽ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. ബന്ധുഗുണം വർധിക്കും.
തൃക്കേട്ട : പണമിടപാടുകളിൽ ചതിവു പറ്റാൻ സാധ്യത. അനുകൂലമായി നിന്നിരുന്നവർക്ക് മാനസിക വിരോധമുണ്ടാവാൻ ഇടയുണ്ട്. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും. സഹോദരങ്ങൾ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.
മൂലം : അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‍പം കൂടി നീട്ടി വയ്ക്കുന്നതുത്തമം. . സർക്കാർ ജീവനക്കാര്‍ക്ക് വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും.
പൂരാടം : ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.
ഉത്രാടം : ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏര്‍പ്പെടും. പൊതുപ്രവർത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി വർധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.
തിരുവോണം : ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളിൽ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകൾ.
അവിട്ടം : അപ്രതീക്ഷിത ചെലവുകള്‍ വർധിക്കും. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്‍ധിക്കും.
ചതയം : മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസിന് സുഖം ലഭിക്കും.
പൂരുരുട്ടാതി : പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും. ദീർഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.
ഉത്തൃട്ടാതി : ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.
രേവതി : ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. പൂർവിക സ്വത്തു ലഭിക്കുവാൻ യോഗമുണ്ട്. യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.