അവിട്ടം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

അവിട്ടം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവിട്ടം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവിട്ടം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:

ADVERTISEMENT

ഉന്നതരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ അവസരമുണ്ടാകും. സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കും. വ്യവഹാരത്തിൽ വിജയമുണ്ടാകും. ഉപരിപഠനത്തിന് അനുസരിച്ച ഉദ്യോഗം ലഭിക്കുമെങ്കിലും സാമ്പത്തികച്ചുമതലകളും യാത്രാക്ലേശവും കൂടും. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ സമ്പന്നനാണെന്നു തോന്നുന്ന വിധത്തിൽ ജീവിക്കുന്നതിൽ ആത്മാഭിമാനം തോന്നും.

കന്നി:

സന്താനങ്ങളുടെ വിദ്യാഭ്യാസം, വിവാഹം, ഉദ്യോഗം തുടങ്ങിയ വിഷയങ്ങൾക്കായി പ്രത്യേക ഈശ്വരപ്രാർഥനകളും ദേവാലയദർശനവും നടത്തുവാനിടവരും. പൂർവികർ അനുവർത്തിച്ചുവന്നിരുന്ന പ്രവർത്തനങ്ങൾ പിന്തുടരുവാൻ ഉൾപ്രേരണയുണ്ടാകും. മാന്യതയോടു കൂടിയ പെരുമാറ്റരീതി അവലംബിക്കുന്നതിനാൽ കാര്യവിജയം നേടും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിതപങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ ഉപകരിക്കും.

തുലാം:

ADVERTISEMENT

ആവശ്യങ്ങൾ പൊതുവേ എല്ലായിടത്തും പരിഗണിക്കപ്പെടും. വിദഗ്ധനിർദേശത്താൽ ഹ്രസ്വകാലസുരക്ഷാപദ്ധതിയിൽ പണം നിക്ഷേപിക്കും. ആജ്ഞാനുവർത്തികളുടെ നിർദേശങ്ങൾ പലപ്പോഴും ദീർഘവീക്ഷണത്തോടു കൂടിയതായതിനാൽ സ്വീകരിക്കും. തൃപ്തിയുള്ള ഭൂമിവാങ്ങി ഗൃഹനിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.

വൃശ്ചികം:

ഉദ്യോഗത്തിനു പുറമേ ലാഭശതമാനവ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾ തുടങ്ങും. സ്തുത്യർഹമായ സേവനം അവതരിപ്പിക്കുവാൻ സാധിക്കും. മുൻകോപം നിയന്ത്രിക്കണം. ആത്മാഭിമാനം സംരക്ഷിക്കുവാൻ വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും. തടസ്സപ്പെട്ടു കിടക്കുന്ന പല കാര്യങ്ങൾക്കും അനുകൂലസാഹചര്യവും വിജയവും ഉണ്ടാകും.

ധനു:

ADVERTISEMENT

ഒട്ടേറെ കാര്യങ്ങൾ നിശ്ചിതസമയപരിധിക്കുള്ളിൽ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കുന്നതിൽ ആത്മാഭിമാനം തോന്നും. ശുഭസൂചകങ്ങളായ വിഷയങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ ആഹ്ലാദമുണ്ടാകും. സന്താനങ്ങളുടെ പഠനകാര്യങ്ങളിൽ ശുഭാപ്തിവിശ്വാസം കൂടും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോ ഷങ്ങളിൽ പങ്കെടുക്കുവാൻ അവസരമുണ്ടാകും.

മകരം:

ഭരണപാടവം, ശുഭാപ്തിവിശ്വാസം, ലക്ഷ്യബോധം, ഏകാഗ്രചിന്ത തുടങ്ങിയവ പ്രവർത്തനവിജയത്തിനും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കും. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. ആഗ്രഹിച്ചതുപോലെ സന്താനഭാഗ്യമുണ്ടാകും. സങ്കീർണമായ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. ജോലിയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ കഴിയും.

കുംഭം:

അർഹമായ പൂർവികസ്വത്ത് ലഭിക്കുവാൻ നിയമസഹായം തേടും. പരിസരവാസികളുടെ നിരന്തരമുള്ള ഉപദ്രവത്താൽ മാറിത്താമസിക്കാൻ തോന്നും. മക്കൾക്കു നിർദേശങ്ങളും ഉപദേശങ്ങളും നൽകാൻ കൗൺസിലർമാരുടെ സഹായം തേടും. വിദഗ്ധചികിത്സകളാലും ഈശ്വരപ്രാർഥനകളാലും സന്താനസൗഭാഗ്യത്തിനു യോഗമുണ്ട്.

മീനം:

നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. അന്വേഷണവിധേയനായി മാസങ്ങളോളം ഉദ്യോഗത്തിൽ നിന്നു വിട്ടുനിൽക്കേണ്ടിവരും. ചിരകാലാഭിലാഷമായ വിദേശഉദ്യോഗം ലഭിക്കുമെങ്കിലും സാമ്പത്തികനേട്ടം കുറയും. പ്രമുഖരുടെ ആപ്തവചനങ്ങൾ പലപ്പോഴും പ്രതിസന്ധികൾ തരണംചെയ്യുവാനും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാനും ഉപകരിക്കും.

മേടം:

വ്യവസ്ഥകൾ പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. സുദീർഘമായ ചർച്ചകളാൽ വിദേശബന്ധമുള്ള വ്യാപാരവ്യവസായങ്ങൾ തുടങ്ങുവാൻ തീരുമാനിക്കും. പഠിച്ചുവരുന്ന വിഷയം ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിയിൽ ചേരും. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ, വാഗ്ദാനങ്ങൾ തുടങ്ങിയവ പൂർത്തിയാക്കാൻ ശ്രമിക്കും. വാത–നാഡീരോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും.

ഇടവം:

ഒട്ടേറെ ആശയങ്ങൾ ചിന്താമണ്ഡലത്തിൽ ഉദിക്കുമെങ്കിലും ഒന്നിനും തൃപ്തിയാകുംവിധത്തിൽ ഫലം ലഭിക്കില്ല. ഒരുപരിധിയിലധികം പണം മുടക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്നു പിന്മാറുന്നതാണു നല്ലത്. ഓഹരിവിപണിയിൽ ലാഭം കുറയും. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും.

മിഥുനം:

ചിന്താമണ്ഡലത്തിൽ ഒതുങ്ങാത്ത വിഷയങ്ങൾ ഉപേക്ഷിക്കും. പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങൾ ഏറെക്കുറെ ലക്ഷ്യപ്രാപ്തി നേടും. വിഭവസമാഹരണയജ്ഞത്തിൽ അന്തിമനിമിഷത്തിൽ ലക്ഷ്യപ്രാപ്തി നേടും. അപര്യാപ്തതകൾ മനസ്സിലാക്കി സാഹചര്യങ്ങൾക്കനുസരിച്ചു ജീവിക്കുവാൻ തയാറായ ജീവിതപങ്കാളിയോട് ആദരം തോന്നും. അശരണർക്കും അനാഥർക്കും അന്നവസ്ത്രദാനാദികൾ നടത്തുന്നതിനാൽ മനസ്സിനു സംതൃപ്തിയുണ്ടാകും.

കർക്കടകം:

വ്യത്യസ്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി ചെയ്യുവാനുള്ള പദ്ധതികൾ ലക്ഷ്യപ്രാപ്തി നേടും. നിർത്തിവച്ച വിദേശബന്ധമുള്ള വ്യാപാരവിപണനങ്ങൾ പുനരാരംഭിക്കും. ആജ്ഞാനുവർത്തികളുടെ നിർദേശങ്ങൾ യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാലും ദീർഘവീക്ഷണത്തോടു കൂടിയതുമാകയാൽ സ്വീകരിക്കും. ബന്ധുമിത്രാദികളുടെ സ്വകാര്യകുടുംബകാര്യങ്ങളിൽ ഏർപ്പെടുന്നതു ശത്രുതയ്ക്കു വഴിയൊരുക്കും.