തിരുവോണം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

തിരുവോണം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവോണം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവോണം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ കുടുംബത്തിലെ അകാരണകലഹങ്ങൾ ഒഴിവാകും. വാത–നീർദോഷ–പ്രമേഹരോഗങ്ങൾക്കു ചികിത്സയും വ്യായാമവും ഭക്ഷണക്രമീകരണവും വേണ്ടിവരും. ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാനുള്ള തീരുമാനം ഗുണകരമാകും. ഈ ശ്വരപ്രാർഥനകളാൽ പരീക്ഷ വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും.

ADVERTISEMENT

കന്നി:പണം മുൻകൂട്ടി ചെലവാക്കിയുള്ള പ്രവർത്തനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. വിഭാവനം ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കുവാൻ വിദഗ്ധോപദേശം തേടും. പ്രലോഭനങ്ങൾക്കെതിരെ കരുതിയിരിക്കണം.

തുലാം:പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകയാൽ വാങ്ങിയ ഭൂമി വിൽക്കാൻ തയാറാകും. പ്രായോഗികവശം ചിന്തിച്ചുപ്രവർത്തിക്കുന്നതിനാൽ മാർഗതടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. അസുഖങ്ങളുടെ ഗുരുതരാവസ്ഥ തരണം ചെയ്തു പ്രവർത്തനരംഗങ്ങളിൽ വ്യാപൃതനാകും. കുടുംബാംഗങ്ങളിൽ ചിലരുടെ മൗഢ്യമനോഭാവം മനോവിഷമത്തിനു വഴിയൊരുക്കുമെങ്കിലും സ്വന്തം തെറ്റു കൊണ്ടല്ല എന്നു സമാധാനപ്പെടുകയാണു വേണ്ടത്.

വൃശ്ചികം:വിനയം, ക്ഷമ, തുടങ്ങിയവയിലൂടെ സകല പ്രതിബന്ധങ്ങളെയും അതിജീവിക്കുവാൻ കഴിയും. അവിചാരിത ചെലവുകളാൽ ചിലപ്പോൾ അത്യാവശ്യത്തിനു കടം വാങ്ങേണ്ടിവരും. മഹാന്മാരുടെ ആശയങ്ങൾ സ്വീകരിച്ച് നിശ്ചിതകാര്യങ്ങളിൽ മാറ്റം വരുത്തുവാൻ തയാറാകും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലസാഹചര്യങ്ങളും അംഗീകാരവും ലഭിക്കും.

ധനു:സുതാര്യത, ലക്ഷ്യബോധം തുടങ്ങിയവ കാര്യവിജയം നേടുവാൻ ഉപകരിക്കും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ബന്ധുവിന്റെ സമീപനത്തിൽ അപ്രീതി തോന്നുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണു നല്ലത്. സുപ്രധാനങ്ങളായ കാര്യങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകും. അഭിപ്രായവ്യത്യാസം തന്ത്രപൂർവം പരിഹരിക്കുവാൻ സാധിക്കും.

ADVERTISEMENT

മകരം:അനുഭവജ്ഞാനവും പ്രവൃത്തിപരിചയമുള്ളവരുടെ നിർദേശവും ഉപദേശവും സ്വീകരിച്ച് പുതിയ കർമപദ്ധതികൾ തയാറാക്കും. പുനഃപരിശോധനയിൽ വിജയശതമാനം കൂടും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കുന്നതിനാൽ പ്രവർത്തനക്ഷമതയും ജനസ്വാധീനവും കാര്യനിർവഹണശക്തിയും ആത്മവിശ്വാസവും കൂടും.

കുംഭം:സങ്കീർണമായ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. ഉന്നതാധികാരം ലഭിച്ചതിനാൽ ജീവിതഗതിയിൽ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും. സംയു ക്തസംരംഭങ്ങളിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാര വിപണന വിതരണ വ്യവസായങ്ങൾ തുടങ്ങും. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. വർഷങ്ങൾക്കുശേഷം ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.

മീനം:കഴിഞ്ഞ വർഷം ചെയ്തുപോയ തെറ്റുകൾ തിരുത്തുവാൻ അവസരമുണ്ടാകും. ഏറ്റെടുത്ത കരാർജോലി പൂർത്തിയാക്കി പുതിയത് ഏറ്റെടുക്കും. മഹാന്മാരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. വലിയ വാഹനം വാങ്ങുവാൻ അ വസരമുണ്ടാകും.

മേടം:ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ അഭിപ്രായം പറയുന്നത് അബദ്ധമാകും. ഏറ്റെത്ത കാര്യങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയും. ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. പല വിഷയങ്ങളിൽ പ്രവർത്തിക്കുവാനുള്ള അവസരം വന്നുചേരുന്നതിനാൽ ആത്മാഭിമാനം തോന്നും. പുണ്യതീർഥ–ഉല്ലാസ–വിനോദയാത്രയ്ക്ക് അവസരമുണ്ടാകും.

ADVERTISEMENT

ഇടവം:അന്യരുടെ പണവും സ്വന്തം ആശയവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം നേടും. സ്വതസ്സിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. തൊഴിൽമേഖലകളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. കലാകായികമത്സരങ്ങൾ, ഇന്റർവ്യൂ, പരീക്ഷകൾ തുടങ്ങിയവയിൽ വിജയമുണ്ടാകും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു പാഠ്യപദ്ധതിയിൽ ചേരും.

മിഥുനം:ജാതിമതഭേദമില്ലാതെ പ്രവർത്തിക്കുന്നതിനാൽ പൊതുജനപ്രീതി നേടും. അവസരങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിനാൽ ആത്മസാക്ഷാത്കാരമുണ്ടാകും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയത്തിലെത്തിക്കാൻ കഴിയും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. അടിസ്ഥാനസൗകര്യങ്ങൾ നടപ്പിലാക്കിയ മേലധികാരിയോട് ആദരം തോന്നും.

കർക്കിടകം:ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം നിർദേശിക്കുവാൻ സാധിക്കുന്നതിനാൽ കൃതാർഥനാകും. പ്രവർത്തനശൈലിയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുവാൻ നിർബന്ധിതനാകും. യാഥാർഥ്യങ്ങളെ മനസ്സിലാക്കാത്തതിനാൽ ബന്ധുക്കളും സ്വന്തക്കാരും വിരോധികളായിത്തീരും.