കന്നി 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: തന്റെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഗൃഹനിർമാണ

കന്നി 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: തന്റെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഗൃഹനിർമാണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നി 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. അശ്വതി: തന്റെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഗൃഹനിർമാണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നി 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. 

അശ്വതി: തന്റെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഗൃഹനിർമാണ ശ്രമങ്ങൾ വിജയിക്കും. വാഹനം വാങ്ങാനുള്ള അവസരങ്ങൾ സംജാതമാകും. വിവാഹം, വിദേശയാത്ര പരിപാടികൾ ഇവകളും സാധൂകരിക്കപ്പെടും.

ADVERTISEMENT

ഭരണി: മാതാപിതാക്കളുടെ സ്വത്തുക്കൾ കൈവശം വന്നു ചേരുന്നതാണ്. ശത്രുശല്യം കുറയും. വിദ്യാർഥികൾക്കും മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കും ഉജ്ജ്വല വിജയ സാധ്യതകൾ കാണുന്നു. കുടുംബജീവിതത്തിൽ സമാധാനം ഉണ്ടാകുന്നതാണ്. വീടിന്റെ പുനരുദ്ധാരണ കാര്യങ്ങൾ നടക്കും.

കാർത്തിക: സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. വിശ്വസിച്ച് ചെയ്ത ചില കാര്യങ്ങൾ നഷ്ടത്തിനിടയുണ്ട്. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ അലട്ടും. ആരോഗ്യ ശ്രദ്ധ വേണം. അനാവശ്യ വാഗ്ദാനത്തിൽ ഏർപ്പെടരുത്. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.

രോഹിണി: പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ചതിയിൽ പെടുത്താനും ചിലർ ബോധപൂർവം ശ്രമിക്കും. നന്നായി ഈശ്വര പ്രാർഥന ചെയ്യണം. ക്രമേണ ഇവയെല്ലാം ശമനപ്പെടും. ആരുമായും കലഹത്തിന് പോവരുത്. കൂട്ടു ബിസിനസിൽ ഏർപ്പെടരുത്.

മകയിരം: ജോലിഭാരം കൂടും. മേലുദ്യോഗസ്ഥരുമായി കലഹം വരാതെ നോക്കണം. ചെലവുകൾ അധികരിക്കും. പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു. തടസ്സങ്ങൾ വരാതിരിക്കാൻ നന്നായി ഈശ്വര പ്രാർഥന ചെയ്യുക. അസുഖങ്ങൾ അവഗണിക്കരുത്.

ADVERTISEMENT

തിരുവാതിര: വ്യാപാരികൾക്ക് കാലം അത്ര അനുകൂലമല്ല. ഇടപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം. കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നതയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. സ്വന്തം ആരോഗ്യത്തിലും മാതാവിന്റെ ആരോഗ്യത്തിലും നല്ല ശ്രദ്ധ വേണം.

പുണർതം: ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ദോഷഫലം ചെയ്യും. ചതിയിൽ പെടാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വിദഗ്ധമായ ഉപദേശവും നിർദേശവും സ്വീകരിച്ച് പുതിയ കരാറുജോലികൾ ഏറ്റെടുക്കാനിടവരും. പകർച്ചവ്യാധികൾ പിടിപെടാതെ നോക്കണം. സുദീർഘമായ ചർച്ചയിലൂടെ അബദ്ധധാരണകൾ ഒഴിഞ്ഞു പോകും.

പൂയം: സാമ്പത്തിക കാര്യങ്ങൾ നന്നായി ആലോചിച്ചു മാത്രമെ നടത്താവു. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ ചെയ്തു തീർക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. സഹപ്രവർത്തകർക്കിടയിൽ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം.

ആയില്യം: പുതിയ സംരംഭങ്ങൾക്ക് പണം മുടക്കുന്നത് അഭികാമ്യമല്ല. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സംഘടനാ പ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നും പിൻമാറുകയാണ് നല്ലത്. ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും.

ADVERTISEMENT

മകം: പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവർ വിരോധികളായിത്തീരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് കാലതാമസവും തടസ്സങ്ങളും വന്നു ചേരും. ദമ്പതികൾക്ക് വിട്ടുവീഴ്ചാ മനോഭാവം നിർബന്ധമായും വേണ്ടി വരും. സഹോദരങ്ങളുമായി വിരോധം വരാതെ നോക്കണം.

പൂരം: കീഴ്ജീവനക്കാർ വരുത്തി വച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും. അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. നിരവധി ദുർഘടങ്ങൾ നേരിടേണ്ടതായി വരുന്നതിനാൽ പലപ്പോഴും നിരാശ തോന്നും. വേണ്ടപ്പെട്ടവരുടെ ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ച് ഈശ്വരപ്രാർഥനകളോടു കൂടി കാര്യങ്ങൾ ചെയ്യുക.

ഉത്രം: അനാവശ്യമായ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം ദോഷമാക്കും. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. ഊഹാപോഹങ്ങളിലും പ്രലോഭനങ്ങളിലും അകപ്പെടരുത് .രോഗകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. അല്ലെങ്കിൽ ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകും. മുൻകോപം നിയന്ത്രിക്കണം.

അത്തം: കൂട്ടു ബിസിനസിൽ നഷ്ടത്തിനിടവരുന്നതാണ്. അർഹമായ അംഗീകാരത്തിനു കാലതാമസമുണ്ടാകും. ചെയ്തു കൊണ്ടിരിക്കുന്ന കർമം മാറുന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യണം. അപമാനം കേൾക്കേണ്ടി വരാൻ സാധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി കുറയ്ക്കണം.

ചിത്തിര: വിവേചന ബുദ്ധിയും പ്രവൃത്തിപരിചയവുമില്ലാതെ പ്രവർത്തിച്ചാൽ പരാജയമായിരിക്കും അന്തിമ ഫലം. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കും. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. യുക്തമായ തീരുമാനങ്ങൾക്ക് ജീവിത പങ്കാളിയുടെ നിർദേശം സ്വീകരിക്കുകയാവും നല്ലത്.

ചോതി: ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ, ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള മനസ്സിന്റെ കഴിവിനെ ഉണർത്തും. ബന്ധുക്കളുമായോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം. യാത്രകൾ കഴിവതും കുറയ്ക്കണം. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും. ആർഭാടങ്ങൾ ഒഴിവാക്കണം.

വിശാഖം: പ്രയത്നങ്ങൾക്ക് കുറച്ച് വൈകി ആണെങ്കിലും ഫലം ലഭിക്കും. സുഖദുഃഖങ്ങൾ ഒരു പോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധ വേണം. നീതിപൂർവമുള്ള സമീപനം സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും.

അനിഴം: വിദ്യാർഥികൾക്ക് ഉത്സാഹവും ഉൻമേഷവും പരീക്ഷയിൽ വിജയവും ഉദ്യോഗ ഭാഗ്യവും ഉണ്ടാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും. ശത്രുതാമനോഭാവത്തിലായിരുന്നവർ ലോഗ്യമായിത്തീരും. വസ്തു തർക്കം രമ്യമായി പരിഹരിക്കപ്പെടും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം തുടങ്ങും.

തൃക്കേട്ട: സാമ്പത്തിക പുരോഗതിയുണ്ടാകയാൽ ഗൃഹനിർമാണം പുനരാരംഭിക്കും. ഔദ്യാഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യ ങ്ങളും മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. മേലധികാരിക്ക് തൃപ്തിയാകും വിധം പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. ഭാവനകൾ യഥാർഥ്യമാകും.

മൂലം: പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടു കൂടി കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. മംഗള കർമങ്ങൾക്ക് നേതൃത്വം വഹിക്കുവാനിട വരും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കും. പ്രത്യുപകാരം ചെയ്യാനുള്ള സാഹചര്യം വന്നു ചേരും.

പൂരാടം: ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിജയപ്രതീക്ഷകൾ സഫലമാകും. രോഗശമനത്താൽ പ്രവർത്തന മേഖല വിപുലീകരിക്കും. പ്രത്യേക വിഭാഗത്തിന്റെ ഉന്നതാധികാര പദവി ലഭിക്കും. കുടുംബ ജീവിതം സന്തോഷപ്രദമായിരിക്കും.

ഉത്രാടം: സന്താനങ്ങളുടെ പഠനത്തിന്റെ ഭാഗമായി ചില യാത്രകൾ വേണ്ടി വരും. ബന്ധുക്കളുമായോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം. അലർജി രോഗികൾ വളരെ ശ്രദ്ധിക്കണം. മേലധികാരികളുമായുള്ള നല്ല ബന്ധം പലവിധ ഉയർച്ചകൾക്കും കാരണമാകും. തീർഥാടനത്തിലും ക്ഷേത്രകാര്യങ്ങളിലും മനസ്സ് വ്യാപരിക്കും. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

തിരുവോണം: ജോലി ഭാരം കൂടും. ചെലവുകൾ അധികരിക്കും. പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു. ഇടപാടുകൾ വളരെ ശ്രദ്ധിച്ചു ചെയ്യണം. പകർച്ചവ്യാധികൾ പിടിപെടാതെ നോക്കണം. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. സ്വയം നിക്ഷിപ്തമായ ചുമതലകളിൽ നിന്നും വ്യതിചലിക്കരുത്.

അവിട്ടം: സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കണം. ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കുവാൻ നിയമസഹായം തേടും. പൊതുപ്രവർത്തകർക്ക് ചില എതിർപ്പുകൾ ഉണ്ടായേക്കാം. അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപ്പിച്ചാൽ അബദ്ധമാകും. ബന്ധുവിന്റെ ഉപദേശത്താൽ തെറ്റിദ്ധാരണകൾ ഉപേക്ഷിച്ച് ദാമ്പത്യബന്ധം പുന:സ്ഥാപിക്കും.

ചതയം: ആരോഗ്യ ശ്രദ്ധ വേണം. അസുഖങ്ങളെ അവഗണിക്കുത്. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും. ശ്രദ്ധക്കുറവ് മൂലം ധനനഷ്ടത്തിനും അപകടങ്ങൾക്കും ഇടയുണ്ട്. ചില കൂട്ടുകെട്ടുകൾ മൂലം മന:സ്വസ്ഥത ഇല്ലാതാകും. ചില രഹസ്യബന്ധങ്ങൾ ഉണ്ടാകാതെ നോക്കണം.

പൂരൂരുട്ടാതി: എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും വേണം. തൊഴിലിനോട് വെറുപ്പും വിരസതയും ഉണ്ടാവാതെ നോക്കണം. അർപ്പണ മനോഭാവവും ലക്ഷ്യബോധവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. പരിമിതികൾക്കനുസരിച്ച് ജീവിക്കാൻ തയ്യാറാകുന്നത് മന:സ്സമാധാനത്തിന് വഴിയൊരുക്കും.

ഉത്തൃട്ടാതി: നിസ്സാരകാര്യങ്ങൾക്കു പോലും കൂടുതൽ പരിശ്രമം വേണ്ടി വരും. സാമ്പത്തിക വിഭാഗത്തിൽ നിന്നും വിട്ടു നിൽക്കുകയാവും നല്ലത്. പ്രവൃത്തി മേഖലയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും നീക്കിയിരുപ്പ് കുറയും. ജലം, അഗ്നി എന്നിവയിൽ നിന്നും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക.

രേവതി: വ്യത്യസ്തമായ ആശയങ്ങൾ ഉദിക്കുമെങ്കിലും അനുഭവത്തിൽ വരുവാനിടയില്ല. നിർണായകമായ തീരുമാനങ്ങൾക്ക് കാലതാമസം നേരിടും.പണമിടപാടിലും പ്രവർത്തന മേഖലയിലും സൂക്ഷ്മമായ ഇടപെടലുകൾ വേണം. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. അലസത വെടിയണം.

ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com

English Summary:

Monthly Star Prediction by Prabhaseena C P, 1200 Kanni