മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):കുടുംബജീവിതം സന്തോഷകരമായി മാറും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം. വിദ്യാർഥികൾ പഠനകാര്യങ്ങൾ കൂടുതൽ ജാഗ്രതയോടെ നടത്തുക. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പ്രണയിതാക്കളുടെ വിവാഹം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):കുടുംബജീവിതം സന്തോഷകരമായി മാറും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം. വിദ്യാർഥികൾ പഠനകാര്യങ്ങൾ കൂടുതൽ ജാഗ്രതയോടെ നടത്തുക. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പ്രണയിതാക്കളുടെ വിവാഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):കുടുംബജീവിതം സന്തോഷകരമായി മാറും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം. വിദ്യാർഥികൾ പഠനകാര്യങ്ങൾ കൂടുതൽ ജാഗ്രതയോടെ നടത്തുക. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പ്രണയിതാക്കളുടെ വിവാഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കുടുംബജീവിതം സന്തോഷകരമായി മാറും. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം. വിദ്യാർഥികൾ പഠനകാര്യങ്ങൾ കൂടുതൽ ജാഗ്രതയോടെ നടത്തുക. ജലദോഷം, ചുമ, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും.

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):വിദ്യാർഥികൾ അധ്യാപകരുടെ പ്രശംസ പിടിച്ചു പറ്റും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി പെരുമാറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. വസ്തു തർക്കങ്ങൾ മധ്യസ്ഥതോടെ പരിഹരിക്കാൻ കഴിയും. തീർഥയാത്രയിൽ പങ്കുചേരും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുവാൻ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. 

ADVERTISEMENT

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി)ഒരുപാട് നാളായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. സന്താനങ്ങൾ പഠനപുരോഗതി കൈവരിക്കും. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും. പുതിയ തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും. ആരോഗ്യം തൃപ്തികരം. വീട്ടിലെ മുതിർന്നവർക്ക് ആരോഗ്യ പ്രശ്നങ്ങ ളുണ്ടാകാം. വിദേശത്തു നിന്നും അവധിക്ക് നാട്ടിൽ വരാൻ കഴിയും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ആഘോഷവേളകളിൽ പങ്കെടുക്കും. അപകീർത്തിക്ക് സാധ്യത ഉള്ളതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. അധ്വാന ഭാരം കൂടും. ചില അപ്രതീക്ഷിത നേട്ടങ്ങൾ തേടി എത്താം. വരുമാനം വർധിക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കും. എടുത്തുചാടിയുള്ള അഭിപ്രായങ്ങൾ പറയാതിരിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം): നഷ്ടപ്പെട്ട പ്രതാപ ഐശ്വര്യങ്ങൾ വീണ്ടെടുക്കും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് കഴിയും. വിവാഹാദികാര്യങ്ങളിൽ തീരുമാനമാകും. ഏത് കാര്യത്തിലും പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും. ശത്രുക്കളിൽ നിന്നും ബുദ്ധിമുട്ടുകൾ നേരിടും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി):പൊതുവേ ഭാഗ്യമുള്ള സമയമാണ്. വരുമാനത്തിൽ വർധനവ് ഉണ്ടാകും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. അയൽക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കുടുംബാന്തരീക്ഷം പൊതുവേ നല്ലത്. ആരോഗ്യനില തൃപ്തികരം ആകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആത്മീയകാര്യങ്ങളോട് താൽപര്യം വർധിക്കും. പഠനകാര്യങ്ങളിൽ പുരോഗതി നേടും.

ADVERTISEMENT

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

ബിസിനസുകാർക്ക് ഇത് അനുകൂല മാസമാണ്. ഗുണകരമായ മാറ്റങ്ങൾ പലതുമുണ്ടാകും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. സാമ്പത്തിക സഹായങ്ങൾ തേടിയെത്തും. പുതിയ അവസരങ്ങൾ വന്നു ചേരും. കുടുംബാംഗങ്ങളുമൊത്ത് ഉല്ലാസയാത്രയിൽ പങ്കെടുക്കും.

വൃശ്ചികം (വിശാഖം അവസാന ഭാഗം, അനിഴം, തൃക്കേട്ട)പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. പൊതുവേ മനസ്സമാധാനം ഉള്ള സമയമാണ്. തുടർ പഠനത്തിന് അവസരം ലഭിക്കും. കാർഷിക രംഗത്തു നിന്നും നേട്ടങ്ങൾ ഉണ്ടാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): പൊതുവേ ഗുണകരമായ കാലമാണിത്. സന്തോഷവാർത്തകൾ നിങ്ങളെ തേടിയെത്താം. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. വരവിനെക്കാൾ ചെലവ് വരാം. നേരിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. അയൽക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യത ഉണ്ട്.

ADVERTISEMENT

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങൾ വന്നു ചേരും. വിവാഹകാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ കാണുന്നു. രാഷ്ട്രീയ പ്രവർത്തകർക്ക് നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനമാനം വന്നു ചേരും. കുട്ടികളില്ലാത്ത ദമ്പതിമാർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം):തൊഴിലിടത്തിൽ നേരിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. വിഷമങ്ങളിൽ കുടുംബം കൂടെ നിൽക്കും. ബിസിനസിൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. മാനസികമായി സന്തോഷം അനുഭവപ്പെടാം. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ആരോഗ്യം തൃപ്തികരം. വീട് നിർമാണം ആരംഭിക്കാൻ സാധിക്കും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി):ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. പ്രവർത്തന രംഗത്ത് മത്സരബുദ്ധിയോടെ ആരെങ്കിലും വെല്ലുവിളി ഉയർത്താം. പ്രാർഥനകളും വഴി പാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വിദ്യാർഥികൾ പഠനത്തിൽ മികവ് പ്രകടിപ്പിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT