ADVERTISEMENT

അശ്വതി : ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും.  സഹോദരങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. 

ഭരണി : ഗുണദോഷസമ്മിശ്രമായിരിക്കും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. 

കാർത്തിക : തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. പൊതുവില്‍ വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. സുഹൃത്തുക്കള്‍ വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ നേട്ടം. 

രോഹിണി : അലച്ചില്‍ വര്‍ധിക്കും. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റി വയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. 

മകയിരം : ബിസിനസിൽ നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം. അഭിപ്രായഭിന്നതകള്‍ ശമിക്കുക വഴി കുടുംബസുഖം വര്‍ധിക്കും. അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്‌ക്ക് സാധ്യത. കാര്യവിജയം നേടും. 

തിരുവാതിര : മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങും. ഏറ്റെടുത്ത ജോലികള്‍ ‍പൂര്‍ത്തീകരിക്കും. ശാസ്‌ത്രവിഷയങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ലഹരിവസ്‌തുക്കളില്‍ ആസക്‌തിയേറും. 

പുണർതം : വ്യവഹാര വിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടി വരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. 

പൂയം : കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടി വരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. 

ആയില്യം : സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും. മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. 

മകം : ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്ന വിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും.

പൂരം : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടു നില്‍ക്കേണ്ടി വന്നേക്കാം. എന്നാൽ അതുമൂലം സാമ്പത്തിക നേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളില്‍ വിജയം. തര്‍ക്കങ്ങളില്‍ മധ്യസ്‌ഥം വഹിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിത ധനലാഭം. 

ഉത്രം : വിശ്രമം കുറയും. അന്യദേശവാസം വേണ്ടി വരും. സാമ്പത്തികവിഷമതകള്‍ ശമിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നു ചേര്‍ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് സാധിതമാകും. 

അത്തം : മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്താൽ വിജയം. നേട്ടങ്ങള്‍ മനസന്തോഷം നല്‍കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കും. 

ചിത്തിര : അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖം വര്‍ധിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. 

ചോതി : ദാമ്പത്യഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്‌ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തു തീര്‍ക്കേണ്ടി വരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുള്ള അരിഷ്ടത നേരിടും.   

വിശാഖം : സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. 

അനിഴം: കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. സമ്മാനങ്ങള്‍ ലഭിക്കുവാന്‍ ഇടയുള്ള വാരമാണ്. 

തൃക്കേട്ട : അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടി വരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. കര്‍ണരോഗബാധ, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടി വരും, ഭവനമാറ്റത്തിന് സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടി വരും. 

മൂലം : തൊഴില്‍രംഗത്ത് നിലനിന്നിരുന്ന തടസങ്ങള്‍ മാറും. എങ്കിലും പുതിയ സംരംഭങ്ങളില്‍ തടസങ്ങള്‍ നേരിടാം. യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അനുകൂലമാണ്. താല്‍ക്കാലിക ജോലി സ്‌ഥിരപ്പെടും. 

പൂരാടം : കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില്‍ താൽപര്യം വര്‍ധിക്കും. മോഷണം പോയ വസ്‌തുക്കള്‍ തിരികെ കിട്ടും. തൊഴില്‍രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. 

ഉത്രാടം : തൊഴില്‍രംഗത്ത് നിലനിന്നിരുന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളില്‍ വഴിപാട് കഴിക്കുവാനവസരം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും. 

തിരുവോണം : മനസിന്റെ സ്‌ഥിതി മൂടിക്കെട്ടിയ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നു വരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങള്‍ക്ക് സാധ്യത. ഭവനമാറ്റത്തിന് സാധ്യത

അവിട്ടം : പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമനം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‍ നേട്ടങ്ങള്‍. കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കും. 

ചതയം : സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങള്‍ ഒന്നൊന്നായി അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേയ്‌ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. 

പൂരുരുട്ടാതി : ബന്ധുജനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. യാത്രകള്‍ വേണ്ടിവരും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടി വരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.

ഉത്തൃട്ടാതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും എന്നാല്‍ പണമിടപാടുകളില്‍ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവു പുലര്‍ത്താന്‍ സാധിക്കും. 

രേവതി : സാമ്പത്തികവിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കുവാന്‍ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com