ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
അശ്വതി: ജീവിതപങ്കാളിയുടെ നിർദേശങ്ങൾ ദീർഘകാല സുരക്ഷയ്ക്ക് അനുയോജ്യമായതിനാൽ സർവാത്മനാ സ്വീകരിക്കും. വ്യാപാര സ്ഥാപനത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കും. ഭരണി: പ്രവർത്തന മണ്ഡലങ്ങളിൽ അഭൂതപൂർവമായ നേട്ടമുണ്ടാകും. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കും. കാർത്തിക: സുതാര്യവും ആത്മാർഥവുമായ പ്രവർത്തനങ്ങളിലൂടെ
അശ്വതി: ജീവിതപങ്കാളിയുടെ നിർദേശങ്ങൾ ദീർഘകാല സുരക്ഷയ്ക്ക് അനുയോജ്യമായതിനാൽ സർവാത്മനാ സ്വീകരിക്കും. വ്യാപാര സ്ഥാപനത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കും. ഭരണി: പ്രവർത്തന മണ്ഡലങ്ങളിൽ അഭൂതപൂർവമായ നേട്ടമുണ്ടാകും. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കും. കാർത്തിക: സുതാര്യവും ആത്മാർഥവുമായ പ്രവർത്തനങ്ങളിലൂടെ
അശ്വതി: ജീവിതപങ്കാളിയുടെ നിർദേശങ്ങൾ ദീർഘകാല സുരക്ഷയ്ക്ക് അനുയോജ്യമായതിനാൽ സർവാത്മനാ സ്വീകരിക്കും. വ്യാപാര സ്ഥാപനത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കും. ഭരണി: പ്രവർത്തന മണ്ഡലങ്ങളിൽ അഭൂതപൂർവമായ നേട്ടമുണ്ടാകും. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കും. കാർത്തിക: സുതാര്യവും ആത്മാർഥവുമായ പ്രവർത്തനങ്ങളിലൂടെ
അശ്വതി: ജീവിതപങ്കാളിയുടെ നിർദേശങ്ങൾ ദീർഘകാല സുരക്ഷയ്ക്ക് അനുയോജ്യമായതിനാൽ സർവാത്മനാ സ്വീകരിക്കും. വ്യാപാര സ്ഥാപനത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കും.
ഭരണി: പ്രവർത്തന മണ്ഡലങ്ങളിൽ അഭൂതപൂർവമായ നേട്ടമുണ്ടാകും. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കും.
കാർത്തിക: സുതാര്യവും ആത്മാർഥവുമായ പ്രവർത്തനങ്ങളിലൂടെ ആരോപണങ്ങൾ നിഷ്പ്രഭമാകും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതും.
രോഹിണി: ഉദ്യോഗത്തോടനുബന്ധമായി വ്യാപാരം തുടങ്ങുവാൻ ധാരണയാകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
മകയിരം: കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനിടവരും. വാഹനം മാറ്റിവാങ്ങുവാനുള്ള ആശയം ഉപേക്ഷിക്കും. ജാമ്യം നിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്നും പിന്മാറും.
തിരുവാതിര: ബന്ധുസഹായത്താൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും.
പുണർതം: വിമർശനങ്ങളെ മറികടക്കുവാനുള്ള ആത്മധൈര്യം ആർജിക്കും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.
പൂയം: പുതിയ ആത്മബന്ധം ഉടലെടുക്കുമെങ്കിലും വിശ്വാസ വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. പുത്രന് ഉന്നത പദവിയുള്ള ജോലി ലഭിച്ചതിൽ ആശ്വാസമാകും.
ആയില്യം: സമയോചിതമായ ഇടപെടലുകളാൽ ഭീമമായ നഷ്‌ടങ്ങൾ ഒഴിവാക്കുവാൻ സാധിക്കും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ദൂരയാത്ര വേണ്ടിവരും.
മകം: ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ മനസ്സംതൃപ്തിയുണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാൻ ഇടവരും.
പൂരം: സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. വരവും ചെലവും തുല്യമായിരിക്കും.
ഉത്രം: സംതൃപ്തിയുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സുദീർഘമായ ചർച്ചയിലൂടെ അഭിപ്രായ വ്യത്യാസം പരിഹരിക്കും. ചെലവിനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം.
അത്തം: സുപ്രധാനമായ കാര്യങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കും. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും. പുത്രനു സാമ്പത്തിക ദുർവ്യയത്തിനു നിയന്ത്രണം ഏർപ്പെടുത്തും.
ചിത്തിര: വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം വർധിക്കും. സങ്കൽപത്തിനനുസരിച്ചുള്ള ഗൃഹം വാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്തു കരാറെഴുതും.
ചോതി: അവധിയെടുത്തു കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനിടവരും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരുവാനിടവരും. സ്വയംപര്യാപ്തത കൈവരിക്കും.
വിശാഖം: അവധിയെടുത്തു ജന്മനാട്ടിലേക്കുള്ള യാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ നേരിടും. പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം തേടും.
അനിഴം: ജീവിതപങ്കാളിയുടെ സമീപനം മനസ്സമാധാനത്തിനു വഴിയൊരുക്കും. ദേഹാസ്വാസ്ഥ്യത്താൽ ഔദ്യോഗികമായ ചർച്ചകൾ മാറ്റിവയ്ക്കും.
തൃക്കേട്ട: സുപ്രധാനമായ കാര്യങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
മൂലം: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വ്യത്യസ്‌തങ്ങളായ പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും.
പൂരാടം: മേലധികാരിയും സഹപ്രവർത്തകരും അവധിയായതിനാൽ അധ്വാനഭാരം വർധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിവർത്തിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
ഉത്രാടം: അനുമോദനങ്ങൾ കേൾക്കാനിടവരുമെങ്കിലും ഭക്ഷണ ക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഏകാഭിപ്രായത്തോടു കൂടിയുള്ള ദമ്പതികളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടും.
തിരുവോണം: പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. വിദ്യാർഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും.
അവിട്ടം: സാമ്പത്തിക പ്രതിസന്ധികൾ തീർക്കുവാൻ വസ്തു വിൽക്കുവാൻ തയാറാകും. ഔദ്യോഗികമായ യാത്രകളും ചർച്ചകളും മാറ്റിവയ്ക്കും.
ചതയം: ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. പുണ്യ തീർഥയാത്രകളാൽ മനസ്സമാധാനം കൈവരും.
പൂരുരുട്ടാതി: ആരോഗ്യം തൃപ്തികരമായിരിക്കും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. മക്കളുടെ സമീപനത്തിൽ ആശ്വാസം തോന്നും.
ഉത്തൃട്ടാതി: സുഹൃത് സഹായത്താൽ ശ്രമിച്ചുവരുന്ന വിവാഹം തീരുമാനമാകും. വിപരീത സാഹചര്യങ്ങളെ നേരിടുവാനുള്ള ആത്മധൈര്യം കൈവരിക്കും.
രേവതി: ജീവിത നിലവാരം വർധിച്ചതിനാൽ ഭൂമി വാങ്ങുവാൻ തയാറാകും, പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധയും സൂക്ഷ്‌മതയും വേണം.