മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്കു ഈ വാരത്തിൽ,ഉന്മേഷത്തോടുകൂടി പ്രവർത്തിക്കാനാകും. ദൈവാധീനമുള്ള സമയമാകയാൽ ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. കർമരംഗത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ആകും.

മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്കു ഈ വാരത്തിൽ,ഉന്മേഷത്തോടുകൂടി പ്രവർത്തിക്കാനാകും. ദൈവാധീനമുള്ള സമയമാകയാൽ ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. കർമരംഗത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ആകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്കു ഈ വാരത്തിൽ,ഉന്മേഷത്തോടുകൂടി പ്രവർത്തിക്കാനാകും. ദൈവാധീനമുള്ള സമയമാകയാൽ ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. കർമരംഗത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ആകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂറ് :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്കു ഈ വാരത്തിൽ,ഉന്മേഷത്തോടുകൂടി പ്രവർത്തിക്കാനാകും. ദൈവാധീനമുള്ള സമയമാകയാൽ ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. കർമരംഗത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ആകും. ഉത്തരവാദിത്വം കൂടുതലുള്ള വിഭാഗത്തിലേക്ക് സ്ഥാനമാറ്റം ഉണ്ടാകും. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ ആകും. വിദ്യാർഥികൾക്ക് സമയം അനുകൂലം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. ലൗകിക ആസക്തികൾ വർധിക്കുവാനും ധനചെലവുകളും വന്നു ചേരുന്നതാണ് ശ്രദ്ധിക്കുക.ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. രോഗഭയം അലട്ടാം. ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.ദേവിക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ കടുംപായസം സമർപ്പിക്കുക.

ഇടവക്കൂര്‍: കാർത്തികയുടെ ബാക്കി മുക്കാൽഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, തൊഴിലിടത്ത് മാനസിക പ്രയാസങ്ങൾ വർധിക്കുവാൻ ഇടയുണ്ട്. നിയമപരമായി മാത്രം കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകുക. ശത്രുശല്യം വർധിക്കും. പ്രതീക്ഷിക്കുന്ന രീതിയിലുള്ള പുരോഗതി ബിസിനസ് രംഗങ്ങളിൽ കാണണമെന്നില്ല. വിദ്യാർഥികൾക്ക് പഠനത്തിൽ വിജയം ഉണ്ടാകും. പല സ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാമെങ്കിലും ധനചെലവുകളും വന്നു ചേരും. വിവാഹ കാര്യങ്ങൾ താമസിക്കാനാണ് സാധ്യത. പ്രണയിതാക്കളുടെ ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ സൗഖ്യം കുറയാം. അച്ഛനമ്മമാരുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ആഹാര ക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണ്.ദൈവാധീനത്തിനായി സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, ഹനുമൽസ്വാമിക്ക് വെണ്ണ നിവേദ്യം എന്നിവ സമർപ്പിക്കുക.

ADVERTISEMENT

മിഥുനക്കൂർ :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് സഹപ്രവർത്തകരുമായി യോജിച്ചു പോകാൻ പ്രത്യേകം ശ്രദ്ധിക്കണം. കഠിനപ്രയത്നത്താൽ മാത്രമേ വിജയം കാണാനാകു. എല്ലാ കാര്യത്തിലും പെട്ടെന്ന് തീരുമാനമെടുക്കാതെ മറ്റുള്ളവരുമായി കൂടിയാലോചിച്ച് മുന്നോട്ടു പോകണം. പാർട്ണേഴ്സുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ വിദേശ വിപണനം ഗുണപ്രദമാകും. വിദ്യാർഥികൾ പരീക്ഷകളിൽ വിജയിക്കും. ധനാഗമനം ഉണ്ടാകുമെങ്കിലും ചില അത്യാവശ്യ ചെലവുകളും വന്നു ചേരുന്നതാണ്. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കൾ അസ്വാരസ്യങ്ങൾ ഇല്ലാതെ മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം. കുടുംബജീവിതത്തിൽ ക്ഷമ അത്യന്താപേക്ഷിതമാണ്. മാനസിക പ്രയാസങ്ങൾ ഉണ്ടാകാം. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നേത്രസംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം ശാസ്താവിന് നീരാഞ്ജനം എന്നിവ സമർപ്പിക്കുക.

കർക്കടകക്കൂർ :പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് കഠിനപ്രയത്നം തന്നെ വേണ്ടി വരും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ഭംഗിയായി നടപ്പിലാക്കും. വീട് മാറി താമസിക്കുന്നതിനും ദൂരദേശ യാത്രകൾക്കും സാധ്യതയുണ്ട്. ഉണ്ടായിരുന്ന വീഴ്ചകൾ പരിഹരിച്ച് ബിസിനസ് രംഗം ലാഭകരമാക്കിമുന്നോട്ടു കൊണ്ടുപോകാൻ ആകും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയിക്കാനാകും. ധനാഗമനം ഉണ്ടാകാൻ ധനനിക്ഷേപങ്ങൾക്കും സാധ്യതയുണ്ട്. വിവാഹ കാര്യങ്ങൾക്ക് അനുയോജ്യമായ തീരുമാനം എടുക്കും. പ്രണയിതാക്കൾക്കും യോജിച്ചു പോകാൻ ആകും. കുടുംബജീവിതത്തിൽ ചില അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ടു നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ഉദരസംബന്ധമായ ക്ലേശങ്ങൾക്കും ദൂരദേശ യാത്രകൾക്കും സാധ്യതയുണ്ട്.  വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണ ക്രമീകരണങ്ങളും അത്യന്താപേക്ഷിതമാണ്.

ADVERTISEMENT

ചിങ്ങക്കൂർ :മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. പുതിയ കരാറുകൾ ലഭിക്കുവാനും ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാനും ആകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ധനചെലവുകൾ വർധിക്കുന്നതാണ്. ധനം ഇടപാടുകളിൽ അതീവശ്രദ്ധാലുക്കൾ ആയിരിക്കണം. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. ദാമ്പത്യസൗഖ്യം കുറയാം. പ്രണയിതാക്കളുടെ ഇടയിലും അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തിലും തർക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. നേത്രസംബന്ധമായ രോഗങ്ങളോ, മുറിവ്, ചതവ്, വീഴ്ചകളും ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം.മഹാദേവന് ധാര സമർപ്പിക്കുക.

കന്നിക്കൂർ: ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് പലവിധ വെല്ലുവിളികൾ ഉണ്ടാകാൻ ഇടയുണ്ട്. വിദേശ വിപണനം സാധ്യമാകും. ദൂരദേശ യാത്രകളും, ശത്രു നാശം എന്നിവ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയാൻ ഇടയുണ്ട്. ധന നേട്ടങ്ങൾ ഉണ്ടാകാനും സമ്പാദ്യങ്ങൾ വർധിക്കുവാനും ഇടയുണ്ട്. വിവാഹാലോചനകൾക്ക് തടസ്സങ്ങൾ നേരിടാം. പ്രണയിതാക്കളുടെ ഇടയിലും അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. പങ്കാളിയിൽ നിന്നും നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധയുണ്ടാകണം. ശരീരത്തിന് സുഖക്കുറവ്, മാനസിക പ്രയാസങ്ങൾക്കും ഇടയാകും. ചികിത്സകൾ ആവശ്യമായി വന്നേക്കാം. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.മഹാദേവന് ധാര, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.

ADVERTISEMENT

തുലാക്കൂർ:ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, കഠിനപ്രയത്നം ചെയ്താലും പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകണമെന്നില്ല. തൊഴിൽ മാറ്റങ്ങൾക്കും വിദേശത്ത് തൊഴിൽ നേട്ടങ്ങൾക്കും സാധ്യതയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ബിസിനസിൽ നേട്ടങ്ങൾ കൊയ്യാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ സ്കോളർഷിപ്പുകൾ ലഭിക്കുവാൻ ഇടയുണ്ട്. ധനാഗമനങ്ങൾ ഉണ്ടാകാനും അപ്രതീക്ഷിത ധന ചെലവുകൾക്കും ഇടയാകും. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കൾക്കും അത്ര ഗുണപ്രദമല്ല. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. ത്വക്ക് സംബന്ധമായ പ്രശ്നങ്ങളോ, കാൽവിരലുകൾക്ക് വേദന എന്നിവ അനുഭവപ്പെടാം. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഭക്ഷണക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണ്. അച്ഛന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം.ശാസ്താവിന് നീരാഞ്ജനം, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.

വൃശ്ചികക്കൂർ:വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നല്ല നേട്ടങ്ങൾ പ്രതീക്ഷിക്കാം. സഹപ്രവർത്തകരുമായും മേലധികാരികമായും യോജിച്ചു പോകാൻ ആകും. പ്രയാസങ്ങളെല്ലാം മാറി തൊഴിലിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ആകും. സർക്കാർ കുടിശ്ശിക ലഭിക്കാൻ ഇടയുണ്ട്. ബിസിനസ് രംഗത്തും നല്ല രീതിയിൽ മുന്നോട്ടു പോകാൻ ആകും. വിദ്യാർഥികൾക്കും പഠനത്തിൽ മികവ് പുലർത്താൻ ആകും. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുമെങ്കിലും അവയെല്ലാം പരിഹരിച്ച് മുന്നോട്ടുപോകാൻ ആകും. അപ്രതീക്ഷിതമായ ഭാഗ്യം നേട്ടങ്ങൾക്ക് ഇടയാകും. വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്ന വർക്ക് തീരുമാനമാകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്കും ബന്ധം വിവാഹത്തിലേക്ക് എത്തിച്ചേരാൻ ആകും. ദമ്പതികളുടെ ഇടയിലും ശുഭകാര്യങ്ങൾക്കായി തർക്കങ്ങൾ നിലനിൽക്കും. ഉദര സംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. വാഹനം കൈകാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. അപകടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഹനുമാൻ സ്വാമിക്ക് വെറ്റില മാല, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം എന്നിവ സമർപ്പിക്കുക.

ധനുക്കൂർ :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. ബിസിനസിലും നേട്ടങ്ങൾ കൊയ്യാൻ ആകും. ലാഭവർധനവ് പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ തിളക്കമാർന്ന വിജയം കൊയ്യാനാകും. സർക്കാർ ആനുകൂല്യങ്ങളായ  സ്കോളർഷിപ്പുകൾ ലഭിക്കുവാനും ഇടയുണ്ട്. ധനാഗമനം പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. ദാമ്പത്യസൗഖ്യം ഉണ്ടാകും. ജീവിതപങ്കാളിയിൽ നിന്നും നേട്ടങ്ങൾക്ക് ഇടയാകും. കുടുംബത്തെ ചില തർക്കങ്ങൾ ഉണ്ടാകാനും ആകുലതകൾ വർധിക്കുവാനും ഇടയുണ്ട്. എല്ലാ കാര്യത്തിലും ഒരു ക്ഷമ ഉണ്ടാകണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. മാനസിക പ്രയാസങ്ങൾ വർധിക്കുവാൻ ഇടയുണ്ട്. നേത്രസംബന്ധമായ രോഗങ്ങളും നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകളും ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങാ മാല, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

മകരക്കൂർ:ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ,കർമരംഗത്ത് ചില വെല്ലുവിളികൾ ഉണ്ടാകാൻ ഇടയുണ്ട്. പങ്കാളിയിൽ നിന്നും നേട്ടങ്ങൾക്ക് ഇടയാകും. വിദ്യാർഥികൾക്ക് പഠനത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. ഏതൊരു ധനം ഇടപാടുകളിലും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. അപ്രതീക്ഷിത ധനാഗമനങ്ങൾക്കും നിക്ഷേപങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല ഗുണാനുഭവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വിദേശ വിപണനം സാധ്യമാകും. എന്നാൽ ശരീരത്തിന് ക്ഷീണം, സുഖക്കുറവ് മാനസിക പ്രയാസങ്ങൾ എന്നിവ ഉണ്ടാകാൻ ഇവിടെയുണ്ട്. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാനും ചികിത്സകൾ തേടേണ്ടതായും വന്നേക്കാം. അച്ഛനമ്മമാരുടെ ആരോഗ്യ കാര്യത്തിലും ശ്രദ്ധയുണ്ടാകണം. ശാസ്താവിന് എള്ള് പായസം, മഹാദേവന് പിൻവിളക്ക്, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.

കുംഭക്കൂര്‍ :അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ,കർമരംഗം മെച്ചപ്പെടും. ചില പരിശീലനങ്ങൾ ഉണ്ടാകാനും, വെല്ലുവിളികൾ ഏറ്റെടുത്ത് കഠിനപ്രയത്നം കൊണ്ട് മുന്നോട്ടു പോകാനും ആകും. മേൽ ഉദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദൈനംദിന വരുമാനം വർധിക്കും.  വിദ്യാർഥികൾക്ക് അലസത അനുഭവപ്പെടുന്നതാണ്. പ്രതീക്ഷിക്കുന്ന വിധം ധനാഗമനം ഉണ്ടാകും. കടംകൊടുത്ത പണം തിരികെ ലഭിക്കുന്നതാണ്. വിവാഹ കാര്യങ്ങൾക്ക് അനുകൂല സമയമാണ്. പ്രണയിതാക്കളുടെ ഇടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ദമ്പതികളുടെ ഇടയിലും അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആഡംബര വസ്തുക്കൾ ലഭിക്കുവാൻ ഇടയുണ്ട്. ശരീരത്തിന് ക്ഷീണം അനുഭവപ്പെടും ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ഇൻഫെക്ഷൻസ് വന്നു പെട്ടേക്കാം. ചികിത്സകൾ ആവശ്യമായി വരും.ശാസ്താവിന് നീരാഞ്ജനം, മഹാദേവന് ധാര, ദേവിക്ക് ചുവന്ന ഹാരം എന്നിവ സമർപ്പിക്കുക.

മീനക്കൂർ :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ചില വെല്ലുവിളികൾ ഉണ്ടാകാനും കഠിനാധ്വാനത്താൽ അവയെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാനും ആകും. തൊഴിലിൽ ചില ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ബിസിനസിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നവർക്ക് അവയെല്ലാം മാറി നല്ല നേട്ടങ്ങൾ കൊയ്യാൻ ആകും. വിദ്യാർഥികൾക്ക് കഠിനാധ്വാനത്താൽ മുന്നോട്ടു പോകാൻ ആകും. ധനവരവ് ഉണ്ടാകുമെങ്കിലും ചെലവുകളും വർധിച്ചു നിൽക്കും. വീട്, വാഹനം എന്നിവ മോടി പിടിപ്പിക്കുന്നതാണ്.വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ടെങ്കിലും, ബുദ്ധിപൂർവം തീരുമാനങ്ങൾ എടുക്കേണ്ടതാണ്. പ്രണയിതാക്കളുടെ ഇടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ ക്ഷമ അത്യന്താപേക്ഷിതമാണ്. ആഹാരക്രമീകരണങ്ങൾ ഉണ്ടാകേണ്ടതാണ്. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാകും. കാൽപാദങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകാം. വാഹന യാത്രയിലും ശ്രദ്ധിക്കേണ്ടതാണ്. ഉറക്കക്കുറവ് അനുഭവപ്പെടാം. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം.മഹാവിഷ്ണുവിന് പാൽപ്പായസം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം എന്നിവ സമർപ്പിക്കുക.

English Summary:

Weekly Prediction by Devaki Antherjanam - 2024 October 13 to 19

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT