അശ്വതി : രോഗബാധിതർക്ക് ആശ്വാസം. ജീവിതപങ്കാളിയില്‍ നിന്ന് എല്ലാക്കാര്യങ്ങളിലും ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് മുതിര്‍ന്നവരിൽ നിന്നുള്ള എതിർപ്പുകൾ നേരിടും. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തിയവർക്ക് പുതിയ ജോലികൾ ലഭിക്കും. മനസ്സിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം.

അശ്വതി : രോഗബാധിതർക്ക് ആശ്വാസം. ജീവിതപങ്കാളിയില്‍ നിന്ന് എല്ലാക്കാര്യങ്ങളിലും ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് മുതിര്‍ന്നവരിൽ നിന്നുള്ള എതിർപ്പുകൾ നേരിടും. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തിയവർക്ക് പുതിയ ജോലികൾ ലഭിക്കും. മനസ്സിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : രോഗബാധിതർക്ക് ആശ്വാസം. ജീവിതപങ്കാളിയില്‍ നിന്ന് എല്ലാക്കാര്യങ്ങളിലും ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് മുതിര്‍ന്നവരിൽ നിന്നുള്ള എതിർപ്പുകൾ നേരിടും. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തിയവർക്ക് പുതിയ ജോലികൾ ലഭിക്കും. മനസ്സിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : രോഗബാധിതർക്ക് ആശ്വാസം. ജീവിതപങ്കാളിയില്‍ നിന്ന് എല്ലാക്കാര്യങ്ങളിലും ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് മുതിര്‍ന്നവരിൽ നിന്നുള്ള എതിർപ്പുകൾ നേരിടും. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തിയവർക്ക് പുതിയ ജോലികൾ ലഭിക്കും. മനസ്സിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില്‍ നിന്നു മോചനം.

ഭരണി : ദീർഘ ദൂരയാത്രകൾ വേണ്ടി വരും. വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. പണച്ചെലവ് അധികരിക്കും. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. 

ADVERTISEMENT

കാർത്തിക : മനസ്സിൽ നിരാശ വര്‍ധിക്കും. സുഹൃത്തുക്കളിൽ നിന്നുള്ള സഹായം കുറയും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കും.  വിവാഹാലോചനകളിൽ തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കും. പണമിടപാടുകളിൽ നഷ്ടങ്ങൾ നേരിടാവുന്നതാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും.

രോഹിണി : മനസ്സിലെ ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുവാൻ ശ്രദ്ധിക്കുക. 

മകയിരം : പുതിയ വാഹനം വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്‍റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം.

തിരുവാതിര : ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായി ഉയര്‍ന്ന വിജയം കൈവരിക്കും. വിദേശത്തു നിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. കര്‍ണരോഗ ബാധ.

ADVERTISEMENT

പുണർതം : ആരോഗ്യപരമായി മെച്ചപ്പെട്ട വാരമായിരിക്കും. പലതരത്തില്‍ നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക് അയവുണ്ടാകും. ബന്ധുജനസന്ദര്‍ശനം. ഭൂമി വിൽപന വഴി നേട്ടം. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. മാതാവില്‍ നിന്നോ മാതൃബന്ധുക്കളിൽ നിന്നോ ആനുകൂല്യങ്ങൾ. ഗൃഹനിർമാണത്തിനുള്ള തീരുമാനം കൈക്കൊള്ളും.

പൂയം : ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. അടുത്ത ബന്ധുക്കൾക്ക് തൊഴിൽപരമായ ഉന്നതി.

ആയില്യം : സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കു സാധ്യത. മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടി വരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. അനുകൂലമായി നിന്നിരുന്ന സാഹചര്യങ്ങൾ പ്രതികൂലമാകും. വിദേശസഞ്ചാരത്തിനുള്ള അവസരമുണ്ടാകും.  തൊഴില്‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്‍പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

മകം : അപ്രതീക്ഷിത ധനനഷ്ടം നേരിടും. ലഹരിവസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. ബന്ധുജന വിരഹം അനുഭവിക്കും. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം.

ADVERTISEMENT

പൂരം : സുഹൃത്തുക്കളിൽ നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖക്കുറവ് അനുഭവപ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കും. ഇന്‍റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. പുതിയ ജോലി ലഭിക്കുവാൻ സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

ഉത്രം : അടുത്ത സുഹൃത്തുക്കളുടെ  ഇടപെടല്‍ മൂലം അപകടങ്ങളില്‍ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി.

അത്തം : ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്‍റര്‍വ്യൂ ഇവയില്‍ വിജയിക്കും. ആഡംബര വസ്തുക്കള്‍ക്കു പണം മുടക്കും.

ചിത്തിര : രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. ഭൂമി വിൽപന വഴി ധനം സമ്പാദിക്കുവാന്‍ യോഗം. ലഹരിവസ്തുക്കളിൽ അധിക താല്‍പര്യം കൊടുക്കാതിരിക്കുക. കേസ്, വ്യവഹാരങ്ങള്‍ എന്നിവയ്ക്ക് സാധ്യത. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു.

ചോതി : അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരമാണ്. ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അനവസരത്തില്‍ അന്യര്‍ ഇടപെടുന്നതു മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

വിശാഖം : തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം. സഹായികളില്‍ നിന്നുള്ള ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍ വിജയം നേടും.

അനിഴം : അടുത്ത സുഹൃത്തുക്കൾക്ക് അപകട സാധ്യത. ഇരുചക്ര വാഹനമോടിക്കുന്നവര്‍ അധിക ശ്രദ്ധ പുലർത്തുക. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ക്കു സാധ്യത. ദാമ്പത്യപരമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. തടസങ്ങൾ തരണം ചെയ്യുവാന്‍ സാധിക്കും. പെരുമാറ്റത്തില്‍ കൃത്രിമത്വം കലര്‍ത്തി വിരോധം സമ്പാദിക്കും.

തൃക്കേട്ട : ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. സകുടുംബം വിനോദ പരിപാടികളില്‍ സംബന്ധിക്കും. 

മൂലം : വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ഇഷ്ടജനങ്ങള്‍ക്ക് തൊഴില്‍പരമായി മാറ്റം, അന്യദേശ വാസം എന്നിവയുണ്ടാകും. പുണ്യസ്ഥല സന്ദര്‍ശനം.

പൂരാടം: സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസില്‍ മികച്ച നേട്ടം. അനാവശ്യ ഭീതികളിൽ നിന്ന് മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടി വരും. ഔദ്യോഗിക രംഗത്ത് ഉയർച്ച, സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. 

ഉത്രാടം : കർമരംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്നു നേട്ടം. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദർശനം ഇവ നടത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും.

തിരുവോണം : രോഗദുരിതങ്ങളിൽ നിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വന്തം പ്രയത്നം കൊണ്ട് തടസ്സങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ താല്‍പര്യമേറും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്‍ത്തിക്കും. ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമനം.

അവിട്ടം : ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കൾ വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്‍ക്ക് അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. മുമ്പ് കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും. ഗൃഹനിർമാണത്തിൽ പുരോഗതി. വാക്കുതര്‍ക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട്.

ചതയം : പലതരത്തിലുള്ള സാമ്പത്തിക വിഷമതകൾ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും. സ്വയം തൊഴിൽ  ചെയ്യുന്നവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും.

പൂരുരുട്ടാതി : ശത്രുക്കൾക്കുമേൽ വിജയം കൈവരിക്കും. മനസിനു സുഖം നല്‍കുന്ന വാർത്തകൾ കേൾക്കും. അലസത വെടിഞ്ഞ് മുന്നേറാൻ  സാധിക്കും. അനാവശ്യ വിവാദങ്ങളിലേർപ്പെട്ട് സമയം പാഴാക്കാതെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടർന്ന് രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തിൽ വിജയം.

ഉത്തൃട്ടാതി : സാമ്പത്തിക നേട്ടം കൈവരിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവർത്തകർക്ക്  പ്രശസ്തി വർധിക്കും. ഏർപ്പെട്ടിരിക്കുന്ന തൊഴിലിൽ നേട്ടം. ജീവിത സുഖം വർധിക്കും. തൊഴിൽപരമായ സ്ഥാനക്കയറ്റം, ഇഷ്ടസ്ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും. ആരോഗ്യം പുഷ്ടിപ്പെടും.

രേവതി : മുതിർന്നവരിൽ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാം. സാമ്പത്തിക ബാധ്യതകൾ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. പുതിയ ജോലിക്കുള്ള പരിശ്രമങ്ങൾ വിജയിക്കും. വ്യവഹാരങ്ങളിൽ പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും. മാനസികമായ അസ്വസ്ഥതകൾ  ശമിക്കും. വ്യാധികളിൽ നിന്ന് മോചനം.

English Summary:

Weekly astrological predictions in Malayalam for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.