അശ്വതി: പ്രയത്നങ്ങൾക്കു പ്രോത്സാഹനവും അംഗീകാരവും സാമ്പത്തികനേട്ടവും ലഭിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം. ഭരണി: ബന്ധുവിന്റെ ആവശ്യങ്ങൾക്കായി അവധിയെടുത്തു ദൂരയാത്ര വേണ്ടിവരും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയം കൈവരിക്കും. കാർത്തിക: മാന്യതയോടു കൂടിയ പെരുമാറ്റരീതി അവലംബിക്കും. നഷ്ടപ്പെട്ട

അശ്വതി: പ്രയത്നങ്ങൾക്കു പ്രോത്സാഹനവും അംഗീകാരവും സാമ്പത്തികനേട്ടവും ലഭിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം. ഭരണി: ബന്ധുവിന്റെ ആവശ്യങ്ങൾക്കായി അവധിയെടുത്തു ദൂരയാത്ര വേണ്ടിവരും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയം കൈവരിക്കും. കാർത്തിക: മാന്യതയോടു കൂടിയ പെരുമാറ്റരീതി അവലംബിക്കും. നഷ്ടപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: പ്രയത്നങ്ങൾക്കു പ്രോത്സാഹനവും അംഗീകാരവും സാമ്പത്തികനേട്ടവും ലഭിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം. ഭരണി: ബന്ധുവിന്റെ ആവശ്യങ്ങൾക്കായി അവധിയെടുത്തു ദൂരയാത്ര വേണ്ടിവരും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയം കൈവരിക്കും. കാർത്തിക: മാന്യതയോടു കൂടിയ പെരുമാറ്റരീതി അവലംബിക്കും. നഷ്ടപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: പ്രയത്നങ്ങൾക്കു പ്രോത്സാഹനവും അംഗീകാരവും സാമ്പത്തികനേട്ടവും ലഭിക്കും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം. 

ഭരണി: ബന്ധുവിന്റെ ആവശ്യങ്ങൾക്കായി അവധിയെടുത്തു ദൂരയാത്ര വേണ്ടിവരും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയം കൈവരിക്കും.

ADVERTISEMENT

കാർത്തിക: മാന്യതയോടു കൂടിയ പെരുമാറ്റരീതി അവലംബിക്കും. നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരികെ ലഭിക്കും. വ്യാപാര വിപണന മേഖലകളിൽ പുരോഗതിയുണ്ടാകും.

രോഹിണി: സംഘടിതശ്രമങ്ങൾ വിജയിക്കും. ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതുവാൻ സാധിക്കും. സാമ്പത്തിക വരുമാനം വർധിക്കും.

മകയിരം: പുതിയ പ്രവർത്തന മേഖലകൾക്കു രൂപം നൽകും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും.

തിരുവാതിര: വ്യവസായ പുരോഗതി കൈവന്നതിനാൽ ആശ്വാസമാകും. ഉപരിപഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഉദ്യോഗം ഉപേക്ഷിക്കും.

ADVERTISEMENT

പുണർതം: ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. സഹായാഭ്യർഥന നിരസിച്ചതിനാൽ ബന്ധുക്കൾ വിരോധികളായിത്തീരും.

പൂയം: അപകീർത്തി ഒഴിവാക്കുവാൻ പൊതുപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കും. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ആയില്യം: കുടുംബ തർക്കങ്ങളിൽ നിന്നും നിരുപാധികം പിന്മാറുവാൻ ഉൾപ്രേരണയുണ്ടാകും. വീടിനു സമീപത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.

മകം: ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശന കർമം നിർവഹിക്കും. പുത്രന്റെ സമീപന ശൈലിയിൽ ആശ്വാസം തോന്നും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കുന്നതിൽ സംതൃപ്തി നേടും.

ADVERTISEMENT

പൂരം: കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി സ്വന്തമായ വ്യാപാരത്തിനു തുടക്കം കുറിക്കും. വിതരണ സമ്പ്രദായം വിപുലീകരിക്കാൻ നടപടികൾ സ്വീകരിക്കും.

ഉത്രം: ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. മാതാപിതാക്കളെ വിദേശത്തേക്കു കൊണ്ടുപോകുവാനുള്ള അനുമതി ലഭിക്കും.

അത്തം: പൂർവികസ്വത്ത് വിൽപന ചെയ്ത് പട്ടണത്തിൽ ഗൃഹം വാങ്ങുവാൻ ധാരണയാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വിമർശനങ്ങളെ അതിജീവിക്കും.

ചിത്തിര: സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടാൻ അവസരമുണ്ടാകും. യാത്രാക്ലേശം വർധിക്കും.

ചോതി: പരിസരവാസികളുടെ ഉപദ്രവത്താൽ മാറിത്താമസിക്കാനിടവരും. മാതാപിതാക്കളുടെ ഉപദേശപ്രകാരം ഉപരിപഠനത്തിനു ചേരും.

വിശാഖം : സുദീർഘമായ ചർച്ചയിലൂടെ സുപ്രധാനകാര്യങ്ങൾ തീരുമാനത്തിലെത്തിക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും.

അനിഴം: കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്ര പുറപ്പെടും. പ്രവർത്തന മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. മത്സരരംഗങ്ങളിൽ വിജയിക്കും.

തൃക്കേട്ട: സുഹൃത്‌സഹായഗുണത്താൽ വിദേശത്തു നല്ല ഉദ്യോഗം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി കാരണം ഗൃഹനിർമാണം തൽക്കാലം നിർത്തിവയ്ക്കും.

മൂലം: വളരെ വർഷങ്ങൾക്കു ശേഷം വിദേശത്തു വസിക്കുന്ന ബന്ധു കുടുംബസമേതം വിരുന്നുവരും. വ്യാപാര വ്യവസായ സമുച്ചയം പണിയുവാനുള്ള ഭൂമി വാങ്ങുവാനിടവരും.

പൂരാടം: തൊഴിൽ മേഖലകളിൽ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകുന്നതിനാൽ പുതിയ ജോലിക്കാരെ നിയമിക്കാനിടവരും. ദാമ്പത്യ സൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

ഉത്രാടം: സുഹൃത്തിനു സാമ്പത്തിക സഹായം നൽകാനിടവരുമെങ്കിലും വേണ്ടതായ രേഖകൾ വാങ്ങുവാൻ മറക്കരുത്. സന്താനങ്ങളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും.

തിരുവോണം: ഏറ്റെടുത്ത കരാർ ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കുന്നതിനാൽ പുതിയവ ലഭിക്കും. മനസ്സിന്റെ ആധി കാരണത്താൽ അവധിയെടുത്ത് ഈശ്വര ആരാധനകളിലും ധർമ പ്രവൃത്തികളിലും വ്യാപൃതനാകും.

അവിട്ടം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പ്രവൃത്തി മേഖലകളിൽ നിന്നും സാമ്പത്തികനേട്ടം വർധിക്കും.

ചതയം: ബന്ധുവിന്റെ ആവശ്യങ്ങൾക്കായി അവധിയെടുത്തു ദൂരദേശയാത്ര പുറപ്പെടും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കണം.

പൂരുരുട്ടാതി: വസ്തു–വാഹന ക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തികനേട്ടം വർധിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.

ഉത്തൃട്ടാതി: നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. വ്യാപാര വ്യവസായ പുരോഗതിക്കായി ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും.

രേവതി: ദുരഭിമാനികളായ ബന്ധുക്കളുമായുള്ള ആത്മബന്ധത്തിൽ നിന്നും പിന്മാറുകയാണു നല്ലത്. ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റവും ഉണ്ടാകും.

English Summary:

This weekly horoscope by acclaimed astrologer Kanippayyur Narayanan Namboodiripad provides predictions for all star signs from Ashwathi to Revathi for the week of October 27 to November 02

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT