സമ്പൂർണ ദ്വൈവാര നക്ഷത്രഫലം: കാണിപ്പയ്യൂർ
മേടക്കൂറ്‍ (അശ്വതി ,ഭരണി,കാർത്തിക 15 നാഴിക):മേലധികാരിയുടെ നിർബന്ധത്താൽ പ്രത്യേക വിഭാഗത്തിന്റെ ചുമതലകൾ ഏറ്റെടുക്കും.ശമ്പള വർധന മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. വിശിഷ്ട വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. സമന്വയ സമീപനത്താൽ സർവകാര്യ വിജയമുണ്ടാകും. ദുഃസൂചനകൾ ലഭിച്ചതിനാൽ അവ്യക്തമായ പണമിടപാടുകളിൽ നിന്നു പിന്മാറും. ചർച്ചകൾ,പരീക്ഷ,സന്ധിസംഭാഷണം തുടങ്ങിയവയിൽ വിജയിക്കും. വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും.
മേടക്കൂറ്‍ (അശ്വതി ,ഭരണി,കാർത്തിക 15 നാഴിക):മേലധികാരിയുടെ നിർബന്ധത്താൽ പ്രത്യേക വിഭാഗത്തിന്റെ ചുമതലകൾ ഏറ്റെടുക്കും.ശമ്പള വർധന മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. വിശിഷ്ട വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. സമന്വയ സമീപനത്താൽ സർവകാര്യ വിജയമുണ്ടാകും. ദുഃസൂചനകൾ ലഭിച്ചതിനാൽ അവ്യക്തമായ പണമിടപാടുകളിൽ നിന്നു പിന്മാറും. ചർച്ചകൾ,പരീക്ഷ,സന്ധിസംഭാഷണം തുടങ്ങിയവയിൽ വിജയിക്കും. വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും.
മേടക്കൂറ്‍ (അശ്വതി ,ഭരണി,കാർത്തിക 15 നാഴിക):മേലധികാരിയുടെ നിർബന്ധത്താൽ പ്രത്യേക വിഭാഗത്തിന്റെ ചുമതലകൾ ഏറ്റെടുക്കും.ശമ്പള വർധന മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. വിശിഷ്ട വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. സമന്വയ സമീപനത്താൽ സർവകാര്യ വിജയമുണ്ടാകും. ദുഃസൂചനകൾ ലഭിച്ചതിനാൽ അവ്യക്തമായ പണമിടപാടുകളിൽ നിന്നു പിന്മാറും. ചർച്ചകൾ,പരീക്ഷ,സന്ധിസംഭാഷണം തുടങ്ങിയവയിൽ വിജയിക്കും. വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും.
മേടക്കൂറ്‍ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):മേലധികാരിയുടെ നിർബന്ധത്താൽ പ്രത്യേക വിഭാഗത്തിന്റെ ചുമതലകൾ ഏറ്റെടുക്കും. ശമ്പള വർധന മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. വിശിഷ്ട വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. സമന്വയ സമീപനത്താൽ സർവകാര്യ വിജയമുണ്ടാകും. ദുഃസൂചനകൾ ലഭിച്ചതിനാൽ അവ്യക്തമായ പണമിടപാടുകളിൽ നിന്നു പിന്മാറും. ചർച്ചകൾ, പരീക്ഷ, സന്ധിസംഭാഷണം തുടങ്ങിയവയിൽ വിജയിക്കും. വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും.
ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക): പുതിയ തൊഴിലവസരം വന്നുചേരും. പ്രവർത്തനശേഷി അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഉല്ലാസ വിനോദയാത്രയ്ക് അവസരം വന്നുചേരും. അസുഖകൾക്കു ചികിത്സകൾ തുടങ്ങും. അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കും. അവകാശങ്ങൾ നേടിയെടുക്കാൻ നിയമസഹായം തേടും. അപര്യാപ്തതകൾ പരിഹരിച്ചു പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കും. അകാരണമായ ആധി ഒഴിവാക്കണം. മുൻകോപം നിയന്ത്രിക്കണം.
മിഥുനക്കൂറ്‍ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക):വർധിച്ചുവരുന്ന ഉത്തരവാദിത്തങ്ങൾ ആത്മവിശ്വാസത്തോടുകൂടി ഏറ്റെടുക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗ മാറ്റമുണ്ടാകും. തന്ത്രപ്രധാനമായ കാര്യങ്ങൾക്ക് അനുകൂല സാഹചര്യമുണ്ടാകും. മുടങ്ങികിടപ്പുള്ള പദ്ധതികൾ പുനരാരംഭിക്കും. കലാസാഹിത്യ രചനകൾക്ക് അംഗീകാരം ലഭിക്കും. പ്രവൃത്തി പരിചയമുള്ള മേഖലയിൽ പുതിയ വ്യാപാരം തുടങ്ങും. ഉപരിപഠനത്തിനു ചേരാൻ തീരുമാനിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകും.
കർക്കടകക്കൂറ്(പുണർതം 15 നാഴിക, പൂയം, ആയില്യം):പഠിച്ച വിഷയങ്ങൾ പ്രാവർത്തികമാക്കാൻ അവസരം വന്നുചേരും. പുതിയ ഭരണസംവിധാനം അവലംബിക്കും. കാര്യനിർവഹണശക്തിയും ഉത്സാഹവും വർധിക്കും. കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറാകും. ജനാംഗീകാരം ലഭിക്കും. ചർച്ചകൾ വിജയിക്കും. ഉദ്യോഗത്തിൽ ഉന്നതപദവി ലഭിക്കും. അനുഭവജ്ഞാനമുള്ള മേഖലയിൽ പണം മുടക്കാൻ തയാറാകും. ഏറെക്കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം സഫലമാകും.
ചിങ്ങക്കൂറ്‍ (മകം, പൂരം, ഉത്രം 15 നാഴിക): ക്ലേശകരമായ സാഹചര്യങ്ങളെ നിഷ്പ്രയാസം തരണം ചെയ്യും. പ്രയത്നങ്ങൾക്കു ഫലവും സാമ്പത്തിക നേട്ടവും ഉണ്ടാകും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നുചേരും. യാത്രാക്ലേശം വർധിക്കും. കുടുംബത്തിലെ വസ്തുതർക്കം രമ്യമായി പരിഹരിക്കും . വിദേശയാത്രയ്ക് അനുമതി ലഭിക്കും. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നു വിപരീത പ്രതികരണം വന്നുചേരും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ കഴിയുന്ന തരത്തിൽ തൊഴിൽക്രമീകരണം പ്രതീക്ഷിക്കാം .
കന്നിക്കൂറ്(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക): കീഴ്ജീവനക്കാരുടെ അബദ്ധങ്ങൾ തിരുത്താൻ അഹോരാത്ര പ്രയത്നം വേണ്ടിവരും. പ്രതീക്ഷകൾ സഫലമാകും. നിലവിലുള്ളതിനു പുറമേ മറ്റൊരു ഗൃഹം കൂടി വാങ്ങാൻ തയാറാകും. പണം കടം കൊടുക്കരുത്. പ്രലോഭനങ്ങളിൽ അകപ്പെടരുത്. പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും. അറിയാത്ത വിഷയങ്ങളിൽ അഭിപ്രായം പറയരുത്. വിജ്ഞാനവും പ്രവർത്തി പരിചയവും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. ആശുപത്രിവാസം വേണ്ടി വരാം.
തുലാക്കൂറ്(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക ):സംതൃപ്തിയുള്ള വിഷയങ്ങൾ ആത്മവിശ്വാസത്തോടു കൂടി ഏറ്റെടുക്കും. കാലാവധി തീരുന്നതിനു മുൻപ് ഉദ്യോഗത്തിൽ നിന്നു വിരമിക്കാൻ തീരുമാനിക്കും. വ്യവസ്ഥകൾ പാലിക്കും. സഹോദര സുഹൃത്‌സഹായമുണ്ടാകും. പുതിയ സംരംഭത്തിനു വിദഗ്‌ധ നിർദേശം തേടും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും. വ്യാപാരത്തിൽ പുരോഗതിയുണ്ടാകും. സൗഹൃദ സംഭാഷണത്തിൽ പുതിയ ആശയങ്ങൾ ഉദിക്കും. ആസൂത്രിത പദ്ധതികളിൽ വിജയം ഉണ്ടാകും.
വൃശ്‌ചികക്കൂറ്(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട ):അനാരോഗ്യത്താൽ അവധിയെടുക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. രക്തക്കുറവിനാൽ വിളർച്ച അനുഭവപ്പെടും. സഹപ്രവർത്തകരുടെ ജോലി കൂടി ചെയ്തു തീർക്കേണ്ട സാഹചര്യം ഉണ്ടാകും. ഉദ്യോഗത്തിൽ സ്‌ഥാനക്കയറ്റമുണ്ടാകും. കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങാൻ തയാറാകും. പുത്രനെ പറ്റിയുള്ള ആശങ്ക വർധിക്കും. നിസ്വാർഥ സേവനത്താൽ ജനപ്രീതി വർധിക്കും. അവസരോചിതമായ സമീപനം അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
ധനുക്കൂറ്(മൂലം, പൂരാടം, ഉത്രാടം 15 നാഴിക ):സർവസ്വാതന്ത്രൃത്തോടുകൂടി പ്രവർത്തിക്കാൻ സാഹചര്യമുണ്ടാകും. യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നതു വഴി കുടുംബത്തിൽ സമാധാനമുണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അന്തിമ നിമിഷത്തിൽ അവധി ലഭിച്ചതിനാൽ ജന്മനാട്ടിലേക്ക് യാത്ര പുറപ്പെടും.സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. ഔദ്യോഗിക പരിശീലനത്തിന് ദൂരദേശയാത്ര പുറപ്പെടും.
മകരക്കൂറ് (ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക) ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഗൃഹത്തിലേക്കു മാറ്റാൻ തീരുമാനിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആർജവമുണ്ടാകും. പ്രാർഥനകളാൽ മനഃസമാധാനമുണ്ടാകും. മുടങ്ങികിടപ്പുള്ള വഴിപാടുകൾ ചെയ്‌തു തീർക്കും. തൊഴിൽ മേഖലയിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ഏറെ ശ്രമങ്ങൾക്കൊടുവിൽ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. ശുഭാപ്‌തി വിശ്വാസം വർധിക്കും. പദ്ധതി ആസൂത്രണങ്ങളിൽ അനുകൂല സാഹചര്യമുണ്ടാകും.
കുംഭക്കൂറ്‍ (അവിട്ടം 30 നാഴിക, ചതയം, പുരൂരുട്ടാതി 45 നാഴിക ): ആത്മവിശ്വാസത്തോടു കൂടി പുതിയ ഭരണ സംവിധാനം അവലംബിക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. വർഷങ്ങളായി ശ്രമിച്ചുവരുന്ന ഭൂമി വിൽപന സാധ്യമാകും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയം ഉണ്ടാകും. അനുരഞ്ജന ശ്രമം വിജയിക്കും. കർക്കശ മനോഭാവം ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകും. അശ്രദ്ധകൊണ്ടു പണനഷ്ടമുണ്ടാകും. സാമ്പത്തിക ക്രമക്കേടുകൾ പരിഹരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ബന്ധുക്കളോടൊപ്പം ആരാധനാലയ ദർശനം നടത്തും.
മീനക്കൂറ്‍ (പുരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി):പരിമിതികൾക്കനുസരിച്ചു പരമാവധി പ്രവർത്തിക്കാൻ തയാറാകും. നിലനിൽപിന്നാധാരമായ ഉദ്യോഗം ലഭിക്കും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലം ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും. എതിർപ്പുകളെ അതിജീവിക്കാനുള്ള ആർജവമുണ്ടാകും. സഹപ്രവർത്തകരുടെ സഹായത്താൽ പദ്ധതി പൂർത്തീകരിക്കും. ചില ചുമതലകൾ മറ്റുള്ളവരെ ഏൽപിച്ചു സ്വസ്ഥ ജീവിതം നയിക്കാൻ ആഗ്രഹിക്കും.