നവംബർ 01 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

നവംബർ 01 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 01 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 01 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

അശ്വതി: തൊഴിൽ തേടുന്നവർക്ക് തൊഴിൽ ലഭിക്കാൻ കാലതാമസം നേരിടും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ട് പോവണം. വിവാഹാലോചനകൾ മന്ദഗതിയിലാവും. അനാവശ്യ വിവാദങ്ങളിൽ നിന്നും അകലം പാലിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച നിർബന്ധം. ആരോഗ്യത്തിൽ ശ്രദ്ധവേണം. ശത്രുക്കളെ കരുതിയിരിക്കുക.

ADVERTISEMENT

ഭരണി: അകാരണ ഭയം ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തികൾ പൂർത്തീകരിക്കുവാൻ കാലതാമസം നേരിടും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഉടൻ ലഭിക്കില്ല. സന്താനങ്ങൾ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നതിനാൽ മനോവിഷമം ഉണ്ടാകും. വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണം. അസുഖങ്ങളെ അവഗണിക്കരുത്. ഭാര്യാഭർതൃ ബന്ധത്തിൽ വിള്ളൽ വരാതെ നോക്കണം.

കാർത്തിക: അപ്രതീക്ഷികമായ ചില മാറ്റങ്ങൾ സംഭവിക്കും. അതുമൂലം നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ വരാതെനോക്കണം. വരുമാനത്തിന്റെ നല്ലൊരു ശതമാനം കടം വീട്ടുവാൻ ഉപയോഗിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഉത്സാഹത്തോടു കൂടിയ സമീപനശൈലി മൂലം അസൂയാലുക്കൾ ഉണ്ടാവും. ശത്രുക്കളെ കരുതിയിരിക്കുക.

രോഹിണി: മനസ്സിന് ആത്മബലം കൂടും. കടബാധ്യതകൾ തീർക്കുന്നതിനുവേണ്ടി പരിശ്രമിക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന ചില സംഭവങ്ങളും ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. എതിർപ്പുകൾ ഉണ്ടാകുമെങ്കിലും ആത്മബലവും ബുദ്ധിയും കൊണ്ട് അതിജീവിക്കാൻ കഴിയും.

മകയിരം: കടുത്ത തീരുമാനങ്ങളിൽ മാറ്റം വരുത്തും. കാര്യഗൗരവമുള്ള സംഗതികൾക്ക് നേതൃത്വം നൽകും. ഔദ്യോഗിക തലത്തിലുള്ള വിഷമതകൾ കുറയും. ധനപരമായ പ്രയാസങ്ങൾ തരണം ചെയ്യും. വിവാദവിഷയങ്ങളിൽ നിന്നും കഴിവതും മാറി നിൽക്കണം. സ്വന്തക്കാരുടെ കടബാധ്യതകൾ തലയിലാകാതെ സൂക്ഷിക്കണം. ആരോഗ്യശ്രദ്ധ വേണം.

ADVERTISEMENT

തിരുവാതിര: ലാഭകരമായ സംഗതികൾ ധാരാളമുണ്ടാകും. തൊഴിൽ സ്ഥലത്തെ ആലോസരമായ കാര്യങ്ങൾക്ക് പരിഹാരം കാണും. ശത്രു പീഡയിൽ ശമനമുണ്ടാകും. കുടുംബകാര്യങ്ങൾ തന്ത്രപരമായി പരിഹരിക്കുന്നതിന് മുൻകൈയെടുക്കും. കടബാദ്ധ്യതകൾ തീർക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുന്നത് ആശ്ചര്യത്തിന് വഴിയൊരുക്കും.

പുണർതം:സാമ്പത്തിക ചിലവുകൾ വർധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അപ്രതീക്ഷിതമായ പല തടസ്സങ്ങളും ഉണ്ടാകും. വ്യാപാര രംഗത്ത് ലാഭമുണ്ടാക്കാൻ കഠിന പ്രയത്നം വേണ്ടിവരും. അന്യരിൽ അമിതവിശ്വാസം നന്നല്ല. ഹൃദ് രോഗികൾ ആഹാര കാര്യത്തിൽ അശ്രദ്ധ ഒഴിവാക്കണം. ദാമ്പത്യ ക്ലേശത്തിന് സാധ്യത ഉണ്ടെങ്കിലും പരസ്പര വിട്ടുവീഴ്ചകളിലൂടെ തരണം ചെയ്യും.

പൂയം: ദുർവാശി കലഹങ്ങൾക്ക് കാരണമാകും. തൊഴിൽ പരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപ്പെട്ട് മന:ക്ലേശം ഉണ്ടാകും. ജാമ്യം നിൽക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗങ്ങളെ അവഗണിക്കരുത്. വിദ്യാർഥികൾ അലസത വർധിക്കാതെ നോക്കണം. ഈശ്വര പ്രാർഥനകളാൽ ആപൽഘട്ടങ്ങൾ തരണം ചെയ്യും.

ആയില്യം: കർമ്മരംഗത്ത് തടസ്സങ്ങൾ നേരിടും. വിവാഹകാര്യത്തിൽ അറിവുള്ളവരോടു കൂടി ആലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളണം. പ്രയോജനമില്ലാത്ത കാര്യങ്ങളിൽപ്പെട്ട് സമയനഷ്ടവും സാമ്പത്തിക നഷ്ടവും സഹിക്കേണ്ടതായി വരും. ലോൺ അടവുകൾ മുടങ്ങാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കണം. വരവു ചെലവുകൾ പൊരുത്തപ്പെടാതെ വരും.

ADVERTISEMENT

മകം: ഊർജ്ജസ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിക്കുന്നത് ഫലപ്രാപ്തിയുണ്ടാകും. ആസ്മ ,അലർജി, അസ്ഥി രോഗങ്ങൾ ഉള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. യാത്രാ ക്ലേശങ്ങൾ ഉണ്ടായേക്കും. യാത്രകൾ കഴിവതും കുറക്കുക. അപ്രതീക്ഷിതമായി ചില നന്മകളും ഉണ്ടാകും. അനാവശ്യ മാനസികവിഭ്രാന്തി ഉപേക്ഷിക്കണം.

പൂരം: മാതാപിതാക്കളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കണം. വസ്തു വാങ്ങാനുള്ള അവസരങ്ങൾ ലഭിക്കും. ഗൃഹത്തിൽ അറ്റകുറ്റപണികൾ ചെയ്യാൻ സാധിക്കും. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കപ്പെടും. ഭരണരംഗത്തുള്ളവർക്ക് പ്രതിയോഗികളുടെ വിമർശനങ്ങൾക്കോ തദ്വാരയുണ്ടാകാവുന്ന അസ്വസ്ഥതകൾക്കോ അവസരങ്ങൾ സൃഷ്ടിക്കപ്പെടാം.

ഉത്രം: ചിട്ടി, ലോൺ ഇവ ലഭിക്കും. എന്നാൽ ചെലവ് അധികരിച്ചിരിക്കും. വാഹനവുമായി ബന്ധപ്പെട്ട ചില അറ്റകുറ്റപണികൾ ആവശ്യമായി വരും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. കലാകാരൻമാർക്കും പൊതു പ്രവർത്തകർക്കും പരിശ്രമത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കാനിടയുണ്ടാകും. ആരോഗ്യ ശ്രദ്ധ വേണം.

അത്തം: ജോലിക്ക് ശ്രമിക്കുന്നവർക്ക് ജോലി സാദ്ധ്യത വർധിക്കും. എന്നാൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിൽ രംഗത്ത് വിഷമങ്ങൾക്കിടവരും. തർക്കങ്ങളിലും വാദ പ്രതിവാദങ്ങളിലും ഏർപ്പെടാനുള്ള പ്രവണത ഉപേക്ഷിക്കണം. കുടുംബ ക്ഷേമത്തിനു വേണ്ടി കഠിനമായി പരിശ്രമിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

ചിത്തിര: ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ പല വിധ നേട്ടങ്ങളും കൈവരിക്കാൻ കഴിയും. വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം. സഹപ്രവർത്തകരിൽ ചിലരിൽ നിന്ന് വിപരീതാനുഭവങ്ങൾ ഉണ്ടാകും. ആഢംബരവസ്തുക്കൾക്ക് വേണ്ടി പണം ചിലവാക്കും. ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താൻ സാധിക്കും. സന്ധിസംഭാക്ഷണങ്ങളിൽ മദ്ധ്യസ്ഥത വഹിക്കുന്നത് പരമാവധി ഉപേക്ഷിക്കണം.

ചോതി: വിദ്യാർഥികൾക്ക് അലസത വർധിക്കും. വ്യാപാര വ്യവസായ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും. നിസ്സാര കാര്യങ്ങൾക്കു പോലും അഹോരാത്രം പ്രയത്നം വേണ്ടി വരും. ജീവിതയാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്. അമിത വേഗതയിലുള്ള വാഹന ഉപയോഗം കുറക്കണം.

വിശാഖം: സാഹചര്യങ്ങൾക്കനുസരിച്ച് ക്ഷമിക്കുവാനും സഹിക്കുവാനും തയ്യാറാകും. അപ്രതീക്ഷിതമായി സാഹചര്യങ്ങളെ അതിജീവിക്കുവാൻ സുഹൃത് സഹായം തേടും. വ്യക്തിത്വ വികസനത്തിന് തയ്യാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ഒരു പരിധിയലധികം പണം മുടക്കിയുള്ള പ്രവർത്തന മേഖലകളിൽ ഏർപ്പെടരുത്.

അനിഴം: അവസരങ്ങൾ വിനിയോഗിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. അസുഖങ്ങളാൽ ദുഃശ്ശീലങ്ങൾ ഒഴിവാക്കും. മാതാപിതാക്കളെ അനുസരിച്ചു പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. അപ്രാപ്യമായ വിഷയങ്ങളെ പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസികവിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. അനാവശ്യമായ ചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം.

തൃക്കേട്ട: എല്ലാ മേഖലകളിലും അധികച്ചെലവ് അനുഭവപ്പെടും. അശ്രദ്ധ കൊണ്ട് പണം നഷ്ടമാവാൻ സാധ്യത ഉണ്ട് . വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

മൂലം: നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂല വിജയമുണ്ടാകും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ ആഗ്രഹിക്കുന്ന വിധത്തിൽ അനുഭവഫലം ഉണ്ടാകും. സുഹൃദ് സദസ്സിൽ ആദരവും പ്രവർത്തന പഥങ്ങളിൽ വിജയവും ഉണ്ടാകും. അർഹമായ പിത്യസ്വത്ത് രേഖാപരമായി ലഭിക്കും.

പൂരാടം: പുണ്യപ്രവർത്തികൾക്ക് സഹകരിക്കും. സുപ്രധാനങ്ങളായ കാര്യങ്ങളിൽ സ്വവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാകും. സഹപ്രവർത്തകരുടെ സഹകരണത്താൽ പദ്ധതി സമർപ്പണത്തിൽ വിജയം ഉണ്ടാകും. ഗുണ നിലവാരം കുറഞ്ഞ സൗന്ദര്യ വർധക വസ്തുക്കളിൽ നിന്നു ത്വക് രോഗം പിടിപ്പെടും. ചെലവുകൾ നിയന്ത്രിക്കണം.

ഉത്രാടം: ഗവേഷകർക്കും വിദ്യാർഥികൾക്കും ഫലപ്രദമായ അവസരങ്ങൾ വന്നു ചേരും. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടതായി വരും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസമുണ്ടാകും. ചികിത്സകളാലും ഈശ്വര പ്രാർഥനകളാലും സന്താനഭാഗ്യമുണ്ടാകും.

തിരുവോണം: തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി ഉണ്ടാകും. പൂർവിക സ്വത്തിൽ ഗൃഹനിർമ്മാണം തുടങ്ങി വെക്കും. മംഗളവേളയിൽ മഹത് വ്യക്തികളെ പരിചയപ്പെടുവാനാവസരമുണ്ടാകും. മക്കളുടെ സൽപ്രവൃത്തികളാൽ സന്തോഷവും സമാധാനവും ഉണ്ടാകും . നല്ല വിവാഹാലോചനകൾ വന്നു ചേരും. പുത്രപൗത്രാദികളോടൊപ്പം വിദേശത്ത് താമസിക്കുവാനവസരമുണ്ടാകും.

അവിട്ടം: സങ്കീർണമായ പ്രശ്നങ്ങളെ ലാഘവത്തോടുകൂടി അഭിമുഖികരിക്കുവാനവസരമുണ്ടാകും. പുണ്യ - തീർഥ ദേവാലയ യാത്രകൾക്ക് അവസരം വന്നുചേരും. പാരമ്പര്യ പ്രവൃത്തികളിൽ വ്യാപൃതനാകുന്നതിനാൽ മാതാപിതാക്കൾക്ക് സന്തോഷമുണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ശത്രുക്കളെ കരുതിയിരിക്കുക.

ചതയം: വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുവാനുള്ള യുക്തിയും നിഷ്കർഷയും ഉണ്ടാകും. അപ്രധാനങ്ങളായ കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്. ആരോഗ്യ ശ്രദ്ധ വേണം.

പൂരൂരുട്ടാതി: തൊഴിൽ മേഖലകളിലുള്ള ഗതിവിഗതികൾക്കനുസരിച്ച് ജീവിതം നയിക്കേണ്ടതായി വരും. സാമ്പത്തിക വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. വസ്തുതകൾക്ക് നിരക്കാത്ത പ്രവൃത്തികളിൽ നിന്നും പിൻമാറുന്നത് ഭാവിയിലേക്ക് ഗുണകരമാകും. ഭൂമിവിൽപ്പനയ്ക്ക് തടസ്സമുണ്ടാകും. സാഹസ പ്രവൃത്തികളിൽ നിന്നും പിൻമാറണം. അഹംഭാവം ഒഴിവാക്കണം.

ഉത്ത്യട്ടാതി: ആരോഗ്യ സംരംക്ഷണത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഭക്ഷ്യ വിഷബാധയേൽക്കാതെ സൂക്ഷിക്കണം. അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ അഹോരാത്രം പ്രവർത്തിക്കും. അനാവശ്യ കാര്യങ്ങൾക്കുള്ള പരിഭ്രമം ഒഴിവാക്കണം. കടം കൊടുക്കുക, ജാമ്യം നിൽക്കുക തുടങ്ങിയവ അരുത്. അസുഖങ്ങളെ അവഗണിക്കരുത്.

രേവതി: അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. വിദ്യാർഥികൾ അലസത വെടിഞ്ഞ് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അനാവശ്യ കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. നീതിയുക്തമായ സമീപനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും.

ലേഖിക

ജ്യോതിഷി പ്രഭാസീന സി.പി.

ഹരിശ്രീ

പി ഒ മമ്പറം

വഴി: പിണറായി

കണ്ണൂർ ജില്ല

ഫോ: 9961442256

Email ID : prabhaseenacp@gmail.com

English Summary:

Malayalam Monthly horoscope by Prabha Seena. Monthly predictions for all 27 birth star , offering insights into your career, finances, relationships, and well-being.