അശ്വതി : ധനപരമായി വാരം അനുകൂലം. മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും. വിവാഹ ആലോചനകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഭക്ഷണസുഖം വർധിക്കും.

അശ്വതി : ധനപരമായി വാരം അനുകൂലം. മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും. വിവാഹ ആലോചനകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഭക്ഷണസുഖം വർധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : ധനപരമായി വാരം അനുകൂലം. മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും. വിവാഹ ആലോചനകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഭക്ഷണസുഖം വർധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : ധനപരമായി വാരം അനുകൂലം. മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. തൊഴിൽപരമായ നേട്ടങ്ങൾ കൈവരിക്കും. വിവാഹ ആലോചനകളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഭക്ഷണസുഖം വർധിക്കും. 

ഭരണി : ബന്ധുജനങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. ആരോഗ്യപരമായി വാരം അനുകൂലം. രോഗദുരിതത്തിൽ ശമനം പ്രതീക്ഷിക്കാം. സന്താനഗുണങ്ങളെ കൊണ്ടുള്ള അനുഭവ ഗുണവർധന. പണമിടപാടുകളിൽ നേട്ടം. 

ADVERTISEMENT

   കാർത്തിക : കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം. ഭൂമി വിൽപനയിൽ തീരുമാനമുണ്ടാകും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സുഹൃത്തുക്കൾ വഴി ഗുണം വർധിക്കും. സർക്കാർ ആനുകൂല്യം.

രോഹിണി : സ്വന്തമായി ചെയ്യുന്ന തൊഴിലിൽ ധനനഷ്ടം നേരിടും. ശാരീരികവും മാനസികവുമായ ക്ഷീണം. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ടകാര്യങ്ങളിൽ വിജയം കാണില്ല. ബന്ധുഗുണം ലഭിക്കും.  

മകയിരം : കുടുംബസ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്തും. വിദേശ തൊഴിലിൽ പ്രശ്നങ്ങൾ ഉടലെടുക്കും. ബന്ധുക്കൾ തമ്മിൽ ഭിന്നത ഉടലെടുക്കും. ദാമ്പത്യപരമായ പ്രശ്നങ്ങൾ ശമിക്കും.

തിരുവാതിര : ആയുധം, വാഹനം ഇവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഭവനത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടി വരും. പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃത്തുക്കളിൽ നിന്നുള്ള സഹായം വർധിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി കൈവരിക്കും. 

ADVERTISEMENT

പുണർതം : സാമ്പത്തിക വിഷമം നേരിടും. സ്വത്തു സംബന്ധമായ തർക്കങ്ങൾ ഉണ്ടാവാം. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. യാത്രകൾ വേണ്ടിവരും. ഭക്ഷണസുഖം കുറയും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. 

പൂയം : ചികിത്സകളിൽ കഴിയുന്നവർക്ക് ഔഷധ സേവ അവസാനിപ്പിക്കുവാൻ സാധിക്കും. ധനപരമായി വാരം പൊതുവെ അനുകൂലമല്ല.  ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. മനഃസുഖം കുറയും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ.

ആയില്യം : അനാവശ്യമായ പണച്ചെലവ് നേരിടും. അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക. കൂടുതൽ യാത്രകൾ വേണ്ടി വരും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം. ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം. ബിസിനസ് പുഷ്ടിപ്പെടും.

മകം : അവിചാരിത യാത്രകൾ വേണ്ടിവരും. എല്ലാക്കാര്യങ്ങളിലും മാനസിക സന്തോഷം വർധിക്കും. അകന്നു കഴിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടി വരും. വാക്കുറപ്പിച്ച ഭൂമി വിൽപന മാറിപ്പോകും.  

ADVERTISEMENT

പൂരം : ബിസിനസിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നതകൾ ശമിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ബിസിനസിൽ നേട്ടം.

ഉത്രം : പൊതുവെ അനുകൂലമായ വാരം. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. പണച്ചെലവധികരിക്കും. കൈമോശം വന്ന സാധനങ്ങൾ തിരികെ ലഭിക്കും. 

അത്തം : ബന്ധുക്കൾ തമ്മിലുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. ധനപരമായി അനുകൂല വാരമാണ്. പ്രണയബന്ധിതർക്ക് മുതിർന്നവരിൽ നിന്നുള്ള അംഗീകാരം ലഭിക്കും. 

ചിത്തിര : കൃഷി ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം. തൊഴിൽപരമായ മേന്മ വർധിക്കും. അനാവശ്യമായ അലസത പിടികൂടും. സന്താനങ്ങൾക്ക് വിദ്യാഭ്യാസപരമായ പുരോഗതി. 

ചോതി : പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റി വയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസിൽ ധനനഷ്ടം നേരിടും. മംഗള കർമങ്ങളിൽ സംബന്ധിക്കും. 

വിശാഖം : പുതിയ വാഹനം വാങ്ങുവാൻ അവസരമൊരുങ്ങും. അനാവശ്യ വിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക. സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. വ്യവഹാരങ്ങളിൽ വിജയം. 

അനിഴം : ഉല്ലാസ യാത്രകളിൽ സന്തോഷം ലഭിക്കും. കുടുംബസുഖ വർധനയുണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പുതിയ വസ്ത്രാഭരണങ്ങൾ ഉപഹാരമായി ലഭിക്കും. വിവാഹം വാക്കുറപ്പിക്കും. 

തൃക്കേട്ട : സന്താനങ്ങൾക്കായി പണച്ചെലവ്. ഇരുചക്ര വാഹനം മൂലം ധനനഷ്ടം. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവ വേണ്ടി വരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത.

മൂലം : തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദപരമായ സമീപനം പ്രതീക്ഷിക്കാം. 

പൂരാടം : കര്‍മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാന്‍ സാധിക്കും. 

ഉത്രാടം : വിവാഹ ആലോചനകളിൽ അനുകൂല തീരുമാനം എടുക്കുവാൻ സാധിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളിൽ താല്‍പര്യം വര്‍ധിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. 

തിരുവോണം : അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ കൂടും. ജീവിത പങ്കാളിയില്‍ നിന്നും പിന്തുണ  ലഭിക്കും.

അവിട്ടം : വാക്സാമര്‍ഥ്യം മുഖേന കാര്യവിജയം. സഹപ്രവർത്തകരുടെ അനുമോദനം ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാനസിക സംഘർഷങ്ങള്‍ക്ക് ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. 

ചതയം : ദമ്പതികൾ തമ്മിൽ നിലനിന്ന അഭിപ്രായ വ്യത്യാസം ശമിക്കും. ഇന്റര്‍വ്യൂകളിൽ പങ്കെടുക്കുന്നവര്‍ക്ക് കാര്യങ്ങൾ കഠിനമായിരിക്കും. തൊഴില്‍രഹിതർ നടത്തുന്ന പരിശ്രമങ്ങൾ വിജയിച്ചുവെന്ന് വരില്ല. വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങൾ മാറികിട്ടും. 

പൂരുരുട്ടാതി : മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. 

ഉത്തൃട്ടാതി : കര്‍മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കുവാന്‍ സാധ്യത. യാത്രകള്‍ മുഖേന ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

രേവതി : ജലജന്യരോഗ സാധ്യത. പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും. പഠനരംഗത്ത് മികവ് പുലര്‍ത്തും. സ്വദേശം വിട്ട് സഞ്ചരിക്കേണ്ടിവരും.

English Summary:

Weekly star predictions in Malayalam by Sajeev Shastharam for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.