അശ്വതി: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. ഭരണി: പുത്രന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. കാർത്തിക: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ

അശ്വതി: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. ഭരണി: പുത്രന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. കാർത്തിക: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. ഭരണി: പുത്രന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. കാർത്തിക: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ചു മറ്റൊന്നിനു ചേരും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. 

ഭരണി: പുത്രന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും.

ADVERTISEMENT

കാർത്തിക: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. കുടുംബജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും.

രോഹിണി: ആഡംബരങ്ങൾക്കും ആർഭാടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കും.

മകയിരം: ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. സഹപ്രവർത്തകരുടെ സഹായാഭ്യർഥന നിറവേറ്റുവാൻ തയാറാകും.

തിരുവാതിര: വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.

ADVERTISEMENT

പുണർതം: നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കും. ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും. പൂർണ സ്വാതന്ത്ര്യത്തോടുകൂടി പുതിയ ചുമതല ഏറ്റെടുക്കും.

പൂയം: പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഔദ്യോഗികമായ യാത്രകൾ മാറ്റിവയ്ക്കുവാൻ നിർബന്ധിതനാകും.

ആയില്യം: വരവും ചെലവും തുല്യമായിരിക്കും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും.

മകം: അർഹമായ പൂർവികസ്വത്ത് ലഭിക്കുവാൻ ധാരണയാകും. ദാമ്പത്യസൗഖ്യമുണ്ടാകും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.

ADVERTISEMENT

പൂരം: സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമ നിമിഷത്തിൽ അംഗീകാരം ലഭിക്കും. വാഗ്ദാനങ്ങൾ നിറവേറ്റുവാൻ കഠിനപ്രയത്നം വേണ്ടിവരും.

ഉത്രം: അന്തരീക്ഷത്തിലെ വ്യതിയാനത്താൽ കഫ-നീർദോഷ രോഗപീഡകൾ വർധിക്കും. മാതാപിതാക്കളുടെ ഉപദേശത്താൽ ഉപരിപഠനത്തിനു ചേരുവാൻ തീരുമാനിക്കും.

അത്തം: അനാവശ്യ ചിന്തകൾ ഉപേക്ഷിക്കണം. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും.

ചിത്തിര: സത്യസന്ധമായ പ്രവർത്തനങ്ങൾ മേലധികാരിയുടെ തെറ്റിദ്ധാരണകൾ നീക്കും. ചെലവു വർധിച്ചതിനാൽ ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും.

ചോതി : വ്യക്തിത്വവികസന പദ്ധതിയിൽ ചേരുവാനിടവരും. പാരമ്പര്യ പ്രവൃത്തികളിൽ പരിശീലനം തേടും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം.

വിശാഖം: പ്രതികൂല സാഹചര്യങ്ങളും പ്രലോഭനങ്ങളും ഉണ്ടാകുമെങ്കിലും സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാത്ത നിലപാടിനാൽ അനുകൂലസാഹചര്യങ്ങൾ വന്നുചേരും.

അനിഴം: വ്യവസ്ഥയില്ലാത്ത കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറും. മാതാപിതാക്കൾക്ക് അഭിവൃദ്ധിയുണ്ടാകും.

തൃക്കേട്ട: ശാസ്ത്രീയ വശം ശരിയാണെങ്കിലും പ്രായോഗിക വശം ചിന്തിച്ചു മാത്രമേ പ്രവർത്തി‌ക്കാവൂ. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും.

മൂലം: പുതിയ ജീവിതശൈലി അവലംബിക്കുവാൻ തയാറാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും.

പൂരാടം: സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നും രക്ഷിക്കുവാൻ സാധിക്കും. കാര്യനിർവഹണശക്തി വർധിക്കുന്നതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുവാനിടവരും.

ഉത്രാടം: പുതിയ സുഹൃത്ബന്ധങ്ങൾ ഉടലെടുക്കും. വരവും ചെലവും തുല്യമായിരിക്കും. സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും.

തിരുവോണം: സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിനാൽ മനസ്സന്തോഷം തോന്നും.

അവിട്ടം: ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കുവാനിടവരും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും.

ചതയം: പുതിയ സ്ഥലത്തു ഭവനനിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. യാത്രകൾ ഫലപ്രദമാകും. വാഹനത്തിനു ചെറിയ തകരാറുകൾ വരാൻ സാധ്യതയുണ്ട്.

പൂരുരുട്ടാതി: വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. പ്രതിസന്ധികൾ തരണം ചെയ്യുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കുവാനിടവരും.

ഉത്തൃട്ടാതി: സത്യാവസ്ഥ അന്വേഷിച്ചറിയാതെ ഒരുകാര്യത്തിലും പ്രതികരിക്കരുത്. വിട്ടുവീഴ്ചാ മനോഭാവത്താൽ ദാമ്പത്യജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

രേവതി: രക്തസമ്മർദാധിക്യത്താൽ മുൻകോപം വർധിക്കും. ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതിനാൽ ആശ്വാസം ഉണ്ടാകും.

English Summary:

Weekly star predictions by renowned astrologer Kanippayyur Narayanan Namboodiripad for the week of November 10th to 16th. Each star sign (Ashwathi to Revathi) receives personalized predictions covering various aspects of life, including career, finances, relationships, and health.