അശ്വതി : മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ അനായാസേന സാധിക്കും. ആരോഗ്യപരമായി മെച്ചം. വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും. തൊഴിൽപരമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടി വരും. ഭാര്യ ഭർത്തൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. കുടുംബത്തിൽ അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും.

അശ്വതി : മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ അനായാസേന സാധിക്കും. ആരോഗ്യപരമായി മെച്ചം. വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും. തൊഴിൽപരമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടി വരും. ഭാര്യ ഭർത്തൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. കുടുംബത്തിൽ അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ അനായാസേന സാധിക്കും. ആരോഗ്യപരമായി മെച്ചം. വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും. തൊഴിൽപരമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടി വരും. ഭാര്യ ഭർത്തൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. കുടുംബത്തിൽ അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ അനായാസേന സാധിക്കും. ആരോഗ്യപരമായി മെച്ചം. വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും. തൊഴിൽപരമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടി വരും. ഭാര്യ ഭർത്തൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. കുടുംബത്തിൽ അന്യരുടെ ഇടപെടൽ മാനസിക സംഘർഷം സൃഷ്ടിക്കും. 

ഭരണി : ഭവനത്തിനും വാഹനത്തിനും അറ്റകുറ്റപ്പണികൾ  വേണ്ടിവരും. തൊഴിലിൽ അനുകൂലമായി നിലനിന്നിരുന്ന സാഹചര്യം മാറും.  പ്രവർത്തനതടസ്സം നേരിടും. ദേശം വിട്ടുള്ള യാത്രകൾ വേണ്ടി വരും. സന്താനങ്ങൾക്ക് രോഗദുരിതം. മാനസിക സമ്മർദം അധികരിക്കും.  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

ADVERTISEMENT

കാർത്തിക : ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവിക്കേണ്ടി വരും. തൊഴിലിൽ നിന്ന് അവധിയെടുത്ത് വിട്ടു നിൽക്കേണ്ടി വരും. പ്രധാനപ്പെട്ട കാര്യങ്ങളിൽ വിജയം കാണില്ല. ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകൾ മൂലം മനസ്സു വിഷമിക്കും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കും.

രോഹിണി : വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ധനപരമായ അധികച്ചെലവ്. ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും. ബന്ധുജന സഹായം ലഭിക്കും. സാമ്പത്തിക വിഷമതകൾ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. 

മകയിരം : തൊഴിലന്വേഷണങ്ങളിൽ വിജയം. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്ത്ര-ആഭരണ ലാഭം. മനഃസുഖം വർധിക്കും. അലങ്കാര വസ്തുക്കൾക്കായി പണച്ചെലവ്. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

തിരുവാതിര : പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടു നിന്നിരുന്നവര്‍ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും തടസ്സം നേരിടാം. മംഗള കർമങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും. 

ADVERTISEMENT

പുണർതം: സുഹൃത്തുക്കൾ മൂലം അപവാദം കേൾക്കുവാൻ ഇടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില്‍ ചാടും. ആരോഗ്യപരമായി  വാരം അനുകൂലമല്ല. നേത്ര രോഗബാധയ്ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. ഇന്റർവ്യൂകളിൽ ജയിച്ച് തൊഴില്‍ ലഭിക്കുവാൻ സാധ്യത. 

പൂയം : ആരോഗ്യ വിഷമതകൾ ശമിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദ ബന്ധം സ്ഥാപിക്കും. മനസ്സിൽ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. ബന്ധുഗുണം വർധിക്കും. 

ആയില്യം : പണമിടപാടുകളിൽ നഷ്ടം നേരിടുവാൻ സാധ്യത. പിതാവിന് അരിഷ്ടതകൾ. വളരെക്കാലമായി അനുകൂലമായി നിന്നിരുന്നവർക്ക് മാനസിക വിരോധം. അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. 

മകം : അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‍പം കൂടി നീട്ടി വയ്ക്കുന്നതുത്തമം. അനാവശ്യമായി ധനനഷ്ടം വരാനിടയുണ്ട്. ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാർ ജീവനക്കാര്‍ക്ക് വാരം അനുകൂലമല്ല.  തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 

ADVERTISEMENT

പൂരം : താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. കലാരംഗത്ത് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. അടുത്ത സുഹൃത്തുക്കളുമായി നിലനിന്നിരുന്ന ഭിന്നത മാറും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.  

ഉത്രം : ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അതൃപ്തി, സ്ഥലം മാറ്റം എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏര്‍പ്പെടും. പൊതുപ്രവർത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതിയിൽ കുറവുണ്ടാകും. മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

അത്തം : തൊഴിൽപരമായി വാരം അനുകൂലം. വിവാഹാലോചനകൾ തീരുമാനമാകും. പുതിയ ആഭരണം, വസ്ത്രം, വാഹനം എന്നിവ  വാങ്ങും. ഉപഹാരങ്ങൾ ലഭിക്കുവാന്‍ ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടി വരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള അരിഷ്ടതകൾക്കു സാധ്യത.

ചിത്തിര : അപ്രതീക്ഷിത ചെലവുകള്‍ വർധിക്കും. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കും. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. തൊഴിൽരംഗത്ത് ഉത്തരവാദിത്തം വര്‍ധിക്കും

ചോതി : മാനസികമായി നിലനിന്നിരുന്ന ചില ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിനോദങ്ങളിൽ നിന്ന് മനസിന് സുഖം ലഭിക്കും.  

വിശാഖം : പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും. ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. 

അനിഴം : കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിർന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല.  ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും. 

തൃക്കേട്ട : പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരൽ. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂർവിക സ്വത്തു ലഭിക്കാൻ യോഗമുണ്ട്. യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. വീഴ്ച, പരുക്ക് എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

മൂലം : ബിസിനസില്‍ നിന്നു നേട്ടം. മനഃസുഖം വർധിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകൾ നടത്തേണ്ടി വരും. വാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.

പൂരാടം : തൊഴിൽ മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഇവ ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. പണമിടപാടുകളിൽ  കൃത്യത പുലർത്തും. കടം നൽകിയ പണം തിരികെ ലഭിക്കും.

ഉത്രാടം : അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമാണം പൂർത്തീകരിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. അസാധ്യമെന്നു കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ പൂർവ സ്ഥിതിയിലെത്തും. 

തിരുവോണം : ശത്രുക്കള്‍ക്കുമേൽ വിജയം. ഭക്ഷണസുഖം ഉണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാന്‍ സാധിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും.  വ്യാപാരമേഖലയിൽ നിന്ന് വിജയം.

അവിട്ടം : ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം ശമിക്കും. ദൂരയാത്ര കൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കും.

ചതയം : പ്രവര്‍ത്തനരംഗത്ത് ഉയർച്ച അനുഭവപ്പെടും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. പഠന നിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങൾ കൈവരിക്കും. പണമിടപാടുകളിൽ നേട്ടങ്ങൾ. സാമ്പത്തിക വിഷമതകളിൽ ശമനം.

പൂരുരുട്ടാതി : വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടി വരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്.  കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. 

ഉത്തൃട്ടാതി : ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടി വരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ആരോഗ്യ വിഷമതകൾ അകന്ന് ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.  

രേവതി : കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെ വരും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ബന്ധുക്കള്‍ നിമിത്തം നേട്ടം.

English Summary:

Weekly Star predictions in Malayalam by Sajeev Shastharam for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.