ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
അശ്വതി: വരവും ചെലവും തുല്യമായതിനാൽ നീക്കിയിരിപ്പ് കുറയും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ഭരണി: സാംക്രമിക രോഗങ്ങൾ പിടിപെടും. പുത്രന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. പുനഃപരീക്ഷയിൽ വിജയം കൈവരിക്കും. കാർത്തിക: അപര്യാപ്തതകൾ മറന്ന് ആശയം സഫലമാക്കുക എന്ന ലക്ഷ്യത്തോടു കൂടി
അശ്വതി: വരവും ചെലവും തുല്യമായതിനാൽ നീക്കിയിരിപ്പ് കുറയും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ഭരണി: സാംക്രമിക രോഗങ്ങൾ പിടിപെടും. പുത്രന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. പുനഃപരീക്ഷയിൽ വിജയം കൈവരിക്കും. കാർത്തിക: അപര്യാപ്തതകൾ മറന്ന് ആശയം സഫലമാക്കുക എന്ന ലക്ഷ്യത്തോടു കൂടി
അശ്വതി: വരവും ചെലവും തുല്യമായതിനാൽ നീക്കിയിരിപ്പ് കുറയും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ഭരണി: സാംക്രമിക രോഗങ്ങൾ പിടിപെടും. പുത്രന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. പുനഃപരീക്ഷയിൽ വിജയം കൈവരിക്കും. കാർത്തിക: അപര്യാപ്തതകൾ മറന്ന് ആശയം സഫലമാക്കുക എന്ന ലക്ഷ്യത്തോടു കൂടി
അശ്വതി: ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ഭരണി: ദീർഘകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. സുഹൃത്തിന്റെ ഉപദേശത്താൽ ഉപരിപഠനത്തിനു ചേരും. സംസർഗഗുണത്താൽ സദ്ചിന്തകൾ വർധിക്കും.
കാർത്തിക: ആസൂത്രിത പദ്ധതികളിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. വിമർശനങ്ങളും പരിഹാസങ്ങളും ജീവിതശൈലിയിൽ മാറ്റം വരുത്തുവാൻ ഉപകരിക്കും.
രോഹിണി: പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ തൃപ്തിയായ രീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കും. സമാനചിന്താഗതി ഉള്ളവരുമായി സൗഹൃദത്തിൽ ഏർപ്പെടുവാൻ അവസരമുണ്ടാകും. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കണം.
മകയിരം: പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ പലപ്പോഴും ഗുരുനാഥന്റെ വാക്കുകൾ ഉപകരിക്കും. സാമ്പത്തിക വിഭാഗത്തിൽ വളരെ സൂക്ഷിക്കണം.
തിരുവാതിര: അടിസ്ഥാനരഹിതമായ കാര്യങ്ങൾക്കുപോലും അപകീർത്തി ഉണ്ടാകും. മാതാപിതാക്കളുടെ കാര്യങ്ങൾ നിറവേറ്റാൻ കഴിയുന്നതിൽ കൃതാർഥനാകും.
പുണർതം: കടം കൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിൽ ആത്മനിർവൃതിയുണ്ടാകും.
പൂയം: വ്യവഹാരവിജയത്താൽ അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പ്രയത്നങ്ങൾക്ക് അന്തിമമായി അനുഭവഫലമുണ്ടാകും.
ആയില്യം: പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും. ഉദ്യോഗത്തോടനുബന്ധമായി ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.
മകം: സജ്ജനസംസർഗത്താൽ സദ്‌ചിന്തകൾ വർധിക്കും. അവസ്ഥാഭേദങ്ങൾക്ക് അനുസരിച്ചു മാറുന്ന പുത്രന്റെ സമീപനത്തിൽ ആശങ്ക വർധിക്കും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണു നല്ലത്.
പൂരം: ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. വിജ്ഞാനപ്രദമായ കാര്യങ്ങൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
ഉത്രം: പുനരാലോചനയിൽ വിദേശബന്ധമുള്ള വ്യാപാരങ്ങളിൽ നിന്നും പിന്മാറും. ഉത്തരവാദിത്തം കൂടുതലുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്.
അത്തം: ആദർശശുദ്ധിയോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. കലാകായിക മത്സരങ്ങൾക്ക് പരിശീലനം ആരംഭിക്കും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും.
ചിത്തിര: ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും. ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതിസമർപ്പണത്തിനു തയാറാകും. അമിതാവേശം നിയന്ത്രിക്കണം.
ചോതി: സുഹൃത്‌നിർദേശത്താൽ ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും. ദേഹാസ്വാസ്ഥ്യത്താൽ അവധിയെടുക്കുവാൻ ഇടവരും. വിശ്വസ്‌ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും.
വിശാഖം: അദൃശ്യവും അപരിചിതവുമായ മേഖലകളിൽ പണം മുടക്കരുത്. വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലാത്തതിനാൽ പരിഹാസം കേൾക്കേണ്ടിവരും.
അനിഴം: അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിൽ ആത്‌മസാക്ഷാത്ക്കാരം ഉണ്ടാകും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കും.
തൃക്കേട്ട: അവസരോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങൾ ഒഴിവാകും. മേലധികാരി പുതിയതായി തുടങ്ങുന്ന സംരംഭത്തിൽ പങ്കുചേരുവാനുള്ള അവസരം സർവാത്മനാ സ്വീകരിക്കും.
മൂലം: വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ഭക്ഷണക്രമീകരണവും ശീലിക്കും.
പൂരാടം: വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വിമർശനങ്ങളെ നേരിടുവാനുള്ള ആത്മധൈര്യം ആർജിക്കും.
ഉത്രാടം: ഊഹക്കച്ചവടത്തിൽ സാമ്പത്തികനഷ്ടമുണ്ടാകും. ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതിസമർപ്പണത്തിനു തയാറാകും. നിക്ഷേപസമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും.
തിരുവോണം: വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. പിതാവിന് അഭിവൃദ്ധിയുണ്ടാകും. വ്യവസ്ഥകൾ പാലിക്കും.
അവിട്ടം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ കരാർജോലികൾ ഏറ്റെടുക്കും.
ചതയം: ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പണം നിക്ഷേപിക്കും. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. പൊതുപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കും.
പൂരുരുട്ടാതി: പ്രവൃത്തിമണ്ഡലങ്ങളിൽ ഉണർവ് അനുഭവപ്പെടും. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും. വിശ്വാസയോഗ്യമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും നിരുപാധികം പിന്മാറും.
ഉത്തൃട്ടാതി: ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങളിൽ നിഷ്പക്ഷമനോഭാവം സ്വീകരിക്കും. മേലധികാരി നിർദേശിക്കുന്ന പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.
രേവതി: ആഗ്രഹ പൂർത്തീകരണത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും. മാതാപിതാക്കളുടെ വാക്കുകൾക്കു പ്രാധാന്യം നൽകും.