അശ്വതി: വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധകൊണ്ടു വീഴ്ചയും ദേഹത്തിൽ മുറിവുകളും ഉണ്ടാകും. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടു പോകും.

അശ്വതി: വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധകൊണ്ടു വീഴ്ചയും ദേഹത്തിൽ മുറിവുകളും ഉണ്ടാകും. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടു പോകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധകൊണ്ടു വീഴ്ചയും ദേഹത്തിൽ മുറിവുകളും ഉണ്ടാകും. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടു പോകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി: വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും. അശ്രദ്ധകൊണ്ടു വീഴ്ചയും ദേഹത്തിൽ മുറിവുകളും ഉണ്ടാകും. അധ്വാനഭാരവും ചുമതലകളും കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുമെങ്കിലും ചിലതു വിട്ടു പോകും.

ഭരണി: അലസരായ ജോലിക്കാരെ ഒഴിവാക്കി കർമോത്സുകരായവരെ നിയമിക്കും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. സന്ധിവേദനയ്ക്ക് ആയുർവേദ –പ്രകൃതി ചികിത്സകൾ തുടങ്ങും. വിവിധ പ്രവൃത്തിമേഖലകളിൽ ഏർപ്പെടുത്തുന്നതിനാൽ അനുഭവജ്ഞാനവും പ്രവൃത്തിപരിചയവും നേടും. സത്യാവസ്ഥ ബോധിപ്പിക്കാൻ കഴിയുന്നതിനാൽ അനിഷ്ടാവസ്ഥകൾ ഒഴിവാകും. 

ADVERTISEMENT

കാർത്തിക:വേറിട്ടു താമസിച്ചിരുന്ന ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാനുള്ള സാഹചര്യമുണ്ടാകും. സജീവസാന്നിധ്യത്താൽ വ്യാപാര–വിപണന–വിതരണ മേഖലകളിലുള്ള അനിശ്ചിതാവസ്ഥ ഒഴിഞ്ഞുമാറി, നിലനിൽപ് ഉണ്ടാകും. റോഡ് വികസനത്തിനു ഭൂമി വിട്ടുകൊടുക്കുവാനിടവരും. ദുരാചാരങ്ങൾ ഉപേക്ഷിച്ച് സദാചാരപ്രവൃത്തികളിൽ ഏർപ്പെടുന്നതിനാൽ സമാധാനമുണ്ടാകും. നഷ്ടസാധ്യതകൾ വിലയിരുത്തി ചില കർമമണ്ഡലങ്ങളിൽ നിന്നു വിട്ടു നിൽക്കും. 

രോഹിണി:മാതാപിതാക്കളെ അനുസരിക്കുക, ആദരിക്കുക തുടങ്ങിയവ ആദരങ്ങൾക്കു വഴിയൊരുക്കും. വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. വാക്കും പ്രവൃത്തിയും വ്യത്യസ്തമാവാതെ സൂക്ഷിക്കണം. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. 

മകയിരം:പ്രണയബന്ധം സഫലമാകും. സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. മേലധികാരിക്കു തൃപ്തിയാകുംവിധത്തില്‍ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. സുതാര്യതയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിച്ച് സർവകാര്യവിജയം നേടും. സുരക്ഷിതമായ ഗൃഹത്തിലേക്കു മാറിത്താമസിക്കും. 

തിരുവാതിര:മകളുടെ സുരക്ഷിതത്വം മാനിച്ച് സുരക്ഷിതത്വമുള്ള സ്ഥലത്തേക്കു മാറിത്താമസിക്കും. സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസമാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. കുടുംബബന്ധം നിലനിർത്താനും സ്വത്തുതർക്കം പരിഹരിക്കാനും വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. അർഹമായ കാര്യങ്ങൾ അനുഭവത്തോടു കൂടി പ്രാബല്യത്തിൽ വന്നു ചേരും. 

ADVERTISEMENT

പുണർതം:സമ്പൂർണ അധികാരം ലഭിച്ചതിനാല്‍ ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അനുകൂല പ്രതികരണമുണ്ടാകും. ആധ്യാത്മിക – ആത്മീയ പ്രഭാഷണങ്ങൾ ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള മനസ്സിനെ ഉണർത്തും. നഷ്ട സാധ്യതകളെ വിലയിരുത്തി, വ്യവസായം വിൽപന ചെയ്ത്, വിദേശയാത്ര പുറപ്പെടും. ആത്മവിശ്വാസക്കുറവിനാൽ ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറുകയാണു നല്ലത്. 

പൂയം:കീഴ്ജീവനക്കാരുടെ പിൻബലത്താൽ പുതിയ കരാറുജോലിയില്‍ ഒപ്പു വയ്ക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. ബൃഹത്തായ വികസനപദ്ധതി ആസൂത്രണസംഘത്തിൽ ഉൾപ്പെടുവാനിടവന്നതിനാൽ ആത്മാഭിമാനം തോന്നും. സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസമാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. 

ആയില്യം:വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുവാൻ സാധിക്കും. അർഹമായ പൂർവികസ്വത്തുക്കൾ രേഖാപരമായി ലഭിക്കും. സെമിനാറുകളിലും മറ്റും അറിവുള്ളതിനെക്കാൾ ഭംഗിയായി അവതരിപ്പിക്കുവാൻ സാധിച്ചതിൽ ആശ്ചര്യമനുഭവപ്പെടും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. ശുഭാപ്തിവിശ്വാസവും കാര്യനിർവഹണശക്തിയും കൂടും.

മകം:കർമമേഖലകളിൽ അത്യധ്വാനം ചെയ്താലും പ്രതീക്ഷിച്ച അംഗീകാരവും അനുഭവവും ഉണ്ടാകുകയില്ല. നവദമ്പതികളെ ആശീർവദിക്കാൻ അവസരമുണ്ടാകും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ദീർഘകാലപദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. വർഷങ്ങൾക്കു മുൻപ് അപേക്ഷിച്ച വിദേശസ്ഥിരതാമസാനുമതി ലഭിക്കും. 

ADVERTISEMENT

പൂരം:പലവിധ വിശേഷ അവസരങ്ങൾക്കും ഉത്സവാഘോഷങ്ങൾക്കുമായി പലപ്പോഴും ജന്മനാട്ടിൽ വന്നു പോകുവാനിടവരും. മറ്റുള്ളവരുടെ ദൃഷ്ടിയിൽ ധനാഢ്യനെന്നു തോന്നുന്ന വിധത്തിൽ ജീവിതവൃത്തി നയിക്കുന്നതിൽ ആത്മാഭിമാനം തോന്നും. കർമമേഖലകളിൽ അത്യധ്വാനം ചെയ്താലും പ്രതീക്ഷിച്ച അംഗീകാരവും അനുഭവവും ഉണ്ടാകില്ല. നവദമ്പതികളെ ആശീർവദിക്കാൻ അവസരമുണ്ടാകും. അധികൃതരുടെ ആജ്ഞകൾ അർധമനസ്സോടു കൂടി ചെയ്തു തീർക്കും. 

ഉത്രം:ജനോപകാരപ്രദമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് ആശ്വാസത്തിനും മനഃസംത‍ൃപ്തിക്കും അംഗീകാരത്തിനും വഴിയൊരുക്കും. സത്യസന്ധമായ പ്രവർത്തനങ്ങൾ വിമർശനങ്ങളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും. സ്വന്തം നിലപാടിൽ നിന്നു വ്യതിചലിക്കാതെ ഏകാഗ്രതയോടും ദീർഘസമഗ്രവീക്ഷണങ്ങളോടും കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. 

അത്തം:നാഡീ–പ്രമേഹരോഗങ്ങൾക്കു പ്രകൃതി–ആയുർവേദചികിത്സകളും പ്രാണായാമവും വ്യായാമവും വേണ്ടി വരും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ തൃപ്തിയുള്ള സ്ഥാപനത്തിൽ ചേരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കു പ്രഥമപരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. ദമ്പതികൾക്കു വിട്ടുവീഴ്ചാമനോഭാവം നിർബന്ധമായും വേണ്ടി വരും. കാഴ്ചപ്പാടിന്റെ വ്യത്യസ്തകളാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറും. 

ചിത്തിര:സ്വസ്ഥവും സമാധാനപരവുമായ കുടുംബജീവിതം നയിക്കുവാൻ സാധിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളും പാഠ്യപദ്ധതി സമർപ്പണവും സാധിക്കും. ഡിസംബറിനു ശേഷമേ ശരിയായ അംഗീകാരം ലഭിക്കൂ. വേണ്ടപ്പെട്ടവരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനാൽ കൃതാർഥതയുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. 

ചോതി:ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. കീഴ്ജീവനക്കാർ വരുത്തിവച്ച അബദ്ധങ്ങള്‍ തിരുത്തുവാൻ പലപ്പോഴും അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. നിലവിലുള്ള ഉദ്യോഗവും പ്രവൃത്തിമണ്ഡലങ്ങളും ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നതു ക്ലേശകമാകും. വിേദശത്തുള്ളവർക്ക് അവധിയില്‍ വരുന്ന സാഹചര്യങ്ങളിൽ ഉദ്യോഗം നഷ്ടപ്പെടാനിടയുണ്ട്. മേലധികാരിയുടെ സ്വകാര്യവിഷയങ്ങളില്‍ അഭിപ്രായം പറയുവാനിടവരുമെങ്കിലും ദുഃസ്വാതന്ത്ര്യം അരുത്. ‍

വിശാഖം: ബന്ധുവിന്റെ അകാലവിയോഗം ഗതകാലസ്മരണകൾക്കു വഴിയൊരുക്കും. പരമപ്രധാനമായ കാര്യങ്ങൾ തനതായ അർഥമൂല്യങ്ങളോടുകൂടി ചെയ്തു തീർക്കുന്നതിനാൽ ആശ്വാസവും ആത്മവിശ്വാസവും ഉണ്ടാകും. നേടിയെടുത്ത സൗഭാഗ്യത്തിനു നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. സഹോദരങ്ങളും സുഹൃത്തുക്കളും വിപരീതമായിത്തീരുന്നതിനാൽ മനോവിഷമം ഉണ്ടാകും. 

അനിഴം:തന്മയത്വത്തോടു കൂടിയ സമീപനം ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഉപകരിക്കും. പ്രതിഭാസംഗമത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. സഹപ്രവർത്തകരുടെയും കീഴ്ജീവനക്കാരുടെയും പിൻബലത്താൽ ഏറ്റെടുത്ത കരാറു ജോലികൾ െചയ്തു തീർക്കാനാകും. പട്ടണവികസനം ഉണ്ടെന്നറിഞ്ഞതിനാൽ ഭൂമി വിൽപന തൽക്കാലം നിർത്തിവയ്ക്കും. പൊതുകാര്യങ്ങളിൽ അമിതമായി പ്രവർത്തിക്കുന്നതിനാൽ കുടുംബാംഗങ്ങളിൽ നിന്നു ശകാരം കേൾക്കുവാനിടവരും. 

തൃക്കേട്ട:കീഴ്ജീവനക്കാരുടെ പിൻബലത്താൽ പുതിയ കരാറുജോലിയിൽ ഒപ്പു വയ്ക്കും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തി നേടും. അനാവശ്യമായ ആധി ഒഴിവാക്കണം. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടാനും പുതിയ ആശയങ്ങൾ സ്വീകരിക്കാനും ഇടവരും. സ്ഥാപിതതാൽപര്യം മറന്ന് വ്യക്തിസ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകി പ്രവർത്തിച്ചാൽ അബദ്ധമാകും. 

മൂലം:സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയുണ്ടാകും. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതിനാൽ ഉപരിപഠനത്തിനു ചേരും. ദമ്പതികളുടെ ഏകാഭിപ്രായത്തോടു കൂടിയ ആവശ്യങ്ങൾ പരിഗണിക്കപ്പെടും. സ്ഥാപനത്തിന്റെ ക്ഷയാവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗത്തിലേക്കു മാറുന്നതിനെക്കുറിച്ചു ചിന്തിക്കും. വിവിധപ്രവർത്തനങ്ങൾ മനഃസംതൃപ്തിയോടുകൂടി ചെയ്തു തീർക്കുവാൻ സാധിക്കും. 

പൂരാടം:വിനയം, ക്ഷമ, ആദരം, കാര്യനിർവഹണശക്തി തുടങ്ങിയവയിലൂടെ പ്രതിബന്ധങ്ങളെ അതിജീവിക്കുവാൻ കഴിയും. അവിചാരിത ചെലവുകളാൽ ചിലപ്പോൾ അത്യാവശ്യത്തിനു കടം വാങ്ങേണ്ടിവരും. മഹാന്മാരുടെ ആശയങ്ങള്‍ സ്വീകരിച്ച് സ്വന്തം നിലപാടിൽ വേണ്ട മാറ്റം വരുത്തുവാൻ തയാറാകും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലസാഹചര്യങ്ങളും അംഗീകാരവും ലഭിക്കും. 

ഉത്രാടം:ഏറ്റെടുക്കുന്ന കരാറുജോലികൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. കർമമേഖലകളിൽ ക്രമാനുഗതമായ വളർച്ചയും സാമ്പത്തികനേട്ടവും ഉണ്ടാകും. ജനസ്വാധീനം വർധിക്കും. അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. മഹാന്മാരുടെ വാക്കുകൾ പലപ്പോഴും ജീവിതത്തിൽ വിഷമഘട്ടങ്ങൾ അതിജീവിക്കുവാനുള്ള പിൻബലം ഉണ്ടാക്കിത്തരും. 

തിരുവോണം:വിനയം, ക്ഷമ തുടങ്ങിയവയിലൂടെ സകല പ്രതിബന്ധങ്ങളെയും അതിജീവിക്കുവാൻ കഴിയും. അവിചാരിത ചെലവുകളാൽ ചിലപ്പോൾ അത്യാവശ്യത്തിനു കടം വാങ്ങേണ്ടിവരും. മഹാന്മാരുടെ ആശയങ്ങൾ സ്വീകരിച്ച് നിശ്ചിത കാര്യങ്ങളിൽ മാറ്റം വരുത്തുവാൻ തയാറാകും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലസാഹചര്യങ്ങളും അംഗീകാരവും ലഭിക്കും.

അവിട്ടം:ഉദ്യോഗത്തിനു പുറമേ ലാഭശതമാനവ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾ തുടങ്ങും. സ്തുത്യർഹമായ സേവനം അവതരിപ്പിക്കുവാൻ സാധിക്കും. മുൻകോപം നിയന്ത്രിക്കണം. ആത്മാഭിമാനം സംരക്ഷിക്കുവാൻ വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും. തടസ്സപ്പെട്ടു കിടക്കുന്ന പല കാര്യങ്ങൾക്കും അനുകൂലസാഹചര്യവും വിജയവും ഉണ്ടാകും.  

ചതയം:പ്രവർത്തനമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ആഗ്രസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കലാകായികരംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ജോലിരംഗത്തു കഴിവിന്റെ പരമാവധി പ്രകടിപ്പിക്കുവാൻ സാധിക്കും. 

പൂരുരുട്ടാതി:സംഘടിതശ്രമങ്ങൾ വിജയിക്കും. ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര വ്യവസായങ്ങൾ തുടങ്ങും. ഔദ്യോഗികമായി ഒട്ടേറെ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിച്ച് വിദേശവാസം തുടരുവാനിടവരും. വിശേഷപ്പെട്ട ദേവാലയദർശനം സാധ്യമാകും. 

ഉത്തൃട്ടാതി:ജനസ്വാധീനം വർധിക്കും. അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. മഹാന്മാരുടെ വാക്കുകൾ പലപ്പോഴും ജീവിതത്തിൽ വിഷമഘട്ടങ്ങൾ അതിജീവിക്കുവാനുള്ള പിൻബലം ഉണ്ടാക്കിത്തരും. പഠിച്ച വിദ്യയോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും. 

രേവതി:വാഹനം മാറ്റി വാങ്ങും. ആധ്യാത്മികചിന്തകളാൽ അനാവശ്യമായ ആധി ഉപേക്ഷിച്ച് യാഥാർഥ്യങ്ങളെ മനസ്സിലാക്കിയുള്ള പ്രവർത്തനങ്ങൾ വിജയിക്കും. വിവിധ വിജ്ഞാനശാഖകളെ പരിചയപ്പെടുത്തുവാൻ അവസരം ഉണ്ടാകും. സ്വയം വിലയിരുത്തുന്നതിനും ആത്മനിയന്ത്രണത്തിനും കഴിയും. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള മേഖലയിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും.

English Summary:

Vrischikam Monthly Prediction in Malayalam by Kanippayyur Narayanan Namboothiripad for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.