സമ്പൂർണ ദ്വൈവാര നക്ഷത്രഫലം : കാണിപ്പയ്യൂർ
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. അതിർത്തി തർക്കം രമ്യമായി പരിഹരിക്കും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. സഹപ്രവർത്തകനു സാമ്പത്തിക സഹായം നൽകും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. അതിർത്തി തർക്കം രമ്യമായി പരിഹരിക്കും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. സഹപ്രവർത്തകനു സാമ്പത്തിക സഹായം നൽകും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. അതിർത്തി തർക്കം രമ്യമായി പരിഹരിക്കും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. സഹപ്രവർത്തകനു സാമ്പത്തിക സഹായം നൽകും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. അതിർത്തി തർക്കം രമ്യമായി പരിഹരിക്കും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. സഹപ്രവർത്തകനു സാമ്പത്തിക സഹായം നൽകും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും. ഉപരിപഠനത്തിനു ചേരാൻ ഉദ്യോഗമുപേക്ഷിക്കും. ഇന്റർവ്യൂ, പരീക്ഷ തുടങ്ങിയവയിൽ വിജയിക്കും. ഗൃഹനിർമാണം പൂർത്തീകരിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതായി വരും.
ഇടവക്കൂർ (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക) സാമ്പത്തിക പ്രതിസന്ധി മറികടക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഗുരുനാഥന്റെ ഉപദേശപ്രകാരം ഉപരിപഠനത്തിനു ചേരും. വാഹന ഉപയോഗത്തിൽ ജാഗ്രത പുലർത്തണം. ഉദ്യോഗത്തിൽ തുടരുവാനുള്ള അനുമതി ലഭിക്കുന്നതു വഴി ആശ്വാസമാകും. അനുബന്ധവ്യാപാരം തല്‍ക്കാലം ഉപേക്ഷിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
മിഥുനക്കൂർ (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക) മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കാനിട വരും. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുടെ പകർച്ചവ്യാധിയെക്കുറിച്ച് ആശങ്ക വർധിക്കും. ജീവിതച്ചെലവു വർധിച്ചതിനാൽ ആർഭാടങ്ങൾ ഒഴിവാക്കും. ഔദ്യോഗികമായി അധികാരപരിധിയും സമ്മർദവും വർധിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. അമിതമായ ആത്മവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും.
കർക്കടകക്കൂർ (പുണർതം 15 നാഴിക, പൂയം, ആയില്യം) ചെലവിനങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നതു വഴി കടം വാങ്ങേണ്ടതായ സാഹചര്യം ഒഴിഞ്ഞു പോകും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. സമാന മനസ്കരുമായി സംസർഗത്തിലേർപ്പെടാൻ അവസരമുണ്ടാകും. ധർമപ്രവൃത്തികളിൽ ആത്മാർഥമായി സഹകരിക്കും. വ്യാപാര വ്യവസായ മേഖലകൾ തുടങ്ങുന്നതിൽ നിന്നു കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ പിന്മാറും. അധികാരപരിധി വർധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.
ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 15 നാഴിക) തൊഴിൽപരമായ അനിഷ്ടങ്ങൾ ഒഴിവാകാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. ഭക്ഷണ ക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ജീവിത പങ്കാളിയുടെ പിന്തുണയാൽ പ്രതിസന്ധികളെ അതിജീവിക്കും. സമർപ്പിച്ച പദ്ധതി ഫലപ്രദമായി പുനരാരംഭിക്കാൻ സാധിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ജാമ്യം നിൽക്കാനുള്ള സാഹചര്യത്തിൽ നിന്നു പിന്മാറണം. ക്രയവിക്രയങ്ങളിൽ സാമ്പത്തിക നേട്ടം കുറയും. സത്യസന്ധമായ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും.
കന്നിക്കൂർ (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക) ഊഹക്കച്ചവടത്തിൽ പണനഷ്ടം സംഭവിക്കും. വ്യാപാരവിതരണ മേഖലകളിൽ ലാഭവിഹിതം കുറയും. ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിക്കും. സന്ധിവേദന വർധിക്കും. ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നതിൽ ആത്മാഭിമാനം തോന്നും. വ്യാപാര വ്യവസായ വിപണന മേഖലകളിൽ പണം മുടക്കരുത്. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. പുതിയ സ്നേഹബന്ധം ഉടലെടുക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
തുലാക്കൂർ (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക) മകൾക്ക് തന്നെക്കാൾ ഉയർച്ചയുണ്ടായതിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. കുടുംബാംഗങ്ങളുടെ നിർബന്ധപ്രകാരം ഉദ്യോഗത്തിന് പരിശ്രമിക്കും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. സൽകീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. ചെലവു വർധിക്കും. പുതിയ ഭരണപരിഷ്ക്കാരം അവലംബിക്കും. മത്സരരംഗങ്ങളിൽ വിജയിക്കും. ബന്ധുസഹായമുണ്ടാകും. വിശേഷ ദേവാലയദർശനം നടത്തും. മംഗളകർമങ്ങളിൽ പങ്കെടുക്കും. ദാമ്പത്യഐക്യവും സമാധാനവും ഉണ്ടാകും.
വൃശ്ചികക്കൂർ (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട) ഗുരുനാഥന്റെ നിർബന്ധത്താൽ ഉപരിപഠനത്തിന് ചേരും. ബന്ധുക്കൾ തമ്മിലുള്ള വസ്തുതർക്കത്തിൽ നിഷ്പക്ഷമനോഭാവം സ്വീകരിക്കുകയാണ് നല്ലത്. യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ജീവിത പങ്കാളിയുടെ അഭിപ്രായം സ്വീകരിക്കും. വർധിക്കുന്ന അധ്വാനഭാരവും അധികാരപരിധിയും ഏറ്റെടുക്കാമെന്ന വ്യവസ്ഥകളാൽ ഉദ്യോഗത്തിൽ തുടരാനാകും. കാര്യസാധ്യത്തിനായി നിലപാടുകളിൽ മാറ്റങ്ങൾ വരുത്താൻ തയാറാകും. അധിക ചെലവ് നിയന്ത്രിക്കും. സഹകരണ പ്രസ്ഥാനങ്ങളുടെ സാരഥ്യസ്ഥാനം ഏറ്റെടുക്കും.
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 15 നാഴിക)കാര്യകാരണ സഹിതം സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. ഉദരരോഗപീഡകളാൽ യാത്ര മാറ്റിവയ്ക്കും. ചില ചുമതലകൾ സന്താനങ്ങളെ ഏൽപിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. വിദഗ്ധ നിർദേശത്താൽ ശമ്പളം കുറഞ്ഞാലും നിലവിലുള്ള ഉദ്യോഗത്തിൽ തുടരാൻ തീരുമാനിക്കും. സഹപ്രവർത്തകർക്കു സാമ്പത്തിക സഹായം നൽകാനിടവരും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. കടം കൊടുത്തതു തിരിച്ചു ലഭിക്കും. വ്യവസ്ഥകൾ പാലിക്കാൻ സാധിക്കും.
മകരക്കൂർ ( ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)ചർച്ചകളിൽ വിജയിക്കും. മംഗള കർമങ്ങൾക്കു നേതൃത്വം നൽകും. പ്രവർത്തനങ്ങൾക്കു സദ്സൂചനകൾ ലഭിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങൾ വന്നു ചേരും. ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും. പരാശ്രയ പ്രവൃത്തികൾ ഉപേക്ഷിച്ച് പാരമ്പര്യ പ്രവൃത്തികളിൽ വ്യാപൃതനാകും. വിജ്ഞാനം പകർന്നു കൊടുക്കാൻ അവസരമുണ്ടാകും. നിഷ്ക്രിയരായ ജോലിക്കാരെ പിരിച്ചു വിടും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും.
കുംഭക്കൂർ ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക) അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. ചെയ്യുന്ന കാര്യങ്ങളിൽ അന്യർക്കും ഉപകാരപ്രദമാകും. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും. ഉദ്യോഗം നഷ്ടപ്പെടുന്നതിനാൽ കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്കു തിരിച്ചയയ്ക്കാൻ തീരുമാനിക്കും. പുത്രപൗത്രാദികളുെട സാമീപ്യം ആശ്വാസത്തിന് വഴിയൊരുക്കും.
മീനക്കൂർ ( പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി) കടംകൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂല അവസരങ്ങൾ വന്നു ചേരും. ചർച്ചകൾ വിജയിക്കും. രക്ഷിതാക്കളുടെ ആവശ്യങ്ങൾക്കായി അവധിയെടുക്കും. അഭയം ചോദിച്ചു വരുന്നവർക്ക് അഭയം നൽകും. മൂത്രാശയ രോഗങ്ങൾ വർധിക്കും. ലാഭശതമാന വ്യവസ്ഥയിൽ പ്രവർത്തിക്കാൻ തയാറാകുന്നതു വഴി ഉദ്യോഗത്തിൽ തുടരാൻ സാധിക്കും. അനുബന്ധ ഭൂമി വാങ്ങാൻ അവസരമുണ്ടാകും.