തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രം; പ്രതിഷ്ഠ അഗ്നിലിംഗം, കാർത്തിക ദീപം പ്രധാനം
തമിഴ്നാട് തിരുവണ്ണാമല ജില്ലയിൽ അണ്ണാമലൈ കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നശിവക്ഷേത്രമാണ് അരുണാചലേശ്വര അഥവാ അണ്ണാമലയാർ ക്ഷേത്രം. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ശിവക്ഷേത്രത്തിന് ഇടതുവശത്തായി പാർവതിയുടെ ക്ഷേത്രവും കാണാം. അപ്രാപ്യമായമല എന്നാണ് അണ്ണാമല എന്ന വാക്കിനർഥം. ഒമ്പതാം നൂറ്റാണ്ടിൽ ചോള
തമിഴ്നാട് തിരുവണ്ണാമല ജില്ലയിൽ അണ്ണാമലൈ കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നശിവക്ഷേത്രമാണ് അരുണാചലേശ്വര അഥവാ അണ്ണാമലയാർ ക്ഷേത്രം. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ശിവക്ഷേത്രത്തിന് ഇടതുവശത്തായി പാർവതിയുടെ ക്ഷേത്രവും കാണാം. അപ്രാപ്യമായമല എന്നാണ് അണ്ണാമല എന്ന വാക്കിനർഥം. ഒമ്പതാം നൂറ്റാണ്ടിൽ ചോള
തമിഴ്നാട് തിരുവണ്ണാമല ജില്ലയിൽ അണ്ണാമലൈ കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നശിവക്ഷേത്രമാണ് അരുണാചലേശ്വര അഥവാ അണ്ണാമലയാർ ക്ഷേത്രം. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ശിവക്ഷേത്രത്തിന് ഇടതുവശത്തായി പാർവതിയുടെ ക്ഷേത്രവും കാണാം. അപ്രാപ്യമായമല എന്നാണ് അണ്ണാമല എന്ന വാക്കിനർഥം. ഒമ്പതാം നൂറ്റാണ്ടിൽ ചോള
തമിഴ്നാട് തിരുവണ്ണാമല ജില്ലയിൽ അണ്ണാമലൈ കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് അരുണാചലേശ്വര അഥവാ അണ്ണാമലയാർ ക്ഷേത്രം. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ശിവക്ഷേത്രത്തിന് ഇടതുവശത്തായി പാർവതിയുടെ ക്ഷേത്രവും കാണാം. അപ്രാപ്യമായമല എന്നാണ് അണ്ണാമല എന്ന വാക്കിനർഥം. ഒമ്പതാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ നിർമിച്ചതാണ് ഈ ക്ഷേത്ര സമുച്ചയം.
പഞ്ചഭൂത സിദ്ധാന്തം അനുസരിച്ച് അഗ്നി, വായു, ജലം, ആകാശം, ഭൂമി എന്നിവയുടെ സംയോജനമായാണ് ജീവൻ ഉദ്ഭവിച്ചത്. പഞ്ചഭൂതക്ഷേത്രങ്ങളിൽ അഗ്നിയുമായി ബന്ധപ്പെട്ട ക്ഷേത്രമാണിത്. അഗ്നിലിംഗമാണ് പ്രതിഷ്ഠ. പാർവതിയെ ഇവിടെ ഉണ്ണാമലയമ്മനെന്നു വിളിക്കുന്നു. ഏഴാം നൂറ്റാണ്ടിൽ തമിഴ് ശൈവർ കൊത്തുപണി ചെയ്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്നാണ് വിശ്വസം. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം സുബ്രഹ്മണ്യനെ ദർശിച്ചു വേണം മുന്നോട്ടു പോകാൻ. പഞ്ചഭൂതങ്ങളും പ്രതിഷ്ഠയുള്ള ഒരു നടയും കാണാം. ഒമ്പത് ഗോപുരങ്ങളാണ് ഇവിടെയുള്ളത്. ചുമരുകളിലെ കൊത്തുപണികൾക്ക് ഈ ക്ഷേത്രം പ്രശസ്തമാണ്.
25 ഏക്കറിലിണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരം കാൽമണ്ഡപം ഉൾപ്പെടെ അനേകം മണ്ഡപങ്ങളും ഹോളുകളും രണ്ട് തീർഥകുളങ്ങളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അരുണ ഗിരിനാഥർക്കു മുന്നില്‍ മുരുകന്‍ പ്രത്യക്ഷപ്പെട്ട കമ്പത്തിലായനാര്‍ സന്നിധിയും ക്ഷേത്രപരിസരങ്ങളിൽ ഗണപതിയുടെയും മറ്റ് ദേവന്മാരുടെയും വിഗ്രഹങ്ങളും നവഗ്രഹങ്ങളെയും കാണാം. പ്രവേശനകവാടത്തില്‍ ക്ഷേത്ര പാലകന്മാർ, ഗോപുര വിനായകര്‍, തീർഥക്കരയില്‍ സിദ്ധിവിനായകർ, പടിഞ്ഞാറ് കോത്തലവിനായകര്‍, വിഘ്‌നേശ്വരര്‍, ആനൈതിരൈകൊണ്ട വിനായകർ എന്നിവയും കാണാം. ഓരോതൂണിലും പല വിഗ്രഹങ്ങളും കൊത്തിവച്ചിട്ടുണ്ട്.
അരുണാചല നായകിയായ ഉണ്ണാമലൈക്ക് പ്രത്യേക ക്ഷേത്രമുണ്ട്. ചുമരില്‍ അർധനാരീശ്വര ചിത്രം. ഇവിടെ വച്ചാണത്രെ ദേവി തപം ചെയ്ത് ഭഗവാന്റെ വാമഭാഗം ആവശ്യപ്പെട്ടത്. ഉണ്ണാമലയെ തൊഴുതു വേണം അരുണാചല സന്നിധിയിലേക്ക് പ്രവേശിക്കാന്‍. നന്ദിയെയും സൂര്യ ചന്ദ്ര വിഗ്രഹങ്ങളും കടന്നാല്‍ അഗ്നിസ്വരൂപനായ അരുണാചലേശ്വരന്റെ ശിവലിംഗം ദർശിക്കാം. ബ്രഹ്മാവും വിഷ്ണുവും താനാണ് ശ്രേഷ്ഠൻ എന്ന് പരസ്പരം മത്സരിച്ചു. ഇത് പരിഹരിക്കാൻ,തന്റെ തലയും കാലും കാണുന്നവനാണ് ഏറ്റവും വലിയവൻ എന്നുപറഞ്ഞു കൊണ്ട് ശിവൻ അവരെ പരീക്ഷിക്കാൻ പ്രകാശഗോപുരമായി മാറി. ബ്രഹ്മാവും വിഷ്ണുവും ആ പ്രകാശ ഗോപുരത്തിന്റെ അഗ്രം കാണാൻ കഴിയാതെ പരാജയപ്പെട്ടു. എന്നാൽ ബ്രഹ്മാവ് താൻ മുകളറ്റം കണ്ടു എന്ന് കള്ളം പറയുകയും ശിവൻ ബ്രഹ്മാവിന്റെ അഞ്ചിൽ ഒരു ശിരസ്സ് നുള്ളിയെടുക്കുകയും ചെയ്തു.
തുടർന്ന് ചൂട് സഹിക്കാതെ ദേവന്മാർ ശിവനോട് പ്രാർഥിച്ചപ്പോൾ ഭഗവാൻ പർവതത്തിലേക്ക് ഒരു ചെറിയ പന്തമായി മടങ്ങിയ സ്ഥലം തിരുവണ്ണാമല എന്നും അഗ്നിയുടെ സ്ഥലമായ അരുണാചലം എന്ന് അറിയപ്പെടുന്നു. കാർത്തിക മാസത്തിൽ (നവംബർ-ഡിസംബർ) ഇവിടേക്ക് കാർത്തിക വിളക്കിനായി പതിനായിരക്കണക്കിന് ഭക്തരെത്തുന്നു. രമണ മഹർഷിയുടെ ആശ്രമം ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്നു.
മറ്റൊരു ഐതിഹ്യം അനുസരിച്ച് പാർവതി ദേവി, ഒരു നിമിഷം ഭഗവാന്റെ കണ്ണുകൾ പിന്നിൽ നിന്നു പൊത്തിയെന്നതാണ്. ക്ഷണികമാണെങ്കി ലും ആ നിമിഷം എല്ലാ പ്രകാശവും അപ്രത്യക്ഷമായി. പ്രപഞ്ചം വർഷങ്ങളോളം ഇരുട്ടിൽ മുങ്ങി. തുടർന്ന് ദേവി മറ്റ് ദേവകളോടൊപ്പം തപസ്സ് ചെയ്തപ്പോൾ പരമശിവൻ അഗ്നിജ്വാലയായി പ്രത്യക്ഷപ്പെട്ടു. അണ്ണാമലൈ കുന്നുകളുടെ മുകളിൽനിന്ന് പ്രപഞ്ചത്തിലേക്ക് വെളിച്ചം തിരികെ നൽകി. തുടർന്ന് ശിവൻ പാർവതിയുമായി ലയിച്ച് അർദ്ധനാരീശ്വര രൂപമായി. അണ്ണാമല അഥവാ ചുവന്നപർവതം അണ്ണാമല ക്ഷേത്രത്തിന് പിന്നിലായാണ് സ്ഥിതിചെയ്യുന്നത്. ഈ മലയെ പവിത്രമായ ശിവലിംഗമായി കണക്കാക്കുന്നു.
ഇവിടെ മലയെ തന്നെ ശിവനായി സങ്കൽപ്പിക്കുന്നു. അരുണാചല പ്രദക്ഷിണത്തെ ഗിരി പ്രദക്ഷിണമെന്നും ഗിരിവലമെന്നും അറിയപ്പെടുന്നു. പൗർണമി ദിവസം നഗ്ന പാദരായി പ്രദക്ഷിണം വയ്ക്കുന്നത് വിശേഷമാണ്. എല്ലാ ദിവസവും ഭക്തർ ഇവിടെ പ്രദക്ഷിണം വയ്ക്കുന്നു. നടക്കാൻ സാധിക്കാത്തവർ ഓട്ടോറിക്ഷയിലും മറ്റും മലയെ വലം വയ്ക്കുന്നു. വർഷം മുഴുവനും അനേകം ഉത്സവങ്ങൾ ഉണ്ട്. നാല് പ്രധാന ഉത്സവങ്ങളാണ്. ബ്രഹ്മോത്സവം തമിഴ് മാസം കാർത്തികൈയിൽ (നവംബർ - ഡിസംബർ ), കാർത്തികൈ ദീപം ആഘോഷത്തോടെ സമാപിക്കുന്ന ഉൽസവം പത്ത് ദിവസം നീണ്ടു നിൽക്കും. ശിവരാത്രിയും മഹാലയ അമാവാസിയും എല്ലാ പൗർണമിയും അമാവാസിയും ഇവിടെ വിശേഷമാണ്.
നവംബറിനും ഡിസംബറിനും ഇടയിൽ വരുന്ന പൂർണിമ ദിവസം കാർത്തിക ദീപം ഉത്സവമായി ആചരിക്കുന്നു. ഇത് വലിയ ഒരു ദീപമായി കുന്നിൽ മുകളിൽ വെളിച്ചം പരത്തുന്നു. ഈ കാഴ്ചയ്ക്ക് ഏകദേശം മൂന്നു ദശലക്ഷത്തോളം തീർഥാടകർ സാക്ഷ്യം വഹിക്കാറുണ്ട്. ദീപാരാധന സമയത്ത് അരുണാചല മലമുകളിൽ മൂന്ന് ടൺ നെയ്യ് കൊണ്ട് ഒരു വലിയ വിളക്ക് കത്തിക്കുന്നു .ഈ അവസരത്തെ അടയാളപ്പെടുത്താനായി, പർവതത്തിന് ചുറ്റും രഥത്തിൽ വലംവയ്ക്കുന്നു.
എല്ലാ ജനുവരി മധ്യത്തിൽ തുടങ്ങുന്ന തമിഴ് തായ് മാസത്തിലെ ആദ്യ ആഴ്ചയിൽ കൊണ്ടാടുന്നു മറ്റൊരു ഉത്സവമാണ് തിരുവൂടൽ. ജനുവരി 15 നും16 നും ഇടയിൽ മാട്ടുപൊങ്കൽ ദിവസം രാവിലെ പഴങ്ങളും പച്ചക്കറികളും മധുര പലഹാരങ്ങളും കൊണ്ടുള്ള മാലകൾ ചാർത്തി നന്ദിയെ അലങ്കരിക്കും. വൈകിട്ട് ഇരുവരും തമ്മിലുള്ള പ്രണയകലഹം നടത്തുന്നതിനായി അരുണാചലേശ്വരന്റെയും അമ്മന്റെയും ഉത്സവദേവതകളെ ക്ഷേത്രത്തിൽ നിന്ന് തിരുഉടൽ തെരുവിലേക്ക് കൊണ്ടു പോകും.
നിത്യവും ആയിരക്കണക്കിന് തീർഥാടകർ ഗിരി വലം വെക്കുന്നു. കുന്നിന്റെ14 കിലോമീറ്റർ ചുറ്റളവിലുള്ള എട്ട് ചെറിയ ലിംഗ പ്രതിഷ്ഠകളെ അഷ്ടലിംഗമെന്നാണ് വിളിക്കുന്നത്.ഇന്ദ്രലിംഗം, അഗ്നിലിംഗം, യമ ലിംഗം, നിരുതിലിംഗം, വരുണലിംഗം, വായുലിംഗം, കുബേരലിംഗം, ഈശാനലിംഗം എന്നിയോടൊപ്പം സൂര്യലിംഗവും ചന്ദ്രലിംഗവും ദർശിക്കാം. ഗിരിവലം സമയത്തെ ആരാധനാ ചടങ്ങുകളിൽലൊന്നായി ഇതുകണക്കാക്കുന്നു. രമണ മഹർഷിയുടെ ആശ്രമം, ശേഷാദ്രി ആശ്രമം, യോഗി രാം ശരത് കുമാർ ആശ്രമം, ആദി അരുണാചലം, നേരണ്ണാമല ക്ഷേത്രം എന്നിവ ഗിരിവലപ്പാതയിൽ ദർശിക്കാം. ഗിരിവലം വയ്ക്കുന്നവർക്ക് മലമുകളിലേക്ക് നോക്കിയാൽ നന്ദിയുടെ രൂപമുള്ള പാറയും കാണാം .
ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ ദർശനം നടത്തണം. അരുണാചലമെന്ന് വിചാരിച്ചാൽ തന്നെ അയാൾക്ക് മുക്തി ലഭിക്കും. രാവിലെ 5:30 മുതൽ മുതൽ രാത്രി 8 മണിവരെയാണ് തിരുവണ്ണാമല ക്ഷേത്ര ദർശന സമയം. എന്നാൽ ഗിരിവലപ്പാതയിലുള്ള ക്ഷേത്രങ്ങൾ ഉച്ചയ്ക്ക് 12 മണിക്ക് അടയ്ക്കുകയും വൈകിട്ട് നാലുമണിക്ക് തുറക്കുകയുമാണ് ചെയ്യുക. അതിനാൽ തന്നെ ഭക്തർ വെളുപ്പിന് അഞ്ച് മണി മുതൽ ഗിരിവലം വയ്ക്കുന്നു. രുദ്രാക്ഷമാലകൾ, സ്ഫടികലിംഗങ്ങൾ തുടങ്ങിയവ ക്ഷേത്ര പരിസരങ്ങളിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം. ടിക്കറ്റ് എടുത്തും സൗജന്യമായും ക്ഷേത്ര ദർശനം നടത്താം. അവധി ദിവസങ്ങളിൽ വലിയ തിരക്കായിരിക്കുമെങ്കിലും അവ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.ര ണ്ടു ദിവസമെങ്കിലും സമയം ചെലവഴിക്കാൻ സാധിച്ചാലാണ് ഏതാണ്ട് പൂർണമായി ഇവിടെ കാണുവാൻ സാധിക്കുക.ഉന്നതസ്ഥാനങ്ങൾ ലഭിക്കാനും പാപങ്ങളിൽ നിന്നും മോചനം നേടാനും ആരോഗ്യവും ആയുസ്സും ഉണ്ടാകാനുമൊക്കെ തിരുവണ്ണാമല ദർശനം നടത്തിയാൽ മതിയാകും. അരുണാചലം എന്ന പേര് കേട്ടാൽ തന്നെ അവർ മരണാനന്തരം ശിവലോകത്തെത്തും എന്നാണ് വിശ്വാസം.
തിരുവണ്ണാമലയിൽ റെയിൽവേ സ്റ്റേഷനുണ്ടെങ്കിലും സാമൽപ്പട്ടി റെയിൽവേ സ്റ്റേഷനിലാണ് ധൻബാദ് ട്രെയിൻ നിർത്തുന്നത്. അവിടെ നിന്നും എതാണ്ട് രണ്ട് മണിക്കൂർ യാത്ര ചെയ്താൽ തിരുവണ്ണാമലയിലെത്താം. ഇവിടെ നിന്നും കുംഭകോണത്തേക്കും തഞ്ചാവൂർക്കും പോയശേഷം തഞ്ചാവൂരിൽ നിന്നാണ് തിരിച്ച് കേരളത്തിലേക്കുള്ള മടക്കയാത്ര.