അശ്വതി : സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും.

അശ്വതി : സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : സുരക്ഷാസംവിധാനം സുശക്തമാക്കുവാൻ നിർബന്ധിതനാകും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടിവരും. സാഹിത്യം, കലാകായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും. 

ഭരണി : നിയമവിരുദ്ധ നടപടികളിൽ നിന്നു യുക്തിപൂർവം പിന്മാറും. ഇച്ഛാ–ജ്ഞാന– ക്രിയാശക്തികൾ സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രവർ‍ത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. സത്യാവസ്ഥ മനസ്സിലാക്കാതെ അന്യരെ പഴിക്കുന്ന ശീലം ഉപേക്ഷിക്കണം. വസ്തുസംബന്ധമായ തർക്കങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് അബദ്ധങ്ങള്‍ വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. 

ADVERTISEMENT

കാർത്തിക: മൂത്രാശയ–കരൾ – നാഡീരോഗ പീഡകൾക്കു വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും വേണ്ടിവരും. ആസൂത്രിതപദ്ധതികളിൽ അന്തിമമായി അനുകൂലവിജയം ൈകവരിക്കും. മറ്റൊരു രാജ്യത്തു സ്ഥിരതാമസമാക്കാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. പദ്ധതി ആസൂത്രണങ്ങളിൽ വിജയവും സാമ്പത്തികനേട്ടവും ഉണ്ടാകും. ഭിന്നാഭിപ്രായങ്ങളെ ഏകോപിപ്പിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. 

രോഹിണി :സുവ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളതിനാൽ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും. ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം െചയ്യാനിടവരും. ആഹാരപദാർഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അസ്ഥി–വാത–നീർദോഷരോഗങ്ങൾ കൂടും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ–ഉല്ലാസ യാത്രയ്ക്ക് അവസരമുണ്ടാകും. 

മകയിരം: കൈവിട്ടുപോകുമെന്നു കരുതിയ വസ്തുവകകൾ തിരിച്ചു വാങ്ങുവാൻ സാധിക്കും. സന്താനഭാഗ്യമുണ്ടാകും. ശിരോ–നാഡീ രോഗപീഡകൾക്ക് ചികിത്സ വേണ്ടിവരും. സഹപ്രവർത്തകരുടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടുകൂടി ശമ്പളവർധനയോടെ ലഭിക്കും.   

തിരുവാതിര :ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിച്ച് സർവകാര്യങ്ങളിലും ലക്ഷ്യപ്രാപ്തി  നേടും. സഹപ്രവർത്തകരുടെ സഹായസഹകരണത്താൽ മേലധികാരി ഏൽപിച്ച പദ്ധതി പൂർത്തിയാക്കാൻ കഴിയും. അനാവശ്യമായ ആധി ഒഴിവാക്കണം. സമാനചിന്താഗതിയുള്ളവരുമായി സംസർഗത്തിലേർപ്പെടുവാനും പുതിയ ആശയങ്ങൾ സ്വീകരിക്കുവാനും ഇടവരും. 

ADVERTISEMENT

പുണർതം : അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. ചെയ്യുന്ന കാര്യങ്ങൾ, പറയുന്ന വാക്കുകൾ, ചിന്തിക്കുന്ന ആശയങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്ക് ഫലപ്രദമായിത്തീരുന്നതിനാൽ ആശ്ചര്യമനുഭവപ്പെടും. അറിവുളള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. 

പൂയം : കുടുംബബന്ധം നിലനിർത്താനും സ്വത്തുതർക്കം പരിഹരിക്കാനും വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കും. അർഹമായ കാര്യങ്ങൾ അനുഭവത്തോടുകൂടി പ്രാബല്യത്തിൽ വന്നുേചരും. ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിച്ച് സർവകാര്യങ്ങളും ലക്ഷ്യപ്രാപ്തി നേടും. സഹപ്രവർത്തകരുടെ സഹായസഹകരണത്താൽ മേലധികാരി ഏൽപിച്ച പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. 

ആയില്യം :ചിത്രംവര, വാസ്തുവിദ്യ, ശിൽപശാസ്ത്രം, കലാകായികരംഗങ്ങൾ, സാഹിത്യരചനകൾ തുടങ്ങിയവയില്‍ ഭാവനയ്ക്കനുസൃതമായി അവതരിപ്പിക്കാൻ കഴിയും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടുകൂടി പ്രവർത്തിക്കുമെങ്കിലും അനുഭവഫലം കുറയും. സന്താനങ്ങളുടെ ബഹുവിധ ആവശ്യങ്ങൾക്കായി അവധി എടുക്കേണ്ടിവരും. ഏറ്റെടുത്ത ദൗത്യം മനസ്സംതൃപ്തിയോടു കൂടി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കും.  

മകം: അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങളാല്‍ സാധിക്കും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരിക്കും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും. 

ADVERTISEMENT

പൂരം: ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാന്‍ സാധിക്കും. ദീർഘകാല പദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. വർഷങ്ങൾക്കു മുൻപ് അപേക്ഷിച്ച വിദേശ സ്ഥിരതാമസാനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടുകൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസ, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും. 

ഉത്രം: പരീക്ഷ, ഇന്റർവ്യൂ, സന്ധിസംഭാഷണം തുടങ്ങിയവയിൽ തൃപ്തിയാകുംവിധത്തിൽ അവതരിപ്പിച്ച് പ്രശസ്തവിജയം നേടും. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം, കാര്യനിർവഹണശക്തി തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. മേലധികാരിയുടെ തെറ്റിദ്ധാരണ ഒഴിവാക്കുവാൻ വ്യക്തമായി വിശദീകരണം നൽകുവാനിടവരും. ഉല്ലാസ – പുണ്യതീര്‍ഥ – ദേവാലയദർശന യാത്രകൾക്ക് അവസരമുണ്ടാകും. 

അത്തം: ഉപകാരം ചെയ്തുകൊടുത്തവരിൽ നിന്നു വിപരീതപ്രതികരണങ്ങൾ വന്നു ചേരും. ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കരുത്. സുഹൃത്തുക്കളുടെ ഉപദേശത്താലും ഈശ്വരപ്രാർഥനകളാലും പലപ്പോഴും അനുഭവപ്പെടുന്ന വിരസതയെ അതിജീവിക്കും. വിജ്ഞാനം നേടാനും പകർന്നു കൊടുക്കാനും അവസരം വന്നു ചേരും. പ്രത്യുപകാരം  ചെയ്യുവാൻ സാധിക്കുന്നതിനാൽ കൃതാർഥതയുണ്ടാകും.

ചിത്തിര :ഈശ്വരപ്രാർഥനകളാലും ആത്മനിയന്ത്രണത്താലും സൗമ്യസമീപനത്താലും അർപ്പണമനോഭാവത്താലും അനിഷ്ടഫലങ്ങളെ അതിജീവിച്ച് ആശ്വാസമേകുന്ന ഘടകങ്ങൾ എല്ലാ പ്രകാരത്തിലും വന്നു ചേരും. ഔചിത്യമുള്ള സമീപനശൈലിക്ക് അർഹമായ അംഗീകാരം ലഭിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കും. വിദഗ്ധചികിത്സകളാലും ഭക്ഷണക്രമീകരണങ്ങളാലും അസുഖങ്ങളെ അതിജീവിച്ച് ആരോഗ്യം നിലനിർത്തുവാൻ സാധിക്കും. 

ചോതി:അനുചിതപ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തിൽ നിന്നു പിന്മാറുവാനുള്ള ആത്മപ്രചോദനം ഭാവിയിലേക്ക് ഉപകാരപ്രദമാകും. പൗരാണിക സംസ്കാരവും ആധുനികസമ്പ്രദായവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. വ്യാപാര–വിപണന–വിതരണ മേഖലകളിൽ നിന്നു പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകുമെങ്കിലും മുൻകരുതലുകൾ വേണം. 

വിശാഖം :പുനഃപരീക്ഷയിൽ വിജയശതമാനം വർധിച്ചതിനാൽ വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. നിഷ്ഠകൾ പാലിക്കുന്നതു വഴി രക്ഷിതാക്കളിൽ നിന്ന് അനുമോദനങ്ങൾ വന്നുചേരും. മേലധികാരിസ്ഥാനം ലഭിക്കുന്നതിനും ആലോചിച്ചു പുതിയ ആശയങ്ങൾ അവലംബിക്കുന്നതിനും അവസരമുണ്ടാകും. േദഹസംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അനന്തരാവകാശികൾക്ക് പൂർവികസ്വത്ത് ഭാഗം വച്ചു നൽകുവാൻ തയാറാകും. 

അനിഴം :സംരക്ഷണച്ചുമതലയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. ആത്മാർഥസുഹൃത്തിനു സാമ്പത്തികസഹായം ചെയ്യുവാനിടവരും. അജ്ഞത കൊണ്ട് അബദ്ധം പറ്റിയ പുത്രനു മാപ്പു നൽകി രക്ഷാമാർഗങ്ങൾ നൽകും. സന്താനഭാഗ്യത്തിന് അനുയോജ്യമായ സാഹചര്യമുണ്ടാകും. ഈശ്വരപ്രാർഥനകളാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. 

തൃക്കേട്ട:മക്കൾക്കു നിർദേശങ്ങളും ഉപദേശങ്ങളും നൽകുവാൻ ബന്ധുസഹായം തേടും. ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ആധ്യാത്മിക–ആത്മീയ ചിന്തകളാൽ േസവനപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ആർഭാടങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി പണം മിച്ചം വയ്ക്കുവാൻ സാധിക്കും. 

മൂലം :സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. സങ്കീർണ വിഷയങ്ങളാണെങ്കിലും സമയോചിതവും യുക്തിപൂർവവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും. ശത്രുതാമനോഭാവത്തിലായിരുന്ന പലരും അവരുടെ സ്വാർഥതാൽപര്യം നേടാൻ മിത്രങ്ങളെന്ന ഭാവത്തിൽ അഭിനയിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ആത്മാർഥമായി പ്രവർത്തിക്കും. 

പൂരാടം :പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ബന്ധുവിന്റെ സമീപനത്തിൽ അപ്രീതി തോന്നുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണു നല്ലത്. സുപ്രധാനകാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. അഭിപ്രായവ്യത്യാസം തന്ത്രപൂർവം പരിഹരിക്കുവാൻ സാധിക്കും. അനുഭവജ്ഞാനവും പ്രവൃത്തിപരിചയമുള്ളവരുടെ നിർദേശവും ഉപദേശവും സ്വീകരിച്ച് പുതിയ കർമപദ്ധതികൾ രൂപകൽപന ചെയ്യും. 

ഉത്രാടം :അവസരോചിതമായ ഇടപെടലുകളാൽ പലപ്പോഴും അബദ്ധങ്ങൾ ഒഴിവായി അന്തിമനിമിഷത്തിൽ കാര്യം നേടും. സത്യസന്ധവും നീതിയുക്തവുമായ സമീപനം അവലംബിക്കുന്നതിനാൽ എല്ലാ കാര്യങ്ങളിലും വിജയം നേടും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അനുകൂലസാഹചര്യമുണ്ടാകും. ചികിത്സ ഫലിക്കും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് നേടുന്നതു സർവകാര്യവിജയത്തിനു വഴിയൊരുക്കും. 

തിരുവോണം :സുതാര്യത, ലക്ഷ്യബോധം തുടങ്ങിയവ കാര്യവിജയം നേടുവാൻ ഉപകരിക്കും. പൂർവികസ്വത്ത് േരഖാപരമായി ലഭിക്കും. ബന്ധുവിന്റെ സമീപനത്തിൽ അപ്രീതി തോന്നുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണു നല്ലത്. സുപ്രധാനങ്ങളായ കാര്യങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടാകും. അഭിപ്രായവ്യത്യാസം തന്ത്രപൂർവം പരിഹരിക്കുവാൻ സാധിക്കും. 

അവിട്ടം : ഒട്ടേറെ കാര്യങ്ങൾ നിശ്ചിതസമയപരിധിക്കുള്ളിൽ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കുന്നതിൽ ആത്മാഭിമാനം തോന്നും. ശുഭസൂചകങ്ങളായ വിഷയങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ ആഹ്ലാദമുണ്ടാകും. സന്താനങ്ങളുടെ പഠനകാര്യങ്ങളിൽ ശുഭാപ്തിവിശ്വാസം കൂടും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ അവസരമുണ്ടാകും. 

ചതയം : നിയുക്തപദവിയിൽ നിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. ആദരവും വിനയവുമുള്ള സമീപനം മൂലം തടസ്സങ്ങളെ അതിജീവിച്ച് കാര്യവിജയം നേടും. അന്ധമായ അമിതവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. കുടുംബജീവിതത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം സംജാതമാകും. 

പൂരുരുട്ടാതി :വ്യവസ്ഥകൾ പാലിക്കുവാൻ നിർബന്ധിതനാകും. വിദഗ്ധചികിത്സകളാലും വ്യായാമത്താലും ആരോഗ്യം നിലനിർത്തുവാൻ സാധിക്കും. ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. വ്യത്യസ്ത ആശയങ്ങൾ വന്നുചേരുമെങ്കിലും വിദഗ്ധ ഉപദേശം തേടുകയാണു നല്ലത്. 

ഉത്തൃട്ടാതി :വിദേശബന്ധമുള്ള വ്യാപാര–വിപണന–വിതരണമേഖലകൾ തുടങ്ങും. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. സന്തോഷവും സന്തുഷ്ടിയുമുള്ള ജീവിതം നയിക്കുവാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നുചേരും. 

രേവതി : ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പ്രശസ്തിയും അംഗീകാരവും പദവിയും വന്നു േചരും. വാക്കും പ്രവൃത്തിയും പ്രതീക്ഷിച്ചതിലുപരി ഫലപ്രദമാകും. വ്യാപാര വ്യവസായ വിപണന മേഖലകളിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യം നേടും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി വിട്ടുവീഴ്ചമനോഭാവത്തോടു കൂടിയുള്ള സമീപനം മൂലം ദമ്പതികളിലുള്ള അകൽച്ച മാറ്റി ഒരുമിച്ചു താമസിക്കാൻ കഴിയും.

English Summary:

1200 Dhanu Malayalam Monthly horoscope by Kanippayyur. Monthly predictions for all 27 birth star , offering insights into your career, finances, relationships, and well-being.