അംഗീകാരം, കർമരംഗത്ത് ഉയർച്ച; അനുകൂലഫലങ്ങൾ 6 കൂറുകാർക്ക്
മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. താൻ ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചു കിട്ടുന്നതാണ്. വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാനാകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുന്നതാണ്. ആത്മീയത വർധിച്ചു വരുന്നതായി കാണാം. സന്താനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ അവസരങ്ങൾ ഉണ്ടാകും.
മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. താൻ ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചു കിട്ടുന്നതാണ്. വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാനാകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുന്നതാണ്. ആത്മീയത വർധിച്ചു വരുന്നതായി കാണാം. സന്താനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ അവസരങ്ങൾ ഉണ്ടാകും.
മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. താൻ ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചു കിട്ടുന്നതാണ്. വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാനാകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുന്നതാണ്. ആത്മീയത വർധിച്ചു വരുന്നതായി കാണാം. സന്താനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ അവസരങ്ങൾ ഉണ്ടാകും.
മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. താൻ ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചു കിട്ടുന്നതാണ്. വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാനാകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുന്നതാണ്. ആത്മീയത വർധിച്ചു വരുന്നതായി കാണാം. സന്താനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ അവസരങ്ങൾ ഉണ്ടാകും. പങ്കാളിക്ക് കർമരംഗത്ത് നല്ല ഗുണാനുഭവങ്ങൾ കാണാനാകും. ധൈര്യത്തോടെ മത്സരബുദ്ധിയോടും കൂടി മുന്നോട്ടു പോകുന്നതാണ്. ഉദര സംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. മഹാദേവന് ധാര, ദേവിക്ക് ചുവന്ന ഹാരം എന്നിവ സമർപ്പിക്കുക.
ഇടവക്കൂർ :കാർത്തികയുടെ ബാക്കി മുക്കാൽഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യ പകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ,മാനസിക സംഘർഷങ്ങൾ വർധിക്കുവാനും ഗുണാനുഭവങ്ങൾ കുറഞ്ഞിരിക്കുന്നതുമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ശ്രദ്ധയുണ്ടാകണം. വസ്തു, വാഹനം, വീട് എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതാണ്. സ്വത്ത് സംബന്ധമായി ധനാഗമനം പ്രതീക്ഷിക്കാം. പഴയകാല പ്രവർത്തനങ്ങളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. കുടുംബത്ത് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. സന്താനങ്ങളുമായി സന്തോഷ അനുഭവങ്ങൾ പങ്കിടാൻ അവസരങ്ങൾ ഉണ്ടാകും. പ്രണയിതാക്കൾക്ക് ബന്ധം ഊഷ്മളമായിരിക്കും. നേത്രസംബന്ധമായതും ദന്തസംബന്ധമായതുമായ പ്രശ്നങ്ങൾ അലട്ടാൻ ഇടയുണ്ട്.
മിഥുനക്കൂർ :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ബുദ്ധിപൂർവം ചില തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോകുന്നതാണ്. പേരും പ്രശസ്തിയും ഉണ്ടാകും. തൊഴിൽരംഗത്തും ബിസിനസ് രംഗത്തും നല്ല ഉയർച്ചകൾ ഉണ്ടാകും. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഗുണപ്രദമാണ്. ശുഭാപ്തി വിശ്വാസം കൂടുതൽ അനുഭവപ്പെടുന്നതാണ്. ദാമ്പത്യ സൗഖ്യം കുറയാം. ബന്ധങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. രോഗശമനം ഉണ്ടാകും. ഞാൻ എന്ന ഭാവം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ദേവീക്ഷേത്ര ദർശനം അത്യന്താപേക്ഷിതമാണ്.
കർക്കടകക്കൂർ :പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ,തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ധനം ഇടപാടുകളിലും ശ്രദ്ധിക്കേണ്ടതാണ്. ശത്രുക്കൾ മുഖേന ധനം നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. അല്ലാത്തപക്ഷം ശത്രുക്കളുടെ എണ്ണം കൂടും. രാഷ്ട്രീയപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ഗുണപ്രദമാണ്. ധനം കടം കൊടുക്കരുത്. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ആഹാര ക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ക്ഷീണം, നേത്ര സംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. മഹാദേവന് ധാര, ഹനുമാൻ സ്വാമിക്ക് വെറ്റില മാല എന്നിവ സമർപ്പിക്കുക.
ചിങ്ങക്കൂർ :മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് വളരെ അനുകൂലമായ വാരമാണ്. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. ആഗ്രഹിച്ച തൊഴിൽ തന്നെ ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. ഉദ്യോഗാർഥികളെ മറ്റുള്ളവർ അംഗീകരിക്കുന്നതാണ്. പേരും പ്രശസ്തിയും ഉണ്ടാകും. ഉന്നത വ്യക്തികളുടെ അനുഗ്രഹാശിസ്സുകൾ ലഭിക്കുന്നതാണ്. സന്താനങ്ങളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. പ്രണയം വിവാഹത്തിലേക്ക് എത്തിച്ചേരും. ശത്രുശല്യം വർധിക്കാം. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മഹാദേവന് പിൻവിളക്ക്, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം എന്നിവ സമർപ്പിക്കുക.
കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, കുടുംബത്ത് ധനചെലവുകൾ വർധിച്ചു നിൽക്കും. സുഖാനുഭവങ്ങൾക്ക് കുറവ് വരുന്നതാണ്. മനഃപ്രയാസങ്ങൾ ഉണ്ടാകും. അനാവശ്യ കാര്യങ്ങൾക്കായി അലച്ചിലുകൾ വന്നുചേരും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. റിയൽ എസ്റ്റേറ്റ് ബിസിനസ് ഗുണപ്രദമാകും. കർമരംഗത്ത് ആയാലും ബിസിനസ് രംഗത്തായാലും നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാനുള്ള അനുഭവങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. ദാമ്പത്യ സൗഖ്യം ഉണ്ടാകും.ശ്വാസകോശ സംബന്ധമായോ ഹൃദയസംബന്ധമായോ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. യോഗ ഗുണപ്രദമാണ്. നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, മഹാവിഷ്ണുവിന് തുളസി മാല സമർപ്പിക്കുക.
തുലാക്കൂർ :ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. കലാസാംസ്കാരിക രംഗത്ത് പുതിയ അവസരങ്ങൾ ഉണ്ടാകും. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഗുണപ്രദമാണ്. സാമ്പത്തിക ഉയർച്ചയും പ്രതീക്ഷിക്കാം. ധൈര്യത്തോടെ കാര്യങ്ങൾക്ക് ഇറങ്ങി പുറപ്പെടുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഗുണപ്രദമാണ്. ജീവിതപങ്കാളിയിൽ നിന്നും നല്ല അനുഭവങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്തും നല്ല ഉയർച്ചകൾ പ്രതീക്ഷിക്കാം. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. ശുഭാപ്തി വിശ്വാസം ഉണ്ടാകും. പേരും പ്രശസ്തിയും വിദേശത്തുനിന്നും ധനാഗമനം ഉണ്ടാകാനും ഇടയുണ്ട്. ആഡംബര വസ്തുക്കൾ അധീനതയിൽ വന്നു ചേരുന്നതാണ്. സുഖം, സന്തോഷം എന്നിവ അനുഭവപ്പെടും. മഹാദേവന് ധാര, ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം എന്നിവ സമർപ്പിക്കുക.
വൃശ്ചികക്കൂർ :വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്തു നല്ല നേട്ടങ്ങൾ കാണാനാകും. ധനനേട്ടം, അധികാര പ്രാപ്തി, ഉയർച്ച, ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. സംസാരത്തിൽ ശ്രദ്ധ ഉണ്ടാകണം. വീട്ടമ്മമാർക്കും ഗുണപ്രദമാണ്. ദൂരദേശ യാത്രകൾ വേണ്ടിവരും. ആഹാരക്രമീകരണങ്ങൾ ഉണ്ടാകേണ്ടതാണ്. നയന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. സ്വത്തു സംബന്ധമായ കാര്യങ്ങൾക്കു ഗുണകരമാണ്. ഭാവിയിൽ പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതികൾ നടപ്പിലാക്കും. "ഞാൻ" എന്ന ഭാവം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ലോണുകൾ അനുവദിച്ചു കിട്ടും. ദാമ്പത്യ സൗഖ്യം കുറയും.നേത്ര സംബന്ധമായ രോഗങ്ങൾക്ക് ഇടയാകും. നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, ശ്രീകൃഷ്ണസ്വാമിക്കു പാൽപായസം, അയ്യപ്പസ്വാമിക്കു നീരാഞ്ജനം എന്നിവ സമർപ്പിക്കുക.
ധനുക്കൂർ :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,ആത്മവിശ്വാസം കൂടുതൽ അനുഭവപ്പെടുന്നതാണ്. തന്റെ കഴിവുകളെ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാവുകയും മറ്റുള്ളവരുടെ അംഗീകാരവും ലഭിക്കും. മേലുദ്യോഗസ്ഥരുമായി യോജിച്ചു പോകാൻ ആകും. കർമരംഗത്ത് സ്ഥാനമാറ്റം, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. തന്റെ സ്വന്തം കഴിവുകൾ കൊണ്ട്, ധനനേട്ടം ഉണ്ടാകും. ധാരാളം സമ്മാനങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. ഉന്നത വിദ്യാഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. രോഗശമനം, നല്ല ആരോഗ്യം എന്നിവ ഉണ്ടാകുന്നതാണ്. ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കാൻ അവസരങ്ങൾ ഉണ്ടാകും. ഞാൻ എന്ന ഭാവം ഉണ്ടാകരുത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അലട്ടാൻ ഇടയുണ്ട്. നാഗങ്ങൾക്ക് മഞ്ഞൾ അഭിഷേകം, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.
മകരക്കൂർ :ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ചില വെല്ലുവിളികളെ നേരിടേണ്ടി വരുന്നതാണ്. രാഷ്ട്രീയപ്രവർത്തകർക്ക് ഗുണപ്രദമാണ്. ശത്രുശല്യം കുറയാം. കടബാധ്യതകളും കുറയാനുള്ള അവസരങ്ങൾ ഉണ്ടാകും. ഇതുവരെയുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാൻ ആകും. സ്വത്ത് സംബന്ധമായ കാര്യങ്ങൾക്ക് ഗുണപ്രദമാണ്. ധനസ്രോതസ്സുകൾ വർധിക്കുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കും. അപ്രതീക്ഷിതമായ ധന നേട്ടങ്ങൾക്കും ധന ചെലവുകളും ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. ആരോഗ്യ സംരക്ഷണത്തിനായി ധന ചെലവുകൾ വന്നുചേരും. സർക്കാരിന് പിഴ അടയ്ക്കേണ്ടതായി വന്നേക്കാം. ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് ഇടയാകും. ദേവിക്ക് രക്തപുഷ്പാഞ്ജലി, ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.
കുംഭക്കൂർ :അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, ഗുണപ്രദമാണ്. അഭീഷ്ടകാര്യ സിദ്ധി, കർമരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. അംഗീകാരം, മേൽ ഉദ്യോഗസ്ഥരുടെ പ്രീതി, അധികാര പ്രാപ്തി എന്നിവ ഉണ്ടാകും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനാകും. പാർട്ണർഷിപ്പ് ബിസിനസ് വിജയപ്രദമാകും. ജീവിതപങ്കാളിയിൽ നിന്നും ചില നേട്ടങ്ങൾക്ക് ഇടയാകും. ദൂരദേശ യാത്രകൾ വേണ്ടിവരും. വിവാഹ കാര്യങ്ങൾക്ക് ഗുണപ്രദമാണ്. പ്രണയചിന്ത വർധിക്കും. ദാമ്പത്യ സൗഖ്യം ഉണ്ടാകും. എതിർലിംഗക്കാരുമായി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഉദ്യോഗാർഥികൾക്ക് ഗുണപ്രദമാണ്. ശരീരത്തിന് ക്ഷീണം അനുഭവപ്പെടും. നേത്രസംബന്ധമായ രോഗങ്ങൾ അലട്ടാനിടയുണ്ട്. ഗണപതി ഹോമം, ശാസ്താവിന് എള്ള് പായസം എന്നിവ സമർപ്പിക്കുക.
മീനക്കൂർ :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ഗുണകരമാകും. ഏറ്റെടുത്ത ഏതു പ്രവർത്തനമായാലും വിജയിക്കാൻ ആകും. തൊഴിലിൽ ഉന്നത പദവി, ഉയർച്ച, സന്തോഷം എന്നിവ പ്രതീക്ഷിക്കാം. ആത്മവിശ്വാസം കൂടുതൽ അനുഭവപ്പെടുന്നതാണ്. ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാനും മറ്റുള്ളവർ തങ്ങളെ അംഗീകരിക്കാനും ഇടയാകും. സഹപ്രവർത്തകരുമായി ഇടപഴകുമ്പോൾ ശ്രദ്ധയുണ്ടാകണം. കുടുംബജീവിതത്തിൽ പങ്കാളിയുടെ നിർദേശങ്ങൾക്കനുസൃതമായി മുന്നോട്ടുപോകേണ്ടതായി വരും. ജീവിതപങ്കാളിയിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ ഗുണപ്രദമാകും. ബിസിനസ് രംഗത്തും നല്ല ഉയർച്ചകൾ ഉണ്ടാകും. സന്താനങ്ങളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. രക്തദോഷങ്ങളോ നെഞ്ചരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. ഹനുമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം, ദേവിക്ക് കടുംപായസം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.