അശ്വതി : പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. ഇഷ്ടഭക്ഷണം ലഭിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.

അശ്വതി : പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. ഇഷ്ടഭക്ഷണം ലഭിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. ഇഷ്ടഭക്ഷണം ലഭിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി : പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ വേണ്ടിവരും. സഹോദരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നത. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. ഇഷ്ടഭക്ഷണം ലഭിക്കും.  മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. 

ഭരണി : സാമ്പത്തിക വിഷമം നേരിടും. സ്വത്തു സംബന്ധമായ സംസാരങ്ങൾ ഉണ്ടാവാം. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥന്മാർക്ക് മേലധികാരികളിൽ നിന്ന് നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. രാഷ്ട്രീയ രംഗത്തുള്ളവർക്ക് നേട്ടം. കുടുംബത്തിൽ ഐശ്വര്യം അനുഭവപ്പെടും. 

ADVERTISEMENT

കാർത്തിക : ചികിത്സകളിൽ കഴിയുന്നവർക്ക് പൊതുവെ അനുകൂല വാരമല്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, മനഃസുഖം കുറയും. ജലദോഷം, പനി എന്നിവ പിടിപെടുവാൻ സാധ്യത. കടങ്ങൾ കുറയ്ക്കും. അവിചാരിതമായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. 

രോഹിണി : പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം, ബിസിനസ് പുഷ്ടിപ്പെടും. തൊഴിൽപരമായ നേട്ടങ്ങൾ. സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും. സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായ ചെലവുകൾ വർധിക്കും. വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹോദരങ്ങളിൽ നിന്നോ സഹോദരസ്ഥാനീയരിൽ നിന്നോ സഹായങ്ങൾ ലഭിക്കും. 

മകയിരം : നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയും. സന്താനങ്ങൾക്കായി പണച്ചെലവ്, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ, ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സഹോദരങ്ങളിൽ മുതിർന്ന ബന്ധുക്കൾ മുഖേനയോ സാമ്പത്തിക നേട്ടം ഉണ്ടാകും. പലവിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. 

തിരുവാതിര : അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. തൊഴിൽ സംബന്ധമായ തർക്കങ്ങൾ വേണ്ടിവരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. അനാവശ്യ സംസാരം ഒഴിവാക്കുക. മുൻകോപം നിയന്ത്രിക്കണം. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം ലഭിക്കും. മാതാവില്‍ നിന്നും സഹായങ്ങൾ  ലഭിക്കും. സുഹൃത്തുക്കളിൽ നിന്നും മനഃസന്തോഷം ലഭിക്കും. 

ADVERTISEMENT

പുണർതം : രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജലജന്യ രോഗങ്ങൾ പിടിപെടാം. തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്കണ്ഠ. ഗൃഹസുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകൾ മുഖേന മനസ്സ് അസ്വസ്ഥമാകും. 

പൂയം : ബന്ധുജന സമാഗമം ഉണ്ടാകും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധസേവ വേണ്ടി വരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത. ബിസിനസിലും ഊഹകച്ചവടത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ധനനഷ്ടത്തിന് സാധ്യത. തൊഴില്‍രഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. 

ആയില്യം : സാമ്പത്തിക പരമായ നേട്ടം കൈവരിക്കും. മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാംഗങ്ങൾക്ക് അരിഷ്ടത. സഞ്ചാരക്ലേശം അനുഭവിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. വിദേശത്തു ജോലി ചെയ്യുന്നവർക്ക്   ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. അന്യരുടെ വാക്കുകൾ ശ്രവിച്ച് അബദ്ധത്തിൽ ചാടും. ഇഴജന്തുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടാകുവാൻ സാധ്യത. 

മകം : ഭൂമിയിൽ നിന്നുള്ള ധനലാഭം. സുഹൃദ് സഹായം ലഭിക്കും. ധനപരമായ ചെലവുകൾ വർധിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഡിപ്പാട്ടുമെന്റ്തല ടെസ്റ്റുകളിൽ ഉന്നതവിജയം കരസ്ഥമാക്കും. അനാവശ്യമായ ആരോപണങ്ങൾ മൂലം ദമ്പതികൾ കലഹിക്കാനിട വരും. വളരെ ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. 

ADVERTISEMENT

പൂരം : വിവാഹആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കുറയും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്‍ഥ്യവും ഉണ്ടാകും. മനഃസന്തോഷം അനുഭവപ്പെടും. ചെലവുകൾ കൂടും. 

ഉത്രം : സാമ്പത്തിക വിഷമതകൾ മറികടക്കും. വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. ആവശ്യത്തിലധികം മാനസിക സംഘർഷം. വിശ്രമം കുറയും. വിദ്യാർഥികൾക്ക് അനുകൂല സമയം. ബിസിനസിൽ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളണം. ഗൃഹത്തില്‍ മംഗള കർമങ്ങൾ നടക്കാനിടയുണ്ട്. 

അത്തം : ബന്ധുജനങ്ങൾ വഴി മനഃസന്തോഷം ലഭിക്കും. ധനപരമായ ചെലവുകൾ വർധിക്കും. കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ  മുഖേന ധനച്ചെലവ് കൂടും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധി. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ കേടാകുവാൻ സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവർക്ക് സാമ്പത്തിക വിഷമതകൾ. വിദ്യാർഥികൾക്ക് അലസത പ്രകടമാകും. 

ചിത്തിര : മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. വിവാഹാലോചനകളിൽ തീരുമാനം. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്ക്കോ സാധ്യത. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹവും സാമര്‍ഥ്യവും അനുഭവപ്പെടും. 

ചോതി : പണച്ചെലവ് അധികരിക്കും തൊഴിൽരംഗത്തു നിന്ന് വിട്ടുനിൽക്കും. സന്തങ്ങൾക്കായി പണച്ചെലവ്, ത്വക് രോഗ സാധ്യത. കർമരംഗത്ത് പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാധ്വാനത്തിന് തക്ക ഫലം ലഭിക്കില്ല. ഉദ്യോഗാര്‍ഥികൾക്ക് അൽപം കൂടി കാത്തിരിക്കേണ്ടി വരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും. 

വിശാഖം : ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. പണച്ചെലവധികരിക്കും. പൊതുപ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകും. ഗാർഹികകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. വിദ്യാർഥികൾക്ക്  അലസത വർധിക്കും. പതിവിൽകവിഞ്ഞ അലസത അനുഭവിക്കും. 

അനിഴം : സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ. ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി. വിശ്രമം കുറയും. ബന്ധുജനങ്ങൾ മുഖേന മനഃസന്തോഷത്തിന് സാധ്യത. പുതിയ തൊഴിലിനു ശ്രമിക്കുന്നവർ സ്വകാര്യ ഏജന്‍സികൾ വഴി കബളിപ്പിക്കപ്പെടാൻ ഇടയുണ്ട്. പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി. സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക.

തൃക്കേട്ട : ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ, നേട്ടങ്ങൾ, മാനസിക സന്തോഷം വർധിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ഏർപ്പെടാൻ യോജിച്ച സമയമല്ല. ഉടമ്പടി ജോലികൾ യഥാസമയം ചെയ്ത് തീർക്കുവാൻ കഴിയാതെ വരും. പിതൃജനങ്ങൾക്ക് രോഗാരിഷ്ടതകൾ ഉണ്ടാകും. 

മൂലം : പണമിടപാടുകളിൽ നേട്ടം. ബന്ധു ഗുണമനുഭവിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ. പഴയ വാഹനം മാറി പുതിയതു വാങ്ങാനുള്ള തീരുമാനം മാറ്റിവയ്ക്കും. സന്താനങ്ങളുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടാകും. ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടും. 

പൂരാടം : പഠനത്തിലും ജോലിയിലും അലസത. കടബാധ്യതയിൽ നിന്ന് മോചനം. സത്കർമങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. തൊഴിൽപരമായ ഉയർച്ച, സാമ്പത്തിക നേട്ടം ഇവ പ്രതീക്ഷിക്കാം. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂർത്തടിക്കുവാൻ ഇടയുണ്ട്. മംഗളകർമങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും.

ഉത്രാടം : ഭക്ഷണ സുഖമുണ്ടാവും. സുഹൃത്തുക്കൾ വഴി നേട്ടം. തൊഴിൽപരമായി അനുകൂല സാഹചര്യമാണ്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. വിവാഹ ആലോചന വാക്കുറപ്പിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാർഷിക മേഖലയിൽ നിന്ന് ധനനഷ്ടത്തിന് സാധ്യത. 

തിരുവോണം : കാലാവസ്ഥാജന്യ രോഗ സാധ്യത. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തും.  വാഹനം വാങ്ങുവാനുള്ള പരിശ്രമം വിജയം കാണും. വിദ്യാർഥികൾക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവർക്ക്  പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. 

അവിട്ടം : വിവാഹ ആലോചകളിൽ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകും. ചെറിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവർക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ സാധിക്കും. 

ചതയം : ബന്ധുജങ്ങളുമായി നിലനിന്നിരുന്ന പിണക്കം ശമിക്കും. സന്താനഗുണ വർധന രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം. ദേഹസുഖം കുറഞ്ഞിരിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസം ശമിക്കുന്നതിന് സാധ്യത. കർമരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ  ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊഴിൽ ഭാരം വർധിക്കും.  

പൂരുരുട്ടാതി : മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സുഹൃദ് ഗുണം വർധിക്കും  സർക്കാർ ആനുകൂല്യം. സുഹൃത്തുക്കളുമായി സഞ്ചരിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവർക്ക് തടസപ്പെട്ടു കിടന്ന ശമ്പളകുടിശിക ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ വാഹനം സ്വന്തമാക്കുവാൻ അവസരം. സാമ്പത്തിക വിഷമങ്ങൾക്ക് ശമനം. 

ഉത്തൃട്ടാതി : തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല. ബന്ധുഗുണം ലഭിക്കും.  ഔഷധ സേവ വേണ്ടി വരും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. തൊഴിൽപരമായി മാറ്റം പ്രതീക്ഷിക്കാം. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾ തീരുമാനമാകും. 

രേവതി : സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപരമായ പ്രശ്നങ്ങൾ ശമിക്കും. സാമ്പത്തികമായി വിഷമതകൾ നേരിടും. സന്താനങ്ങൾക്ക് അരിഷ്ടത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ  വസ്ത്രാഭരണാദികൾ ലഭിക്കും. മാനസിക സംഘർഷത്തിൽ അയവ്. വിവാഹ സംബന്ധമായ നിർണായക തീരുമാനം എടുക്കും.

English Summary:

Monthly predictions in Malayalam by Sajeev Shastharam. Each prediction offers insights into various aspects of life, including career, finances, relationships, health, and more.