മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽ ഭാഗം ചേർന്ന മേടക്കൂറുകാർക്ക്, കർമരംഗത്ത് ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്. വരുമാന വർധനവ് പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്.

മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽ ഭാഗം ചേർന്ന മേടക്കൂറുകാർക്ക്, കർമരംഗത്ത് ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്. വരുമാന വർധനവ് പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽ ഭാഗം ചേർന്ന മേടക്കൂറുകാർക്ക്, കർമരംഗത്ത് ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്. വരുമാന വർധനവ് പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽ ഭാഗം ചേർന്ന മേടക്കൂറുകാർക്ക്, കർമരംഗത്ത് ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്.  വരുമാന വർധനവ് പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്. എന്നാൽ പ്രണയിതാക്കൾക്ക് ഗുണപ്രദമാണ്. വിദ്യാർഥികൾക്ക് ഉന്നത പഠനം. ദൂരദേശ യാത്രകളും വേണ്ടി വന്നേക്കാം. സന്താനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ നിന്ന് സന്തോഷ അനുഭവങ്ങൾ ഉണ്ടാകും. എല്ലാ കാര്യത്തിലും ഒരു മത്സരബുദ്ധി പ്രകടമാക്കും. ബിസിനസ് രംഗത്ത് ഉയർച്ചകൾ പ്രതീക്ഷിക്കാം. ആശയവിനിമയ ശേഷി വർധിക്കും. ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. ദേവിക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചുവന്ന ഹാരം സമർപ്പിക്കുക.

ഇടവക്കൂർ :കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, ചില അസ്വസ്ഥതകൾ ഉണ്ടാകുന്നതാണ്. വസ്തു സംബന്ധമായി ചില ബുദ്ധിമുട്ടുകൾ അനുഭവത്തിൽ വരും. പിതൃ സ്വത്തു സ്വന്തം പേരിൽ ആകാനും സാധ്യതയുണ്ട്. സംസാരം ശ്രദ്ധിക്കണം. കുടുംബത്ത് അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാകും. ദാമ്പത്യ സൗഖ്യം കുറയാം. ബിസിനസിൽ നല്ല ഉയർച്ച പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കൾക്ക് ബന്ധം ഊഷ്മളമാണ്. സുഹൃത്തുക്കളും സഹോദരങ്ങളുമായി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. പല്ല്, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം.

ADVERTISEMENT

മിഥുനക്കൂർ :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ബുദ്ധിപൂർവം ചില തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോകുന്നതാണ്. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഗുണപ്രദമാണ്. ബിസിനസ് പുരോഗമിക്കും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയാകും. ശുഭാപ്തി വിശ്വാസം വർധിക്കും. അച്ഛനുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം സമർപ്പിക്കുക.

കർക്കടക്കൂർ :പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോകേണ്ട വാരമാണ്. കുടുംബത്തായാലും കർമരംഗത്തായാലും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ധനം കൈകാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. വാക്കുകൾ കൊണ്ട് ശത്രുക്കളെ സൃഷ്ടിക്കാൻ ഇടയുണ്ട്. ഏതൊരു ധന ഇടപാടുകളിലും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ഊഹ കച്ചവടം വിജയിക്കും. രാഷ്ട്രീയക്കാർക്ക് ഗുണകരമാണ്. ശത്രു ശല്യം കുറയാം. ആർക്കും പൈസ കടം കൊടുക്കരുത്, തിരികെ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ഉദരസംബന്ധമായ പ്രശ്നങ്ങളും പല്ല്, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട നല്ല പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ദേവിക്ക് കടുംപായസം സമർപ്പിക്കുക.

ADVERTISEMENT

ചിങ്ങക്കൂർ :മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ,വളരെ അനുകൂലമായ അവസ്ഥകളാണ്. ആഗ്രഹിച്ച തൊഴിൽ ലഭിക്കുന്നതിനും. ഉയർന്ന സ്ഥാനീയരുടെ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനും ഇടയാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. പ്രണയിതാക്കൾക്ക് ഗുണകരമാണ്. നിക്ഷേപങ്ങൾക്കും ഗുണകരമാണ്. ഉദ്യോഗാർഥികൾക്ക് മേലധികാരിയുടെ പ്രീതി പിടിച്ചു പറ്റാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുവാൻ അവസരങ്ങൾ വന്നു ചേരും. സന്താനങ്ങളുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് ഇടയാകും. മഹാദേവന് ധാര സമർപ്പിക്കുക.

കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, ഉദ്യോഗാർഥികൾക്ക് ഗുണപ്രദമാണ്. സർക്കാരാനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. സുഖം, സന്തോഷം, ആഡംബര വസ്തുക്കൾ ലഭിക്കുന്നതിനും ഇടയാകും. റിയൽ എസ്റ്റേറ്റ് ബിസിനസ് അനുകൂലമാണ്. കുടുംബത്ത് ധനചെലവുകളും അനാവശ്യ അലച്ചിലുകളും ഉണ്ടാകും. ദൂരദേശ യാത്രകൾ വേണ്ടിവന്നേക്കാം. വസ്തു, വീട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ശത്രു ശല്യം വർധിക്കാം. അമ്മയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം. ശ്വാസംമുട്ട്, നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. നാഗങ്ങൾക്ക് മഞ്ഞൾ അഭിഷേകം, ദേവിക്ക് ചുവന്ന ഹാരം എന്നിവ സമർപ്പിക്കുക.

ADVERTISEMENT

തുലാക്കൂർ : ചിത്തിരയുടെ ബാക്കി പകുതിയും, ചോതി വിശാഖത്തിന്റെ ആദ്യമുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ,സഹോദരങ്ങളിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. കലാസാംസ്കാരിക രംഗത്ത് പുതിയ അവസരങ്ങൾ വന്നുചേരും. പേര്, പ്രശസ്തി, സന്തോഷം, സുഖം, ആഡംബര വസ്തുക്കൾ എന്നിവ ലഭിക്കുന്നതിനും ഇടയാകും. പൊതുപ്രവർത്തകർക്കും, രാഷ്ട്രീയക്കാർക്കും ഗുണപ്രദമാണ്. സാമ്പത്തിക ഉയർച്ച ഉണ്ടാകും. സ്വന്തം ഭാവന വളരുന്നതിനും, പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും ആകും. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണപ്രദമാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാം. ഷിപ്പ് ബിസിനസ് വഴി നല്ല നേട്ടങ്ങൾ ഉണ്ടാകും. ആത്മീയ യാത്രകൾ ഉണ്ടാകാൻ ഇടയുണ്ട്. ശരീരത്തിന് ക്ഷീണം ഉണ്ടാകാനും ശ്വാസംമുട്ട് അനുഭവപ്പെടുന്നതിനും ഇടയാകും. ദേവിക്ക് ചുവന്ന ഹാരം സമർപ്പിക്കുക.

വൃശ്ചികക്കൂർ :വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന് വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, തൊഴിൽ രംഗത്ത് നല്ല നേട്ടങ്ങൾ ലഭിക്കുവാൻ ഇടയാകും. ധനനേട്ടം, അധികാര പ്രാപ്തി, ഉയർച്ച എന്നിവ പ്രതീക്ഷിക്കാം. ബിസിനസ് രംഗത്തും നല്ല ഉയർച്ചകൾ പ്രതീക്ഷിക്കാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. ആഹാര ക്രമീകരണങ്ങൾ ഉണ്ടാകേണ്ടതാണ്. പല്ല്, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട ചില പ്രയാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പിതൃസത്ത് അനുഭവയോഗ്യമാകും. അമ്മയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട ഗുണാനുഭവങ്ങൾ കുറഞ്ഞിരിക്കും. സുഹൃത്തുക്കളും അയൽവക്കക്കാരുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ദേവിക്ക് കുങ്കുമാർച്ചന സമർപ്പിക്കുക.

ധനുക്കൂർ :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,തന്റെ വ്യക്തിപ്രഭാവം വർധിക്കുകയും ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടുന്നതാണ്. കർമരംഗത്ത് തന്റെ കഴിവുകളെ വർധിപ്പിച്ചെടുക്കാൻ ആകും. ഉന്നത പഠനത്തിന് ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. ഉദ്യോഗാർഥികൾക്ക് സ്ഥാനക്കയറ്റം, സ്ഥാനഭ്രംശം എന്നിവ ഉണ്ടാകാം. ധന നേട്ടം പ്രതീക്ഷിക്കാം. സമ്മാനങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ പദ്ധതികൾ ആവിഷ്കരിച്ചത് നടപ്പിലാക്കാൻ ആകും. സർക്കാർ സംബന്ധമായ കാര്യങ്ങൾക്ക് ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കും.ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. മഹാവിഷ്ണുവിന് പാൽപ്പായസം സമർപ്പിക്കുക.

മകരക്കൂർ :ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ,പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ആകുന്നതാണ്. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടു പോകുന്നതാണ്. മനഃസംഘർഷം കുറയാം. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ മാറിക്കിട്ടും. അപ്രതീക്ഷിതമായ ധന നേട്ടങ്ങൾക്കും ധന ചെലവുകൾക്കും ഇടയാകും. ആത്മീയത വർധിച്ചു വരുന്നതാണ്. ആരോഗ്യസംബന്ധമായ ചില ധന ചെലവുകൾ വന്നുചേരും. സർക്കാർ സംബന്ധമായ രേഖകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. കടബാധ്യതകൾ കുറഞ്ഞു വരും. അയ്യപ്പസ്വാമിക്ക് നീരാഞ്ജനം സമർപ്പിക്കുക.

കുംഭക്കൂര്‍ :അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നല്ല നേട്ടങ്ങൾ ഉണ്ടാകും. അംഗീകാരം, മേലുദ്യോഗസ്ഥരുടെ പ്രീതി എന്നിവ ലഭിക്കുന്നതാണ്. ജീവിതപങ്കാളി വഴി നേട്ടങ്ങൾ ഉണ്ടാകും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ധനാഗമനം വർധിക്കും. സാമൂഹ്യബന്ധങ്ങൾ വർധിക്കുവാൻ ഇടയുണ്ട്. വിവാഹകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. സഹോദരങ്ങളിൽ നിന്നും നേട്ടങ്ങളും പ്രതീക്ഷിക്കാം.  ശരീരത്തിന് ക്ഷീണം, മടി എന്നിവ അനുഭവപ്പെടുന്നതാണ്. അയ്യപ്പസ്വാമിക്ക് എള്ള് പായസം ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.

മീനക്കൂർ :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ,കർമരംഗത്ത് ഗുണകരമാകും. ഏറ്റെടുക്കുന്ന ഏതൊരു പ്രവർത്തനമായാലും അവയിൽ വിജയിക്കാൻ ആകും. ഉന്നത പദവി, ആത്മവിശ്വാസ ക്കൂടുതൽ, മേലധികാരിയുടെ അംഗീകാരം ഇവ ലഭിക്കുന്നതാണ്. മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റാൻ ആകും. പലവിധ സന്തോഷ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കും. എന്നാൽ സഹപ്രവർത്തകരുമായി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ സൗഖ്യം ഉണ്ടാകും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നല്ല ഗുണാനുഭവങ്ങൾ കാണാനാകും. നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. മഹാവിഷ്ണുവിന് പാൽപ്പായസം സമർപ്പിക്കുകയും വിഷ്ണുസഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

English Summary:

Weekly predictions in Malayalam by Devaki Antherjanam . Each prediction offers insights into various aspects of life, including career, finances, relationships, health, and more.